
സിസ്റ്റർ ട്രീസ ജോസ് കരോട്ടുവേളാച്ചേരിൽ എഫ്സിസി
കാഞ്ഞിരപ്പള്ളി: ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ കാഞ്ഞിരപ്പള്ളി സെന്റ് തോമസ് പ്രൊവിൻസ്, ചോറ്റി അസീസി മഠാംഗമായ സിസ്റ്റർ ട്രീസ ജോസ് എഫ്സിസി (82) അന്തരിച്ചു. സംസ്കാരം ഇന്ന് 1.30ന് ചോറ്റി മഠം ചാപ്പലിൽ ആരംഭിച്ച് മഠം സെമിത്തേരിയിൽ. മുത്തോലപുരം കരോട്ടുവേളാച്ചേരിൽ പരേതരായ ചാണ്ടി - മറിയാമ്മ ദമ്പതികളുടെ മകളാണ്. പരേത മ്ലാമല, എരുമേലി, കാഞ്ചിയാർ, വെരൂർ, ചങ്ങനാശേരി, രാമക്കൽമേട്, പുഞ്ചവയൽ, ചേനപ്പാടി, പെരുവന്താനം, മുക്കുളം, പരപ്പ്, സ്വരാജ്, അണക്കര, ചോറ്റി എന്നീ മഠങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: ജോസഫ്, കുര്യൻ, പരേതരായ വർഗീസ്, മറിയാമ്മ, ഏലിയാമ്മ, സിസ്റ്റർ പാസ്കൽ എഫ്സിസി, പൈലി, മാത്യു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions