Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : girls dreems

സർട്ടിഫിക്കറ്റ് അലമാരയിൽ, സ്വപ്നങ്ങൾ അടുക്കളയിൽ!

 

ഒ​രു കാ​ല​മു​ണ്ടാ​യി​രു​ന്നു, ന​മ്മു​ടെ നാ​ട്ടി​ൽ പെ​ൺ​കു​ട്ടി​ക്ക് പ​ഠി​ക്ക​ണ​മെ​ങ്കി​ൽ പോ​ലും അ​നു​വാ​ദം ചോ​ദി​ക്കേ​ണ്ടി​യി​രു​ന്ന കാ​ലം. അ​ക്ഷ​രം പ​ഠി​ക്കാ​ൻ കൊ​തി​ച്ച പെ​ൺ​കു​ട്ടി​ക​ളു​ടെ മു​ന്നി​ൽ അ​ട​ഞ്ഞു​കി​ട​ന്ന വാ​തി​ലു​ക​ളു​ടെ കാ​ലം.
ആ ​വാ​തി​ലു​ക​ൾ ഇ​ന്ന് തു​റ​ന്നി​രി​ക്കു​ന്നു. ആ​ൺ​കു​ട്ടി​ക​ളെ​ക്കാ​ൾ മു​ന്നി​ൽ, ക്ലാ​സി​ൽ ഒ​ന്നാ​മ​താ​യി, പ​രീ​ക്ഷ​യി​ൽ റാ​ങ്കു​ക​ൾ വാ​രി​ക്കൂ​ട്ടി, ഡി​ഗ്രി​യും പി.​ജി​യും നെ​ഞ്ചോ​ട് ചേ​ർ​ത്ത്, പെ​ൺ​കു​ട്ടി​ക​ൾ ന​ട​ന്നു​ക​യ​റു​ന്നു.
പ​ക്ഷേ, ആ ​വി​ജ​യ​ത്തി​ന്‍റെ തി​ള​ക്കം അ​ധി​ക​നാ​ൾ നി​ൽ​ക്കു​ന്നി​ല്ല. സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ക​യ്യി​ൽ കി​ട്ടി​യ നി​മി​ഷം, പ​ല​രു​ടെ​യും ജീ​വി​തം ഒ​രു വ​ലി​യ ചോ​ദ്യ​ചി​ഹ്ന​മാ​യി മാ​റു​ന്നു.
ഞാ​ൻ ഇ​ത്ര​യും പ​ഠി​ച്ചി​ട്ട് എ​ന്താ​യി? ഞാ​ൻ ക​ണ്ട സ്വ​പ്ന​ങ്ങ​ളെ​ല്ലാം വെ​റും സ്വ​പ്ന​മാ​യി തീ​രു​മോ? എ​ന്‍റെ ക​ഴി​വു​ക​ൾ ഈ ​നാ​ല് ചു​വ​രു​ക​ൾ​ക്കു​ള്ളി​ൽ ത​ള​ച്ചി​ട​പ്പെ​ടു​മോ?
ഓ​രോ പെ​ൺ​കു​ട്ടി​യു​ടെ​യും ഉ​ള്ളി​ൽ, ആ​രും കേ​ൾ​ക്കാ​തെ മു​ഴ​ങ്ങു​ന്ന ചോ​ദ്യ​ങ്ങ​ളാ​ണി​ത്.

അ​തി​രാ​വി​ലെ എ​ഴു​ന്നേ​റ്റ്, അ​ടു​ക്ക​ള​യി​ൽ തു​ട​ങ്ങി, രാ​ത്രി 11 മ​ണി​ക്ക് അ​ടു​ക്ക​ള​യി​ൽ ത​ന്നെ അ​വ​സാ​നി​ക്കു​ന്ന ജീ​വി​തം. കു​ട്ടി​ക​ളെ നോ​ക്ക​ൽ, വീ​ട്ടു​ജോ​ലി, എ​ല്ലാ​വ​രെ​യും സ​ന്തോ​ഷി​പ്പി​ക്ക​ൽ - അ​തി​നി​ട​യി​ൽ അ​വ​ൾ സ്വ​യം മ​റ​ന്നു​പോ​കു​ന്നു.​ഇ​ത് ഒ​രാ​ളു​ടെ ക​ഥ​യ​ല്ല. കേ​ര​ള​ത്തി​ലെ ഒ​ട്ടു​മി​ക്ക സ്ത്രീ​ക​ളു​ടെ​യും ക​ഥ​യാ​ണ്. പ​ഠി​പ്പ് കൂ​ടി​യി​ട്ടും, ജോ​ലി സാ​ധ്യ​ത കു​റ​ഞ്ഞു​പോ​യ സ്ത്രീ​ക​ളു​ടെ ക​ഥ.

ഒ​രു വി​രോ​ധാ​ഭാ​സം
പ​ഠി​പ്പ് കൂ​ടി​യ​തി​ന് അ​നു​സ​രി​ച്ച് തൊ​ഴി​ൽ മേ​ഖ​ല​യി​ൽ സ്ത്രീ​ക​ളു​ടെ എ​ണ്ണം കൂ​ടി​യി​ട്ടി​ല്ല, മ​റി​ച്ച് കു​റ​ഞ്ഞി​രി​ക്കു​ന്നു. പ​ഠി​ച്ചി​ട്ടും ജോ​ലി​ക്ക് പോ​കാ​തെ, വീ​ട്ടി​ൽ ത​ന്നെ ഇ​രി​ക്കേ​ണ്ടി വ​രു​ന്ന ല​ക്ഷ​ക്ക​ണ​ക്കി​ന് സ്ത്രീ​ക​ളു​ണ്ട് കേ​ര​ള​ത്തി​ൽ. അ​വ​രു​ടെ 'പ​ണി' ഇ​ന്നും കു​ട്ടി​ക​ളെ നോ​ക്ക​ലും വീ​ട്ടു​ജോ​ലി​യും മാ​ത്ര​മാ​യി മാ​റു​ന്നു.

1. പ​ഠി​ച്ച​ത് വെ​റു​തെ​യാ​യോ?

കേ​ര​ള​ത്തി​ൽ ഡി​ഗ്രി ക​ഴി​ഞ്ഞ പെ​ൺ​കു​ട്ടി​ക​ളി​ൽ 60% ത്തി​ല​ധി​കം പേ​രും വി​വാ​ഹ​ത്തി​ന് ശേ​ഷം ജോ​ലി​ക്ക് പോ​കു​ന്നി​ല്ല എ​ന്നാ​ണ് പു​തി​യ സ​ർ​വേ​ക​ൾ പ​റ​യു​ന്ന​ത്. പ​ല​രും പോ​കാ​ത്ത​ത് ആ​ഗ്ര​ഹം ഇ​ല്ലാ​ത്ത​തു​കൊ​ണ്ട​ല്ല, സാ​ഹ​ച​ര്യം കൊ​ണ്ടാ​ണ്.​ഒ​രു സ്ത്രീ ​ജോ​ലി​ക്ക് പോ​ക​ണ​മെ​ങ്കി​ൽ അ​വ​ൾ​ക്ക് വേ​ണ്ട​ത് ജോ​ലി മാ​ത്ര​മ​ല്ല - കു​ട്ടി​ക​ളെ നോ​ക്കാ​ൻ ഒ​രാ​ൾ, വീ​ട്ടു​ജോ​ലി​ക്ക് സ​ഹാ​യം, സു​ര​ക്ഷി​ത​മാ​യ യാ​ത്ര, കു​ടും​ബ​ത്തി​ന്‍റെ പി​ന്തു​ണ. ഇ​തി​ൽ ഒ​ന്ന് കി​ട്ടാ​താ​യാ​ൽ പോ​ലും അ​വ​ളു​ടെ ജോ​ലി മു​ട​ങ്ങും.

2. വീ​ട്ടു​ജോ​ലി -കൂ​ലി​യി​ല്ലാ​ത്ത പ​ണി

രാ​വി​ലെ​അ​ഞ്ച് മ​ണി​ക്ക് എ​ഴു​ന്നേ​റ്റ് രാ​ത്രി 11 മ​ണി വ​രെ ചെ​യ്യു​ന്ന ജോ​ലി​ക്ക് എ​ന്താ​ണ് വി​ല?​രാ​വി​ലെ ടി​ഫി​ൻ ഉ​ണ്ടാ​ക്ക​ൽ, കു​ട്ടി​ക​ളെ സ്കൂ​ളി​ൽ വി​ട​ൽ, തു​ണി അ​ല​ക്ക​ൽ, വീ​ട് വൃ​ത്തി​യാ​ക്ക​ൽ, ഉ​ച്ച​ഭ​ക്ഷ​ണം, വൈ​കു​ന്നേ​രം കു​ട്ടി​ക​ളു​ടെ പ​ഠ​നം, രാ​ത്രി ഭ​ക്ഷ​ണം... ഇ​തെ​ല്ലാം കൂ​ടി ഒ​രു ദി​വ​സം 12-14 മ​ണി​ക്കൂ​ർ ജോ​ലി​യാ​ണ്. പ​ക്ഷെ ശ​മ്പ​ള​മി​ല്ല, അ​വ​ധി​യി​ല്ല, അം​ഗീ​കാ​ര​മി​ല്ല.
ഇ​തേ ജോ​ലി പു​റ​ത്ത് ഒ​രാ​ൾ​ക്ക് കൊ​ടു​ത്താ​ൽ മാ​സം 25,000 - 30,000 രൂ​പ കൊ​ടു​ക്ക​ണം. എ​ന്നാ​ൽ വീ​ട്ടി​ലു​ള്ള സ്ത്രി​ക​ൾ ചെ​യ്യു​മ്പോ​ൾ അ​തി​ന് വി​ല​യി​ല്ലാ​താ​കു​ന്നു. "വീ​ട്ടി​ൽ വെ​റു​തെ ഇ​രി​ക്കു​ക​യ​ല്ലേ" എ​ന്ന ചോ​ദ്യം കേ​ൾ​ക്കേ​ണ്ടി വ​രു​ന്നു.

3. കു​ട്ടി​ക​ളെ നോ​ക്ക​ൽ - സ്ത്രീ​യു​ടെ മാ​ത്രം ഉ​ത്ത​ര​വാ​ദി​ത്ത​മോ?

കു​ട്ടി ജ​നി​ച്ചാ​ൽ ക​രി​യ​ർ നി​ർ​ത്തേ​ണ്ട​ത് സ്ത്രീ ​മാ​ത്ര​മാ​ണെ​ന്ന ചി​ന്ത ഇ​ന്നും ന​മ്മു​ടെ സ​മൂ​ഹ​ത്തി​ൽ ശ​ക്ത​മാ​ണ്. ഭ​ർ​ത്താ​വി​ന് ജോ​ലി​ക്ക് പോ​കാം, ഭാ​ര്യ വീ​ട്ടി​ലി​രു​ന്ന് കു​ട്ടി​യെ നോ​ക്ക​ണം.​ഡേ കെ​യ​ർ സൗ​ക​ര്യം കു​റ​വ്, അം​ഗ​ൻ​വാ​ടി​ക​ൾ​ക്ക് പ​രി​മി​തി, വീ​ട്ടി​ൽ മു​തി​ർ​ന്ന​വ​ർ ഇ​ല്ലാ​ത്ത അ​വ​സ്ഥ - ഇ​തെ​ല്ലാം കൂ​ടു​മ്പോ​ൾ സ്ത്രീ​ക്ക് വേ​റെ വ​ഴി​യി​ല്ലാ​താ​കു​ന്നു. പ​ല​രും പ​റ​യു​ന്നു - "കു​ട്ടി​യെ ആ​രെ​യെ​ങ്കി​ലും ഏ​ൽ​പ്പി​ച്ച് ജോ​ലി​ക്ക് പോ​കാ​ൻ പേ​ടി​യാ​ണ്.​കേ​ര​ള​ത്തി​ൽ ന​ല്ല ഡേ ​കെ​യ​ർ സം​വി​ധാ​ന​ങ്ങ​ളു​ടെ കു​റ​വാ​ണ്സ്ത്രീ​ക​ളു​ടെ തൊ​ഴി​ൽ കു​റ​യാ​ൻ ഒ​രു പ്ര​ധാ​ന കാ​ര​ണം.

4. വി​വാ​ഹം - ക​രി​യ​ർ ബ്രേ​ക്ക്

പ ​ല പെ​ൺ​കു​ട്ടി​ക​ളും പ​ഠ​നം ക​ഴി​ഞ്ഞ് ജോ​ലി​ക്ക് ക​യ​റു​ന്ന​തി​ന് മു​മ്പ് ത​ന്നെ വി​വാ​ഹം ക​ഴി​ക്കു​ന്നു. വി​വാ​ഹം ക​ഴി​ഞ്ഞ് ഭ​ർ​ത്താ​വി​ന്‍റെ വീ​ട്ടി​ലേ​ക്ക് പോ​കു​മ്പോ​ൾ, ജോ​ലി, സ്ഥ​ലം, സ്വ​പ്ന​ങ്ങ​ൾ എ​ല്ലാം മാ​റു​ന്നു."​വി​വാ​ഹം ക​ഴി​ഞ്ഞാ​ൽ ജോ​ലി വേ​ണ്ട, വീ​ട് നോ​ക്കി​യാ​ൽ മ​തി" എ​ന്ന് പ​റ​യു​ന്ന വീ​ട്ടു​കാ​ർ ഇ​ന്നും ഉ​ണ്ട്. ആ​ദ്യം അ​തി​ന് സ​മ്മ​തി​ച്ചാ​ലും, പി​ന്നീ​ട് സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ട് വ​രു​മ്പോ​ൾ ആ ​സ്ത്രീ​ക്ക് ത​ന്നെ തോ​ന്നും - "ഞാ​ൻ പ​ഠി​ച്ചി​ട്ട് എ​ന്താ​യി?"

5. സു​ര​ക്ഷ​യും യാ​ത്ര​യും
വൈ​കി ജോ​ലി ക​ഴി​ഞ്ഞ് വ​രാ​ൻ പ​ല സ്ത്രീ​ക​ൾ​ക്കും പേ​ടി​യാ​ണ്. ബ​സ് കി​ട്ടി​ല്ല, സു​ര​ക്ഷി​ത​മ​ല്ല. വീ​ട്ടി​ൽ നി​ന്ന് ദൂ​രെ ജോ​ലി കി​ട്ടി​യാ​ൽ പോ​കാ​ൻ പ​റ്റി​ല്ല. ഇ​തെ​ല്ലാം സ്ത്രീ​ക​ളെ വീ​ട്ടി​ൽ ത​ള​ച്ചി​ടു​ന്നു.​വ​ർ​ക്ക് ഫ്രം ​ഹോം ജോ​ലി​ക​ൾ വ​ന്ന​തോ​ടെ കു​റ​ച്ച് മാ​റ്റം വ​ന്നി​ട്ടു​ണ്ട്. പ​ക്ഷേ അ​തി​ലും, വീ​ട്ടി​ൽ ഇ​രു​ന്ന് ജോ​ലി ചെ​യ്യു​മ്പോ​ഴും വീ​ട്ടു​ജോ​ലി മു​ഴു​വ​ൻ സ്ത്രീ ​ത​ന്നെ ചെ​യ്യ​ണം എ​ന്ന അ​വ​സ്ഥ.

സ്ത്രീ​യു​ടെ ക​ഴി​വ് അ​ടു​ക്ക​ള​യി​ൽ മാ​ത്രം ഒ​തു​ങ്ങ​ണോ?
അ​വ​ൾ പ​ഠി​ച്ച പ​ഠ​നം, അ​വ​ളു​ടെ സ്വ​പ്ന​ങ്ങ​ൾ എ​വി​ടെ പോ​യി?​എ​ന്താ​ണ് പ​രി​ഹാ​രം?

1. വീ​ട്ടു​ജോ​ലി പ​ങ്കു​വെ​ക്ക​ണം:
വീ​ട്ടു​ജോ​ലി സ്ത്രീ​യു​ടെ മാ​ത്രം ജോ​ലി​യ​ല്ല. ഭ​ർ​ത്താ​വും, മ​ക്ക​ളും, കു​ടും​ബ​വും ഒ​രു​മി​ച്ച് ചെ​യ്യ​ണം.
2. ന​ല്ല ഡേ ​കെ​യ​ർ വേ​ണം: സ​ർ​ക്കാ​രും, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളും, തൊ​ഴി​ലി​ട​ങ്ങ​ളും ചേ​ർ​ന്ന് സു​ര​ക്ഷി​ത​മാ​യ ഡേ ​കെ​യ​ർ സം​വി​ധാ​നം കൊ​ണ്ടു​വ​ര​ണം. കു​ട്ടി​യെ സു​ര​ക്ഷി​ത​മാ​യി ഏ​ൽ​പ്പി​ക്കാ​ൻ പ​റ്റി​യാ​ൽ, അ​മ്മ​ക്ക് ധൈ​ര്യ​മാ​യി ജോ​ലി​ക്ക് പോ​കാം.
3. വ​ർ​ക്ക് ഫ്രം ​ഹോം പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം:
എ​ല്ലാ ജോ​ലി​യും ഓ​ഫീ​സി​ൽ പോ​യി ചെ​യ്യ​ണ​മെ​ന്നി​ല്ല. സ്ത്രീ​ക​ൾ​ക്ക് ഫ്ലെ​ക്സി​ബി​ൾ സ​മ​യം കൊ​ടു​ക്ക​ണം.
4. സ്ത്രീ​ക​ളു​ടെ ജോ​ലി​ക്ക് കു​ടും​ബ​ത്തി​ന്‍റെ പി​ന്തു​ണ വേ​ണം:

"എ​ന്‍റെ ഭാ​ര്യ ജോ​ലി​ക്ക് പോ​കു​ന്നു" എ​ന്ന് അ​ഭി​മാ​ന​ത്തോ​ടെ പ​റ​യു​ന്ന കു​ടും​ബ​ങ്ങ​ളാ​ണ് ഇ​നി വേ​ണ്ട​ത്.
5. വീ​ട്ടു​ജോ​ലി​ക്ക് വി​ല ക​ൽ​പ്പി​ക്ക​ണം:
വീ​ട്ടി​ൽ ഇ​രി​ക്കു​ന്ന സ്ത്രീ "​വെ​റു​തെ ഇ​രി​ക്കു​ക​യ​ല്ല", അ​വ​ൾ കു​ടും​ബ​ത്തി​നാ​യി ഏ​റ്റ​വും വ​ലി​യ ജോ​ലി​യാ​ണ് ചെ​യ്യു​ന്ന​തെ​ന്ന് സ​മൂ​ഹം തി​രി​ച്ച​റി​യ​ണം.

ഒ​രു പെ​ൺ​കു​ട്ടി പ​ഠി​ക്കു​ന്ന​ത് വെ​റും ഒ​രു സ​ർ​ട്ടി​ഫി​ക്ക​റ്റ് വാ​ങ്ങാ​ൻ വേ​ണ്ടി​യ​ല്ല,ത​ന്‍റെ സ്വ​പ്ന​ങ്ങ​ൾ​ക്ക് ചി​റ​ക് ന​ൽ​കാ​നാ​ണ്. സ്വ​ന്തം കാ​ലി​ൽ നി​ൽ​ക്കു​ക , സ്വ​ന്തം പേ​രി​ൽ അ​റി​യ​പ്പെ​ടു​ക , സ്വ​ന്തം ആ​ഗ്ര​ഹ​ങ്ങ​ൾ​ക്ക് ജീ​വ​ൻ ന​ൽ​കു​ക എ​ന്ന സ്വ​പ്നം - അ​താ​ണ് ഓ​രോ പെ​ൺ​കു​ട്ടി​യു​ടെ​യും ഉ​ള്ളി​ൽ എ​രി​യു​ന്ന തീ.​ആ സ്വ​പ്ന​ങ്ങ​ളു​ടെ ചി​റ​കു​ക​ൾ അ​രി​ഞ്ഞു​ക​ള​യ​രു​ത്. അ​ടു​ക്ക​ള​യി​ലെ പു​ക​യി​ൽ അ​വ​ളു​ടെ സ്വ​പ്ന​ങ്ങ​ൾ ക​രി​ഞ്ഞു​പോ​കാ​ൻ അ​നു​വ​ദി​ക്ക​രു​ത്. സ്വ​പ്ന​ങ്ങ​ൾ വി​ൽ​ക്കാ​ൻ വെ​ച്ച​ത​ല്ല, ജീ​വി​ച്ച് കാ​ട്ടാ​നു​ള്ള​താ​ണ്.

Latest News

Corehub Up