
ഫാ ജോൺ ജോസഫ് സ്തനിസ്
കോയമ്പത്തൂർ: കോയന്പത്തൂർ ലാറ്റിൻ രൂപതയുടെ മുൻ വികാരി ജനറാൾ ഫാ. ജോൺ ജോസഫ് സ്തനിസ്(64) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10.30-ന് കോയമ്പത്തൂർ സെന്റ് മൈക്കിൾസ് കത്തീഡ്രലിൽ. പി. സ്തനിസ്ലാസ്-എം. സന്തോഷ മേരി ദന്പതികളുടെ മകനാണ്. 1989 മേയ് ഏഴിന് വൈദികപട്ടം സ്വീകരിച്ചു. കോയമ്പത്തൂർ സെന്റ് മൈക്കിൾസ് കത്തീഡ്രൽ, വാൽപ്പാറ തിരുഹൃദയ ദേവാലയം, ധാരാപുരം സെന്റ് അലോഷ്യസ് ദേവാലയം എന്നിവിടങ്ങളിൽ സഹവികാരിയായും ഗോപിചെട്ടിപ്പാളയം തിരുഹൃദയ ദേവാലയം, എരുത്തേമ്പതി പരിശുദ്ധ പത്രോസ് പൗലോസ് ദേവാലയം, പൊള്ളാച്ചി ലൂർദ് മാതാ ദേവാലയം, കോവൈപ്പുതൂർ ഉണ്ണിയേശു ദേവാലയം എന്നിവിടങ്ങളിൽ വികാരിയായും സിഎസ്എസ്എസ് ഡയറക്ടർ, തിണ്ടൽ സീമ ഡയറക്ടർ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions