കൊച്ചി: സൂപ്പർ ലീഗ് കേരള ഫുട്ബോളിന്റെ ഒരു സെമി ഫൈനൽ ചിത്രം തെളിഞ്ഞു. ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്തു ഫിനിഷ് ചെയ്ത കാലിക്കട്ട് എഫ്സി, രണ്ടാം സ്ഥാനക്കാരായ മലപ്പുറം എഫ്സിയെ സെമിയിൽ നേരിടും.
സെമിക്കു മുമ്പുള്ള ശക്തിപരീക്ഷയിൽ ഫോഴ്സ കൊച്ചി കരുത്തുകാട്ടി. ഇന്നലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന അവസാന ലീഗ് മത്സരത്തിൽ കാലിക്കട്ട് ആദ്യപകുതിയിൽ രണ്ടു ഗോളുകൾക്ക് പിന്നിൽ നിന്ന ശേഷം 3-2നു ഫോഴ്സ കൊച്ചിയെ തോൽപിച്ചു. ഫോഴ്സ സെമി ഉറപ്പിച്ചതാണ്.