റിയാദ്: പോര്‍ച്ചുഗല്‍ ഇതിഹാസ ഫുട്ബോളര് ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ കരിയര്‍ ഗോള്‍ നേട്ടം 987ല്‍ എത്തി. എഎഫ്സി ചാമ്പ്യന്‍സ് ലീഗ് എലൈറ്റ് പോരാട്ടത്തില്‍ അല്‍ സാദിനെതിരേ 13-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഗോള്‍ നേടിയതോടെയാണിത്.
മത്സരത്തില്‍ അല്‍ നസര്‍ 2-1നു ജയിച്ചു. ജാവൊ ഫിലിക്സിന്റെ വകയായിരുന്നു അല്‍ നസറിന്റെ രണ്ടാം ഗോള്‍.
പ്രഫഷണല്‍ കരിയറില്‍ 1000 ഗോള്‍ തികയ്ക്കുന്ന ആദ്യതാരമെന്ന ചരിത്രത്തിലേക്ക് വെറും 13 ഗോളിന്റെ അകലം മാത്രമാണ് സിആര്‍7നുള്ളത്.
രാജ്യാന്തര ഫുട്ബോളില്‍നിന്നു വിരമിച്ച റൊണാള്‍ഡോ, ക്ലബ് തലത്തില്‍ മാത്രമാണു കളി തുടരുന്നത്.