ക്രൈസ്റ്റ്ചർച്ച്: ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ആദ്യ ഇന്നിംഗ്സിൽ പതറി ന്യൂസിലൻഡ് മുൻനിര. ആദ്യ ദിവസത്തെ മത്സരം അവസാനിപ്പിക്കുന്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 246 റൺസ് നിലയിലാണ് ന്യൂസിലൻഡ്.
53 റൺസെടുത്ത വിക്കറ്റ് കീപ്പർ ടോം ബ്ലണ്ടലും 36 റൺസെടുത്ത ഗ്ലെൻ ഫിലിപ്പ്സും ആണ് ക്രീസിലുള്ളത്. 59 റൺസെടുത്ത ക്യാപ്റ്റൻ ടോം ലാതത്തിന്റെയും 31 റൺസ് വീതമെടുത്ത ഡിവോൺ കോൺവെയുടെയും ഡാരിൽ മിച്ചലിന്റെയും 16 റൺസെടുത്ത ഹെന്റി നിക്കോൾസിന്റെയും റൺസൊന്നും എടുക്കാത്ത രചിൻ രവീന്ദ്രയുടെയും വിക്കറ്റുകളാണ് കിവിസീന് നഷ്ടപ്പെട്ടത്.
ഇന്ത്യയ്ക്ക് വേണ്ടി ആകാശ് ദീപ് രണ്ട് വിക്കറ്റെടുത്തു. അൻഷുൽ കാംബോജും ഗുർനൂർ ബ്രാറും വാഷിംഗ്ടൺ സുന്ദറും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.