Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : PSG

പി​എ​സ്ജി​ക്കു സ്റ്റോ​പ്പ്; ബ​യേ​ണ്‍ വീ​ണു

പാ​രീ​സ്: യു​വേ​ഫ ചാ​മ്പ്യ​ന്‍​സ് ലീ​ഗി​ല്‍ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ പാ​രീ​സ് സെ​ന്‍റ് ജെ​ര്‍​മെ​യ്‌​ന്‍റെ വി​ജ​യ പ​ര​മ്പ​ര​യ്ക്കു ഫു​ള്‍​സ്റ്റോ​പ്പ്. ഹോം ​ഗ്രൗ​ണ്ടി​ല്‍ പി​എ​സ്ജി, ഇ​റ്റാ​ലി​യ​ന്‍ ക്ല​ബ്ബാ​യ എ​എ​സ് റോ​മ​യോ​ട് 2-2 സ​മ​നി​ല സ​മ്മ​തി​ച്ചു. തു​ട​ര്‍​ച്ച​യാ​യ 12 ജ​യ​ങ്ങ​ള്‍​ക്കു​ശേ​ഷ​മാ​ണ് പി​എ​സ്ജി ഒ​രു സ​മ​നി​ല വ​ഴ​ങ്ങു​ന്ന​ത്.

ഇ​ല്യ സ​ബ​ര്‍​ന​യി (31-ാം മി​നി​റ്റ്), ഉ​സ്മാ​ന്‍ ഡെം​ബെ​ലെ (62, പെ​നാ​ല്‍​റ്റി) എ​ന്നി​വ​ര്‍ പി​എ​സ്ജി​ക്കാ​യി വ​ല കു​ലു​ക്കി. മാ​രി​യൊ ഹെ​ര്‍​മൊ​സൊ (5-ാം മി​നി​റ്റ്), ഡോ​ന്‍​യെ​ല്‍ മ​ലെ​ന്‍ (78, പെ​നാ​ല്‍​റ്റി) എ​ന്നി​വ​രു​ടെ വ​ക​യാ​യി​രു​ന്നു എ​എ​സ് റോ​മ​യു​ടെ ഗോ​ളു​ക​ള്‍.

ഫ്രാ​ന്‍​സി​ല്‍ ന​ട​ന്ന മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ ലി​ല്ല 2-1നു ​മു​ന്‍ ചാ​മ്പ്യ​ന്മാ​രാ​യ എ​ഫ്‌​സി ബ​യേ​ണ്‍ മ്യൂ​ണി​ക്കി​നെ അ​ട്ടി​മ​റി​ച്ചു. 22 മ​ത്സ​ര​ങ്ങ​ള്‍​ക്കു​ശേ​ഷ​മാ​ണ് ചാ​മ്പ്യ​ന്‍​സ് ലീ​ഗി​ല്‍ ജ​ര്‍​മ​ന്‍ വ​മ്പ​ന്മാ​ര്‍ തോ​ല്‍​വി വ​ഴ​ങ്ങു​ന്ന​ത്. ഡാ​യോ​ട്ട് ഉ​പ​മെ​കാ​നൊ​യു​ടെ ഗോ​ളി​ല്‍ ലീ​ഡ് നേ​ടി​യ ബ​യേ​ണ്‍, അ​ല​ക്‌​സാ​ണ്ട​ര്‍ പാ​വ്‌​ലോ​വി​ച്ചി​ന്‍റെ (65-ാം മി​നി​റ്റ്) സെ​ല്‍​ഫ് ഗോ​ളി​ലാ​ണു തോ​ല്‍​വി വ​ഴ​ങ്ങി​യ​ത്.

മാ​ഞ്ച​സ്റ്റ​ര്‍ സ​മ​നി​ല

ലി​സ്ബ​ണി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ പോ​ര്‍​ച്ചു​ഗ​ല്‍ ക്ല​ബ് സ്‌​പോ​ര്‍​ട്ടിം​ഗ് സി​പി ഇം​ഗ്ലീ​ഷ് സം​ഘ​മാ​യ മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​നെ 2-2 സ​മ​നി​ല​യി​ല്‍ പി​ടി​ച്ചു​കെ​ട്ടി. ഗോ​ള്‍ കീ​പ്പ​ര്‍ സെ​ന്നെ ലാ​മെ​ന്‍​സി​ന്‍റെ പി​ഴ​വാ​ണ് മാ​ഞ്ച​സ്റ്റ​റി​നു വി​ന​യാ​യ​ത്.

Latest News

Corehub Up