
സിസ്റ്റര്‍ എമരിച്ച് എസ്എബിഎസ്
കൊച്ചി: സിസ്റ്റേഴ്സ് ഓഫ് ദി അഡോറേഷൻ ഓഫ് ദി ബ്ലെസ്ഡ് സേക്രമെന്റ് എറണാകുളം പ്രൊവിൻസിന്റെ വൈക്കം പൊതി മഠാംഗം സിസ്റ്റർ മേരി എമരിച്ച്(90) അന്തരിച്ചു. സംസ്കാരം ഇന്നു നാലിന് പൊതി മഠം സെമിത്തേരിയിൽ. തൃശൂർ കുരുതുകുളങ്ങര മുറ്റിച്ചൂക്കാരൻ പരേതരായ പൊറിഞ്ചു- അന്നമ്മ ദന്പതികളുടെ മകളാണ്. കളമശേരി എമ്മാവൂസ് ധ്യാനകേന്ദ്രം, കൊരട്ടി, നന്ദിനി, തൃക്കാക്കര മേരിമാതാ, പാലക്കാട്, തോപ്പില്‍, അയിരൂര്‍, പാലാരിവട്ടം, പൊതി എന്നീ മഠങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൊരട്ടി എൽഎഫ്സി എച്ച്എസ് സ്കൂളിൽ അധ്യാപികയായും പ്രവർത്തിച്ചിട്ടുണ്ട്. സഹോദരങ്ങൾ: ഡേവിസ്, തോമസ്, പരേതരായ സെലീന, തങ്കമ്മ, ജോസ്, ബേബി, അച്ചാമ്മ. മൃതദേഹം ഇന്നു രാവിലെ ഒമ്പതു മുതല്‍ പൊതി ആരാധന മഠത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions