
ഫാ. തോമസ് വർഗീസ് വട്ടപ്പറമ്പിൽ
തിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്കാ സഭയിലെ പാറശാല ഭദ്രാസനാംഗം ഫാ. തോമസ് വർഗീസ് വട്ടപ്പറമ്പിൽ (71) അന്തരിച്ചു. സംസ്കാര ശുശ്രൂഷ ഇന്ന് രാവിലെ 9.30ന് പത്തനംതിട്ട സെന്റ് പീറ്റേഴ്സ് കത്തീഡ്രലിൽ ആരംഭിക്കും. തുടർന്നു11നു കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവായുടെ മുഖ്യകാർമികത്വത്തിൽ മൃതദേഹം സംസ്കരിക്കും. വട്ടപ്പറന്പിൽ പരേതരായ ഗീവർഗീസ് കുഞ്ഞൂഞ്ഞിന്റെയും അന്നമ്മയുടെയും മകനാണ്. 1983 ഡിസംബർ 19ന് പൗരോഹിത്യം സ്വീകരിച്ചു. തിരുവനന്തപുരം മേജർ അതിരൂപതയിലും പിന്നീട് പാറശാല ഭദ്രാസനത്തിലെ വിവിധ പള്ളികളിൽ വികാരിയായും മിഷനറിയായും പ്രവർത്തിച്ചു. കരേറ്റ്, ഊരകം, മഞ്ഞപ്പാറ, കിളിമാനൂർ, ഗുരുനാഗപ്പൻകാവ്, പ്ലാവോട് ,പനച്ചമൂട്, അമ്പൂരി, കുട്ടമല, കുടപ്പനമൂട് ,ചെറുകോട്, ചെറിയകൊല്ല, പുത്തൻകാവുവിള, കുടയാൽ, മുട്ടച്ചൽ, പനച്ചമൂട് (പുത്തൻപള്ളി), അരുവിക്കുഴി, ചായ്ക്കുളം, തൊഴുക്കൽക്കോണം, ശാസ്തമംഗലം, കാട്ടാക്കട, കുറ്റിച്ചൽ എന്നീ ഇടവകകളിൽ വികാരിയായി സേവനമനുഷ്ഠിച്ചു. 1991-ൽ തിരുവനന്തപുരം അതിരൂപതയുടെ സോഷ്യൽ വർക്ക് ഡയറക്ടറായി സേവനമനുഷ്ഠിച്ച അദ്ദേഹം, അന്താരാഷ്ട്ര സാമൂഹിക സേവന പ്രസ്ഥാനമായ കൊൾപിംഗ് ഇന്റർനാഷണലിന്റെ പ്രവർത്തനങ്ങളിലും പങ്കുകൊണ്ടു. കാട്ടാക്കട വൈദികജില്ലയുടെ പ്രോട്ടോപ്രസ്ബിറ്ററായും സേവനമനുഷ്ഠിച്ചു. സഹോദരങ്ങൾ: ഫാ.ജോസഫ് വട്ടപ്പറന്പിൽ, ബാബു, ലീലാമ്മ, മോനി, ലിസി, പരേതനായ രാജൻ. ഫാ.ജോൺ വട്ടപ്പറന്പിൽ ഒഐസി പിതൃസഹോദരനാണ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions