Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : ipl

രോ​ഹി​ത് വീണ്ടും മും​ബൈ ഇ​ന്ത്യ​ന്‍​സി​ന്‍റെ ക്യാ​പ്റ്റ​ൻ

മും​ബൈ: ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗ് (ഐ​പി​എ​ല്‍) ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ലെ ഗ്ലാ​മ​ര്‍ ടീ​മാ​യ മും​ബൈ ഇ​ന്ത്യ​ന്‍​സി​ന്‍റെ ക്യാ​പ്റ്റ​ന്‍​സി​യി​ലേ​ക്കു രോ​ഹി​ത് ശ​ര്‍​മ തി​രി​ച്ചെ​ത്തി. 2027 സീ​സ​ണി​ല്‍ രോ​ഹി​ത് ശ​ര്‍​മ​യു​ടെ ക്യാ​പ്റ്റ​ന്‍​സി​യി​ല്‍ മും​ബൈ ഇ​ന്ത്യ​ന്‍​സ് ഇ​റ​ങ്ങും.

ഇ​ക്കാ​ര്യം ടീം ​മാ​നേ​ജ്‌​മെ​ന്‍റ് ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചു. 2024 മു​ത​ല്‍ ക്യാ​പ്റ്റ​നാ​യി​രു​ന്ന ഹാ​ര്‍​ദി​ക് പാ​ണ്ഡ്യ മും​ബൈ ഇ​ന്ത്യ​ന്‍​സ് വി​ട്ടി​രു​ന്നു. ഇ​തോ​ടെ​യാ​ണ്, അ​തു​വ​രെ ടീ​മി​നെ ന​യി​ക്കു​ക​യും അ​ഞ്ച് ഐ​പി​എ​ല്‍ കി​രീ​ട​ങ്ങ​ളി​ല്‍ എ​ത്തി​ക്കു​ക​യും ചെ​യ്ത രോ​ഹി​ത് ശ​ര്‍​മ നാ​യ​കസ്ഥാ​ന​ത്തേ​ക്കു തി​രി​ച്ചെ​ത്തി​യ​ത്. മും​ബൈ ഇ​ന്ത്യ​ന്‍​സ് ആ​രാ​ധ​ക​ര്‍​ക്കും ഈ ​നീ​ക്കം ആ​വേ​ശം പ​ക​ര്‍​ന്നു.

ആ​റാം ത​മ്പു​രാ​ന്‍

ഐ​പി​എ​ല്ലി​ല്‍ ആ​റാം കി​രീ​ട​മാ​ണ് മും​ബൈ ഇ​ന്ത്യ​ന്‍​സി​ന്‍റെ ല​ക്ഷ്യം. ഐ​പി​എ​ല്‍ കി​രീ​ടം ഏ​റ്റ​വും കൂ​ടു​ത​ല്‍ നേ​ടി​യ റി​ക്കാ​ര്‍​ഡ് (5) ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്‌​സി​നൊ​പ്പം പ​ങ്കി​ടു​ക​യാ​ണ് മും​ബൈ ഇ​ന്ത്യ​ന്‍​സ്. 2013 മു​ത​ല്‍ 2023വ​രെ രോ​ഹി​ത് ക്യാ​പ്റ്റ​നാ​യി​രു​ന്ന​പ്പോ​ഴാ​യി​രു​ന്നു മും​ബൈ​യു​ടെ അ​ഞ്ച് കി​രീ​ട നേ​ട്ട​ങ്ങ​ള്‍. 2013, 2015, 2017, 2019, 2020 എ​ഡി​ഷ​നു​ക​ളി​ലാ​യി​രു​ന്നു മും​ബൈ ഐ​പി​എ​ല്‍ ചാ​മ്പ്യ​ന്മാ​രാ​യ​ത്. 2013ല്‍ ​ചാ​മ്പ്യ​ന്‍​സ് ലീ​ഗ് ട്വ​ന്‍റ​ി-20 കി​രീ​ട​വും രോ​ഹി​ത്തി​ന്‍റെ ക്യാ​പ്റ്റ​ന്‍​സി​യി​ല്‍ മും​ബൈ സ്വ​ന്ത​മാ​ക്കി.

2024 സീ​സ​ണി​ല്‍ ഗു​ജ​റാ​ത്ത് ടൈ​റ്റ​ന്‍​സി​ല്‍​നി​ന്നു തി​രി​ച്ചെ​ത്തി​യ ഹാ​ര്‍​ദി​ക് പാ​ണ്ഡ്യ​യെ മും​ബൈ ഇ​ന്ത്യ​ന്‍​സ് ക്യാ​പ്റ്റ​നാ​ക്കി​യി​രു​ന്നു. 2024ല്‍ 10-ാം ​സ്ഥാ​ന​വും 2026ല്‍ ​ഒ​മ്പ​താം സ്ഥാ​ന​വു​മാ​യി​രു​ന്നു മും​ബൈ​ക്ക്. 2025ല്‍ ​പ്ലേ ഓ​ഫി​ല്‍ പ്ര​വേ​ശി​ച്ചു.

പ്ലാ​ന്‍ 2028

ഐ​പി​എ​ല്ലി​ല്‍ അ​ടു​ത്ത മെ​ഗാ താ​ര​ലേ​ലം 2028 എ​ഡി​ഷ​നു മു​മ്പാ​യാ​ണ് ന​ട​ക്കു​ക. അ​തു​വ​രെ രോ​ഹി​ത് ടീ​മി​നെ ന​യി​ക്കു​മെ​ന്നു പ്ര​തീ​ക്ഷി​ക്കാം. പ്ര​ത്യേ​കി​ച്ച്, സൂ​ര്യ​കു​മാ​ര്‍ യാ​ദ​വി​നെ ഇ​ത്ത​വ​ണ ക്യാ​പ്റ്റ​ന്‍​സി​യി​ലേ​ക്കു പ​രി​ഗ​ണി​ക്കാ​തി​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍.

2026 ഐ​പി​എ​ല്‍ ലേ​ലം ഡി​സം​ബ​ര്‍ 16നു ​ഗോ​വ​യി​ല്‍ ന​ട​ക്കും. 10 ടീ​മു​ക​ളി​ലു​മാ​യി 66 ഒ​ഴി​വു​ക​ളി​ലേ​ക്കാ​ണ് ലേ​ലം ന​ട​ക്കു​ക. ഡി​സം​ബ​ര്‍ ആ​ദ്യം അ​ന്തി​മ ലേ​ല​പ്പ​ട്ടി​ക പു​റ​ത്തി​റ​ങ്ങും. 2027 മാ​ര്‍​ച്ച് 10 മു​ത​ല്‍ മേ​യ് 15വ​രെ​യാ​ണ് ഐ​പി​എ​ല്‍ പോ​രാ​ട്ടം.

Latest News

Corehub Up