Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Championship

ദേ​ശീ​യ ഫ്ലോ​ർ​ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കേരളത്തിനു കിരീടം

കൊ​ച്ചി: പ​ഞ്ചാ​ബി​ൽ ന​ട​ന്ന പ്ര​ത്യേ​ക പ​രി​ഗ​ണ​ന അ​ർ​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ ദേ​ശീ​യ ഫ്ലോ​ർ​ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കേ​ര​ള ടീം ​ജേ​താ​ക്ക​ൾ. ച​ണ്ഡ​ി​ഗ​ഢ് ടീ​മി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് കേ​ര​ളം സ്വ​ർ​ണ​മെ​ഡ​ൽ നേ​ടി​യ​ത്.

അ​ഭി​ഷേ​ക് മ​നോ​ജ്, ക്രി​സ്റ്റീ​ൻ ദേ​വ​സ്യ, അ​ജി​ൽ സേ​വ്യ​ർ (മൂ​വ​രും സേ​വാ​ഗ്രാം സ്പെ​ഷ്യ​ൽ സ്കൂ​ൾ, വെ​ട്ടി​മു​ക​ൾ), ടി.​എ​സ്. ബോ​വാ​സ്, (ക​രു​ണ സ്പെ​ഷ്യ​ൽ സ്കൂ​ൾ, ന​യ​ര​മ്പ​ലം), രാ​ജേ​ന്ദ്ര​ൻ ജോ​സി, അ​ശ്വി​ൻ ധ​നേ​ഷ് (ഇ​രു​വ​രും ശാ​ന്തി​നി​ല​യം സ്പെ​ഷ്യ​ൽ സ്കൂ​ൾ, അ​ന്തി​നാ​ട്), പി.​ബി. ഗൗ​തം കൃ​ഷ്ണ (യൂ​ണി​ഫൈ​ഡ് വി​ഭാ​ഗം–​എ​ച്ച്.​എ​സ്.​എ​സ്. ആ​ൻ​ഡ് വി​എ​ച്ച്എ​സ്എ​സ്, ബ്ര​ഹ്മ​മം​ഗ​ലം), അ​തു​ൽ എ​സ്. കൃ​ഷ്ണ (യൂ​ണി​ഫൈ​ഡ് വി​ഭാ​ഗം- എ​സ്എം​വി​എ​ച്ച്എ​സ്എ​സ്, പൂ​ഞ്ഞാ​ർ) എ​ന്നി​വ​രാ​യി​രു​ന്നു കേ​ര​ള ടീ​മം​ഗ​ങ്ങ​ൾ. ടീ​മി​ന് എ​റ​ണാ​കു​ളം നോ​ർ​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ സ്വീ​ക​ര​ണം ന​ൽ​കി. മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫ് ടീ​മി​നെ സ്വീ​ക​രി​ച്ചു.​

സ്പെ​ഷ്യ​ൽ ഒ​ളി​മ്പി​ക്സ് ഭാ​ര​ത് കേ​ര​ള സ്റ്റേ​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​റോ​യി ക​ണ്ണ​ഞ്ചി​റ, സ്റ്റേ​റ്റ് ഡി​സെ​ബി​ലി​റ്റി എ​ക്സ്പേ​ർ​ട്ട് ഫാ. ​ക്ലീറ്റ​സ് ഇ​ട​ശേ​രി​ൽ, എ​സ്ഒ​ബി എ​റ​ണാ​കു​ളം ജി​ല്ലാ കോ​ഓ​ർ​ഡി​നേ​റ്റ​ർ സി​സ്റ്റ​ർ വി​മ​ൽ ഗ്രെ​യ്‌​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

കേ​ര​ള ടീ​മി​ന്‍റെ പ​രി​ശീ​ല​ക​രാ​യ സേ​വാ​ഗ്രാം സ്പെ​ഷ്യ​ൽ സ്കൂ​ളി​ലെ ആ​ർ. എ.​അ​ദ്വൈ​ത്, ശാ​ന്തി​നി​ല​യം സ്പെ​ഷ്യ​ൽ സ്കൂ​ളി​ലെ നി​ധീ​ഷ് എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. തു​ട​ർ​ച്ച​യാ​യി ആ​റാം ത​വ​ണ​യാ​ണ് ദേ​ശീ​യ ഫ്ലോ​ർ​ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കേ​ര​ള ടീം ​ജേ​താ​ക്ക​ളാ​വു​ന്ന​ത്.

Latest News

Corehub Up