ന്യൂഡല്‍ഹി: ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്റെ (എഐഎഫ്എഫ്) സ്പോര്‍ട്സ് പേഴ്സണ്‍സ് ഓഫ് ഔട്ട്സ്റ്റാന്‍ഡിംഗ് മെറിറ്റ് (എസ്ഒഎം) തെരഞ്ഞെടുപ്പില്‍ കേരളത്തിന്റെ ജോ പോള്‍ അഞ്ചേരിക്കും ബെന്റ്ല ഡി കോത്തിനും ജയം.
പുരുഷ വിഭാഗത്തില്‍ ഇന്ത്യന്‍ മുന്‍താരം ബ്രൂണോ കുടീഞ്ഞോയ്ക്കൊപ്പമാണ് അഞ്ചേരി തെരഞ്ഞെടുക്കപ്പെട്ടത്. വനിതാ വിഭാഗത്തില്‍ മുന്‍ ക്യാപ്റ്റന്‍ ഒയിനം ബെംബെം ദേവിക്കൊപ്പം ബെന്റ്ലയും ജയത്തിലെത്തി.
എസ്ഒഎം സ്ഥാനാര്‍ഥി പട്ടികയില്‍ ഐ.എം. വിജയന്, കെ.പി. സേതുമാധവന്, വിക്ടര്‍ മഞ്ഞില, കെ.ടി. ചാക്കോ, കെ.എ. ആന്‍സണ്‍, കെ.വി. ധനേഷ്, അബ്ദുല്‍ ഹക്കീം, കെ. അജയന്, എസ്. ലളിത, സുഭിത പൂവട്ട എന്നിവരും കേരളത്തില്നിന്നുണ്ടായിരുന്നു.