
സിസ്റ്റർ സിസിലി കളപ്പുര എഫ്സിസി
പാലാ: എഫ്സിസി സന്യാസി നീ സമൂഹം ളാലം മഠാംഗമായ സിസ്റ്റർ സിസിലി കളപ്പുര (76) അന്തരിച്ചു. സംസ്കാരം ഇന്ന് 1.30ന് ളാലം മഠം ചാപ്പലിൽ ആരംഭിച്ച് സെന്റ് മേരിസ് പഴയ പള്ളിയിൽ. പരേത കുറവിലങ്ങാട് കളപ്പുരയിൽ പരേതരായ സെബാസ്റ്റ്യൻ -അന്നമ്മ ദമ്പതികളുടെ മകളാണ്. ഭരണങ്ങാനം അൽഫോൻസാ റസിഡൻഷ്യൽ സ്കൂൾ, സെൻറ് ജൂഡ് കോൺവെൻറ് സ്കൂൾ നെക്കോദർ (പഞ്ചാബ്) എന്നിവിടങ്ങളിൽ അധ്യാപികയായും, അൽഫോൻസാ ഇംഗ്ലീഷ് മീഡിയം സ്കൂൾ രത്നഗിരി, മേരി മാതാ പബ്ലിക് സ്കൂൾ ളാലം എന്നിവിടങ്ങളിൽ പ്രിൻസിപ്പൽ ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്. രത്നഗിരി അൽഫോൻസാ ഇൻസ്റ്റിറ്റ്യൂട്ടിൽ സുപ്പീരിയറായും പ്രവർത്തിച്ചു. ളാലം ലിറ്റിൽ ഫ്ലവർ കോൺവെന്റ്, സാൻജോ ഹോസ്റ്റൽ, അൽഫോൻസ ഹോസ്റ്റൽ, ആശാനിലയം എന്നീ മഠങ്ങളിൽ അംഗവുമായിരുന്നു. സഹോദരങ്ങൾ: മേരി സ്കറിയ നെടുംകുന്നേൽ (കുറിഞ്ഞി), സിസ്റ്റർ റാണിറ്റ എഫ്സിസി ഭരണങ്ങാനം, പരേതനായ ബേബി ചരൾ, ഔസേപ്പച്ചൻ ചരൾ, സണ്ണി കുറവിലങ്ങാട്, ജെയിംസ് കുറവിലങ്ങാട്, സിസ്റ്റർ റൂബി എഫ്സിസി (അൽഫോൻസാ ജ്യോതി പ്രൊവിൻസ് ഭരണങ്ങാനം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions