Sports
കുമാമോട്ടോ: അവസാന ഗെയിം വരെ ആവേശം തുടർന്ന പോരിൽ വിജയം സ്വന്തമാക്കി കലാശപോരിലെത്തിരിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യ സെൻ. ജപ്പാൻ മാസ്റ്റേഴ്സ് ബാഡ്മിന്റൺ ഫൈനലിലേയ്ക്കാണ് ലക്ഷ്യ കടന്നത്.
ഇന്ന് നടന്ന ആവേശകരമായ സെമിഫൈനലിൽ ഇന്തോനേഷ്യയുടെ അൽവി ഫർഹാനെയാണ് ലക്ഷ്യ പരാജയപ്പെടുത്തിയത്. ലോക റാങ്കിംഗിൽ പത്താമതുള്ള ഹാർഹാനെ ഒന്നിനെതിരെ രണ്ട് ഗെയിമുകൾക്കാണ് ലക്ഷ്യ കീഴടക്കിയത്. സ്കോർ: 21-12, 15-21, 21-11.
സെമിയിലെ ആദ്യ ഗെയിം അനായാസമായി സ്വന്തമാക്കിയ ലക്ഷ്യയ്ക്ക് രണ്ടാം ഗെയിമിൽ തിരിച്ചടി നേരിട്ടു. ഫർഹാൻ തിരിച്ചുവരുകയായിരുന്നു മത്സരത്തിലേയ്ക്ക്. മികച്ച സ്മാഷുകളും ഷോട്ടുകളുമായി ഹർഹാൻ മികച്ച് നിന്നപ്പോൾ രണ്ടാം ഗെയിം ലക്ഷ്യയ്ക്ക് നഷ്ടമായി.
എന്നാൽ നിർണായകമായ മൂന്നാം ഗെയിമിൽ ഫർഹാനെ ലക്ഷ്യ മുട്ടുക്കുത്തിച്ചു. ഫർഹാന് വെറും 11 പോയിന്റ് മാത്രം വിട്ട് കൊടുത്ത് 21 പോയിന്റ് നേടി ലക്ഷ്യ മത്സരം സ്വന്തമാക്കുകയായിരുന്നു.
ഫർഹാനെതിരെയുള്ള ലക്ഷ്യയുടെ ആദ്യ വിജയമായിരുന്നു ഇന്നത്തേത്. മുമ്പ് രണ്ട് തവണ ഏറ്റുമുട്ടിയപ്പോഴും വിജയം ഫർഹാനായിരുന്നു. ഹൈലോ ഓപ്പൺ ടൈറ്റിൽ വിജയിയായ ലക്ഷ്യയ്ക്ക് മുന്നിൽ ഇനി കലാശപ്പോര് എന്ന കടമ്പ മാത്രമാണ് ബാക്കിയുള്ളത്.
ജപ്പാന്റെ കോകി വട്ടനാബെയാണ് ഫൈനലിൽ ലക്ഷ്യയുടെ എതിരാളി. എളുപ്പമായിരിക്കില്ല ലക്ഷ്യയ്ക്ക് ഫൈനൽ പോര്. മികച്ച പ്രകടനം പുറത്തെടുത്താൽ മാത്രമെ തുടർച്ചയായ രണ്ടാം കിരീടം ലക്ഷ്യയ്ക്ക് സ്വന്തമാക്കാനാകു. ഞായറാഴ്ചയാണ് ഫൈനൽ. ലക്ഷ്യയ്ക്ക് ലക്ഷ്യം തെറ്റുമോ?..അതോ കിരീടം നേടുമോ?... കാത്തിരുന്ന് കാണാം.
Sports
ടോക്കിയോ: ജപ്പാൻ മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ജപ്പാന്റെ കൊഡായി നറോക്കയെ പരാജയപ്പെടുത്തിയാണ് ക്വാർട്ടർ ഫൈനൽ പ്രവേശനം.
ഇരുതാരങ്ങളും തമ്മിലുള്ള അഞ്ച് മത്സരങ്ങളിൽ ശ്രീകാന്തിന്റെ ആദ്യ വിജയമാണിത്. ഒരു മണിക്കൂർ നീണ്ട പോരാട്ടത്തിൽ അഞ്ചാം സീഡ് താരം നറോക്കയെ 21-15, 11-21, 21-18 സ്കോറിനാണ് ശ്രീകാന്ത് പരാജയപ്പെടുത്തിയത്.
ലക്ഷ്യം മുന്നേറ്റം
സീസണിൽ മികച്ച ഫോം തുടരുന്ന ലക്ഷ്യ സെൻ ചൈനയുടെ ഡോങ് ടിയാൻ യാവോയെ പരാജയപ്പെടുത്തി ക്വാർട്ടർ ഫൈനലിൽ ഇടംപിടിച്ചു. 21-8, 21-14 സ്കോറിനായിരുന്നു ലക്ഷ്യസെന്നിന്റെ ജയം.
ട്രീസ- ഗായത്രി പുറത്ത്
ജപ്പാൻ മാസ്റ്റേഴ്സ് സൂപ്പർ 500 ടൂർണമെന്റിലെ വനിതാ ഡബിൾസ് പ്രീ-ക്വാർട്ടർ ഫൈനലിൽ ഇന്ത്യൻ വനിതാ സഖ്യം പുറത്തായി. ഇന്ത്യയുടെ ട്രീസ ജോളി- ഗായത്രി ഗോപിചന്ദ് സഖ്യമാണ് തോൽവി വഴങ്ങിയത്.
റിൻ ഇവാങ്ക- കീ നകാനിഷി സഖ്യത്തോട് 21-14, 21-14 സ്കോറിനാണ് ഇന്ത്യൻ സഖ്യം പരാജയപ്പെട്ടത്.
Sports
ന്യൂഡല്‍ഹി: ജര്‍മനിയില്‍ നടന്ന ഹൈലോ ഓപണ്‍ ബാഡ്മിന്റണില്‍ ഇന്ത്യക്ക് ഇരട്ടക്കിരീടം. പുരുഷ വിഭാഗത്തില്‍ ലക്ഷ്യ സെന്നും വനിതാ വിഭാഗത്തില്‍ പി.വി. സിന്ധുവും ജേതാക്കളായി. ഫൈനലില്‍ രണ്ട് പേരും നേരിട്ട ഗെയിമുകള്‍ക്ക് ജയിച്ചു.
ഫൈനലില്‍ ഇന്തോനേഷ്യയുടെ ലോക ആറാം നമ്പര്‍ താരം ജോനാഥന് ക്രിസ്റ്റിയെയാണ് ലക്ഷ്യ സെന്‍ തോല്‍പ്പിച്ചത് (21-17, 21-10). പി.വി. സിന്ധു ഡെന്മാര്ക്കിന്റെ ലൈന്‍ ക്യേര്സ്ഫെല്ഡിനെ 21-12,21-14 ന് കീഴടക്കി. 39 മിനുട്ടില്‍ സിന്ധു ഫൈനല്‍ ജയിച്ചു. ഈ വര്‍ഷം സിന്ധു നേടുന്ന രണ്ടാമത്തെ ബിഡബ്ല്യുഎഫ് കിരീടമാണിത്.
ഇന്തോനേഷ്യന്‍ താരം ക്രിസ്റ്റിയുമായി നേര്‍ക്കു നേര് വന്ന എട്ടാം മത്സരത്തില്‍ ജയിച്ച ലക്ഷ്യ സെന്‍, ഹെഡ് ടു ഹെഡ് റെക്കോര്‍ഡ് 4-4ന് തുല്യമാക്കുകയും ചെയ്തു.
Sports
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യയുടെ ആയുഷ് ഷെട്ടി, പി.വി. സിന്ധു എന്നിവര്‍ പ്രീക്വാര്‍ട്ടറില്‍. വനിതാ സിംഗിള്‍സില്‍ തായ്ലന്‍ഡിന്റെ സുപാനിഡ കാറ്റെതോങിനെ മൂന്നു ഗെയിം നീണ്ട പോരാട്ടത്തില്‍ കീഴടക്കിയാണ് സിന്ധു പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. സ്കോര്‍: 21-14, 8-21, 23-21. അതേസമയം, ഉന്നതി ഹൂഡ പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്ത്.
പുരുഷ സിംഗിള്‍സില്‍ കിഡംബി ശ്രീകാന്തിനെ തോല്‍പ്പിച്ചാണ് ആയുഷ് ഷെട്ടി അവസാന 16ലേക്കു മുന്നേറിയത്. ആദ്യ ഗെയിം നഷ്ടപ്പെട്ടശേഷമായിരുന്നു ആയുഷിന്റെ ജയം. സ്കോര്‍: 19-21, 21-16, 21-12.