Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Championship

ലോ​ക ചെ​സ് ചാ​മ്പ്യ​ൻ​ഷിപ്പിൽ തീ​പ്പൊ​രി ക​രു​നീ​ക്കം

ഫി​ഡെ ലോ​ക ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ലെ ര​ണ്ടാം മ​ത്സ​ര​വും സ​മ​നി​ല​യി​ൽ അ​വ​സാ​നി​ച്ചു. നി​ല​വി​ലെ ചാ​മ്പ്യ​ൻ ഇ​ന്ത്യ​യു​ടെ ഡി. ​ഗു​കേ​ഷും ഉ​സ്ബ​ക്കി​സ്ഥാ​ന്‍റെ ജാ​വോ​ഖി​ർ സി​ൻ​ഡ​റോ​വും ത​മ്മി​ലു​ള്ള ര​ണ്ടാം പോ​രാ​ട്ടം വെ​റും 20 നീ​ക്ക​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് സ​മ​നി​ല​യി​ൽ പി​രി​ഞ്ഞ​ത്.

മൂ​ന്നു ത​വ​ണ ഒ​രേ പൊ​സി​ഷ​ൻ ആ​വ​ർ​ത്തി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു സ​മ​നി​ല. ഇ​തോ​ടെ 14 മ​ത്സ​ര​ങ്ങ​ളു​ള്ള ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഓ​രോ പോ​യി​ന്‍റു​മാ​യി ഇ​രു​വ​രും ഒ​പ്പ​ത്തി​നൊ​പ്പ​ം.

ആ​ദ്യ മ​ത്സ​ര​ത്തി​ൽ ക​റു​ത്ത ക​രു​ക്ക​ളു​മാ​യി ക​ളി​ച്ച് സ​മ​നി​ല നേ​ടി​യ ഗു​കേ​ഷ് ര​ണ്ടാം മ​ത്സ​ര​ത്തി​ൽ വെ​ള്ള​ക്ക​രു​ക്ക​ളു​മാ​യാ​ണ് ക​ള​ത്തി​ലി​റ​ങ്ങി​യ​ത്. ആ​ദ്യ നീ​ക്ക​ത്തി​ന്‍റെ ആ​നു​കൂ​ല്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി സി​ൻ​ഡ​റോ​വി​നെ സ​മ്മ​ർ​ദ​ത്തി​ലാ​ക്കു​ക എ​ന്ന​താ​യി​രു​ന്നു ഇ​ന്ത്യ​ൻ താ​ര​ത്തി​ന്‍റെ ല​ക്ഷ്യം. ഇ​തി​നാ​യി 1.d4 എ​ന്ന നീ​ക്ക​ത്തോ​ടെ ല​ണ്ട​ൻ സി​സ്റ്റ​മാ​ണ് ഗു​കേ​ഷ് തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഈ ​ഓ​പ്പ​ണിം​ഗ് പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ലെ​ന്നു സി​ൻ​ഡ​റോ​വ് മ​ത്സ​ര​ശേ​ഷം പ​റ​ഞ്ഞു.

ഏ​ഴാം നീ​ക്ക​ത്തി​ൽ ത​ന്നെ ക്വീ​ൻ b6-ലേ​ക്കു മാ​റ്റി​യ സി​ൻ​ഡ​റോ​വ് ക്വീ​ൻ സൈ​ഡി​ൽ സ​മ്മ​ർ​ദം സൃ​ഷ്ടി​ച്ചു. ഗു​കേ​ഷ് 8.Rb1 എ​ന്ന നീ​ക്ക​ത്തി​ലൂ​ടെ ഇ​തി​നു മ​റു​പ​ടി ന​ൽ​കി. തു​ട​ർ​ന്നു​ള്ള നീ​ക്ക​ങ്ങ​ളി​ൽ ഇ​രു​വ​രും കു​തി​ര​ക​ളെ കൈ​മാ​റു​ക​യും സി​ൻ​ഡ​റോ​വ് കിം​ഗ് സൈ​ഡി​ൽ കാ​സി​ൽ ചെ​യ്യു​ക​യും ചെ​യ്തു.

15-ാം നീ​ക്ക​ത്തി​ൽ f3 ക​ളി​ക്കു​ന്ന​തി​ന് മു​മ്പ് ഗു​കേ​ഷ് ഏ​ക​ദേ​ശം 29 മി​നി​റ്റ് ചി​ന്തി​ച്ച​ത് മ​ത്സ​ര​ത്തി​ലെ ശ്ര​ദ്ധേ​യ​മാ​യ സം​ഭ​വ​മാ​യി​രു​ന്നു. ഇ​തോ​ടെ സ​മ​യ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ സി​ൻ​ഡ​റോ​വി​ന് വ്യ​ക്ത​മാ​യ മു​ൻ​തൂ​ക്കം ല​ഭി​ച്ചു.

ആ​ദ്യ മ​ത്സ​ര​ത്തി​ൽ റൂ​യ് ലോ​പ്പ​സ് ഓ​പ്പ​ണി​ങ്ങി​ലെ ബെ​ർ​ലി​ൻ ഡി​ഫ​ൻ​സി​ലൂ​ടെ ഗു​കേ​ഷ് സി​ൻ​ഡ​റോ​വി​ന്‍റെ നീ​ക്ക​ങ്ങ​ളെ വി​ജ​യ​ക​ര​മാ​യി പ്ര​തി​രോ​ധി​ച്ച​പ്പോ​ൾ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ല​ണ്ട​ൻ സി​സ്റ്റ​ത്തി​നെ​തി​രെ കൃ​ത്യ​മാ​യ ത​യാ​റെ​ടു​പ്പു​മാ​യാ​ണ് ഉ​സ്ബ​ക് താ​രം എ​ത്തി​യ​ത്. ഗു​കേ​ഷി​ന് നി​ർ​ണാ​യ​ക​മാ​യ മു​ൻ​തൂ​ക്കം നേ​ടാ​ൻ ക​ഴി​ഞ്ഞുമില്ല.

Latest News

Corehub Up