
സിസ്റ്റര്‍ ഡോ. ബെന്‍സി മാത്യു ചെറുകുന്നേല്‍ സിഎസ്എം
ഇരിങ്ങാലക്കുട: മര്‍ത്ത സന്യാസിനി സമൂഹം ഗുഡ് ഷെപ്പേര്‍ഡ് പ്രൊവിന്‍ഷ്യല്‍ ഹൗസ് അംഗമായ സിസ്റ്റര്‍ ഡോ. ബെന്‍സി മാത്യു സിഎസ്എം (എല്‍സമ്മ മാത്യു- 64) അന്തരിച്ചു. സംസ്കാരശുശ്രൂഷകള്‍ ഇന്നു രാവിലെ 11ന് ഇരിങ്ങാലക്കുട ഗുഡ് ഷെപ്പേര്‍ഡ് പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ ദിവ്യബലിയോടെ ആരംഭിക്കും. ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിക്കും. തൊടുപുഴ വെട്ടിമറ്റം പരേതരായ ചെറുകുന്നേല്‍ മാത്യു-റോസ ദമ്പതികളുടെ മകളാണ്. ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ ബിഎസ്സി, ബംഗളൂരു സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജില്‍ എംബിബിഎസ്, എംഡി എന്നിവ പൂര്‍ത്തിയാക്കി ഇരിങ്ങാലക്കുട സെന്റ് വിന്‍സെന്റ് ഡയബറ്റിക് സെന്റര്‍, എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍, കോട്ടയം കാരിത്താസ് ഹോസ്പിറ്റല്‍, തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ്, തൃശൂര്‍ ജൂബിലി മിഷന് മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ ഫിസിഷ്യനായും അസോസിയേറ്റ് പ്രഫസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങള്‍: സി.എം. മാത്യു (വെട്ടിമറ്റം), സി.എം. ജേക്കബ് (വെട്ടിമറ്റം), പരേതയായ സിസ്റ്റര്‍ പൗളിന് മരിയ സിഎസ്എം, പരേതയായ സിസ്റ്റര്‍ ബ്രിഡ്ജിറ്റ് എസ്എബിഎസ്, ഫാ. സി.എം. ജോസഫ് എസ്ഡിബി (ഡോണ്‍ ബോസ്കോ, പള്ളുരുത്തി), സിസ്റ്റര്‍ ഡോ. ഫില്‍സി എസ്ഡി (വികാര്‍ പ്രൊവിന്‍ഷ്യല്‍, കോതമംഗലം പ്രൊവിന്‍സ്), സിസ്റ്റര്‍ റോസിലി എസ്എബിഎസ് (മദര്‍ സുപ്പീരിയര്‍, സ്പിരിച്വാലിറ്റി സെന്റര്‍, ഇരിങ്ങാലക്കുട), ആല്‍ബര്‍ട്ട് സി. മാത്യു (വെട്ടിമറ്റം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions