ദോഹ: ഏഷ്യ കപ്പ് റൈസിംഗ് സ്റ്റാഴ്സ് ഏകദിന ക്രിക്കറ്റില്‍ ഇന്ത്യ എ ഇന്ന് യുഎഇക്ക് എതിരേ ഇറങ്ങും. കഴിഞ്ഞ മത്സരത്തില്‍ പാക്കിസ്ഥാന് എയ്ക്കു മുന്നില്‍ പരാജയപ്പെട്ടതിന്റെ ക്ഷീണം തീര്‍ക്കുകയാണ് തിലക് വര്‍മ നയിക്കുന്ന ഇന്ത്യ എയുടെ ലക്ഷ്യം. ഇന്ത്യന്‍ സമയം ഇന്നു രാവിലെ 11.30നാണ് യുഎഇയുമായുള്ള മത്സരം.
പാക്കിസ്ഥാന് എയ്ക്ക് എതിരേ 48 റണ്‍സിനായിരുന്നു തോല്‍വി. പാക്കിസ്ഥാന് എ 49.2 ഓവറില്‍ 313 റണ്‍സ് നേടി. ഇന്ത്യ എ 49.1 ഓവറില്‍ 265നു പുറത്ത്. തിലക് വര്‍മ (149 പന്തില്‍ 100) സെഞ്ചുറി നേടിയെങ്കിലും ഫലമുണ്ടായില്ല. അഭിഷേക് ശര്‍മ (70), ഷഹ്ബാസ് അഹമ്മദ് (56) എന്നിവരും തിളങ്ങി.