Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Cricket

ശു​ഭ്മാ​ന്‍ ഗി​ല്ലി​ന്‍റെ ക്യാ​പ്റ്റ​ന്‍​സി ചോ​ദ്യംചെ​യ്യ​പ്പെ​ടു​ന്നു

ക്രൈ​സ്റ്റ് ച​ര്‍​ച്ച്: വെ​ല്ലിം​ഗ്ട​ണ്‍ ടെ​സ്റ്റ് ക്രി​ക്ക​റ്റി​ല്‍ ന്യൂ​സി​ല​ന്‍​ഡി​ന് എ​തി​രേ ല​ഭി​ച്ച ആ​ധി​പ​ത്യം വി​ജ​യ​മാ​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത​തി​ല്‍ ഇ​ന്ത്യ​ന്‍ ടീം ​ക്യാ​പ്റ്റ​ന്‍ ശു​ഭ്മാ​ന്‍ ഗി​ല്ലി​നെ​തി​രേ രൂ​ക്ഷവി​മ​ര്‍​ശ​നം. പ​ന്തി​ല്‍ ഉ​മി​നീ​ര്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലു​ള്ള വി​ല​ക്കി​നെ അ​ട​ക്കം വി​മ​ര്‍​ശി​ക്കാ​നാ​ണ് മ​ത്സ​ര​ശേ​ഷം ഗി​ല്‍ മു​തി​ര്‍​ന്ന​തെ​ന്ന​തും ശ്ര​ദ്ധേ​യം. ഗി​ല്‍ മ​ത്സ​രം കൈ​വി​ട്ടു​ക​ള​യു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് മു​ന്‍​താ​രം ആ​ര്‍. അ​ശ്വി​ന്‍റെ വി​മ​ര്‍​ശ​നം.

ന്യൂ​സി​ല​ന്‍​ഡി​ന് എ​തി​രാ​യ ഒ​ന്നാം ടെ​സ്റ്റി​ന്‍റെ അ​വ​സാ​ന​ദി​നം അ​വ​സാ​നി​ക്കാ​ന്‍ 20 ഓ​വ​ര്‍ ബാ​ക്കി​യു​ള്ള​പ്പോ​ള്‍ ശു​ഭ്മാ​ന്‍ ഗി​ല്‍ മൈ​താ​നം​ വി​ട്ടു. പി​ന്നീ​ട് കെ.​എ​ല്‍. രാ​ഹു​ലാ​ണ് നാ​യ​ക ചു​മ​ത​ല വ​ഹി​ച്ച​ത്. 15 ഓ​വ​ര്‍ ബാ​ക്കി​നി​ല്‍​ക്കേ ശു​ഭ്മാ​ന്‍ ഗി​ല്‍ സ​മ​നി​ല സ​മ്മ​തി​ച്ച് കി​വീ​സ് താ​ര​ങ്ങ​ള്‍​ക്കു കൈ ​കൊ​ടു​ത്തു പി​രി​യു​ക​യും ചെ​യ്തു.

ഈ ​നീ​ക്കം ശ​ക്ത​മാ​യ വി​മ​ര്‍​ശ​ന​ത്തി​നു കാ​ര​ണ​മാ​യി. ഇ​ന്ത്യ​ക്കെ​തി​രാ​യ സി​ഡ്‌​നി ടെ​സ്റ്റി​ല്‍ ഓ​സീ​സ് ക്യാ​പ്റ്റ​ന്‍ മൈ​ക്കി​ള്‍ ക്ലാ​ര്‍​ക്ക് പ​ന്ത് എ​റി​യാ​നെ​ത്തി​യ​തും ഒ​രു ഓ​വ​റി​ല്‍ മൂ​ന്നു വി​ക്ക​റ്റ് വീ​ഴ്ത്തി മ​ത്സ​ര​ഗ​തി മാ​റ്റി​യ​തു​മെ​ല്ലാം വി​മ​ര്‍​ശ​ക​ര്‍ ചൂ​ണ്ടി​ക്കാണി​ച്ചു. മ​ത്സ​ര​ത്തി​നി​ടെ, ഡി​ആ​ര്‍​എ​സ് എ​ടു​ക്കു​ന്ന​തി​ല്‍ ഗി​ല്ലി​നു​ണ്ടാ​യ പി​ഴ​വും അ​വ​സാ​ന​ദി​നം ആ​ക്ര​മ​ണ ഫീ​ല്‍​ഡ് അ​ണി​നി​ര​ത്താ​തി​രു​ന്ന​തും വി​മ​ര്‍​ശി​ക്ക​പ്പെ​ട്ടു. പി​ച്ചി​ല്‍​നി​ന്നു പി​ന്തു​ണ ല​ഭി​ക്കാ​ത്ത​തും പേ​സ​ര്‍​മാ​ര്‍ എ​റി​ഞ്ഞു ക്ഷീ​ണി​ച്ച​തി​നാ​ലു​മാ​ണ് 15 ഓ​വ​ര്‍ മു​മ്പു​ത​ന്നെ സ​മ​നി​ല​യി​ല്‍ പി​രി​യാ​ന്‍ തീ​രു​മാ​നി​ച്ച​തെ​ന്നാ​യി​രു​ന്നു മ​ത്സ​ര​ശേ​ഷം ഗി​ല്‍ പ​റ​ഞ്ഞ​ത്.

ഇ​ന്ത്യ​ന്‍ സാ​ധ്യ​ത

ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ന്‍​ഷി​പ്പ് ഫൈ​ന​ലി​ലേ​ക്കു​ള്ള ഇ​ന്ത്യ​ന്‍ സാ​ധ്യ​ത ന്യൂ​സി​ല​ന്‍​ഡി​ന് എ​തി​രാ​യ സ​മ​നി​ല​യോ​ടെ ഏ​ക​ദേ​ശം തു​ലാ​സി​ലാ​യി. ന്യൂ​സി​ല​ന്‍​ഡി​ന് എ​തി​രേ ഒ​ന്നും ഓ​സ്‌​ട്രേ​ലി​യ​യ്‌​ക്കെ​തി​രേ അ​ഞ്ചും ഉ​ള്‍​പ്പടെ ആ​റു മ​ത്സ​ര​ങ്ങ​ളാ​ണ് ഇ​ന്ത്യ​ക്ക് ഇ​നി ബാ​ക്കി​യു​ള്ള​ത്. ആ​റും ജ​യി​ച്ചാ​ല്‍ 66.67 പോ​യി​ന്‍റ് ശ​ത​മാ​ന​ത്തി​ല്‍ എ​ത്താം. എ​ങ്കി​ലും ആ​ദ്യ ര​ണ്ടു സ്ഥാ​ന​ത്തെ​ത്താ​നു​ള്ള സാ​ധ്യ​ത മ​റ്റു ടീ​മു​ക​ളു​ടെ മ​ത്സ​രഫ​ല​ങ്ങ​ളെ ആ​ശ്ര​യി​ച്ചി​രി​ക്കും.

ഇ​ന്ത്യ​ക്കെ​തി​രാ​യ സ​മ​നി​ല​യോ​ടെ പോ​യി​ന്‍റ് ടേ​ബി​ളി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്തു​നി​ന്ന് ന്യൂ​സി​ല​ന്‍​ഡ് (66.67%) മൂ​ന്നി​ലേ​ക്കു പ​തി​ച്ചു. ദ​ക്ഷി​ണാ​ഫ്രി​ക്ക (75%), ഓ​സ്‌​ട്രേ​ലി​യ (69.23%) ടീ​മു​ക​ളാ​ണ് ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ളി​ല്‍.

സി​റാ​ജി​നെ തഴഞ്ഞു

പേ​സ​ര്‍ മു​ഹ​മ്മ​ദ് സി​റാ​ജി​നെ ഒ​ഴി​വാ​ക്കി​യാ​ണ് ഇ​ന്ത്യ വെ​ല്ലിം​ഗ്ട​ണ്‍ ടെ​സ്റ്റി​ല്‍ ക​ളി​ച്ച​ത്. ജ​സ്പ്രീ​ത് ബും​റ​യ്‌​ക്കൊ​പ്പം മു​ഹ​മ്മ​ദ് സി​റാ​ജി​ന്‍റെ ക​ട്ട​ര്‍ ബൗ​ളിം​ഗ് ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ല്‍ മ​ത്സ​ര​ഫ​ലം മ​റ്റൊ​ന്നാ​കു​മാ​യി​രു​ന്നു എ​ന്നു ചൂ​ണ്ടി​കാ​ണി​ക്കു​ന്ന​വ​ര്‍ ഏ​റെ.

ഫോ​മി​ല്‍ അ​ല്ലാ​ത്ത​തി​നാ​ലാ​ണ് സി​റാ​ജി​നെ പു​റ​ത്ത് ഇ​രു​ത്തി​യ​തെ​ന്നാ​യി​രു​ന്നു ശു​ഭ്മാ​ന്‍ ഗി​ല്ലി​ന്‍റെ വി​ശ​ദീ​ക​ര​ണം. എ​ന്നാ​ല്‍, പ്ര​സി​ദ്ധ് കൃ​ഷ്ണ​യെ ഒ​ഴി​വാ​ക്കി സി​റാ​ജി​നെ ഉ​ള്‍​പ്പെ​ടു​ത്ത​ണ​മാ​യി​രു​ന്നു എ​ന്നാ​ണ് വി​മ​ര്‍​ശ​ക​രു​ടെ വാ​ദം. വി​ദേ​ശ​ത്ത് പ്ര​സി​ദ്ധ് കൃ​ഷ്ണ​യേ​ക്കാ​ള്‍ വി​ക്ക​റ്റ് വീ​ഴ്ത്തു​ന്ന​തി​ല്‍ മി​ക​വ് പു​ല​ര്‍​ത്തി​യ​ത് സി​റാ​ജാ​ണ്. ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ നി​ല​വി​ല്‍ ഇ​ന്ത്യ​ക്കാ​യി ഏ​റ്റ​വും കൂ​ടു​ത​ല്‍ വി​ക്ക​റ്റ് (43) പേ​രി​ലു​ള്ള താ​ര​മാ​ണ് സി​റാ​ജ് എ​ന്ന​തും ടീം ​മാ​നേ​ജ്‌​മെ​ന്‍റ് സൗ​ക​ര്യ​പൂ​ര്‍​വം വി​സ്മ​രി​ച്ചെ​ന്നും വി​മ​ര്‍​ശി​ക്ക​പ്പെ​ട്ടു.

Latest News

Corehub Up