Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : wellington test

വെ​ല്ലിം​ഗ്ട​ൺ ടെ​സ്റ്റി​ൽ ഇ​ന്ത്യ പി​ടി​മു​റു​ക്കു​ന്നു; ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ കൂ​റ്റ​ൻ സ്കോ​റി​ലേ​യ്ക്ക്

വെ​ല്ലിം​ഗ്ട​ൺ: ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ‌ ഇ​ന്ത്യ കൂ​റ്റ​ൻ സ്കോ​റി​ലേ​യ്ക്ക്. കി​വീ​സി​ന്‍റെ ആ​ദ്യ ഇ​ന്നിം​ഗ്സ് സ്കോ​റാ​യ 368 റ​ൺ​സ് മ​റി​ക​ട​ന്ന ഇ​ന്ത്യ ശ​ക്ത​മാ​യ നി​ല‍​യി​ലാ​ണ് മൂ​ന്നാം ദി​ന​ത്തി​ലെ മ​ത്സ​രം അ​വ​സാ​നി​പ്പിച്ചത്. 

നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 486 റ​ൺ​സ് എ​ടു​ത്തി​ട്ടു​ണ്ട് ഇ​ന്ത്യ. നി​ല​വി​ൽ കി​വി​സി​നേ​ക്കാ​ൾ 118 റ​ൺ‌​സി​ന് മു​ന്നി​ലാ​ണ് ഇ​ന്ത്യ. റി​ഷ​ഭ് പ​ന്തും അ​ൻ​ഷു​ൽ കാം​ബോ​ജു​മാ​ണ് ക്രീ​സി​ലു​ള്ള​ത്. പ​ന്ത് 55 റ​ൺ​സെ​ടു​ത്തി​ട്ടു​ണ്ട്. കാം​ബോ​ജ് റ​ൺ​സൊ​ന്നും എ​ടു​ത്തി​ട്ടി​ല്ല.

ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ‌ 159 റ​ൺ‌​സ് എ​ന്ന നി​ല​യി​ൽ മൂ​ന്നാം ദി​ന​ത്തി​ൽ ബാ​റ്റിം​ഗ് തു​ട​ങ്ങി​യ ഇ​ന്ത്യ 327 റ​ൺ​സാ​ണ് ഇ​ന്ന് കൂ​ട്ടി​ച്ചേ​ർ​ത്ത​ത്. സെ​ഞ്ചു​റി നേ​ടി​യ കെ. ​എ​ൽ. രാ​ഹു​ലി​ന്‍റെ​യും അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ ദേ​വ്ദ​ത്ത് പ​ടി​ക്ക​ലി​ന്‍റെ​യും ക്യാ​പ്റ്റ​ൻ ശു​ഭ്മാ​ൻ ഗി​ല്ലി​ന്‍റെ​യും വി​ക്ക​റ്റു​ക​ളാ​ണ് ഇ​ന്ത്യ​യ്ക്ക് ഇ​ന്ന് ന​ഷ്ട​മാ​യ​ത്.

രാ​ഹു​ൽ 136 റ​ൺ​സാ​ണെ​ടു​ത്ത​ത്. ഒ​മ്പ​ത് ബൗ​ണ്ട​റി​യും ര​ണ്ട് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ ഇ​ന്നിം​ഗ്സ്. ഗി​ൽ 98 റ​ൺ​സും പ​ടി​ക്ക​ൽ 80 റ​ൺ‌​സു​മാ​ണെ​ടു​ത്ത​ത്. ന്യൂ​സി​ല​ൻ​ഡി​ന് വേ​ണ്ടി മാ​റ്റ് ഹെ​ന്‍‌​റി​യും കൈ​ൽ ജാ​മീ​സ​ണും ജേ​ക്ക​ബ് ഡ​ഫി​യും ന​ഥാ​ൻ സ്മി​ത്തും ഓ​രോ വി​ക്ക​റ്റ് വീ​തം എ​ടു​ത്തു.

 

 

 

 

 

Latest News

Corehub Up