Sports
ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരുടെ ഉറക്കം കെടുത്തുകയും മൈതാനങ്ങളിൽ മാന്ത്രികവിസ്മയം തീർക്കുകയും ചെയ്ത സുവർണ്ണ തലമുറ കളിമൈതാനത്തോട് വിടപറഞ്ഞിരിക്കുന്നു. ഫുട്ബോൾ ലോകത്തെ ദീർഘകാലം അടക്കിഭരിച്ച ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ബ്രസീലിന്റെ സ്വന്തം നെയ്മർ ജൂനിയറും ഗോളടിവീരൻ റൊമേലു ലുക്കാക്കുവും തങ്ങളുടെ വിസ്മയകരമായ കരിയറിന് പൂർണ്ണവിരാമം കുറിച്ചുകഴിഞ്ഞു. ഫുട്ബോൾ ഇതിഹാസങ്ങളുടെ ആ വിടവാങ്ങൽ സമ്മാനിച്ച ശൂന്യതയിലാണ് ഇന്ന് ലോകം. ഇനി ഈ സിംഹാസനത്തിൽ ആര് വാഴും? കാൽപന്ത് കളിയുടെ പുതിയ ചക്രവർത്തി ആരായിരിക്കും?
സൂപ്പർ താരങ്ങളുടെ വിരമിക്കലിനുശേഷം ബാക്കിയാകുന്ന ചോദ്യങ്ങൾ
മെസിയുടെ മാന്ത്രിക പാസുകളും റൊണാൾഡോയുടെ അസാധാരണ ഗോളടിയും നെയ്മറുടെ മനോഹരമായ ഡ്രിബ്ലിംഗും ലുക്കാക്കുവിന്റെ കരുത്തുറ്റ മുന്നേറ്റങ്ങളും ഇനി ഭൂതകാലത്തിന്റെ ഓർമ്മകൾ മാത്രമാണ്. ഒരു കാലഘട്ടത്തിന് മുഴുവൻ ആവേശം നൽകിയ ഈ വമ്പന്മാർ ബൂട്ടഴിച്ചതോടെ, ഫുട്ബോൾ ലോകത്ത് അടുത്തതായി ആരാണ് ആധിപത്യം സ്ഥാപിക്കുകയെന്ന ചോദ്യം അലയടിക്കുകയാണ്. ഒരേസമയം കൗതുകവും വലിയൊരു ശൂന്യതയും സമ്മാനിക്കുന്നതാണ് ഈ ചോദ്യം.
സിംഹാസനം പിടിക്കാൻ പുതുതലമുറയുടെ പോരാട്ടം
ഇതിഹാസ താരങ്ങളുടെ വിരമിക്കലിന് ശേഷമുള്ള ഒഴിവ് നികത്താൻ ലോകകപ്പുകളിലും വൻകിട ലീഗുകളിലും ഇതിനകം തങ്ങളുടെ സാന്നിധ്യം അറിയിച്ച യുവനിര രംഗത്തിറങ്ങിക്കഴിഞ്ഞു.
കിലിയൻ എംബാപ്പെ- ലോക ഫുട്ബോളിന്റെ സിംഹാസനം ഏറ്റെടുക്കാൻ തയാറെടുക്കുന്ന അതുല്യ പ്രതിഭയാണ് കിലിയൻ എംബാപ്പെ. മിന്നൽ വേഗതയും അസാമാന്യമായ ഡ്രിബ്ലിംഗ് പാടവവും കൊണ്ട് എതിർ പ്രതിരോധനിരയെ കീറിമുറിക്കുന്ന അദ്ദേഹം, റയൽ മാഡ്രിഡിനും ഫ്രഞ്ച് ദേശീയ ടീമിനും വേണ്ടി നിർണായക നിമിഷങ്ങളിൽ ഗോളുകൾ കണ്ടെത്തുന്നതിൽ മുന്നിലാണ്..
എർലിങ് ഹാളണ്ട്: ശാരീരിക കരുത്തും കൃത്യമായ പൊസിഷനിംഗും കൊണ്ട് പെനാൽറ്റി ബോക്സിനുള്ളിൽ അപ്രതിരോധ്യനായി മാറുന്ന താരമാണ് എർലിങ് ഹാളണ്ട്. മാഞ്ചസ്റ്റർ സിറ്റിക്കായും നോർവേ ദേശീയ ടീമിനായും ഗോളടി യന്ത്രമായി തുടരുന്ന അദ്ദേഹം, ലഭിക്കുന്ന ചെറിയ അവസരങ്ങൾ പോലും ഗോളാക്കി മാറ്റുന്നതിൽ അസാമാന്യ മികവ് പുലർത്തുന്നു.
ജൂഡ് ബെല്ലിങ്ഹാം: റയൽ മാഡ്രിഡിന്റെയും ഇംഗ്ലണ്ട് ദേശീയ ടീമിന്റെയും മധ്യനിരയിലെ ഏറ്റവും പ്രധാനപ്പെട്ട താരമാണ് ജൂഡ് ബെല്ലിങ്ഹാം. ചെറുപ്രായത്തിൽ തന്നെ അസാമാന്യ പക്വതയോടെ കളിക്കുന്ന അദ്ദേഹം, കളി മെനയുന്നതിലും പ്രതിരോധത്തെ സഹായിക്കുന്നതിലും ഒരുപോലെ മികവ് പുലർത്തുന്നു. ഗോളുകൾ നേടാനും മികവുള്ള ഈ യുവതാരം ലോക ഫുട്ബോളിന്റെ പുതിയ നായകനായി വളരുകയാണ്.
വിനീഷ്യസ് ജൂനിയർ: റയൽ മാഡ്രിഡിന്റെയും ബ്രസീൽ ദേശീയ ടീമിന്റെയും ആക്രമണ നിരയിലെ ഏറ്റവും അപകടകാരിയായ താരമാണ് വിനീഷ്യസ് ജൂനിയർ. അതിവേഗത്തിലുള്ള മുന്നേറ്റങ്ങളും എതിർ പ്രതിരോധനിരയെ നിഷ്പ്രഭമാക്കുന്ന ഡ്രിബ്ലിംഗ് പാടവവുമാണ് അദ്ദേഹത്തെ ലോക ഫുട്ബോളിലെ മുൻനിര താരങ്ങളിൽ ഒരാളാക്കി മാറ്റുന്നത്
ലമീൻ യമാൽ: എഫ്സി ബാഴ്സലോണയുടെയും സ്പെയിൻ ദേശീയ ടീമിന്റെയും മുന്നേറ്റനിരയിലെ ഏറ്റവും തിളക്കമാർന്ന യുവതാരമാണ് ലമീൻ യമാൽ. ഇടങ്കാലൻ മാന്ത്രികതയും, എതിരാളികളെ നിഷ്പ്രഭമാക്കുന്ന ഡ്രിബ്ലിംഗും, കൃത്യതയാർന്ന പാസുകളും യമാലിനെ ചെറുപ്രായത്തിൽ തന്നെ ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളുടെ നിരയിലേക്ക് ഉയർത്തി.
ഇനി ഫുട്ബോളിന്റെ പുതിയ രാജാവ് ആര്?
മുൻകാലങ്ങളെപ്പോലെ ഒരു ഒറ്റയാൾ ഭരണം ഇനി ഫുട്ബോളിൽ ഉണ്ടാകാൻ സാധ്യതയില്ല. എങ്കിലും, മെസിയുടെയും റൊണാൾഡോയുടെയും ഗ്ലാമറും ആരാധകക്കടലും സ്വന്തമാക്കി ഫുട്ബോൾ സിംഹാസനത്തിന്റെ നെറുകെയിൽ എത്തുന്നത് ആരായിരിക്കും?
Sports
ബ്രസൽസ്: ബെൽജിയത്തിന്റെ ഇതിഹാസ താരം റൊമേലു ലുക്കാക്കു രാജ്യാന്തര ഫുട്ബോളിൽനിന്ന് വിരമിച്ചു. ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച കുറിപ്പിലാണ് 16 വർഷം നീണ്ട രാജ്യാന്തര കരിയറിന് താരം വിരാമമിട്ടത്. ബെൽജിയത്തിന്റെ ജേഴ്സിയണിയാൻ ലഭിച്ച അവസരത്തിൽ സന്തോഷമുണ്ടെന്നും ഈ യാത്ര പൂർണമായും ആസ്വദിച്ചെന്നും ലുക്കാക്കു കുറിച്ചു.
അതേസമയം ക്ലബ് ഫുട്ബോളിൽ തുടരുമെന്നും താരം വ്യക്തമാക്കി. നിലവിൽ തുർക്കി ക്ലബായ ഫെനർബാഷെയ്ക്കു വേണ്ടിയാണ് ലുക്കാക്കു കളിക്കുന്നത്. ബെൽജിയത്തിനായി 135 മത്സരങ്ങളിൽനിന്ന് 94 ഗോളുകളാണ് താരം നേടിയത്. രാജ്യാന്തര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങളുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ലുക്കാക്കു.
ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസി, അലി ദേയി, സുനിൽ ഛേത്രി എന്നിവരാണ് പട്ടികയിൽ ലുക്കാക്കുവിന് മുന്നിലുള്ളത്. നാല് ലോകകപ്പുകളിലും മൂന്ന് യൂറോപ്യൻ ചാമ്പ്യൻഷിപ്പുകളിലും ബെൽജിയത്തിനായി ലുക്കാക്കു കളത്തിലിറങ്ങിയിട്ടുണ്ട്.
Sports
തോൽവി എന്തെന്നറിയാതെ എതിരാളികളെ ഓരോന്നായി കീഴടക്കി മുന്നേറിയ സ്പെയിന്റെ അജയ്യ കുതിപ്പിന് ഒടുവിൽ ഫുൾസ്റ്റോപ്പ്. 968 ദിവസം നീണ്ട അപരാജിത യാത്രയ്ക്കാണ് ഇംഗ്ലണ്ട് വിരാമമിട്ടത്. കഴിഞ്ഞ 43 മത്സരങ്ങളിൽ ലോകചാമ്പ്യൻമാർ തോൽവി എന്തെന്ന് അറിഞ്ഞിരുന്നില്ല. യുവേഫ നേഷൻസ് ലീഗിലെ തീപാറും പോരാട്ടത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇംഗ്ലണ്ടിന്റെ ഐതിഹാസിക വിജയം.
പതിനായിരക്കണക്കിന് ആരാധകർ സാക്ഷിയായ മാഡ്രിഡിലെ പോരാട്ടത്തിൽ സമ്മർദങ്ങളെ അതിജീവിച്ച് ഇംഗ്ലണ്ട് നേടിയ വിജയം ഫുട്ബോൾ ചരിത്രത്തിലെ ശ്രദ്ധേയ അധ്യായമായി മാറി. ഓരോ നിമിഷവും ആവേശം നിറഞ്ഞ മത്സരത്തിൽ ഇരു ടീമുകളും വിട്ടുകൊടുക്കാൻ തയാറായിരുന്നില്ല. ഗോളുകൾക്കും തിരിച്ചടികൾക്കും സാക്ഷിയായ പോരാട്ടത്തിനൊടുവിൽ ഇംഗ്ലണ്ട് വിജയമുറപ്പിച്ചപ്പോൾ അവസാനിച്ചത് ഒരു ടീമിന്റെ വിജയക്കുതിപ്പ് മാത്രമല്ല, ആധുനിക ഫുട്ബോളിലെ ഏറ്റവും ശ്രദ്ധേയമായ അപരാജിത പരമ്പരകളിലൊന്നുകൂടിയായിരുന്നു.
അപരാജിത കുതിപ്പിന്റെ ചരിത്രവഴി
2024 മാർച്ചിൽ കൊളംബിയയോട് സൗഹൃദ മത്സരത്തിൽ 1-0ന് പരാജയപ്പെട്ടതിന് ശേഷമാണ് പരിശീലകൻ ലൂയിസ് ഡി ലാ ഫ്യൂണ്ടെയ്ക്ക് കീഴിൽ സ്പെയിനിന്റെ ചരിത്രപരമായ അപരാജിത കുതിപ്പിന് തുടക്കമായത്. പിന്നീട് എതിരാളികളെ ഓരോന്നായി മറികടന്ന് മുന്നേറിയ സ്പെയിൻ ലോക ഫുട്ബോളിൽ പുതിയ ചരിത്രം കുറിക്കുകയായിരുന്നു. 2018 മുതൽ 2021 വരെയുള്ള കാലയളവിൽ ഇറ്റലി സ്ഥാപിച്ച 37 മത്സരങ്ങളുടെ റിക്കാർഡാണ് സ്പെയിൻ മറികടന്നത്. 43 മത്സരങ്ങൾ തോൽവിയറിയാതെ പൂർത്തിയാക്കി പുതിയ ലോക റിക്കാർഡ് സ്ഥാപിച്ച സ്പെയിൻ ഫുട്ബോൾ ചരിത്രത്തിൽ സ്വന്തം പേര് സ്വർണലിപികളിൽ എഴുതിച്ചേർത്തു.
തുടർച്ചയായ 22 ഹോം മത്സരങ്ങളിൽ തോൽവിയറിയാതെയാണ് ടീം മുന്നേറിയത്. ഇതിൽ 17 മത്സരങ്ങളിലും വിജയം സ്വന്തമാക്കി. 2022ൽ സ്വിറ്റ്സർലൻഡിനെതിരെയായിരുന്നു സ്വന്തം നാട്ടിൽ ഇതിന് മുമ്പ് സ്പെയിൻ അവസാനമായി പരാജയപ്പെട്ടത്. അതിനുശേഷം സ്വന്തം കാണികൾക്ക് മുന്നിൽ തോൽവിയറിയാതെ കുതിച്ച സ്പെയിനിന്റെ ഹോം ഗ്രൗണ്ടിലെ ആധിപത്യത്തിനും ഇംഗ്ലണ്ട് വിരാമമിട്ടു. ഈ കുതിപ്പിനിടെ നിരവധി കിരീടങ്ങളും സെപ്യിൻ തങ്ങളുടെ ഷെൽഫിൽ എത്തിച്ചു.
2024ൽ ജർമ്മനിയിൽ നടന്ന യുവേഫ യൂറോ കപ്പിന്റെ ഫൈനലിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാണ് സ്പെയിൻ യൂറോപ്യൻ ചാമ്പ്യന്മാരായത്. ഇതോടെ യൂറോ കപ്പ് ചരിത്രത്തിലെ നാലാം കിരീടവും അവർ സ്വന്തമാക്കി. തുടർന്ന് 2026 ഫിഫ ലോകകപ്പിലും സ്പെയിൻ കിരീടം ചൂടി. ഫൈനലിൽ അർജന്റീനയെ പരാജയപ്പെടുത്തിയാണ് രണ്ടാം ലോകകപ്പ് കിരീടത്തിൽ മുത്തമിട്ടത്.
മാഡ്രിഡിലെ ആവേശപ്പോരാട്ടം
സ്വന്തം കാണികൾക്ക് മുന്നിൽ അപരാജിത റിക്കാർഡ് കാത്തുസൂക്ഷിക്കാനിറങ്ങിയ സ്പെയിനിനെ ഇംഗ്ലണ്ട് ഞെട്ടിക്കുകയായിരുന്നു. ആദ്യ പകുതിയുടെ അവസാന നിമിഷം ഹാരി കെയ്ൻ നേടിയ പെനാൽറ്റി ഗോളിലൂടെ ഇംഗ്ലണ്ട് മുന്നിലെത്തി. രണ്ടാം പകുതിയിൽ എസ്രി കോൻസയും ബെൻ വൈറ്റും ലക്ഷ്യം കണ്ടതോടെ ഇംഗ്ലണ്ട് 3-0 എന്ന ശക്തമായ നിലയിലെത്തി.
എലിയറ്റ് ആൻഡേഴ്സൺ ചുവപ്പുകാർഡ് കണ്ട് പുറത്തായതോടെ പത്തുപേരായി ചുരുങ്ങിയ ഇംഗ്ലണ്ടിനെതിരെ സ്പെയിൻ ശക്തമായി തിരിച്ചടിച്ചു. മൈക്കൽ ഒയാർസബാൽ പെനാൽറ്റിയിലൂടെയും നിക്കോ വില്യംസ് ലാമിൻ യമാലിന്റെ പാസിൽ നിന്നും ഗോളുകൾ നേടി. അവസാന മിനിറ്റുകളിൽ സമനില ഗോളിനായി സ്പെയിൻ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഇംഗ്ലീഷ് ഗോൾകീപ്പർ ജെയിംസ് ട്രാഫോർഡിന്റെ മികച്ച സേവുകൾ സ്പെയിനിന്റെ മോഹങ്ങൾ തകർത്തു.
ഒരു യുഗത്തിന് അന്ത്യം, പുതിയ തുടക്കം
യൂറോ 2024 ഫൈനലിൽ സ്പെയിനിനോടേറ്റ തോൽവിക്ക് മാഡ്രിഡിന്റെ മണ്ണിൽ മധുരപ്രതികാരം വീട്ടാൻ ഇംഗ്ലണ്ടിന് സാധിച്ചു. തോൽവി വഴങ്ങിയെങ്കിലും, 43 മത്സരങ്ങൾ നീണ്ട ആ അപരാജിത കുതിപ്പ് അന്താരാഷ്ട്ര ഫുട്ബോളിൽ എന്നും ഒരു വിസ്മയമായി നിലനിൽക്കും. യുവതാരങ്ങളായ ലാമിൻ യമാലിന്റെയും നികോ വില്യംസിന്റെയും നേതൃത്വത്തിൽ പുതിയൊരു വിജയപരമ്പരയ്ക്ക് തുടക്കമിടാനാകും ഇനി സ്പെയിനിന്റെ ശ്രമം.
Sports
വെല്ലിംഗ്ടണ്‍: ക്രിക്കറ്റില്‍ ജയിച്ചെങ്കില്‍, കാല്പന്തില് ഇന്ത്യന്‍ സീനിയര്‍ പുരുഷന്മാര് ന്യൂസിലന്‍ഡിനു മുന്നില്‍ തോല്‍വി വഴങ്ങി. രാജ്യാന്തര സൗഹൃദ ഫുട്ബോളില്‍ മറുപടിയില്ലാത്ത മൂന്നു ഗോളിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡ് 5-0ന് ഇന്ത്യയെ തകര്‍ത്തിരുന്നു.
ഇന്നലെ നടന്ന രണ്ടാം പോരാട്ടത്തിന്റെ ആദ്യ പകുതിയിലായിരുന്നു മൂന്നു ഗോളും പിറന്നത്. 22-ാം മിനിറ്റില്‍ ഫിന് സര്‍മാന്‍ ഇന്ത്യന്‍ വലയില്‍ പന്ത് എത്തിച്ച് ന്യൂസിലന്‍ഡിനു ലീഡ് സമ്മാനിച്ചു. 40-ാം മിനിറ്റില്‍ ജയിംസ് മക് ഗാരിയും 42-ാം മിനിറ്റില്‍ ക്രിസ് വുഡും ആതിഥേയരുടെ ലീഡ് വര്‍ധിപ്പിച്ചു. രണ്ടാം പകുതിയില്‍ ഹൃതിക് തിവാരിയാണ് ഇന്ത്യയുടെ ഗോള്‍ വല കാത്തത്. പകരക്കാരുടെ ബെഞ്ചില്നിന്നെത്തിയായിരുന്നു ഹൃതിക്കിന്റെ രാജ്യാന്തര അരങ്ങേറ്റം.=
Sports
സൂപ്പർ താരം, ഇതിഹാസം താരം എന്നൊക്കെ ഫുട്ബോളിൽ ചിലരെ വിളിക്കുന്നത് വെറുതെയല്ല. അവർ സൂപ്പർ ആയതുകൊണ്ടുത്തന്നെയാണ്. അവർ കളിച്ചിരുന്നപ്പോൾ അവരെ കുറ്റപ്പെടുത്താനും വിമർശിക്കാനുമൊക്കെ ആളുണ്ടായിരുന്നു. ആരാധകരെ മറന്നുപോയതല്ല. കഴിവ് അംഗീകരിച്ചിരുന്നവരാണ് അധികവും. ചില ടൂർണമെന്റുകളിൽ താരങ്ങൾ കിരീടം നേടിക്കൊടുത്തില്ല എന്ന് പറഞ്ഞ് അവരെ കഴിവില്ലാത്തവരാക്കിയിരുന്നു ചിലർ. കപ്പൊന്നും അല്ല ഒരിക്കലും കഴിവിന്റെ മാനദണ്ഡം.
പറഞ്ഞുവന്നത് യഥാർഥ ഇതിഹാസങ്ങളെക്കുറിച്ചാണ്. അർജന്റീനയുടെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ലയണൽ മെസി, പോർച്ചുഗൽ ലെജൻഡ് ക്രിസ്റ്റ്യാനോ റൊണാൾഡോ, ബ്രസീൽ സൂപ്പർ താരം നെയമർ ജൂനിയർ എന്നിവരെ കുറിച്ച് തന്നെ. മൂവരും രാജ്യത്തിനായി ഗംഭീര പ്രകടനം കാഴ്ചവച്ചവരാണ്. ഇതിൽ മെസി ലോകകപ്പും, കോപ അമേരിക്ക കിരീടവും, ഫൈനലിസിമയും ഒക്കെ നേടിക്കൊടുത്തതാണ് രാജ്യത്തിനായി.
റൊണാൾഡോ ആകട്ടെ യുവേഫ യൂറോയും,യുവേഫ നേഷൻസ് ലീഗും ഒക്കെ പൊർച്ചുഗലിന് നേടിക്കൊടുത്തതിൽ നിർണായക പങ്ക് വഹിച്ചതാണ്. നെയ്മർ ഫിഫ കോൺഫഡറേഷൻ കപ്പും ഒളിമ്പിക്ക് ഗോൾഡ് മെഡലും ഒക്കെ ബ്രസീലിന് വേണ്ടി നേടിയിട്ടുണ്ട്.
മെസി ഒഴിച്ചുള്ള രണ്ട് പേരെയും ലോക കീരിടം ഇല്ലാത്തതിന്റെ പേരിൽ വിമർശിച്ചവരേറെയാണ്. ആറ് ലോകകപ്പുകളിൽ പൊർച്ചുഗലിന് വേണ്ടി ഇറങ്ങിയ റൊണാൾഡോയ്ക്ക് കീരിടം മാത്രം നേടാൻ സാധിച്ചിട്ടില്ല. നെയമർ ആകട്ടെ നാല് ലോകകപ്പുകളിൽ ബ്രസീലിന് വേണ്ടി ഇറങ്ങിയിട്ടുണ്ട്, എന്നാൽ കപ്പ് കിട്ടിയിട്ടില്ല.
ഒടുവിൽ ഈ വർഷത്തെ ലോകകപ്പിന് ശേഷം നെയ്മർ വിരമിച്ചു. ലോകകപ്പ് പ്രീക്വാർട്ടറിൽ നോർവെയോട് തോറ്റ് ബ്രസീൽ പുറത്തായതിന് പിന്നാലെയാണ് നെയ്മർ വിരമിച്ചത്. ലോകകപ്പ് ഫൈനലിൽ സ്പെയിനോട് പരാജയപ്പെട്ട അർജന്റീന ടീമിൽ നിന്ന് നായകൻ മെസി വിരമിക്കും എന്ന് ഏവരും ഉറപ്പിച്ചതാണ്. ദിവസങ്ങൾക്ക് ശേഷം മെസി വിരമിക്കൽ പ്രഖ്യാപിക്കുകയും ചെയ്തു. ഒക്ടോബർ ആറിന് ബെനിനുമായി വിടവാങ്ങൾ മത്സരം കളിച്ച് നീലയും വെള്ളയും ജേഴ്സിയോട് ഗുഡ് ബൈ പറഞ്ഞു.
ലോകകപ്പിൽ ഇതേ സ്പെയിനോട് തോറ്റ് പുറത്തായതാണ് പോർച്ചുഗലും. അന്ന് തന്നെ റോണോയുടെ കാര്യവും ഏതാണ്ട് തീരുമാനമായിരുന്നു. എന്നാൽ രാജ്യാന്തര മത്സരത്തിൽ തുടരാൻ താരം തീരുമാനിച്ചിരുന്നു. പക്ഷെ കോച്ച് യോർഗെ ജെസൂസുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് ദേശീയ ടീമിൽ നിന്ന് വിരമിക്കാൻ തീരുമാനിക്കുകയായിരുന്നു. സെപ്റ്റംബർ 24ന് വെയ്ൽസിനെതിരെയായിരുന്നു റോണാൾഡോയുടെ അവസാന അന്താരാഷ്ട്ര മത്സരം.
മൂന്ന് പേരുടെയും കണക്കുകൾ പറയുന്നില്ല. താരതമ്യത്തിന് ഒരു സാധ്യതയും ഇല്ലാത്ത മഹത്തായ കരിയറായിരുന്നു മൂവരുടെയും. എന്നാൽ , ഈ മൂന്ന് പേരുടെയും വിടവ് നികത്താൻ ടീമുകൾക്ക് സാധിക്കുമൊ എന്നതാണ് ഏവരും ഉറ്റുനൊക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ അർജന്റീനയും, ബ്രസീലും, പോർച്ചുഗലും പരാജയം നേരിട്ടപ്പോൾ ആരാധകർ നിരാശയോടെ ഓർത്തിട്ടുണ്ടാവുക മെസിയേയും, നെയ്മറിനേയും, റൊണാൾഡോയേയും ആയിരിക്കുമെന്നുറപ്പാണ്. അർജന്റീന 2-1ന് ഉറുഗ്വായോടും, ബ്രസീൽ 3-2ന് ജപ്പാനോടും, പോർച്ചുഗൽ 4-1 ന് ഡെൻമാർക്കിനോടും ആണ് തോറ്റത്.
അർജന്റീനയ്ക്ക് ജൂലിയൻ അൽവാരയും, നിക്കോ പാസും, ലൗതാരോ മാർട്ടിനെസും ഒക്കെ ഉണ്ട്. എന്നാലും മെസി ഇല്ലാത്തത് വലിയ കുറവ് തന്നെയാണ്. ഗോൾ അടിക്കുന്നതിനൊപ്പം അസിസ്റ്റുകൾ നൽകുന്ന മെസി മാന്ത്രികത ഇന്ന് അർജന്റീനയ്ക്കില്ല. ഈക്കഴിത്ത ലോകകപ്പിലും നമ്മൾ കണ്ടതാണ് പരാജയത്തിന്റെ വക്കിൽ നിന്നും ടീമിനെ തിരിച്ചു കൊണ്ടുവരുന്ന മെസിയെ. അതും 39-ാം വയസിൽ. ഈജിപ്തിനെതിരെയും ഇംഗ്ലണ്ടിനെതിരെയുമുള്ള പ്രകടനം ആരും മറക്കില്ലെന്നുറപ്പാണ്.
സമാനമാണ് പോർച്ചുഗലിന്റെ സ്ഥിതിയും, ബ്രൂണോ ഫെർണാണ്ടസും ജാവോ ഫെലിക്സും ഗോൺസാലോ റാമോസും ബെർണാഡോ സിൽവയും അടക്കമുള്ള സൂപ്പർ താരങ്ങളുണ്ടെങ്കിലും റോണോയുടെ വിടവ്, അത് വലുതാണ്. ഫിനിഷിങ്ങിലും, മുന്നേറ്റങ്ങളിലും, സെറ്റ് പീസിലും റോണോയ്ക്ക് ഉണ്ടായിരുന്ന കഴിവ് ഇന്നത്തെ പലർക്കും ഇല്ല.
വിനീഷ്യസും റാഫീഞ്ഞയും വില്ല്യനും ബ്രൂണോ ഗിമാറസും ഒക്കെ ഉണ്ടെങ്കിലും നെയ്മർ ബ്രസീലിന് നൽകിയ സംഭാവനകൾ വലുതായിരുന്നു. ഡ്രിബ്ലിങ്ങിലും ഫിനിഷിംഗിലും അസിസ്റ്റ് നൽകുന്നതിലും ഒക്കെ നെയ്മർ അത് പോലെ മികച്ച് നിന്നിരുന്നു.
പറഞ്ഞുവരുന്നത് ഈ മൂന്ന് പേരുടെയും വിടവ് നികത്താനാവില്ല. മികച്ച താരങ്ങൾ ഇനിയും വന്നേക്കാം. എന്നാൽ..മെസിയും റോണോയും നെയ്മറും ഇനി വരില്ല....ആ കാലം കടന്ന് പോയിരിക്കുന്നു.
Sports
ബുക്കാറസ്റ്റ്: പോളണ്ടിനെക്കുറിച്ച് സംസാരിക്കാൻ പാടില്ലെന്നാണല്ലൊ..എന്നാൽ അവരെ ഫുട്ബോൾ മൈതാനത്ത് മുട്ടുക്കുത്തിച്ചിരിക്കുകയാണ് റൊമാനിയ. ശനിയാഴ്ച നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് റൊമാനിയ വിജയിച്ചത്.
അലക്സാൻഡ്രു സിക്കാൽഡൗവും ഡെന്നീസ് മാനും ആണ് റൊമാനിയയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്. മാർസെൽ റെഗുലയാണ് പോളണ്ടിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ റൊമാനിയയ്ക്ക് മൂന്ന് പോയിന്റായി. നിലവിൽ ഗ്രൂപ്പ് എച്ചിൽ നാലാം സ്ഥാനത്താണ് റൊമാനിയ.
Sports
ബ്രാഗ: സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാത്ത പോർച്ചുഗലിനെ തകർത്ത് തരിപ്പണമാക്കി ഡെൻമാർക്ക്. ശനിയാഴ്ച നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ഡാനിഷ് പടയാളികൾ വിജയിച്ചത്.
ഡെൻമാർക്കിന് വേണ്ടി റാസ്മാസ് ഹോജ്ലൻഡ് രണ്ട് ഗോളുകളും പൈറി-എമൈൽ ഹോജ്ബെർഗും ജാവോക്കിം ആൻഡേർസണും ഓരോ ഗോൾ വീതവും നേടി. ബെർനാഡോ സിൽവയാണ് പോർച്ചുഗലിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ ഡെൻമാർക്കിന് ഒമ്പത് പോയിന്റായി. നിലവിൽ ഗ്രൂപ്പ് ഡിയിൽ രണ്ടാം സ്ഥാനത്താണ് ഡെൻമാർക്ക്.
Sports
ധാക്ക: സാഫ് 2026 ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ പുരുഷന്മാര് ഫൈനലില്‍. ഇന്നലെ നടന്ന ആദ്യ സെമിയില്‍ ഭൂട്ടാനെ ഒന്നിനെതിരേ രണ്ടു ഗോളിനു കീഴടക്കിയാണ് ഇന്ത്യ ഫൈനല്‍ ടിക്കറ്റ് കരസ്ഥമാക്കിയത്. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ, 10-ാം കിരീടമാണ് പ്രതീക്ഷിക്കുന്നത്. 14നാണ് ഫൈനല്‍.
മലയാളി ഗോള്‍
ഭൂട്ടാനെതിരേ എട്ടാം മിനിറ്റില്‍ പി.വി. വിഷ്ണുവിന്റെ ഗോളിലൂടെ ഇന്ത്യ ലീഡ് നേടി. കാസര്‍ഗോഡ് സ്വദേശിയാണ് വിഷ്ണു. ഗോകുലം കേരള എഫ്സി, ലൂക എസ് സി, മുത്തൂറ്റ് എഫ്എ ടീമുകള്‍ക്കായി കളിച്ചു. നിലവില്‍ ഈസ്റ്റ് ബംഗാളിന്റെ താരമാണ്.
27-ാം മിനിറ്റില്‍ ബംഗളൂരു എഫ്സിയുടെ സെന്റര്‍ ബാക്കായ മണിപ്പൂരിതാരം ചിങ്ലെന്‍സാന സിംഗ് കോന്‍ഷാം ഇന്ത്യയുടെ ലീഡ് ഉയര്‍ത്തി. രണ്ടു ഗോളിന്റെ കടവുമായി രണ്ടാം പകുതിക്കിറങ്ങിയ ഭൂട്ടാന് 48-ാം മിനിറ്റില്‍ ഒരെണ്ണം മടക്കി. എന്നാല്‍, ഇന്ത്യന്‍ ജയം തടയാന്‍ അതു മതിയായില്ല.
Sports
കല്ലാംഗ്: ലാറ്റിനമേരിക്കൻ വമ്പൻമാരായ അർജന്റീന ഉറുഗ്വെയോട് പരാജയപ്പെട്ട് മണിക്കൂറുകൾ മാത്രം പിന്നിടുന്പോൾ ബ്രസീലിനും പരാജയം. സിംഗപ്പുരിൽ നടന്ന സൗഹൃദ മത്സരത്തിൽ ജപ്പാൻ ആണ് ബ്രസീലിനെ വീഴ്ത്തിയത്.
തെയ്ക്കഫുസെ ക്യൂബയും കെയ്റ്റോ നക്കാമുറയും ടി.സക്കമോട്ടോയും ആണ് ജപ്പാന് വേണ്ടി ഗോളുകൾ നേടിയത്. വിനിഷ്യസ് ജൂനിയറാണ് ബ്രസീലിന് വേണ്ടി ഗോളുകൾ സ്കോർ ചെയ്തത്.
Sports
ബെൽഗ്രേഡ്: യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ സെർബിയയ്ക്കെതിരെ ജർമനിക്ക് തകർപ്പൻ ജയം. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ജർമനി വിജയിച്ചത്.
ഫ്ലോറിയൻ വിർട്ട്സും ബ്രാജൻ ഗ്രുഡയും ആണ് ജർമനിക്ക് വേണ്ടി ഗോളുകൾ നേടിയത്. സെർബിയൻ ബാബിച്ചിന്റെ ഓൺഗോളും ജർമനിയുടെ ഗോൾപട്ടികയിലുണ്ട്. സ്രഡാൻ ബാബിച്ച് തന്നെയാണ് സെർബിയയ്ക്ക് വേണ്ടിയും ഗോൾ നേടിയത്.
വിജയത്തോടെ ജർമനിക്ക് എട്ട് പോയിന്റായി. നിലവിൽ ഗ്രൂപ്പ് ബിയിൽ മൂന്നാമതാണ് ജർമനി.
Sports
ആംസ്റ്റർഡാം: ഫുട്ബോൾ മൈതാനത്ത് ഗോൾമഴ പെയ്യിച്ച് നെതർലൻഡ്സ്. വെള്ളിയാഴ്ച നടന്ന യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ എതിരില്ലാത്ത ഏഴ് ഗോളുകൾക്കാണ് വിജയിച്ചത്.
ഓറഞ്ച് പടയ്ക്ക് വേണ്ടി ടിജാനി റെയ്ജിൻഡേഴ്സ് ഹാട്രിക്ക് നേടി. ജൂറിയൻ ടിംപർ രണ്ട് ഗോളുകളും ക്രൈസെൻസിയോ സമ്മർവില്ലെയും ഡോണിയെൽ മാലെനും ഓരോ ഗോൾ വീതവും നേടി.
ജയത്തോടെ നെതർലൻഡ്സിന് 11 പോയിന്റായി. നിലവിൽ ഗ്രൂപ്പ് ബിയിൽ ഒന്നാം സ്ഥാനത്താണ് നെതർലൻഡ്സ്.
Sports
റൊസാരിയോ: ലയണൽ മെസി വിരമിച്ചതിന് ശേഷമുള്ള ആദ്യ മത്സരത്തിൽ അർജന്റീനയ്ക്ക് തോൽവി. ആവേശകരമായ സൗഹൃദ മത്സരത്തിൽ ഉറുഗ്വായാണ് 2-1 മുൻ ലോക ചാമ്പ്യൻമാരെ കീഴടക്കിയത്. മികച്ച മുന്നേറ്റങ്ങളും പന്തടക്കത്തിലെ ആധിപത്യവും പുലർത്തിയിട്ടും വിജയം സ്വന്തമാക്കാൻ അർജന്റീനയ്ക്കായില്ല.
നിക്കോ പാസും ജൂലിയൻ അൽവാരസും തിയാഗോ അൽമാഡയും നയിച്ച മുന്നേറ്റനിര തുടക്കം മുതൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. മധ്യനിരയിൽ അലക്സിസ് മക്കാലിസ്റ്ററും എൻസോ ഫെർണാണ്ടസും കളി നിയന്ത്രിച്ചു. മറുവശത്ത് ഡാർവിൻ ന്യൂനസ്, റോഡ്രിഗോ ബെന്റൻകൂർ തുടങ്ങിയ പ്രമുഖർ അണിനിരന്ന ഉറുഗ്വായും ശക്തമായ വെല്ലുവിളി ഉയർത്തി. ഇരുടീമുകളും അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ആദ്യ പകുതിയിൽ ഗോൾ പിറന്നില്ല.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഉറുഗ്വായ് മത്സരത്തിൽ ലീഡ് നേടി. 48-ാം മിനിറ്റിൽ അർജന്റീന പ്രതിരോധതാരം ലിയനാർഡോ ബലേർഡിയുടെ സെൽഫ് ഗോളിലൂടെയായിരുന്നു ഉറുഗ്വായുടെ മുന്നേറ്റം. ഫ്രീകിക്ക് പ്രതിരോധിക്കുന്നതിനിടെ ബോക്സിനുള്ളിൽ പന്ത് ക്ലിയർ ചെയ്യാനുള്ള ബലേർഡിയുടെ ശ്രമം സ്വന്തം വലയിലാണ് അവസാനിച്ചത്. ആദ്യ ഗോളിന്റെ ആഘാതത്തിൽനിന്ന് മുക്തമാകും മുമ്പേ ഉറുഗ്വായ് വീണ്ടും വലകുലുക്കി.
53-ാം മിനിറ്റിൽ കോർണറിൽനിന്ന് ലഭിച്ച അവസരം ഹെഡറിലൂടെ വലയിലെത്തിച്ച് മാക്സി അറൗഹോ ലീഡ് രണ്ടാക്കി ഉയർത്തി. രണ്ട് ഗോളിന് പിന്നിലായതോടെ അർജന്റീന ആക്രമണം ശക്തമാക്കി. തുടർച്ചയായ മുന്നേറ്റങ്ങൾക്കൊടുവിൽ 73-ാം മിനിറ്റിൽ ജൂലിയൻ അൽവാരസ് ഒരു ഗോൾ മടക്കി. സമനില ഗോളിനായി അർജന്റീന അവസാന നിമിഷം വരെ പൊരുതിയെങ്കിലും ഉറുഗ്വായുടെ പ്രതിരോധം മറികടക്കാനായില്ല.
Sports
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തുടർ തിരിച്ചടികളേറ്റ് തകർച്ചയുടെ വക്കിലെത്തിയ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇനി പുതിയ പരിശീലകന്റെ കൈത്താങ്ങ്. മൗറീഷ്യോ പോച്ചെറ്റിനോയാണ് ടീമിന്റെ പുതിയ പരിശീലകൻ. രണ്ടര വർഷത്തേക്കാണ് കരാർ. മോശം പ്രകടനത്തെത്തുടർന്ന് പരിശീലകസ്ഥാനത്തുനിന്ന് മൈക്കൽ കാരിക്കിനെ നീക്കിയതിന് പിന്നാലെയാണ് പോച്ചെറ്റിനോയുടെ നിയമനം.
നിലവിൽ യുഎസ് ദേശീയ ടീമിന്റെ പരിശീലകനായിരുന്ന പോച്ചെറ്റിനോ സ്ഥാനം രാജിവെച്ചാണ് യുണൈറ്റഡിന്റെ ചുമതലയേൽക്കുന്നത്. എന്നാൽ അടുത്ത രണ്ട് മത്സരങ്ങളിൽക്കൂടി അദ്ദേഹം യുഎസ് ടീമിനെ പരിശീലിപ്പിക്കും. കോൺകാകാഫ് നേഷൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ഹെയ്തിക്കെതിരെയാണ് ഈ മത്സരങ്ങൾ.15ന് ആദ്യ പാദവും 18ന് രണ്ടാം പാദവും നടക്കും.
അതിനുശേഷമായിരിക്കും പോച്ചെറ്റിനോ യുണൈറ്റഡിനൊപ്പം ചേരുക.ടോട്ടനം ഹോട്സ്പർ, പിഎസ്ജി തുടങ്ങിയ പ്രമുഖ ടീമുകളെ പരിശീലിപ്പിച്ച പരിചയസമ്പത്തുമായാണ് പോച്ചെറ്റിനോ ഓൾഡ് ട്രഫോർഡിലെത്തുന്നത്. ടീമിന്റെ പ്രകടനം മെച്ചപ്പെടുത്തി വിജയവഴിയിലേക്ക് തിരിച്ചെത്തിക്കുകയെന്ന വലിയ വെല്ലുവിളിയാണ് അദ്ദേഹത്തിന് മുന്നിലുള്ളത്.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിലവിൽ ഏറെ പിന്നിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. പത്ത് മത്സരങ്ങളിൽ ഒരു വിജയം മാത്രമാണ് ടീമിന് നേടാനായത്. അഞ്ച് സമനിലയും നാല് തോൽവിയുമായി പോയിന്റ് പട്ടികയിൽ 18-ാം സ്ഥാനത്താണ് യുണൈറ്റഡ്.
Sports
പ്രേഗ്: ഫിഫ ലോകചാമ്പ്യൻമാരായ സ്പെയിൻ കുതിപ്പ് തുടരുന്നു. യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ ചെക്ക് റിപ്ലബിക്കിനും സ്പെയിനെ തളയ്ക്കാനായില്ല. വ്യാഴാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് സ്പെയിൻ വിജയിച്ചത്.
അലക്സ് ബയേനയും മാർക് പുബിളും ആണ് സ്പെയിന് വേണ്ടി ഗോളുകൾ നേടിയത്. ബയേന 39-ാം മിനിറ്റിലും പുബിൾ 90+6-ാം മിനിറ്റിലുമാണ് ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ സ്പെയിന് 15 പോയിന്റായി. നിലവിൽ ഗ്രൂപ്പ് സിയിൽ ഒന്നാമതാണ് സ്പെയിൻ.
Sports
മിലാൻ: യുവേഫ നേഷൻസ് ലീഗ് ഫുട്ബോൾ മത്സരത്തിൽ ഫ്രാൻസിനെ തകർത്ത് ഇറ്റലി. വ്യാഴാഴ്ച നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇറ്റലി വിജയിച്ചത്.
ഇറ്റലിക്ക് വേണ്ടി പിയോ എസ്പോസിറ്റോ രണ്ട് ഗോളുകളും ഡേവിഡെ ഫ്രറ്റെസി ഒരു ഗോളും നേടി. മൈക്കൽ ഒലീസെയാണ് ഫ്രാൻസിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ ഇറ്റലിക്ക് 10 പോയിന്റായി. ഗ്രൂപ്പ് എയിൽ നിലവിൽ ഒന്നാം സ്ഥാനത്താണ് ഇറ്റലി.
Sports
ഓക്ലൻഡ്: ന്യൂസിലൻഡിനെതിരായ സൗഹൃദ ഫുട്ബോളിൽ മത്സരത്തിൽ ഇന്ത്യയ്ക്ക് കനത്ത തോൽവി. മറുപടിയില്ലാത്ത അഞ്ച് ഗോളുകൾക്കാണ് ഇന്ത്യ പരാജയപ്പെട്ടത്. ന്യൂസിലൻഡിനായി ജെസെ റാൻഡൽ ഇരട്ടഗോൾ നേടി. ബിജോയ് വർഗീസിന്റെ സെൽഫ് ഗോളും ഇന്ത്യയ്ക്ക് തിരിച്ചടിയായി. മത്സരം ആരംഭിച്ച് അഞ്ചാം മിനിറ്റിൽ തന്നെ ന്യൂസിലൻഡ് ലീഡ് നേടി.
പ്രതിരോധ താരം ബിജോയ് വർഗീസിന്റെ സെൽഫ് ഗോളിലൂടെയായിരുന്നു ന്യൂസിലൻഡിന്റെ ആദ്യ മുന്നേറ്റം. എതിർ ടീമിന്റെ ആക്രമണം തടയുന്നതിനിടെ പന്ത് ക്ലിയർ ചെയ്യാനുള്ള ശ്രമം പാളുകയായിരുന്നു. തുടർന്ന് ഇരുടീമുകളും ആക്രമണങ്ങൾ നടത്തിയെങ്കിലും ന്യൂസിലൻഡിന്റെ മുന്നേറ്റത്തിന് മുന്നിൽ ഇന്ത്യൻ പ്രതിരോധം പതറി. ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് 34, 43 മിനിറ്റുകളിൽ ജെസെ റാൻഡൽ വലകുലുക്കി.
ഇതോടെ ന്യൂസിലൻഡ് മൂന്ന് ഗോളിന്റെ ലീഡ് സ്വന്തമാക്കി. രണ്ടാം പകുതിയിൽ തിരിച്ചുവരവിന് ശ്രമിച്ച ഇന്ത്യയ്ക്ക് പക്ഷേ കാര്യമായ മുന്നേറ്റങ്ങളൊന്നും നടത്താനായില്ല. വിങ്ങുകളിലൂടെ നിരന്തരം ആക്രമണം നടത്തിയ ന്യൂസിലൻഡ് 57-ാം മിനിറ്റിൽ ക്രിസ് വുഡിലൂടെ നാലാം ഗോൾ നേടി. 74-ാം മിനിറ്റിൽ ലക്ലാൻ ബെയ്സ് അഞ്ചാം ഗോളും കണ്ടെത്തി.
Sports
വലൻസിയ: സ്പാനിഷ് കോപ ഡെൽ റെ മത്സരത്തിൽ വലൻസിയയ്ക്ക് ഗംഭീര ജയം. ചൊവ്വാഴ്ച നടന്ന ആദ്യ റൗണ്ട് മത്സരത്തിൽ ടവെർനസിനെ എതിരില്ലാത്ത ആറ് ഗോളുകൾക്ക് തകർത്തു.
വലൻസിയയ്ക്ക് വേണ്ടി എയ്മർ ബ്ലാസ്കസ് രണ്ട് ഗോളുകൾ നേടി. ഡാനി റാബ, ഹ്യൂഗോ ഡൂറോ, ലൂയിസ് റിയോജ, എച്ച്. എല്ലിയട്ട് എന്നിവർ ഓരോ ഗോൾ വീതം സ്കോർ ചെയ്തു.
Sports
ഓക്ലൻഡ്: സൗഹൃദ മത്സരങ്ങൾക്കായി ഇന്ത്യൻ പുരുഷ ഫുട്ബോൾ ടീം ന്യൂസിലൻഡിൽ എത്തി. തിങ്കളാഴ്ച രാത്രി വൈകി ഇന്ത്യൻ ടീം ഓക്ലൻഡിൽ എത്തിച്ചേരുകയായിരുന്നു.
ന്യൂസിലൻഡിനതിരെ ഇന്ത്യ രണ്ട് മത്സരങ്ങൾ കളിക്കും. പരമ്പരാഗത മാവോറി ഭാഷയിൽ 'അവോടേറോവ എന്നറിയപ്പെടുന്ന രാജ്യത്തേക്ക് ബ്ലൂ ടൈഗേഴ്സ് സന്ദർശനം നടത്തുന്നത് ഇതാദ്യമായാണെന്ന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചു.
ഞായറാഴ്ച അർധരാത്രിയോടെ ബംഗളൂരുവിൽ നിന്ന് പുറപ്പെട്ട ടീം, ക്വാലാലംപൂർ വഴിയാണ് ഓക്ലൻഡിലേക്ക് യാത്ര തിരിച്ചത്. അവിടെ ചെറിയൊരു ഇടവേളയ്ക്ക് ശേഷം അവർ ഓക്ലൻഡിലേക്കുള്ള വിമാനത്തിൽ കയറി. പ്രാദേശിക സമയം രാത്രി 11:30-ഓടെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേർന്നു.
"യാത്ര സുഗമമായിരുന്നു, കളിക്കാരെല്ലാം ഫിറ്റും മത്സരത്തിന് തയ്യാറുമാണ്. ഞങ്ങൾ ഇവിടെ നന്നായി സെറ്റിലായിട്ടുണ്ട്. ഇന്ത്യൻ ടീം ആദ്യമായാണ് ന്യൂസിലാൻഡിൽ വരുന്നത്, അതുകൊണ്ട് ഇതൊരു പുതിയ അനുഭവമാണ്. മത്സരങ്ങൾക്കായി ഞങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കുന്നു."ഹെഡ് കോച്ച് ഖാലിദ് ജമീൽ പറഞ്ഞു:
"കാലാവസ്ഥ ഒരു പ്രശ്നമല്ല. കളിക്കാർ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു വരുന്നുണ്ട്. ഞങ്ങളുടെ പരിശീലനത്തിലും തയ്യാറെടുപ്പുകളിലുമാണ് ഞങ്ങൾ ഇനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്," അദ്ദേഹം കൂട്ടിച്ചേർത്തു.
ഉദ്ഘാടന മത്സരം നവംബർ 12 വ്യാഴാഴ്ച പ്രാദേശിക സമയം രാത്രി 19:10-നും (ഇന്ത്യൻ സമയം രാവിലെ 11:40) ആരംഭിക്കും. തുടർന്ന്, നവംബർ 13-ന് ഇന്ത്യൻ ടീം സൗത്ത് ഐലൻഡിലെ ക്രൈസ്റ്റ്ചർച്ചിലേക്ക് തിരിക്കും.
നവംബർ 15 ഞായറാഴ്ച 'ഓൾ വൈറ്റ്സിനെതിരെ' (ന്യൂസിലാൻഡ് ടീം) വൺ ന്യൂസിലൻഡ് സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാമത്തെ സൗഹൃദ മത്സരത്തിൽ അവർ ഏറ്റുമുട്ടും. പ്രാദേശിക സമയം വൈകുന്നേരംട 16:10-നാണ് (ഇന്ത്യൻ സമയം രാവിലെ 08:40) ഈ മത്സരം നടക്കുന്നത്.
Sports
ലെൻസ്: ഫ്രഞ്ച് ലീഗ് വൺ ഫുട്ബോളിൽ ആർസി ലെൻസിനെതിരെ ഒളിംപിക് ഡി മാർസെയ്ലെയ്ക്ക് ജയം. ഞായറാഴ്ച നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മാർസെയ്ലെ വിജയിച്ചത്.
ആമിൻ ഗോയിരിയും കെയ്ലിയാനെ അബ്ദല്ലാഹും ആണ് മാർസെയ്ലെയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്. ഫ്ലോറിയാൻ താവുവിനാണ് ലെൻസിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ മാർസെയ്ലെയ്ക്ക് 18 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ നാലാം സ്ഥാനത്താണ് മാർസെയ്ലെ.
Sports
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് താരം മുഹമ്മദ് സനാൻ ഇന്ത്യൻ ഫുട്ബോൾ ടീമിനൊപ്പം ചേർന്നു. ന്യൂസീലൻഡിനെതിരായ സൗഹൃദ മത്സരത്തിനുള്ള ഇന്ത്യൻ ടീമിലാണ് സനാൻ ഇടം നേടിയത്.
മുന്നേറ്റതാരം എഡ്മണ്ട് ലാൽറിൻഡികയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് പകരക്കാരനായാണ് സനാൻ ടീമിലെത്തിയത്. സീലൻഡിൽ രണ്ട് സൗഹൃദ മത്സരങ്ങളാണ് ഇന്ത്യ കളിക്കുന്നത്. നവംബർ 12-ന് ഓക്ക്ലാൻഡിലാണ് ആദ്യ മത്സരം. നവംബർ 15-ന് ക്രൈസ്റ്റ്ചർച്ചിൽ രണ്ടാം മത്സരവും നടക്കും.
സൗഹൃദ മത്സരത്തിനുള്ള 23 അംഗ ടീമിനെ കോച്ച് ഖാലിദ് ജമീൽ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പ്രതിരോധ താരം ബിയോജ് വർഗീസ്, മധ്യനിര താരങ്ങളായ ആഷിഖ് കുരുണിയൻ, ജിതിൻ എംഎസ്, മുന്നേറ്റതാരം മുഹമ്മദ് സുഹൈൽ എന്നീ മലയാളി താരങ്ങളും ടീമിലുണ്ട്.
Sports
മോൻസ: ഇറ്റാലിയൻ സീരിഎ ലീഗ് ഫുട്ബോളിൽ അറ്റലാന്റയ്ക്ക് മിന്നും ജയം. ഞായറാഴ്ച നടന്ന മത്സരത്തിൽ മോൻസയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു.
നിക്കോള ക്രിസ്റ്റോവിച്ച് ആണ് അറ്റലാന്റയ്ക്ക് വേണ്ടി ഗോൾ നേടിയത്. 49-ാം മിനിറ്റിലാണ് ക്രിസ്റ്റോവിച്ച് ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ അറ്റലാന്റയ്ക്ക് 14 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ 12-ാം സ്ഥാനത്താണ് അറ്റലാന്റ.
Sports
മിലാൻ: ഇറ്റാലിയൻ സീരി എ ലീഗ് ഫുട്ബോളിൽ ഇന്റർമിലാന് തകർപ്പൻ ജയം. ഞായറാഴ്ച നടന്ന മത്സരത്തിൽ കോമോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു.
ഇന്റർമിലാന് വേണ്ടി പിയോ എസ്പോസിറ്റോയും മാർകസ് തുറാമും ആണ് ഗോളുകൾ നേടിയത്. എസ്പോസിറ്റോ 12-ാം മിനിറ്റിലും തുറാം 19-ാം മിനിറ്റിലുമാണ് ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ ഇന്റർമിലാന് 28 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് ഇന്റർമിലാൻ.
Sports
മാഡ്രിഡ്: ലാലീഗ ഫുട്ബോളിൽ എഫ്സി ബാഴ്സലോണയ്ക്ക് ആവേശ ജയം. ഞായറാഴ്ച നടന്ന മത്സരത്തിൽ അത്ലറ്റിക്കോ മാഡ്രിഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു.
ഫെർമിൻ ലോപസ് ആണ് ബാഴ്സലോണയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്. ജിയോലിയാനോ സിമിയോണിയാണ് അത്ലറ്റിക്കോയ്ക്ക് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ ബാഴ്സലോണയ്ക്ക് 33 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് ബാഴ്സലോണ.
Sports
തിരുവനന്തപുരം: സൂപ്പർ ലീഗ് കേരളയിൽ സെമി ഫൈനൽ ബെർത്ത് ഉറപ്പിക്കുന്ന ആദ്യ ടീമായി കാലിക്കറ്റ് എഫ്സി. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ തിരുവനന്തപുരം കൊമ്പൻസ് എഫ്സിയെ 2-1ന് പരാജയപ്പെടുത്തിയാണ് കാലിക്കറ്റിന്റെ സെമി പ്രവേശനം.
മാക്സിമിലിയാനോയുടെയും ലിയനാർഡോ ഡേവിഡിന്റെയും ഗോളുകളാണ് കാലിക്കറ്റിന് വിജയം സമ്മാനിച്ചത്. കൊമ്പൻസിനായി ശ്രീരാജ് ആശ്വാസ ഗോൾ നേടി. ഏഴ് റൗണ്ടുകൾ പിന്നിടുമ്പോൾ 17 പോയിന്റുമായി കാലിക്കറ്റ് എഫ്സി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. എട്ട് പോയിന്റുള്ള തിരുവനന്തപുരം കൊമ്പൻസ് നാലാം സ്ഥാനത്താണ്.
അതേസമയം എട്ടാം റൗണ്ട് മത്സരങ്ങൾ വെള്ളിയാഴ്ച തുടങ്ങും. ആദ്യ മത്സരത്തിൽ തിരുവനന്തപുരം കൊമ്പൻസ് എഫ്സിക്ക് ഫോഴ്സ കൊച്ചി എഫ്സിയാണ് എതിരാളികൾ. ഇരു ടീമുകളും ആദ്യ പാദത്തിൽ മത്സരിച്ചപ്പോൾ മൂന്ന് ഗോളുകൾക്ക് കൊച്ചി വിജയിച്ചു.
Sports
സൂറിച്ച്: ഫുട്ബോൾ ലോകകപ്പ് ഫൈനലിന് പിന്നാലെ സ്പാനിഷ് താരങ്ങളുമായി ഏറ്റുമുട്ടിയ സംഭവത്തിൽ അർജന്റീന ടീമിന് തിരിച്ചടി. വിലക്ക് നേരിടുന്ന അർജന്റൈൻ താരം ലിയാൻഡ്രോ പരേഡസിന്റെ അപ്പീൽ ഫിഫ തള്ളി. വിലക്കും പിഴയും കുറയ്ക്കണമെന്നായിരുന്നു താരത്തിന്റെ ആവശ്യം. അതേസമയം സഹതാരം നെഹ്വേല് മൊളീനയുടെ ശിക്ഷയിൽ ഫിഫ ഇളവ് അനുവദിച്ചു.
മൊളീനയുടെ വിലക്ക് ഏഴ് മത്സരങ്ങളിൽ നിന്ന് നാലായി കുറച്ചു. 90,000 ഡോളറായിരുന്ന പിഴയും 60,000 ഡോളറായി കുറച്ചിട്ടുണ്ട്. എന്നാൽ പരേഡസിന്റെ പത്ത് മത്സരങ്ങളിലെ വിലക്കും 90,000 ഡോളർ പിഴയും അതേപടി തുടരുമെന്ന് ഫിഫ വ്യക്തമാക്കി. അർജന്റൈൻ ഫുട്ബോൾ അസോസിയേഷന് ചുമത്തിയ 3.21 ലക്ഷം ഡോളർ പിഴയിലും ഇളവില്ല. ഫിഫയുടെ തീരുമാനത്തിനെതിരെ കായിക തർക്കപരിഹാര കോടതിയെ സമീപിക്കുമെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു.
കഴിഞ്ഞ ജൂലൈ 19ന് നടന്ന ലോകകപ്പ് ഫൈനലിൽ ഒരു ഗോളിന് തോറ്റതിന് പിന്നാലെയായിരുന്നു അർജന്റീനയുടെയും സ്പെയിന്റെയും താരങ്ങൾ ഏറ്റുമുട്ടിയത്. വിജയാഘോഷത്തിനിടെ മൊളീന സ്പാനിഷ് ക്യാപ്റ്റൻ റോഡ്രിയെ ഇടിച്ചതോടെയാണ് സംഭവങ്ങൾക്ക് തുടക്കമായത്. സ്പാനിഷ് താരങ്ങൾ ഇതിനെ ചോദ്യം ചെയ്തതോടെ സംഭവം കൂട്ടത്തല്ലിലേക്ക് നീങ്ങുകയായിരുന്നു.
Sports
പാരീസ്: ഫ്രഞ്ച് ലീഗ് വൺ ഫുട്ബോളിൽ പിഎസ്ജിക്ക് മിന്നും ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ ട്രോയസിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു.
ലിയ സബാർന്യിയാണ് പിഎസ്ജിക്ക് വേണ്ടി ഗോൾ നേടിയത്. 39-ാം മിനിറ്റിലാണ് സബാർന്യി ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ പിഎസ്ജിക്ക് 23 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് പിഎസ്ജി.
Sports
റോം: ഇറ്റാലിയൻ സീരി എ ലീഗ് ഫുട്ബോളിൽ എഎസ് റോമയ്ക്ക് മിന്നും ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ സസൗളോയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു.
മരിയോ ഹെർമോസോയും റോഡ്രിഗോ മോറയും ആണ് റോമയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്. സസൗളോ താരം സെബാസ്റ്റ്യൻ വലുകിയേവിക്സിന്റെ ഓൺ ഗോളും ണോമയുടെ ഗോൾ പട്ടികയിലുണ്ട്.
വിജയത്തോടെ എഎസ് റോമയ്ക്ക് 27 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് റോമ.
Sports
വലൻസിയ: ലാലീഗ ഫുട്ബോളിൽ റയൽ മാഡ്രിഡിന് തകർപ്പൻ ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ വലൻസിയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തു.
ഫെഡെറിക്കോ വാൾവെർഡെയും ആർഡെ ഗുലെറും കൈലിയൻ എംബപ്പെയും ആണ് റയലിന് വേണ്ടി ഗോളുകൾ നേടിയത്. ജോസ് ഗയ ആണ് വലൻസിയയ്ക്ക് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ റയൽ മാഡ്രിഡിന് 30 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് റയൽ മാഡ്രിഡ്.
Sports
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ കരുത്തരായ മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തി നോട്ടിംഗ്ഹാം ഫോറസ്റ്റ്. ശനിയാഴ്ച നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റി വിജയിച്ചത്.
നോട്ടിംഗ്ഹാമിന് വേണ്ടി ലിയാം ഡിലാപ് രണ്ട് ഗോളുകളും ജെയർ കുൻഹ ഒരു ഗോളും നേടി. റയാൻ ചെർക്കിയാണ് മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ നോട്ടിംഗ്ഹാം ഫോറസ്റ്റിന് ഒമ്പത് പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ 16-ാം സ്ഥാനത്താണ് നോട്ടിംഗ്ഹാം ഫോറസ്റ്റ്.
Sports
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ആഴ്സണലിന് ആവേശ ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ ഹൾ സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു.
മാർട്ടിൻ ഒഡെഗാർഡാണ് ആഴ്സണലിന് വേണ്ടി ഗോൾ നേടിയത്. 72-ാം മിനിറ്റിലാണ് ഒഡെഗാർഡ് ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ ആഴ്സണലിന് 27 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് ആഴ്സണൽ.
Sports
ലിസ്ബൺ: ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വിരമിക്കലിന് പിന്നാലെ പോർച്ചുഗൽ ഫുട്ബോൾ ടീം പുതിയ നായകനെ പ്രഖ്യാപിച്ചു. ബെർണാർഡോ സിൽവ ടീമിനെ നയിക്കുമെന്ന് കോച്ച് വ്യക്തമാക്കി. പരിചയസമ്പന്നനായ താരമെന്ന പരിഗണനയിലാണ് റയൽ മഡ്രിഡ് താരമായ ബെർണാർഡോ സിൽവയെ പുതിയ ക്യാപ്റ്റനായി തെരഞ്ഞെടുത്തത്.
ഇതുവരെ 115 മത്സരങ്ങളിൽ പോർച്ചുഗൽ ദേശീയ ടീമിനായി കളത്തിലിറങ്ങിയിട്ടുള്ള സിൽവ 14 ഗോളുകളും നേടിയിട്ടുണ്ട്. വരാനിരിക്കുന്ന നേഷൻസ് ലീഗ് മത്സരങ്ങളിൽ സിൽവയുടെ നേതൃത്വത്തിലായിരിക്കും ടീം ഇറങ്ങുക. പുതിയ ടീമിനെ പരിശീലകൻ യോർഗെ ജെസ്യൂസ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ഏഴ് പുതുമുഖങ്ങളെ ഉൾപ്പെടുത്തിയുള്ള സ്ക്വാഡിനെയാണ് അദ്ദേഹം തെരഞ്ഞെടുത്തത്.
അണ്ടർ 21 തലത്തിൽ കളിച്ചിരുന്ന അഞ്ച് താരങ്ങളും പുതിയ ടീമിൽ ഇടംപിടിച്ചിട്ടുണ്ട്. റാഫേൽ ലിയാവോ, ജാവോ ഫെലിക്സ്, ഗോൺസാലോ റാമോസ് തുടങ്ങിയവരാണ് മുന്നേറ്റനിരയിലെ പ്രമുഖർ. ബ്രൂണോ ഫെർണാണ്ടസ്, റൂബൻ നെവസ്, വിറ്റിന്യ, ജാവോ നെവസ് എന്നിവർ മധ്യനിരയിലും റൂബൻ ഡയസ്, ഡിയാഗോ ഡാലോട്ട്, ജാവോ കാൻസലോ എന്നിവർ പ്രതിരോധനിരയിൽ കരുത്താകും.
റൊണാൾഡോയുടെ അഭാവത്തിൽ പുതിയ നായകൻ ബെർണാർഡോ സിൽവയുടെ നേതൃത്വത്തിൽ പുതിയൊരു ടീമിനെയാണ് പോർച്ചുഗൽ ഒരുക്കുന്നത്. പരിചയസമ്പന്നർക്കൊപ്പം യുവതാരങ്ങൾക്കും അവസരം നൽകിയിട്ടുണ്ട്.
Sports
തൗലൗസ്: ഫ്രഞ്ച് ലീഗ് വൺ ഫുട്ബോളിൽ തൗലൗസിന് തകർപ്പൻ ജയം. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ സ്ട്രോസ്ബർഗിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു.
സാന്റിയാഗോ ഹിൻഡാൽഗോയും മാർക്ക് മക്കൻസിയും തോമസ് ജോർഗെൻസണും ആണ് തൗലൗസിന് വേണ്ടി ഗോളുകൾ നേടിയത്. ജിയോവാനി റെയ്നയാണ് സ്ട്രാസ്ബർഗിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ തൗലോസിന് 13 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ 10-ാം സ്ഥാനത്താണ് തൗലൗസ്.
Sports
വെനീസ്: ഇറ്റാലിയൻ സീരി എ ലീഗ് ഫുട്ബോളിൽ ഉഡിനീസിനെ വീഴ്ത്തി വെനെസിയ. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് വെനെസിയ വിജയിച്ചത്.
വെനെസിയയ്ക്ക് വേണ്ടി ടോമ ബേസിച്ചും കിക്കെ പെരെസും ആണ് ഗോളുകൾ നേടിയത്. വെനെസിയ താരം മാത്തിയാസ് മൊറേനോയുടെ ഓൺ ഗോളാണ് ഉഡിസിന്റെ ഗോൾ.
വിജയത്തോടെ വെനെസിയയ്ക്ക് ആറ് പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ 19-ാം സ്ഥാനത്താണ് വെനെസിയ.
Sports
സെവിയ: ലാലീഗ ഫുട്ബോളിൽ സെവിയ-ഇലാവസ് മത്സരം സമനിലയിൽ. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ഇരു ടീമുകൾക്കും ഗോൾ നേടായില്ല.
രണ്ട് ടീമുകളും മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗോൾ മാത്രം കണ്ടെത്താനായില്ല. മത്സരം സമനിലയായതോടെ സെവിയയ്ക്ക് 18 പോയിന്റും അലാവസിന് 13 പോയിന്റുമായി.
നിലവിൽ ലീഗ് ടേബിളിൽ സെവിയ ആറാം സ്ഥാനത്തും അലാവസ് ഒമ്പതാം സ്ഥാനത്തുമാണുള്ളത്.
Sports
ലിവർപൂൾ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ എവർട്ടണ് മിന്നും ജയം. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ കൊവെൻട്രിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്തു.
എവർട്ടണ് വേണ്ടി തിയേർനോ ബാരി രണ്ട് ഗോളുകളും കിയേർമൻ ഡ്യുസ്ബരി-ഹാൾ ഒരു ഗോളും നേടി. യാൻ ജിബോഹോയാണ് കൊവെൻട്രിക്ക് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ എവർട്ടണ് 16 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ് എവർട്ടൺ.
Sports
ലിസ്ബൺ: യുവേഫ യൂറോപ്പ ലീഗ് ഫുട്ബോളിൽ ബെൻഫിക്കയ്ക്ക് തകർപ്പൻ ജയം. വ്യാഴാഴ്ച നടന്ന മത്സരത്തിൽ ലെഷ് പൊസ്നാനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു.
റാഫ സിൽവയും ജിയാൻലൂക്ക പ്രെസ്റ്റിയാനിയും ഹിയോർഹൈ സുഡാകോവും ആണ് ഗോളുകൾ നേടിയത്. ലിയോ ബെംഗ്റ്റ്സണാണ് ലെഷ് പൊസ്നാന്‍ വേണ്ടി ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ ബെൻഫിക്കയ്ക്ക് 12 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് ബെൻഫിക്ക.
Sports
സണ്ടർലൻഡ്: യുവേഫ യൂറോപ്പ ലീഗ് ഫുട്ബോളിൽ ഡൈനാമോ സഗ്രെബിന് തകർപ്പൻ ജയം. വ്യാഴാഴ്ച നടന്ന മത്സരത്തിൽ സണ്ടർലൻഡിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു.
ലൂക്ക സ്റ്റോക്കോവിച്ചും ഡിയോൺ ഡ്രെന ബെൽജോയുമാണ് ഡൈനാമോയ്ക്ക് വേണ്ടി ഗോൾ നേടിയത്. സ്റ്റോക്കോവിച്ച് 22-ാം മിനിറ്റിലും ബെൽജോ 39-ാം മിനിറ്റിലുമാണ് ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ ഡൈനാമോയ്ക്ക് ഏഴ് പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ ഒമ്പതാം സ്ഥാനത്താണ് ഡൈനാമോ.
Sports
അൽക്ക്മാർ: യുവേഫ യൂറോപ്പ ലീഗ് ഫുട്ബോളിൽ യുവന്റസിന് ആവേശ ജയം. വ്യാഴാഴ്ച നടന്ന മത്സരത്തിൽ എഇസഡ് അൽക്കമാറിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു.
ടിയേഉൻ കൂപ്മെയ്നേഴ്സും റാൻഡൽ കോലോ മുവാനിയുമാണ് യുവന്റസിന് വേണ്ടി ഗോളുകൾ നേടിയത്. മെക്സ് മീർഡിൻകാണ് അൽക്ക്മാറിന് ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ യുവന്റസിന് 10 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ് യുവ ന്റസ്.
Sports
വിയാറയൽ: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ പിഎസ്ജിക്ക് ഗംഭീര ജയം. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ വിയാറയലിനെ എതിരില്ലാത്ത ആറ് ഗോളുകൾക്ക് തകർത്തു.
പിഎസ്ജിക്ക് വേണ്ടി ഫാബിയാൻ റൂയിസ് രണ്ട് ഗോളുകൾ നേടി. ജാവോ നെവെസും ഡിസൈർ ഡൗവെയും സെന്നി മയുളുവും ഡേവിഡ് ബോളിയും ഓരോ ഗോൾ വീതം സ്കോർ ചെയ്തു.
വിജയത്തോടെ പിഎസ്ജിക്ക് 12 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് പിഎസ്ജി.
Sports
ബാഴ്സലോണ: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ എഫ്സി ബാഴ്സലോണയ്ക്ക് തകർപ്പൻ ജയം. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ ആസ്റ്റൺ വില്ലയെ തോൽപ്പിച്ചു.
ബാഴ്സലോണയ്ക്ക് വേണ്ടി റാഫീഞ്ഞ രണ്ട് ഗോളുകളും ലമൈൻ യമാൽ ഒരു ഗോളും നേടി. റാഫീഞ്ഞ 52, 64 എന്നീ മിനിറ്റുകളിലും യമാൽ ഏഴാം മിനിറ്റിലുമാണ് ഗോൾ നേടിയത്.
വിജയത്തോടെ ബാഴ്സലോണയ്ക്ക് ഒമ്പത് പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് ബാഴ്സലോണ.
Sports
റൊട്ടർഡാം: യുവേഫ ചാമ്പ്യൻസ് ലിഗ് ഫുട്ബോളിൽ ഇന്റർമിലാന് മിന്നും ജയം. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ ഫെയെനോർഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു.
യാൻ ഔരൽ ബിസേക്കും പിയോ എസ്പോസിറ്റോയും പിയോറ്റർ സിയേലിൻസ്കിയും ആണ് ഇന്റർമിലാന് വേണ്ടി ഗോളുകൾ നേടിയത്. ബിസേക്ക് എട്ടാം മിനിറ്റിലും എസ്പോസിറ്റോ 34-ാം മിനിറ്റിലും സിയേലിൻസ്കി 54-ാം മിനിറ്റിലുമാണ് ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ ഇന്റർമിലാന് ആറ് പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ 14-ാം സ്ഥാനത്താണ് ഇന്റർമിലാൻ.
Sports
സ്ട്രെറ്റ്ഫോർഡ്: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ആവേശ ജയം. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ എഎസ് റോമയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു.
മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി മാതിയുസ് കുന്യ രണ്ട് ഗോളുകളും ബ്രൂണോ ഫെർണാണ്ടസ് ഒരു ഗോളും നേടി. മാതിയാസ് സൂലെയും ഡോൺയെൽ മാലെനും ആണ് റോമയ്ക്ക് വേണ്ടി ഗോളുകൾ സ്കോർ ചെയ്തത്.
വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന് ആറ് പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ 17-ാം സ്ഥാനത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.
Sports
ലിസ്ബൺ: ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ജൂനിയർ പോർച്ചുഗൽ അണ്ടർ 17 ഫുട്ബോൾ ടീമിൽ. യൂറോപ്യൻ ചാമ്പ്യൻഷിപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള പോർച്ചുഗൽ ടീമിലാണ് താരം ഇടംപിടിച്ചത്. ആദ്യമായാണ് ക്രിസ്റ്റ്യാനോ ജൂനിയറിന് അണ്ടർ 17 ടീമിലേക്ക് വിളിയെത്തുന്നത്. നവംബറിൽ നടക്കുന്ന യൂറോപ്യൻ ചാമ്പ്യൻഷിപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള 23 അംഗ സ്ക്വാഡിലാണ് കൗമാരതാരത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്.
11ന് അൻഡോറയ്ക്കെതിരെയാണ് പോർച്ചുഗലിന്റെ ആദ്യ മത്സരം. 14ന് ബൾഗേറിയയെയും 17ന് സെർബിയയെയും നേരിടും. ഗ്രൂപ്പിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന ടീമുകൾക്ക് അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ കഴിയും. നേരത്തെ പോർച്ചുഗലിന്റെ അണ്ടർ 15, അണ്ടർ 16 ടീമുകൾക്കായി ക്രിസ്റ്റ്യാനോ ജൂനിയർ കളിച്ചിട്ടുണ്ട്. ക്ലബ് തലത്തിൽ നിലവിൽ സൗദി ക്ലബ്ബായ അൽ നസറിന്റെ യൂത്ത് ടീമിനൊപ്പമാണ് താരം.
ലോകത്തെ പ്രമുഖ ഫുട്ബോൾ അക്കാദമികളിലും ഇതിനോടകം താരം പരിശീലനം നേടിയിട്ടുണ്ട്. പിതാവ് ക്രിസ്റ്റ്യാനോ റൊണാൾഡോ കളിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ്, യുവന്റസ് എന്നീ ക്ലബുകളുടെ അക്കാദമികളിലും ജൂനിയർ പന്തുതട്ടിയിട്ടുണ്ട്.
Sports
റൊസാരിയോ: സൂപ്പർ താരം ലയണൽ മെസി വിരമിച്ചതിന് ശേഷമുള്ള ആദ്യ ടീം പ്രഖ്യാപനവുമായി അർജന്റീന. വരാനിരിക്കുന്ന സൗഹൃദ മത്സരങ്ങൾക്കുള്ള 28 അംഗ ടീമിനെയാണ് പരിശീലകൻ ലയണൽ സ്കലോണി പ്രഖ്യാപിച്ചത്. ഒട്ടേറെ യുവതാരങ്ങൾക്ക് ടീമിൽ ഇടം ലഭിച്ചിട്ടുണ്ട്. നിക്കോ പാസ്, ജൂലിയൻ അൽവാരസ്, ഫ്രാങ്കോ മസ്താന്റുവോനോ, എൻസോ ഫെർണാണ്ടസ്, വാലന്റൈൻ ബാർകോ തുടങ്ങിയ താരങ്ങളും സ്ക്വാഡിലുണ്ട്.
മെസിയുടെ അഭാവത്തിൽ നിക്കോ പാസ് വലതുവിങ്ങിൽ കളിക്കാനാണ് സാധ്യത. അതേസമയം മെസിയില്ലാത്ത അർജന്റീനയെ സ്കലോണി എങ്ങനെ അണിനിരത്തുമെന്ന ആകാംക്ഷയിലാണ് ആരാധകർ. ഉറുഗ്വായ്, കോസ്റ്റാറിക്ക ടീമുകൾക്കെതിരെയാണ് അർജന്റീനയുടെ സൗഹൃദ മത്സരങ്ങൾ. 13, 17 തീയതികളിലാണ് മത്സരങ്ങൾ നടക്കുക.
ബെനിനെതിരെയായിരുന്നു മെസി അർജന്റീനയ്ക്കായി അവസാനമായി കളിച്ചത്. മത്സരത്തിൽ ഒരു ഗോളും രണ്ട് അസിസ്റ്റുകളുമായി താരം തിളങ്ങിയിരുന്നു. ബെനിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അർജന്റീന പരാജയപ്പെടുത്തിയത്.
Sports
മിലാൻ: ഇറ്റാലിയൻ സീരി എ ലീഗ് ഫുട്ബോളിൽ ഫിയോറന്റീനയ്ക്ക് തകർപ്പൻ ജയം. തിങ്കളാഴ്ച നടന്ന മത്സരത്തിൽ സാസൗളോയെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് തോൽപ്പിച്ചു.
മാറ്റിയു പെല്ലെഗ്രിനോയും ആലിയു എൻജിയേയും ഫ്രാൻകോ മസ്റ്റൻടുവാനോയും വിക്ടർ വാൾഡെപെനാസുമാണ് ഫിയോറന്റീനയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്. അർമാൻഡ് ലൗറിയേന്റെയാണ് സാസൗളോയ്ക്ക് വേണ്ടി ഗോളുകൾ സ്കോർ ചെയ്തത്.
വിജയത്തോടെ ഫിയോറന്റീനയ്ക്ക് എട്ട് പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ 16-ാം സ്ഥാനത്താണ് ഫിയോറന്റീന.
Sports
ബെർഗാമോ: ഇറ്റാലിയൻ സീരി എ ലീഗ് ഫുട്ബോളിൽ പാർമയ്ക്ക് മിന്നും ജയം. തിങ്കളാഴ്ച നടന്ന മത്സരത്തിൽ അറ്റലാന്റയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തു.
ജിയോവാനി ഫാബിയാനും സിമോൺ ലൊന്റാനിയും ആണ് പാർമയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്. അറ്റലാന്റ താരം ഡേവിഡെ സപ്പാക്കോസ്റ്റയുടെ ഓൺ ഗോളും പാർമയുടെ ഗോൾ പട്ടികയിലുണ്ട്.
വിജയത്തോടെ പാർമയ്ക്ക് എട്ട് പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ 15-ാം സ്ഥാനത്താണ് പാർമ.
Sports
മാഡ്രിഡ്: ലാലീഗ ഫുട്ബോളിൽ ഡിപോർട്ടിവോ കൊറൂണയ്ക്ക് തകർപ്പൻ ജയം. തിങ്കളാഴ്ച നടന്ന മത്സരത്തിൽ ഒസാസുനയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു.
മരിയോ സൊറിയാനോയും ബിൽ എസോംഗോയും ആണ് ഡിപോർട്ടിവോയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്. ആന്റെ ബുഡിമിറാണ് ഒസാസുനെയ്ക്ക് വേണ്ടി ഗോൾ കണ്ടെത്തിയത്.
വിജയത്തോടെ ഡിപോർട്ടിവോയ്ക്ക് 14 പോയിന്റായി. നിലിവിൽ ലീഗ് ടേബിളിൽ എട്ടാം സ്ഥാനത്താണ് ഡിപോർട്ടിവോ.
Sports
ലിവർപൂൾ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ എവർട്ടന് ആവേശ ജയം. തിങ്കളാഴ്ച നടന്ന മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു.
തിയേർനോ ബാരിയാണ് എവർട്ടന് വേണ്ടി ഗോൾ നേടിയത്. 49-ാം മിനിറ്റിലാണ് ബാരി ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ എവർട്ടന് 13 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ ഏഴാം സ്ഥാനത്താണ് എവർട്ടൺ.
Sports
മാഡ്രിഡ്: ലാലീഗ ഫുട്ബോളിൽ അത്ലറ്റിക്കോ മാഡ്രിഡിന് മിന്നും ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ ലെവാന്റെയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു.
അലെസാൻട്രോ ഗ്രിമാൾഡോയും ജിയോലിയാനോ സിമിയോണിയും ആണ് അത്ലിക്കോയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്. ഗ്രിമാൽഡോ 36-ാം മിനിറ്റിലും സിമിയോണി 62-ാം മിനിറ്റിലുമാണ് ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ അത്ലറ്റിക്കോയ്ക്ക് 28 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് അത്ലറ്റിക്കോ മാഡ്രിഡ്.
Sports
മിലാൻ: ഇറ്റാലിയൻ സീരി എ ലീഗ് ഫുട്ബോളിൽ എസി മിലാന് തകർപ്പൻ ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ ഇന്റർമിലാനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു.
എസി മിലാന് വേണ്ടി ക്രിസ്റ്റ്യൻ പുലിസിച്ചും അഡ്രിയേൻ റബിയോട്ടും ഡിയേഗോ മൊറെയ്റോയും ആണ് ഗോളുകൾ നേടിയത്. അലസാൻട്രോ ബസ്റ്റോണിയാണ് ഇന്റർമിലാന് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ എസി മിലാന് 21 പോയിന്റായി. നിലവിൽ ലിഗ് ടേബിളിൽ നാലാം സ്ഥാനത്താണ് എസി മിലാൻ.
Sports
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തി ബ്രൈറ്റൺ. ശനിയാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്രൈറ്റൺ വിജയിച്ചത്.
യാസിൻ അയാരിയാണ് ബ്രൈറ്റണ് വേണ്ടി ഗോൾ സ്കോർ ചെയ്തത്. 11-ാം മിനിറ്റിലാണ് അയാരി ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ ബ്രൈറ്റണ് 19 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ മൂന്നാം സ്ഥാനത്താണ് ബ്രൈറ്റൺ.
Sports
പാരീസ്: ഫ്രഞ്ച് ലീഗ് വൺ ഫുട്ബോളിൽ ലില്ലെയ്ക്ക് മിന്നും ജയം. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ലെൻസിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു.
ഒലിവർ ജിറൗഡാണ് ലില്ലെയ്ക്ക് വേണ്ടി ഗോൾ നേടിയത്. മത്സരത്തിന്റെ 86-ാം മിനിറ്റിലാണ് ജിറൗഡ് ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ ലില്ലെയ്ക്ക് 18 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് ലില്ലെ.
Sports
ഗോഹട്ടി: ഐഎസ്എല്ലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ്-ബെംഗളൂരു എഫ്സി മത്സര സമനിലയിൽ. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി.
നോർത്ത് ഈസ്റ്റിന് വേണ്ടി എം.എസ്. ജിതിനാണ് ഗോൾ നേടിയത്. വിനീത് വെങ്കടേഷാണ് ബംഗളൂരുവിന് ഗോൾ സ്കോർ ചെയ്തത്.
മത്സരം സമനിലയായതോടെ നോർത്ത് ഈസ്റ്റിന് എട്ട് പോയിന്റും ബംഗളൂരുവിന് ഏഴ് പോയിന്റുമായി. ലീഗ് ടേബിളിൽ നിലവിൽ നോർത്ത് ഈസ്റ്റ് ഒന്നാമതും ബംഗളൂരു രണ്ടാമതുമാണുള്ളത്.
Sports
ലെ ഹാവ്റെ: ഫ്രഞ്ച് ലീഗ് വൺ ഫുട്ബോളിൽ പിഎസ്ജിക്ക് തകർപ്പൻ ജയം. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ലെ ഹാവ്റെയെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്തു.
പിഎസ്ജിക്ക് വേണ്ടി അഷ്റഫ് ഹക്കീമി ഹക്കീമി ഹാട്രിക്ക് നേടി. മൈക ഗോഡ്സും സെന്നി മയുളുവും ഓരോ ഗോൾ വീതവും സ്കോർ ചെയ്തു. ലെ ഹാവ്റെയ്ക്ക് വേണ്ടി ജോഷ് മജയാണ് ഗോൾ കണ്ടെത്തിയത്.
വിജയത്തോടെ പിഎസ്ജിക്ക് 20 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് പിഎസ്ജി.
Sports
വിയാറയൽ: ലാലീഗ ഫുട്ബോളിൽ എസ്പാന്യോളിന് ആവേശ ജയം. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ വിയാറയലിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു.
ലിയാൻഡ്രോ കബ്രേരയാണ് എസ്പാന്യോളിന് വേണ്ടി ഗോൾ നേടിയത്. 60-ാം മിനിറ്റിലാണ് കബ്രേര ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ എസ്പാന്യോളിന് 11 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ 12-ാം സ്ഥാനത്താണ് എസ്പാന്യോൾ.