
ആർട്ടിസ്റ്റ് ശശികുമാർ
ശാസ്താംകോട്ട: പരസ്യകല, ചുവർചിത്ര ആർട്ടിസ്റ്റ് ശശികുമാർ (74) അന്തരിച്ചു. ദീർഘകാലം മദ്രാസിൽ ആയിരുന്ന ശശികുമാർ ആർട്ടിസ്റ്റ് ബാലന് ഒപ്പം ഡോൺ ബോസ്കോ സ്ഥാപനങ്ങൾക്ക് അടക്കം നിരവധി മ്യൂറൽ ചിത്രങ്ങൾ ചെയ്തിട്ടുണ്ട്. നിരവധി മലയാള സിനിമകളിൽ അസിസ്റ്റന്റ് ആർട്ട് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. മുമ്പ് സിനിമാ തിയേറ്ററുകളിൽ സ്ക്രീനിൽ കാണിച്ചിരുന്ന സിനി സ്ലൈഡുകളിൽ അതിസൂക്ഷ്മമായി വരയ്ക്കുന്നതിൽ പ്രത്യേക വൈദഗധ്യമുള്ള കലാകാരനായിരുന്നു. തങ്കമണിയാണ് ഭാര്യ. മക്കൾ : സന്ദീപ് ശശികുമാർ ( ന്യൂസ് 18 കേരളം), സിനിദീപ് ശശികുമാർ (കമ്പ്യൂട്ടർ എൻജിനീയർ). സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം ശാസ്താംകോട്ടയിലെ വീട്ടുവളപ്പിൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions