മുംബൈ: സയീദ് മുഷ്താഖ് അലി ട്രോഫി ട്വന്റി-20 ക്രിക്കറ്റ് സൂപ്പര്‍ ലീഗില്‍ മുംബൈക്കൊപ്പം ഇന്ത്യന്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യറും കളിക്കും.
ന്യൂസിലന്‍ഡ് പര്യടനത്തിനുശേഷം തിരിച്ചെത്തിയ ശ്രേയസ് അയ്യര്‍, മുംബൈ ടീമില്‍ ചേരുമെന്നു സ്ഥിരീകരിക്കപ്പെട്ടു. അതേസമയം, സൂര്യകുമാര്‍ യാദവ് ക്യാപ്റ്റന്‍ സ്ഥാനത്തു തുടരും.
തിങ്കള്‍ മുതല്‍ നാഗ്പുരിലാണ് സൂപ്പര്‍ ലീഗ് പോരാട്ടങ്ങള്‍ തുടങ്ങുന്നത്. മുംബൈയുടെ എതിരാളി ആന്ധ്രപ്രദേശാണ്. ആന്ധ്ര ഗ്രൂപ്പ് സി ചാമ്പ്യന്മാരും മുംബൈ ഗ്രൂപ്പ് ഡി ചാമ്പ്യന്മാരുമായാണ് സൂപ്പര്‍ ലീഗില്‍ പ്രവേശിച്ചത്.