ന്യൂഡല്‍ഹി: ഇന്ത്യന്‍ മുന്‍ താരം വീരേന്ദര്‍ സെവാഗിന്റെ മക്കള്‍ മഹാത്മ്യം വീണ്ടും. അണ്ടര്‍ 19 ഏഷ്യ കപ്പില്‍ സെവാഗിന്റെ മൂത്തമകന് ആര്യവീര്‍ തരംഗം സൃഷ്ടിച്ചിരുന്നു.
ആര്യവീറിന്റെ അനുജന് വേദാന്ത് സെവാഗിന്റെ പ്രകടനമാണ് ഇന്നലെ ശ്രദ്ധിക്കപ്പെട്ടത്. കൂച്ച് ബെഹര്‍ ട്രോഫി അണ്ടര്‍ 19 ചതുര്‍ദിന ക്രിക്കറ്റില്‍ ഡല്‍ഹിക്കുവേണ്ടി പഞ്ചാബ് അണ്ടര്‍ 19ന് എതിരേ വേദാന്ത് സെവാഗ് ഏഴു വിക്കറ്റ് വീഴ്ത്തി.
22.3 ഓവറില്‍ 88 റണ്‍സ് വഴങ്ങിയായിരുന്നു വേദാന്തിന്റെ ഈ മിന്നും ബൗളിംഗ്. ഇതോടെ പഞ്ചാബ് അണ്ടര്‍ 19, ഒന്നാം ഇന്നിംഗ്സില്‍ 238നു പുറത്തായി. ആര്യവീര്‍ സെവാഗാണ് ഡല്‍ഹിയുടെ ക്യാപ്റ്റന്‍.