Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Special News : Kannur Politics

ക​ണ്ണൂ​രി​ൽ അ​ങ്കം കു​റി​ച്ചു, ക​ച്ച മു​റു​ക്കി ജ​യ​രാ​ജ​ൻ​മാ​ർ; വി​പ്ല​വ ഭൂ​മി​യി​ൽ ആ​ര് വീ​ഴും ആ​ര് വാ​ഴും?

 

ക​ണ്ണൂ​ര്‍: ക​ണ്ണൂ​രി​ൽ ഒ​രി​ട​വേ​ള​യ്ക്ക് ശേ​ഷം ജ​യ​രാ​ജ​ൻ​മാ​ർ നേ​ർ‌​ക്കു​നേ​ർ ഏ​റ്റു​മു​ട്ടു​മ്പോ​ൾ അ​ധി​കാ​ര​വും പ്ര​താ​പ​വും ന​ഷ്ട​പ്പെ​ട്ട സി​പി​എ​മ്മി​ന് സം​ഘ​ട​ന ത​ല​ത്തി​ൽ ല​ഭി​ക്കാ​വു​ന്ന ഏ​റ്റ​വും വ​ലി​യ തി​രി​ച്ച​ടി കൂ​ടി​യാ​ണ് ഈ ​പോ​ര്. സി​പി​എം നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ൽ​ഡി​എ​ഫ് മ​ന്ത്രി​സ​ഭ ഭ​ര​ണ​ത്തി​ലി​രി​ക്കു​മ്പോ​ൾ ത​ന്നെ അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ളി​ൽ തു​ട​ങ്ങി ക്രി​മി​ന​ൽ ബ​ന്ധ​ങ്ങ​ളും പാ​ർ​ട്ടി ആ​ശ​യ​ങ്ങ​ളി​ൽ നി​ന്നു​ള്ള വ്യ​തി​ച​ല​ന​വും പാ​ർ​ട്ടി​യെ ദു​ർ​ബ​ല​മാ​ക്കി​യി​രു​ന്നു.

അ​ധി​കാ​രം ന​ഷ്ട​പ്പെ​ട്ടി​ട്ടും ദി​നം​പ്ര​തി ദു​ർ​ബ​ല​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഒ​രു പാ​ർ​ട്ടി​യു​ടെ അ​തി​കാ​യ​ൻ​മാ​രാ​യ ര​ണ്ട് നേ​താ​ക്ക​ൾ വീ​ണ്ടും പ​ര​സ്പ​രം പോ​ര​ടി​ക്കു​ന്ന​തോ​ടെ സി​പി​എ​മ്മി​ന്‍റെ ഭാ​വി രാ​ഷ്ട്രീ​യ ശ​ത്രു​ക്ക​ളു​ടെ പ്ര​വ​ച​ന​മെ​ന്ന പോ​ലെ പ​ശ്ചി​മ​ബം​ഗാ​ളി​നും ത്രി​പു​ര​യ്ക്കും സ​മാ​ന​മാ​യി തീ​രു​മോ എ​ന്ന​താ​ണ് രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ർ ഉ​ൾ​പ്പെ​ടെ ഉ​റ്റു​നോ​ക്കു​ന്ന​ത്.

ജ​ന​വി​ധി​യെ തു​ട​ർ​ന്ന് നീ​ണ്ട പ​ത്ത് വ​ർ​ഷ​ത്തെ ഭ​ര​ണം അ​വ​സാ​നി​ക്കു​മ്പോ​ൾ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന ഇ​പ്പോ​ഴ​ത്തെ പ്ര​തി​പ​ക്ഷ നേ​താ​വി​നും കു​ടും​ബ​ത്തി​നും എ​തി​രെ​യു​ള്ള അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ളി​ൽ പാ​ർ​ട്ടി നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി ചെ​റു​ത​ല്ല. ആ​സൂ​ത്ര​ണ ക​മ്മി​ഷ​ൻ നി​യ​മ​നം ഉ​ൾ​പ്പെ​ടെ സി​പി​എം നേ​രി​ടു​ന്ന "വേ​ണ്ട​പ്പെ​ട്ട​വ​രു​ടെ രാ​ഷ്ട്രീ​യം' തീ​ർ​ത്ത ക്ഷീ​ണം ഇ​നി​യും അ​ണി​ക​ളി​ൽ നി​ന്ന് പോ​ലും അ​ക​ന്നി​ട്ടി​ല്ല. ഇ​തോ​ടൊ​പ്പം മ​ല​ബാ​റി​ൽ പാ​ർ​ട്ടി നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​ക​ളും ചെ​റു​ത​ല്ല. പാ​ർ​ട്ടി വി​രു​ദ്ധ നി​ല​പാ​ട് കൈ​ക്കൊ​ണ്ട ടി.​കെ. ഗോ​വി​ന്ദ​ൻ മാ​സ്റ്റ​റെ​യും വി. ​കു​ഞ്ഞി​കൃ​ഷ്ണ​നെ​യും തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ‍​യി​പ്പി​ച്ചു​കൊ​ണ്ട് ജ​ന​വി​കാ​രം നേ​ര​ത്തെ ത​ന്നെ രേ​ഖ​പ്പെ​ടു​ത്തി​യ​തു​മാ​ണ്.

എ​ന്നാ​ൽ പാ​ർ​ട്ടി നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ളും പ്ര​തി​സ​ന്ധി​ക​ളും വ്യ​ക്ത​മാ​യി അ​റി​യു​ന്ന ഇ​രു​നേ​താ​ക്ക​ളും നേ​ർ​ക്കു​നേ​ർ പോ​രി​നി​റ​ങ്ങു​ന്ന​തോ​ടെ മ​ല​ബാ​റി​ൽ സി​പി​എം നേ​രി​ടാ​നി​രി​ക്കു​ന്ന തി​രി​ച്ച​ടി​ക​ൾ പാ​ർ​ട്ടി​യെ ഒ​രു ഉ​ട​ച്ചു​വാ​ർ​ക്ക​ലി​ന് വി​ധേ​യ​മാ​ക്കു​മോ അ​തോ പൂ​ർ​ണ​മാ​യ ത​ക​ർ​ച്ച​യ്ക്ക് വ​ഴി​തു​റ​ക്കു​മോ എ​ന്ന​താ​ണ് ഇ​നി അ​റി​യേ​ണ്ട​ത്. എ​ന്താ​യാ​ലും ഈ ​പോ​രി​ന്‍റെ ആ​ത്യ​ന്തി​ക ഗു​ണ​ഭോ​ക്താ​ക്ക​ൾ ഭ​ര​ണ​പ​ക്ഷ​മാ​യ യു​ഡി​എ​ഫും മൂ​ന്ന് സീ​റ്റു​ക​ളി​ൽ നി​യ​മ​സ​ഭ​യി​ലെ​ത്തി നി​ൽ​ക്കു​ന്ന ബി​ജെ​പി​യു​മാ​കു​മെ​ന്ന​തി​ൽ സം​ശ‍​യ​മി​ല്ല.

2022ലെ ​ആ​ദ്യ അ​ടി

ക​ണ്ണൂ​രി​ൽ ഇ​രു​നേ​താ​ക്ക​ളും ത​മ്മി​ലു​ള്ള ശീ​ത​യു​ദ്ധ​ത്തി​ന് വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ടെ​ങ്കി​ലും അ​ത് പ്ര​ത്യ​ക്ഷ​രൂ​പം പ്രാ​പി​ക്കു​ന്ന​ത് 2022മു​ത​ലാ​ണ്. ഒ​ന്നാം പി​ണ​റാ​യി മ​ന്ത്രി​സ​ഭ‍​യി​ലെ​ത്തി​യെ​ങ്കി​ലും ബ​ന്ധു​നി​യ​മ​ന​ത്തെ തു​ട​ർ​ന്ന് ഇ.​പി.​ജ​യ​രാ​ജ​ന് പ​ടി​യി​റ​ങ്ങേ​ണ്ടി വ​ന്നി​രു​ന്നു. 2021ൽ ​ര​ണ്ടാം എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് പോ​ർ​ക​ള​ത്തി​ൽ ജ​യ​രാ​ജ​ൻ​മാ​ർ സ​ജീ​വ​മാ​കു​ന്ന​ത്.

ഇ.​പി.​യും കു​ടും​ബ​വും അ​ന​ധി​കൃ​ത​മാ​യി സ്വ​ത്തു​സ​മ്പാ​ദ​നം ന​ട​ത്തി​യെ​ന്നാ​യി​രു​ന്നു പി. ​ജ​യ​രാ​ജ​ന്‍റെ ആ​ദ്യ ആ​രോ​പ​ണം. അ​തും സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി യോ​ഗ​ത്തി​ൽ. ക​ണ്ണൂ​രി​ലെ 'വൈ​ദേ​കം' ആ​യു​ർ​വേ​ദ റി​സോ​ർ​ട്ടി​ലെ നി​ക്ഷേ​പ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു ഈ ​ആ​രോ​പ​ണം. പി​ന്നാ​ലെ ഇ​തി​നു മ​റു​പ​ടി​യു​മാ​യി ഇ.​പി. ജ​യ​രാ​ജ​ൻ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് മു​ന്നി​ലെ​ത്തി.

"വൈ​ദേ​കം' റി​സോ​ർ​ട്ടി​ൽ ത​നി​ക്ക് നേ​രി​ട്ട് നി​ക്ഷേ​പ​മി​ല്ലെ​ന്നും, വി​ര​മി​ച്ച​പ്പോ​ൾ ല​ഭി​ച്ച ആ​നു​കൂ​ല്യ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ഭാ​ര്യ​യാ​ണ് നി​ക്ഷേ​പം ന​ട​ത്തി​യ​തെ​ന്നും ഇ.​പി. ജ​യ​രാ​ജ​ൻ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് മു​ന്നി​ൽ വി​ശ​ദീ​ക​രി​ച്ചു.

2023ൽ ​തി​രി​ച്ച​ടി

പി. ​ജ​യ​രാ​ജ​ൻ ത​നി​ക്കെ​തി​രെ വ്യ​ക്തി​ഹ​ത്യ ന​ട​ത്തു​ക​യാ​ണെ​ന്ന് ആ​രോ​പി​ച്ച് ഇ.​പി. ജ​യ​രാ​ജ​ൻ 2023 ഫെ​ബ്രു​വ​രി​യി​ൽ രം​ഗ​ത്തെ​ത്തി. ഇ​തു​കൂ​ടാ​തെ പി. ​ജ​യ​രാ​ജ​ന് സ്വ​ർ​ണ​ക്ക​ട​ത്ത് സം​ഘ​ങ്ങ​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നും ആ​രോ​പ​ണം. അ​വി​ടെ​യും തീ​ർ​ന്നി​ല്ല, 2019ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ട​ക​ര മ​ണ്ഡ​ല​ത്തി​ലെ ചെ​ല​വു​ക​ളു​ടെ കൃ​ത്യ​മാ​യ ക​ണ​ക്കു​ക​ൾ സ​മ​ർ​പ്പി​ച്ചി​ല്ലെ​ന്ന് ഇ.​പി. അ​നു​യാ​യി​ക​ൾ ആ​രോ​പ​ണം ഉ​യ​ർ​ത്തി.

2025ലെ ​സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ലെ ചുവടുവയ്പ്പ്

സി​പി​എം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ലാ​ണ് പി. ​ജ​യ​രാ​ജ​ന്‍റെ വ​ട​ക്ക​ൻ ശൈ​ലി​യി​ലു​ള്ള ആ​ദ്യ​വെ​ട്ട്. റി​സോ​ർ​ട്ട് വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് താ​ൻ ന​ൽ​കി​യ രേ​ഖാ​മൂ​ല​മു​ള്ള പ​രാ​തി​ക​ൾ പാ​ർ​ട്ടി നേ​തൃ​ത്വം ച​ർ​ച്ച ചെ​യ്തി​ല്ലെ​ന്ന് സ​മ്മേ​ള​ന​ത്തി​ൽ പി. ​ജ​യ​രാ​ജ​ൻ തു​റ​ന്ന​ടി​ച്ചു. മു​ൻ​പ് താ​ൻ ഇ​ക്കാ​ര്യം സൂ​ചി​പ്പി​ച്ച​പ്പോ​ൾ ഔ​ദ്യോ​ഗി​ക രേ​ഖ​ക​ളി​ൽ ചി​ല മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യ​താ​യും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. തെ​ളി​വു​ക​ള്‍ സ​ഹി​തം പാ​ര്‍​ട്ടി​ക്ക് മു​ന്നി​ല്‍ ഹാ​ജ​രാ​ക്കി​യാ​ണ് പു​നഃ​ര​ന്വേ​ഷ​ണം വേ​ണ​മെ​ന്ന നി​ല​പാ​ടി​ല്‍ പി. ​ജ​യ​രാ​ജ​ന്‍ ഉ​റ​ച്ചു​നി​ന്ന​ത്.

ഇ.​പി. ജ​യ​രാ​ജ​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും അ​ന​ധി​കൃ​ത​മാ​യ സ്വ​ത്ത് സ​മ്പാ​ദ​ന​മോ വ​ഴി​വി​ട്ട ഇ​ട​പെ​ട​ലോ ന​ട​ന്നെ​ങ്കി​ല്‍ പാ​ര്‍​ട്ടി ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന​താ​യി​രു​ന്നു പി. ​ജ​യ​രാ​ജ​ൻ മു​ന്നോ​ട്ടു​വ​ച്ച നി​ല​പാ​ട്. കൃ​ത്യ​മാ​യി പാ​ർ​ട്ടി സ​മ്മേ​ള​ന​ത്തി​ൽ ത​ന്നെ ആ​രോ​പ​ണം വീ​ണ്ടും ഉ​യ​ർ​ത്തി സം​ഘ​ട​ന​ത​ല​ത്തി​ലു​ള്ള ക​രു​നീ​ക്കം. അ​ത് ക​ണ്ണൂ​രി​ലെ പാ​ർ​ട്ടി സം​വി​ധാ​ന​ത്തി​ൽ ഇ.​പി.​ജ​യ​രാ​ജ​നു​ണ്ടാ​ക്കു​ന്ന പ്ര​തി​സ​ന്ധി എ​ത്ര​ത്തോ​ള​മെ​ന്ന് കൃ​ത്യ​മാ​യ ക​ണ​ക്കു​കൂ​ട്ട​ൽ പി. ​ജ​യ​രാ​ജ​നു​ണ്ടാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ന​ട​ന്ന ച​ര്‍​ച്ച​ക​ള്‍​ക്ക് ശേ​ഷ​മാ​ണ് പാ​ര്‍​ട്ടി​ത​ല അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ തീ​രു​മാ​ന​മാ​യ​ത്.

2026 ന​വം​ബ​റി​ൽ അ​ങ്കം കു​റി​ക്കു​ന്നു

ഇ.​പി. ജ​യ​രാ​ജ​ന്‍റെ ഭാ​ര്യ ഇ​ന്ദി​ര​യ്ക്ക് ക​രി​മ​ണ​ൽ വ്യ​വ​സാ​യി ശ​ശി​ധ​ര​ൻ ക​ർ​ത്ത​യി​ൽ നി​ന്ന് പ​ണം ല​ഭി​ച്ച​താ​യും അ​ത് വൈ​ദേ​കം റി​സോ​ർ​ട്ടി​ൽ നി​ക്ഷേ​പി​ച്ച​താ​യും ഇ.​പി​യു​ടെ അ​ന​ന്ത​ര​വ​ൻ ആ​രോ​പി​ച്ച​തോ​ടെ വി​വാ​ദം വീ​ണ്ടും മു​റു​കി. ഇ​തോ​ടെ പി. ​ജ​യ​രാ​ജ​ൻ ഈ ​വി​ഷ​യം വീ​ണ്ടും സി​പി​എ​മ്മി​ൽ ഉ​ന്ന​യി​ച്ചു.

ക​ച്ച​മു​റു​ക്കി ഇ.​പി. ജ​യ​രാ​ജ​നും

ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ ത​ന്‍റെ 40 വ​ർ​ഷ​ത്തെ പൊ​തു​ജീ​വി​തം ത​ക​ർ​ക്കാ​നാ​ണ് ശ്ര​മ​മെ​ന്ന് പ്ര​തി​ക​രി​ച്ച ഇ.​പി. ജ​യ​രാ​ജ​ൻ, സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​ത്തി​ൽ പി. ​ജ​യ​രാ​ജ​നെ​തി​രെ രേ​ഖാ​മൂ​ലം പ​രാ​തി ന​ൽ​കി. സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലെ ക്വ​ട്ടേ​ഷ​ൻ-​സ്വ​ർ​ണം പൊ​ട്ടി​ക്ക​ൽ സം​ഘ​ങ്ങ​ളു​മാ​യി പി. ​ജ​യ​രാ​ജ​ന് അ​ടു​ത്ത ബ​ന്ധ​മു​ണ്ടെ​ന്നും നേ​താ​ക്ക​ളെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​ൻ അ​ദ്ദേ​ഹ​ത്തി​ന് കീ​ഴി​ൽ ന​വ​മാ​ധ്യ​മ സം​ഘം പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നും പ​രാ​തി​യി​ലൂ​ടെ ആ​രോ​പി​ച്ചു.

ജ​യ​രാ​ജ​ൻ​മാ​ർ അ​ങ്കം കു​റി​ച്ച് പോ​രി​നി​റ​ങ്ങി​യ​തോ​ടെ ആ​രോ​പ​ണ​ങ്ങ​ൾ അ​ന്വേ​ഷി​ക്കാ​ൻ ന​വം​ബ​ർ 23ന് ​സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് ര​ണ്ടം​ഗ ക​മ്മി​ഷ​നെ നി​യ​മി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​ങ്ങ​ളാ​യ കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ, ടി.​പി. രാ​മ​കൃ​ഷ്ണ​ൻ എ​ന്നി​വ​രാ​ണ് ക​മ്മി​ഷ​ൻ അം​ഗ​ങ്ങ​ൾ.

 

 

 

 

 

 

Latest News

Corehub Up