'ദി റേഡിയൻസ് ഓഫ് ആൻ എറ്റേണൽ ലെഗസി', മിസ് യൂണിവേഴ്സ് 2026-നുള്ള പുതിയ കിരീടത്തിന്റെ പേരാണിത്. മിസ് യൂണിവേഴ്സ് മത്സരത്തിന്റെ 75 വർഷത്തെ ചരിത്രവും പൈതൃകവും പ്രതിനിധീകരിക്കുന്നതാണിത്. ജോർജ് വിറ്റൽസും മെയ്സൺ ഡി ഓറും ചേർന്ന് രൂപകൽപ്പന ചെയ്തതാണ് ഈ കിരീടം. 3,150 വജ്രങ്ങൾ പതിപ്പിച്ച 18 കാരറ്റ് വൈറ്റ് ഗോൾഡ് കിരീടം ഇക്കുറി ചൂടിയത് പ്യൂർട്ടോ റിക്കോയുടെ 27 കാരി ജെന്നിഫർ ബാരെറ്റോയാണ്. കിരീടത്തിലെ മൂന്ന് പ്രധാന വജ്രങ്ങൾ മിസ് യൂണിവേഴ്സിന്റെ ഭൂതം ഭാവി വർത്തമാനം എന്ന മൂന്ന് പ്രധാന കാലഘട്ടങ്ങളെ പ്രതിനിധീകരിക്കുന്നു.
*ഭൂതകാലം (Past)
മിസ് യൂണിവേഴ്സിന്റെ ചരിത്രം സൃഷ്ടിക്കുകയും പ്രതിബന്ധങ്ങളെ മറികടക്കുകയും ചെയ്ത വനിതകൾ.
*വർത്തമാനകാലം (present)
ഇന്ന് സമൂഹത്തിൽ മാറ്റങ്ങൾ സൃഷ്ടിക്കുകയും മറ്റുള്ളവർക്ക് പ്രചോദനമാകുകയും ചെയ്യുന്ന വനിതകൾ.
*ഭാവികാലം( future)
വരുംതലമുറകളിലേക്ക് മിസ് യൂണിവേഴ്സിന്റെ പൈതൃകം കൈമാറുന്ന വനിതകൾ.
അതിനാൽത്തന്നെ ഒരു മിസ് യൂണിവേഴ്സ് ജേതാവ് ഒരു വർഷത്തെ സൗന്ദര്യറാണി മാത്രമല്ല, മറിച്ച് അവൾക്ക് മുമ്പുണ്ടായിരുന്ന വനിതകളുടെ ചരിത്രത്തിന്റെ തുടർച്ചയും ഭാവിതലമുറകൾക്ക് പ്രചോദനവുമാകേണ്ടവളാണ്. ഇതുതന്നെയാണ് 'ദി റേഡിയൻസ് ഓഫ് ആൻ എറ്റേണൽ ലെഗസി' യും മിസ് യൂണിവേഴ്സ് കിരീടവും തമ്മിലുളിള്ള ആത്മബന്ധവും.