ബുവേനോസ് ഐറിസ്: അര്‍ജന്റൈന്‍ മുന്‍താരം കാര്‍ലോസ് ടെവസിന്റെ വിടവാങ്ങല്‍ മത്സരത്തിനായി പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയും അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയും ഒന്നിക്കുന്നു.
നാല്‍പ്പത്തിരണ്ടുകാരനായ ടെവസ്, അര്‍ജന്റീന ടീമില്‍ മെസിക്കൊപ്പം കളിച്ചിട്ടുണ്ട്. റൊണാള്‍ഡോയ്ക്കൊപ്പം ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലും ടെവസ് പന്തു തട്ടി.
റൊണാള്‍ഡോയും മെസിയും ഒന്നിക്കുന്ന, ടെവസിന്റെ വിടവാങ്ങല്‍ മത്സരം ഡിസംബര്‍ 20നു ബുവേനോസ് ഐറിസില്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ട്.