മുംബൈ: മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യ പഞ്ചാബ് കിംഗ്സിലേയ്ക്കും , പഞ്ചാബ് പേസർ അർഷ്ദീപ് സിംഗ് മുംബൈ ഇന്ത്യൻസിലേക്കും കൂടുമാറി. ഹാര്‍ദിക്കിനും അര്‍ഷ്ദീപിനും 18 കോടി രൂപയാണ് പ്രതിഫലമെന്നതിനാല് മറ്റ് അധിക പണമടവുകൾ ഒന്നുമില്ലാതെ നേരിട്ടുള്ള ട്രേഡിലൂടെയാണ് കളിക്കാരെ കൈമാറിയത്.
അര്‍ഷ്ദീപിനൊപ്പം മലയാളി താരം വിഷ്ണു വിനോദിനെയും മുംബൈക്ക് കൈമാറുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ട്രേഡില്‍ അര്‍ഷ്ദീപിനെ മാത്രമാണ് വിട്ടുകൊടുത്തത് എന്നതിനാല്‍ വിഷ്ണു വിനോദ് പഞ്ചാബിനൊപ്പം തുടരും. കഴിഞ്ഞ സീസണിൽ പഞ്ചാബ് അർഷ്ദീപിനെ 18 കോടി രൂപയ്ക്കാണ് നിലനിർത്തിയത്. മുംബൈ ഇന്ത്യൻസിൽ ഹാർദിക്കിന്റെ പ്രതിഫലം16.35 കോടി രൂപയായിരുന്നു .
മുംബൈ ഇന്ത്യൻസിലുള്ള ഹാർദിക്കിന്റെ രണ്ടാമൂഴത്തിനും ഇതോടെ അവസാനമായി. ഗുജറാത്ത് ടൈറ്റൻസിൽ നിന്ന് മുംബൈയിലേക്ക് തിരികെ എത്തിയ ഹാർദിക്കിന് ആരാധകരുടെ പിന്തുണ നേടാൻ സാധിച്ചിരുന്നില്ല.
രോഹിത് ശർമയിൽ നിന്ന് നായകസ്ഥാനം ഏറ്റെടുത്തത് ആരാധകർക്കിടയിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കുകയും ടീമിന്റെ പ്രകടനത്തെ ബാധിക്കുകയും ചെയ്തിരുന്നു. ഹാർദിക്കിന്റെ നേതൃത്വത്തിൽ മത്സരിച്ച മൂന്ന് സീസണുകളിൽ രണ്ടിലും മുംബൈ പട്ടികയിലെ അവസാന സ്ഥാനങ്ങളിലാണ് ഫിനിഷ് ചെയ്തത്.