മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ഫുട്ബോള്‍ 2026-27 സീസണിലെ അഞ്ചാം റൗണ്ട് പോരാട്ടത്തിനായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി നാളെ ഗോവയില്‍.
എവേ പോരാട്ടത്തില്‍ എഫ്സി ഗോവയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികള്‍. നാളെ വൈകുന്നേരം അഞ്ചിനു ഫത്തോര്‍ഡ സ്റ്റേഡിയത്തിലാണ് കിക്കോഫ്.
സീസണില്‍ ഇതുവരെ ഒരു ജയം മാത്രമാണ് ബ്ലാസ്റ്റേഴ്സിന് അവകാശപ്പെടാനുള്ളത്. നാലു മത്സരങ്ങളില്‍നിന്ന് ഒരു ജയം, രണ്ടു സമനില, ഒരു തോല്‍വി എന്നിങ്ങനെ അഞ്ചു പോയിന്റ് കേരള ബ്ലാസ്റ്റേഴ്സിനുണ്ട്. രണ്ടു ജയവും രണ്ടു സമനിലയും ഒരു തോല്‍വിയുമായി എഫ്സി ഗോവയ്ക്ക് എട്ടു പോയിന്റാണുള്ളത്.