
സിസ്റ്റർ ഡോ.ബെൻസി മാത്യു ചെറുകുന്നേൽ സിഎസ്എം
ഇരിഞ്ഞാലക്കുട: മർത്ത സന്ന്യാസിനി സമൂഹം ഇരിഞ്ഞാലക്കുട ഗുഡ് ഷേപ്പേർഡ് പ്രൊവിൻഷ്യൽ ഹൗസ് അംഗമായ സിസ്റ്റർ ഡോ. ബെൻസി മാത്യു സിഎസ് എം (എൽസമ്മ മാത്യു - 64) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് ഇരിഞ്ഞാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടന്റെ മുഖ്യകാർമികത്വത്തിൽ ഇരിഞ്ഞാലക്കുട ഗുഡ് ഷേപ്പേർഡ് പ്രൊവിൻഷ്യൽ ഹൗസിൽ. തൊടുപുഴ വെട്ടിമറ്റം ചെറുകുന്നേൽ പരേതരായ മാത്യു- റോസ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ : സി.എം. മാത്യു ചെറുകുന്നേൽ, സി.എം. ജേക്കബ് ചെറുകുന്നേൽ, ഫാ. സി.എം. ജോസഫ് എസ്ഡിബി (ഡോൺ ബോസ്കോ, പള്ളുരുത്തി), സിസ്റ്റർ ഡോ.ഫിൽസി എസ്ഡി (വികാർ പ്രൊവിൻഷ്യൽ, കോതമംഗലം പ്രൊവിൻസ്), സിസ്റ്റർ റോസിലി എസ്എബിഎസ് ( മദർ സുപ്പീരിയർ, സ്പിരിച്വാലിറ്റി സെന്റർ, ഇരിഞ്ഞാലക്കുട), ആൽബർട്ട് സി. മാത്യു, പരേതരായ സിസ്റ്റർ പൗളിൻ മരിയ സിഎസ്എം, സിസ്റ്റർ ബ്രിജിറ്റ് എസ്എബിഎസ്. പരേത ഇരിഞ്ഞാലക്കുട സെന്റ് വിൻസെന്റ് ഡയബറ്റിക് സെന്റർ, എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ, കോട്ടയം കാരിത്താസ് ഹോസ്പിറ്റൽ, തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ്, തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ഫിസിഷ്യനായും, അസോസിയേറ്റ് പ്രഫസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions