
അന്നക്കുട്ടി
തിരുവമ്പാടി : ആനക്കാംപൊയിൽ തുണ്ടത്തിലിൽ അന്നക്കുട്ടി (90) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് കരിമ്പ് സെന്റ് തോമസ് പള്ളിയിൽ. പരേത പോർക്കാട്ടിൽ കുടുംബാംഗമാണ്. ഭർത്താവ്: ആദ്യകാല കുടിയേറ്റ കർഷകനായ തോമസ് തുണ്ടത്തിലിൽ. മക്കൾ: ജോസുകുട്ടി (കാസർഗോഡ്), സിസ്റ്റർ ജൂലിയ (അഗസ്റ്റീനിയൻ സന്യാസിനി സമൂഹം, മധ്യപ്രദേശ്), ടി.ടി. തോമസ്, പരേതനായ ഫാ. മാത്യു തുണ്ടത്തിൽ ഒസിഡി. മരുമക്കൾ: പരേതയായ ഏലിക്കുട്ടി ജോസഫ്, ബിന്ദു തോമസ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions