Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Sunday Deepika

Sunday Special

സീ​നി​യ​ർ മേ​നോ​ൻ

ദി​വ​സ​വും കോ​ട​തി​യി​ല്‍ ഹാ​ജ​രാ​കു​ന്ന​തി​നു മു​ന്‍​പ് കേ​സു​ക​ള്‍ ആ​ഴ​ത്തി​ല്‍ പ​ഠി​ക്കും. സ​മ​ഗ്ര​മാ​യ ഗൃ​ഹ​പാ​ഠ​ത്തി​നു ശേ​ഷ​മാ​ണ് മേ​നോ​ന്‍റെ കോ​ട​തി​യി​ലെ വാ​ദം. സു​പ്രീം കോ​ട​തി​യു​ടെ​യും ഹൈ​ക്കോ​ട​തി​ക​ളു​ടെ​യും പു​തി​യ വി​ധി​ക​ളും സ​വി​ശേ​ഷ​സ്വ​ഭാ​വ​വും ദി​വ​സ​വും കു​റി​ച്ചു​വ​ക്കു​ന്ന ശീ​ലം പ​ഠ​ന​കാ​ലം മു​ത​ല്‍ മേ​നോ​നു​ണ്ടാ​യി​രു​ന്നു. 

ഏ​റ്റെ​ടു​ത്ത പ്ര​ഫ​ഷ​നോ​ടു​ള്ള​തു ക​ടു​ത്ത പാ​ഷ​നെ​ങ്കി​ല്‍, പ്രാ​യം എ​ത്ര​യാ​യാ​ലും ക​രി​യ​ര്‍ ആ​ത്മാ​ർ​ഥ​ത​യോ​ടെ തു​ട​രും. നൂ​റു വ​യ​സ് പി​ന്നി​ട്ട അ​ഡ്വ. പി. ​ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ന്‍ മേ​നോ​ന്‍ എ​ന്ന അ​ഡ്വ. പി.​ബി. മേ​നോ​ന്‍ പ്രാ​യം ത​ള​ര്‍​ത്താ​ത്ത സ​മ​ർ​പ്പ​ണ​ബു​ദ്ധി​യോ​ടെ നി​യ​മ​ലോ​ക​ത്തു വി​ജ​യ​ക​ഥ​ക​ളെ​ഴു​തു​മ്പോ​ള്‍, അ​ത് അ​ഭി​ഭാ​ഷ​ക സ​മൂ​ഹ​ത്തി​ലെ അ​ദ്ഭു​ത​മാ​കു​ന്നു.

73 വ​ര്‍​ഷ​വും 60 ദി​വ​സ​വും തു​ട​ര്‍​ച്ച​യാ​യി അ​ഭി​ഭാ​ഷ​ക​നാ​യി പ്രാ​ക്‌​ടീ​സ് ചെ​യ്ത​തി​ന്‍റെ അ​പൂ​ര്‍​വ​നേ​ട്ട​ത്തി​നു​ള്ള ഗി​ന്ന​സ് വേ​ള്‍​ഡ് റെ​ക്കോ​ര്‍​ഡ് അ​ഡ്വ. പി.​ബി. മേ​നോ​ന്‍റെ പേ​രി​ലാ​ണ്. ഇ​ത്ര​യും കാ​ലം അ​ഭി​ഭാ​ഷ​ക​വൃ​ത്തി​യി​ല്‍ സ​ജീ​വ​മാ​യി​രു​ന്ന മ​റ്റൊ​രാ​ള്‍ നി​യ​മ​ലോ​ക​ത്തി​ല്ല​ത്രെ. ജി​ല്ലാ, മ​ജി​സ്ട്രേ​ട്ട് കോ​ട​തി​ക​ളി​ലാ​യി​രു​ന്നു അ​ഡ്വ. മേ​നോ​ന്‍റെ സേ​വ​ന​സ​പ​ര്യ​യ​ത്ര​യും.

അ​പൂ​ര്‍​വ​വും അ​ഭി​മാ​ന​ക​ര​വു​മാ​യ അ​ധ്യാ​യ​ങ്ങ​ളെ​ഴു​തി​യ പി.​ബി. മേ​നോ​ന് കേ​ര​ള ഹൈ​ക്കോ​ട​തി​യു​ടെ ക​ഴി​ഞ്ഞ ഒ​ക്‌​ടോ​ബ​ര്‍ 12ലെ ​വി​ജ്ഞാ​പ​ന​പ്ര​കാ​രം ന​ല്‍​കി​യ സീ​നി​യ​ര്‍ അ​ഡ്വ​ക്ക​റ്റ് എ​ന്ന അം​ഗീ​കാ​ര​ത്തി​ലു​മു​ണ്ടാ​യി​രു​ന്നു അ​പൂ​ര്‍​വ​ത. ഹൈ​ക്കോ​ട​തി​യി​ല്‍ ദീ​ര്‍​ഘ​കാ​ലം സ​വി​ശേ​ഷ​സേ​വ​നം ചെ​യ്ത മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​ര്‍​ക്കു ന​ല്‍​കു​ന്ന സീ​നി​യ​ര്‍ അ​ഡ്വ​ക്ക​റ്റ് പ​ദ​വി, ഹൈ​ക്കോ​ട​തി​യു​ടെ സ​വി​ശേ​ഷ അ​ധി​കാ​ര​മു​പ​യോ​ഗി​ച്ചു ജി​ല്ലാ കോ​ട​തി​ക​ളി​ല്‍ സേ​വ​നം ചെ​യ്ത അ​ഭി​ഭാ​ഷ​ക​നു ല​ഭി​ച്ചു എ​ന്ന​താ​യി​രു​ന്നു പ്ര​ത്യേ​ക​ത.

1961 ലെ ​അ​ഡ്വ​ക്ക​റ്റ്സ് ആ​ക്‌​ട് സെ​ക്‌​ഷ​ന്‍ 16 (2), (1961 ലെ ​സെ​ന്‍​ട്ര​ല്‍ ആ​ക്‌​ട് 25), 2026 ലെ ​കേ​ര​ള ഹൈ​ക്കോ​ട​തി (സീ​നി​യ​ര്‍ അ​ഭി​ഭാ​ഷ​ക​രു​ടെ നി​യ​മ​നം) ച​ട്ട​ങ്ങ​ളു​ടെ റൂ​ള്‍ 2 പ്ര​കാ​ര​മു​ള്ള അ​ധി​കാ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു, കേ​ര​ള ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സും ജ​ഡ്ജി​മാ​രും പി.​ബി. മേ​നോ​നെ സീ​നി​യ​ര്‍ അ​ഡ്വ​ക്ക​റ്റ് പ​ദ​വി​യി​ലേ​ക്കു​യ​ര്‍​ത്തി​യ​ത്.

പാ​ല​ക്കാ​ട് മു​ത​ല്‍ പാ​ല​ക്കാ​ട് വ​രെ

നി​യ​മ​ത്തി​ൽ ആ​ഴ​ത്തി​ലു​ള്ള അ​റി​വ്, സ​ത്യ​സ​ന്ധ​ത, ക​ഠി​നാ​ധ്വാ​നം, അ​ച്ച​ട​ക്കം, ആ​ത്മാ​ര്‍​ഥ​ത എ​ന്നി​വ സ​മം ചേ​ര്‍​ത്താ​ണ് അ​ഡ്വ. മേ​നോ​ന്‍ അ​ഭി​ഭാ​ഷ​ക​വൃ​ത്തി​ക്കു തി​ള​ക്ക​മാ​ര്‍​ന്ന മാ​നം കു​റി​ച്ച​ത്. 1926 ഒ​ക്‌​ടോ​ബ​ര്‍ 15ന് ​പാ​ല​ക്കാ​ട് പ​ല്ല​ശ​ന​യി​ലാ​ണു ജ​ന​നം. പോ​ലീ​സ് സ​ബ് ഇ​ന്‍​സ്പെ​ക്‌​ട​റാ​യി​രു​ന്ന കോ​മ​ന്‍​നാ​യ​രും ക​ല്യാ​ണി​ക്കു​ട്ടി​യ​മ്മ​യു​മാ​ണു മാ​താ​പി​താ​ക്ക​ള്‍.

പാ​ല​ക്കാ​ട് മു​നി​സി​പ്പ​ല്‍ ഹൈ​സ്കൂ​ളി​ലും വി​ക്‌​ടോ​റി​യ കോ​ള​ജി​ലും വി​ദ്യാ​ഭ്യാ​സം. മ​ദ്രാ​സ് ലോ ​കോ​ള​ജി​ല്‍ നി​യ​മ​പ​ഠ​നം. മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യി​ല്‍ അ​ഭി​ഭാ​ഷ​ക​നാ​യി എ​ൻ​റോ​ള്‍ ചെ​യ്തു. അ​വി​ടെ ര​ണ്ടു വ​ര്‍​ഷ​ത്തെ പ​രി​ശീ​ല​ന​ത്തി​നു​ശേ​ഷം, ക​രി​യ​റി​ല്‍ സ​ജീ​വ​മാ​കാ​ന്‍ പാ​ല​ക്കാ​ട്ടേ​ക്കു മ​ട​ങ്ങി​യെ​ത്തി. തു​ട​ര്‍​ന്നു​ള്ള​തു പ​തി​റ്റാ​ണ്ടു​ക​ള്‍ പി​ന്നി​ട്ട അ​ഭി​ഭാ​ഷ​ക വി​ജ​യ​സ​പ​ര്യ​യു​ടെ ച​രി​ത്രം.

ദി​വ​സ​വും കോ​ട​തി​യി​ല്‍ ഹാ​ജ​രാ​കു​ന്ന​തി​നു മു​ന്പ് കേ​സു​ക​ള്‍ ആ​ഴ​ത്തി​ല്‍ പ​ഠി​ക്കും. സ​മ​ഗ്ര​മാ​യ ഗൃ​ഹ​പാ​ഠ​ത്തി​നു ശേ​ഷ​മാ​ണ് കോ​ട​തി​യി​ലെ വാ​ദം. സു​പ്രീം കോ​ട​തി​യു​ടെ​യും ഹൈ​ക്കോ​ട​തി​ക​ളു​ടെ​യും പു​തി​യ വി​ധി​ക​ളും സ​വി​ശേ​ഷ സ്വ​ഭാ​വ​വും ദി​വ​സ​വും കു​റി​ച്ചു​വ​യ്ക്കു​ന്ന ശീ​ലം പ​ഠ​ന​കാ​ലം മു​ത​ല്‍ മേ​നോ​നു​ണ്ടാ​യി​രു​ന്നു.

1950 ജൂ​ലൈ 18നാ​ണ് പി.​ബി. മേ​നോ​ന്‍ പാ​ല​ക്കാ​ട് കോ​ട​തി​യി​ല്‍ സ്വ​ന്തം നി​ല​യി​ല്‍ ­­­­പ്രാ​ക്‌​ടീ​സ് ആ​രം​ഭി​ച്ച​ത്. തു​ട​ക്ക​ത്തി​ല്‍ ക്രി​മി​ന​ല്‍ കേ​സു​ക​ള്‍ കൈ​കാ​ര്യം ചെ​യ്തു. പി​ന്നീ​ട് സി​വി​ല്‍ കേ​സു​ക​ളി​ല്‍ വി­­­­­­­​ജ​യ​മു​ദ്ര പ​തി​പ്പി​ച്ചു. ഓ​രോ കേ​സി​നെ​യും അ​തീ​വ സൂ​ക്‌​ഷ്മ​ത​യോ​ടെ​യും ഗൗ​ര​വ​ത്തോ​ടെ​യും സ​മീ​പി​ക്കു​ന്ന ശൈ​ലി​യാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റേ​ത്. ക​ക്ഷി​ക​ള്‍ ത​ന്നി​ല്‍ അ​ര്‍​പ്പി​ക്കു​ന്ന വ​ലി​യ വി​ശ്വാ​സ​വും പ്ര​തീ​ക്ഷ​യും കാ​ത്തു​സൂ​ക്ഷി​ക്കു​ക​യാ​ണ് ഔ​ദ്യോ​ഗി​ക ജീ​വി​ത​ത്തി​ലെ പ​ര​മ​പ്ര​ധാ​ന​മാ​യ മൂ​ല്യ​മെ​ന്ന് അ​ഡ്വ. മേ​നോ​ന്‍ പ​റ​യു​ന്നു.

കോ​ട​തി​മു​റി​ക്ക​പ്പു​റം

നി​യ​മ വ്യ​വ​ഹാ​ര​ങ്ങ​ളി​ലും പു​റ​ത്തും നീ​തി​യും ധാ​ര്‍​മി​ക​ത​യും മാ​റ്റി​നി​ര്‍​ത്തി​യു​ള്ള ഇ​ട​പെ​ട​ലു​ക​ള്‍​ക്കു വ​ഴ​ങ്ങാ​ന്‍ അ​ഡ്വ. മേ​നോ​ന്‍ ഒ​രി​ക്ക​ലും ത​യാ​റ​ല്ല. പ​ല​രു​ടെ​യും കു​ടും​ബ പ്ര​ശ്ന​ങ്ങ​ള്‍ കേ​സു​ക​ളാ​യി കോ​ട​തി​യി​ലെ​ത്തു​മ്പോ​ള്‍, അ​വ പ​രി​ഹ​രി​ക്കാ​ന്‍ കോ​ട​തി​ക്കു പു​റ​ത്ത് അ​നു​ര​ഞ്ജ​ന സാ​ധ്യ​ത​ക​ള്‍ തു​റ​ന്നു​ന​ല്‍​കാ​നാ​കും അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ദ്യ​ശ്ര​മം. വ​ലി​യ അ​ള​വി​ല്‍ അ​തു വി​ജ​യം ക​ണ്ടു. അ​നാ​വ​ശ്യ​മാ​യ വ്യ​വ​ഹാ​ര​ങ്ങ​ളെ അ​ദ്ദേ​ഹം നി​രു​ത്സാ​ഹ​പ്പെ​ടു​ത്തി.

മു​ന്നി​ലെ​ത്തു​ന്ന ക​ക്ഷി​യു​ടെ സാ​മ്പ​ത്തി​ക സ്ഥി​തി​യ​ല്ല, കേ​സി​ന്‍റെ ഉ​ള്ള​ട​ക്ക​മാ​ണ് മേ​നോ​ന്‍റെ മു​ഖ്യ​പ​രി​ഗ​ണ​ന. സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ല്‍​ക്കു​ന്ന ക​ക്ഷി​ക​ള്‍​ക്കു കോ​ട​തി​ച്ചെ​ല​വു​ക​ള്‍​ക്കു​ള്ള​ത് അ​ദ്ദേ​ഹം ന​ല്‍​കും. അ​പ്പീ​ല്‍ പോ​കേ​ണ്ടി​വ​ന്നാ​ല്‍ അ​തി​നാ​യി മ​റ്റൊ​രു അ​ഭി​ഭാ​ഷ​ക​നെ നി​യോ​ഗി​ക്കു​ന്ന​തി​നു​ള്ള ഫീ​സ് സ്വ​ന്തം പോ​ക്ക​റ്റി​ല്‍​നി​ന്നു ന​ല്‍​കു​ന്ന ശീ​ല​വും അ​ദ്ദേ​ഹ​ത്തി​നു​ണ്ടെ​ന്നു സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍ ഓ​ര്‍​ക്കു​ന്നു.

പാ​ല​ക്കാ​ട് ബാ​ര്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ള്ള മേ​നോ​ന്‍, ജൂ​നി​യ​ര്‍ അ​ഭി​ഭാ​ഷ​ക​രെ കൈ​പി​ടി​ച്ചു​യ​ര്‍​ത്തു​ന്ന​തി​ലും പ്ര​ത്യേ​കം ശ്ര​ദ്ധി​ച്ചു. ത​ന്‍റെ സ്വ​കാ​ര്യ ശേ​ഖ​ര​ത്തി​ലെ വി​ല​പ്പെ​ട്ട നി​യ​മ​പു​സ്ത​ക​ങ്ങ​ളി​ല്‍ ഭൂ​രി​ഭാ​ഗ​വും ബാ​ര്‍ അ​സോ​സി​യേ​ഷ​ന്‍ ലൈ​ബ്ര​റി​ക്ക് അ​ദ്ദേ​ഹം കൈ​മാ​റി.
കോ​ട​തി​മു​റി​യി​ല്‍ സ​മ​യം പ്ര​ധാ​ന​മാ​ണെ​ന്ന് അ​ഡ്വ. മേ​നോ​ന്‍ നി​ര​ന്ത​രം അ​ഭി​ഭാ​ഷ​ക​രെ​യും ക​ക്ഷി​ക​ളെ​യും ഓ​ര്‍​മി​പ്പി​ക്കും. സാ​ക്ഷി​ക​ളെ വി​സ്ത​രി​ക്കു​ന്ന​തി​ലും മ​റ്റും വ​ള​രെ ചു​രു​ങ്ങി​യ വാ​ക്കു​ക​ള്‍ മാ​ത്രം ഉ​പ​യോ​ഗി​ക്കു​ക, അ​പ്ര​സ​ക്ത​മോ അ​നാ​വ​ശ്യ​മോ ആ​യ ചോ​ദ്യ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കു​ക എ​ന്നി​വ​യി​ൽ പ്ര​ത്യേ​കം ശ്ര​ദ്ധി​ച്ചു. കോ​ട​തി​യു​ടെ സ​മ​യം തെ​ല്ലും പാ​ഴാ​ക്ക​രു​തെ​ന്ന് ഇ​ദ്ദേ​ഹം ജൂ​ണി​യ​ര്‍ അ​ഭി​ഭാ​ഷ​ക​രെ ഓ​ര്‍​മി​പ്പി​ക്കും.

കെ​മി​സ്ട്രി ടു ​ലോ

പാ​ല​ക്കാ​ട് വി​ക്‌​ടോ​റി​യ കോ​ള​ജി​ല്‍ കെ​മി​സ്ട്രി​യി​ലാ​യി​രു​ന്നു ബി​രു​ദ​പ​ഠ​നം. അ​ച്ഛ​ന്‍റെ ആ​ഗ്ര​ഹ​മ​നു​സ​രി​ച്ചു ശാ​സ്ത്ര​വ​ഴി വി​ട്ട് നി​യ​മ​പ​ഠ​ന​ത്തി​ലേ​ക്കു മാ​റി മ​ദ്രാ​സ് ലോ ​കോ​ള​ജി​ലെ​ത്തി. പ​ഠ​ന​ശേ​ഷം മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് പി.​വി. രാ​ജ​മ​ന്നാ​ര്‍​ക്കു മു​ന്നി​ലാ​ണ് എ​ൻ​റോ​ള്‍ ചെ​യ്ത​ത്. അ​ഡ്വ​ക്ക​റ്റ് ജ​ന​റ​ലാ​യി​രു​ന്ന കെ. ​കു​ട്ടി​ക്കൃ​ഷ്ണ​മേ​നോ​നു കീ​ഴി​ല്‍ ഒ​രു വ​ര്‍​ഷം ട്രെ​യി​നി. 1952ല്‍ ​നാ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി​യ​ശേ​ഷം, പാ​ല​ക്കാ​ട് അ​ഡ്വ. കെ.​എ​സ്. രാ​മ​കൃ​ഷ്ണ​യ്യ​രു​ടെ ജൂ​ണി​യ​റാ​യാ​ണ് അ​ഭി​ഭാ​ഷ​ക​ജീ​വി​ത​ത്തി​നു തു​ട​ക്ക​മി​ട്ട​ത്. ക്രി​മി​ന​ല്‍ കേ​സു​ക​ള്‍ കൈ​കാ​ര്യം ചെ​യ്തി​രു​ന്ന മേ​നോ​ന്‍, ഫോ​ര്‍​ട്ട് കൊ​ച്ചി കോ​ട​തി​യി​ല്‍ സ​ബ് ജ​ഡ്ജി​യാ​യി​രു​ന്ന വെ​ങ്കി​ടേ​ശ അ​യ്യ​രു​ടെ നി​ര്‍​ദേ​ശ​മ​നു​സ​രി​ച്ചാ​ണു സി​വി​ല്‍ കേ​സു​ക​ളി​ലേ​ക്കു ശ്ര​ദ്ധ​യൂ​ന്നി​യ​ത്.

പി​ന്നീ​ടു ഭാ​ര്യാ​പി​താ​വ് സി.​പി. മാ​ധ​വ​ന്‍ നാ​യ​രു​ടെ ജൂ​ണി​യ​റാ​യി. 1967 മു​ത​ല്‍ പാ​ല​ക്കാ​ട്ട് സ്വ​ന്ത​മാ​യി ഓ​ഫീ​സും അ​നു​ബ​ന്ധ സം​വി​ധാ​ന​ങ്ങ​ളു​മാ​യി നി​യ​മ​ലോ​ക​ത്തു സ​ജീ​വ​മാ​യി. രാ​ജ്യ​ത്ത് കോ​ട​തി​ക​ളി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ കാ​ലം പ്രാ​ക്‌​ടീ​സ് ചെ​യ്ത അ​ഭി​ഭാ​ഷ​ക​രി​ലൊ​രാ​ളാ​ണ് പി.​ബി. മേ​നോ​ന്‍. ദീ​ര്‍​ഘ​കാ​ല​ത്തെ അ​നു​ഭ​വ​സ​മ്പ​ത്തി​ന്‍റെ​യും പാ​ണ്ഡി​ത്യ​ത്തി​ന്‍റെ​യും വെ​ളി​ച്ച​ത്തി​ല്‍, പി​ന്നി​ല്‍ ന​ട​ക്കു​ന്ന​വ​രോ​ട് അ​ദ്ദേ​ഹ​ത്തി​ന്‍റെ സു​പ്ര​ധാ​ന​മാ​യ ഓ​ര്‍​മ​പ്പെ​ടു​ത്ത​ല്‍ ഇ​ങ്ങ​നെ: “അ​ഭി​ഭാ​ഷ​ക​വൃ​ത്തി ബി​സി​ന​സ​ല്ല, പ്ര​ഫ​ഷ​നാ​ണ്.”

കൃ​ത്യ​വും സൂ​ക്‌​ഷ്മ​വു​മാ​യ ദ​ര്‍​ശ​ന​ങ്ങ​ളു​ടെ വെ​ളി​ച്ച​ത്തി​ലാ​ണ് അ​ദ്ദേ​ഹം പ്ര​ഫ​ഷ​ന്‍ പ​രു​വ​പ്പെ​ടു​ത്തി​യ​ത്. ജീ​വി​ത​ത്തി​ലെ അ​ച്ച​ട​ക്ക​വും ചി​ട്ട​ക​ളും അ​തി​ന് ഇ​ദ്ദേ​ഹ​ത്തെ ബ​ല​പ്പെ​ടു​ത്തി. താ​മ​സി​ക്കു​ന്ന പു​ത്തൂ​രി​ലെ ‘റോ​സ് ലാ​ന്‍​ഡി’​ല്‍ പു​ല​ര്‍​ച്ചെ നാ​ല​ര​യ്ക്ക് അ​ഡ്വ. മേ​നോ​ന്‍റെ ദി​നം ആ​രം​ഭി​ക്കും. കു​ളി​ച്ച് ഗു​രു​വാ​യൂ​ര​പ്പ​ന്‍റെ ചി​ത്ര​ത്തി​നു മു​ന്നി​ല്‍ ദീ​പം തെ​ളി​ക്കും. ക​ള​ഭ​ക്കു​റി​യ​ണി​ഞ്ഞ് ആ​റി​നു മു​ന്പേ ഓ​ഫീ​സി​ലെ​ത്തും. ശേ​ഷം അ​ന്ന​ത്തെ കേ​സു​ക​ളു​ടെ കാ​ര്യ​ങ്ങ​ളി​ല്‍ വ്യാ​പൃ​ത​നാ​കും.

ഇ​ഷ്‌​ട​മാ​ണു നൂ​റു​വ​ട്ടം­­

എ​ന്തി​നോ​ട് ജീ​വി​ത​ത്തി​ല്‍ ഏ​റ്റ​വും ഇ​ഷ്‌​ടം എ​ന്നു ചോ​ദി​ച്ചാ​ല്‍, മ​ദ്രാ​സ് ലോ ​കോ​ള​ജി​ല്‍ പ​ഠി​ക്കാ​ന്‍ പോ​യ​പ്പോ​ഴു​ള്ള അ​നു​ഭ​വം എ​ന്ന ഉ​ത്ത​ര​മാ​ണ് നൂ​റാം വ​യ​സി​ലും അ​ഡ്വ. പി.​ബി. മേ​നോ​നു പ​റ​യാ​നു​ള്ള​ത്. ആ​രോ​ഗ്യം അ​നു​വ​ദി​ക്കു​ന്നി​ട​ത്തോ​ളം നി​യ​മ​ലോ​ക​ത്തു സ​ജീ​വ​മാ​യി തു​ട​ര​ണം. അ​ഭി​ഭാ​ഷ​ക​വൃ​ത്തി​യോ​ടു​ള്ള അ​ഭി​നി​വേ​ശ​വും താ​ത്പ​ര്യ​വു​മാ​ണ് ഈ ​രം​ഗ​ത്ത് തു​ട​രാ​ന്‍ പ്ര​ചോ​ദി​പ്പി​ക്കു​ന്ന​തെ​ന്ന് ഇ​ദ്ദേ​ഹം പ​റ​യു​ന്നു.

പ​രേ​ത​യാ​യ മാ​ല​തി മേ​നോ​നാ​ണ് അ​ഡ്വ. പി.​ബി. മേ​നോ​ന്‍റെ ഭാ​ര്യ. മ​ക​ള്‍ ഡോ. ​സു​ഭ​ദ്ര, മ​രു​മ​ക​ന്‍ ഡോ. ​മു​ര​ളീ​ധ​ര​ൻ എ​ന്നി​വ​ര്‌​ക്കൊ​പ്പം പാ​ല​ക്കാ​ട് പു​ത്തൂ​രി​ലാ​ണു താ​മ​സം. അ​നു ജ​യ കൃ​ഷ്ണ​ന്‍ (പാ​ല​ക്കാ​ട്), ഡോ. ​വി​ജ​യ​കു​മാ​ര്‍ (അ​മേ​രി​ക്ക) എ​ന്നി​വ​രാ​ണു മ​റ്റു മ​ക്ക​ള്‍. അ​ഡ്വ. മേ​നോ​നെ തേ​ടി പു​തു​ത​ല​മു​റ​യി​ലെ അ​ഭി​ഭാ​ഷ​ക​ര്‍ പു​ത്തൂ​രി​ലെ വീ​ട്ടി​ലെ​ത്തും. ഗ​ഹ​ന​മാ​യ നി​യ​മ​പു​സ്ത​ക​ങ്ങ​ളും തീ​ക്‌​ഷ്ണ​മാ​യ അ​നു​ഭ​വ​ങ്ങ​ളു​ടെ അ​ധ്യാ​യ​ങ്ങ​ളും ല​ളി​ത​മാ​യി വാ​യി​ച്ച​റി​യും​പോ​ലെ നി​റ​ഞ്ഞ മ​ന​സോ​ടെ​യാ​കും അ​വ​രു​ടെ മ​ട​ക്കം.

Sunday Feature

മാ​ലി​ന്യ​പ്പു​ക​യി​ൽ ശ്വാ​സം​മു​ട്ടി മ​ഹാ​ന​ഗ​രം

ശൈ​ത്യ​കാ​ല​ത്ത് വാ​യു​നി​ല​വാ​രം വ​ള​രെ മോ​ശം നി​ല​യി​ലേ​ക്കു താ​ഴ്ന്ന് അ​ന്ത​രീ​ക്ഷ​ത്തി​ല്‍ പു​ക​മ​റ സൃ​ഷ്‌​ടി​ക്കു​ന്ന ഡ​ല്‍​ഹി​യി​ലെ മ​ലി​നീ​ക​ര​ണ​ത്തി​ന് പ​ല കാ​ര​ണ​ങ്ങ​ളാ​ണു​ള്ള​ത്.

“ഞാ​നി​വി​ടെ വ​ര​ച്ചി​ട്ട ദൗ​ര്‍​ഭാ​ഗ്യം പൂ​ര്‍​ണ​മാ​യ അ​ള​വി​ല്‍ ലോ​ക​ത്തൊ​രു ജ​ന​ത​യും അ​ഭി​മു​ഖീ​ക​രി​ച്ചി​ട്ടു​ണ്ടാ​കി​ല്ല. എ​ങ്കി​ലും ലോ​ക​ത്തു​ള്ള എ​ല്ലാ ജ​ന​വി​ഭാ​ഗ​ങ്ങ​ളും ഇ​തി​ല്‍ ഏ​തെ​ങ്കി​ലും ഒ​ന്ന് അ​നു​ഭ​വി​ച്ചി​ട്ടു​ണ്ടാ​കു​മെ​ന്നു തീ​ര്‍​ച്ച​യാ​ണ്. ചി​ല​ര്‍ അ​തി​ല്‍ കൂ​ടു​ത​ലും. നാ​മ​റി​യാ​തെ ഭീ​ക​ര​മാ​യ ഏ​തോ വി​പ​ത്ത് ന​മ്മെ ബാ​ധി​ച്ചി​രി​ക്കു​ന്നു എ​ന്നു നാം ​അ​റി​യു​ന്നി​ല്ല. പ​ക്ഷേ ഈ ​സാ​ങ്ക​ല്‍​പി​ക ദു​ര​ന്തം ഒ​രി​ക്ക​ല്‍ വി​റ​ങ്ങ​ലി​ച്ച യാ​ഥാ​ര്‍​ഥ്യ​മാ​കു​മെ​ന്നു നാം ​അ​റി​യേ​ണ്ടി​വ​രും”-​റേ​ച്ച​ല്‍ കാ​ഴ്‌​സ​ണ്‍. (സൈ​ല​ന്‍റ് സ്പ്രിം​ഗ് എ​ന്ന പു​സ്ത​ക​ത്തി​ല്‍​നി​ന്ന്).

ശൈ​ത്യ​കാ​ല മ​ഞ്ഞ് ഉ​ത്ത​രേ​ന്ത്യ​യി​ലേ​ക്കെ​ത്തു​മ്പോ​ഴാ​ണ് ഡ​ല്‍​ഹി​യി​ല്‍ പ​തി​വാ​യി പ​രി​സ്ഥി​തി​വാ​ദ​ത്തി​ന് ശ​ക്തി​യു​ണ്ടാ​കു​ന്ന​ത്. എ​ന്നാ​ല്‍, യ​മു​നാ​തീ​ര​ങ്ങ​ളി​ല്‍ വ​ര്‍​ഷം മു​ഴു​വ​ന്‍ കു​മി​ഞ്ഞു​കൂ​ടു​ന്ന പ്ലാ​സ്റ്റി​ക്കു​ക​ള്‍​ക്കും മ​റ്റ് മാ​ലി​ന്യ​ങ്ങ​ള്‍​ക്കും നി​ര​ത്തു​ക​ളി​ല്‍ ഉ​യ​രു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ ഹോ​ണ്‍ ശ​ബ്‌​ദ​ങ്ങ​ള്‍​ക്കും പ​രി​സ്ഥി​തി​വാ​ദി​ക​ള്‍ പ​ല​പ്പോ​ഴും മ​ലി​നീ​ക​ര​ണം എ​ന്ന വ്യാ​ഖ്യാ​നം ന​ല്‍​കാ​റി​ല്ല. മാ​റി​മാ​റി വ​രു​ന്ന സ​ര്‍​ക്കാ​രു​ക​ള്‍ മ​ലി​നീ​ക​ര​ണ​ത്തി​നെ​തി​രേ പ​ല ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കാ​റു​ണ്ടെ​ങ്കി​ലും വാ​യു​മ​ലി​നീ​ക​ര​ണ​വും ജ​ലം, മ​ണ്ണ്, വാ​യു, ശ​ബ്‌​ദ മ​ലി​നീ​ക​ര​ണ​ങ്ങ​ളും എ​പ്പോ​ഴും ത​ല​സ്ഥാ​ന​ത്ത് ഉ​ച്ച​സ്ഥാ​യി​യി​ല്‍​ത്ത​ന്നെ.

തം​സ​യും ചി​റ്റെ ലൂ​യി​യും യ​മു​ന​യും

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ അ​യോ​ധ്യ​യി​ലേ​ക്കൊ​ഴു​കു​ന്ന തം​സ ന​ദി മ​ലി​നീ​ക​ര​ണ​ത്തെ​ത്തു​ട​ർ​ന്ന് സ​ഹ​സ്രാ​ബ്‌​ദ​ങ്ങ​ളാ​യി മ​ര​ണ​ത്തി​ന്‍റെ വ​ക്കി​ലാ​യി​രു​ന്നു. എ​ന്നാ​ല്‍, അ​യോ​ധ്യ​യി​ലെ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും നൂ​റി​ല​ധി​കം ഗ്രാ​മ​ങ്ങ​ളു​ടെ​യും പ്ര​ദേ​ശ​വാ​സി​ക​ടെ​യും കൂ​ട്ടാ​യ പ​രി​ശ്ര​മ​ത്തി​ലൂ​ടെ തം​സ ന​ദി ഇ​ന്ന് ഇ​ട​മു​റി​യാ​തെ ഒ​ഴു​കു​ന്നു.

നാ​ട്ടു​കാ​രു​ടെ​യും ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ​യും വ​നി​താ സ്വ​യം​സ​ഹാ​യ സം​ഘ​ങ്ങ​ളു​ടെ​യു​മെ​ല്ലാം സ​ഹ​ക​ര​ത്തോ​ടെ 111 കി​ലോ​മീ​റ്റ​ർ ന​ദി​യു​ടെ 89 കി​ലോ​മീ​റ്റ​ര്‍ തീ​ര​ത്തെ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളും മ​റ്റ് അ​വ​ശി​ഷ്‌​ട​ങ്ങ​ളും നീ​ക്കം​ചെ​യ്തു. ന​ദി​യു​ടെ ആ​ഴം കു​റ​ഞ്ഞ ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്ന് മ​ണ്ണ് നീ​ക്കം ചെ​യ്ത ഗ്രാ​മീ​ണ​ര്‍ വ​ര്‍​ഷ​ങ്ങ​ളു​ടെ അ​ധ്വാ​ന ഫ​ല​മാ​യി ന​ദി​യെ പു​ന​രു​ജ്ജീ​വി​പ്പി​ച്ച​തി​നു​ശേ​ഷം വീ​ണ്ടു​മൊ​രു നാ​ശ​ത്തി​ലേ​ക്ക് ത​ള്ളി​വി​ടാ​തി​രി​ക്കാ​നു​ള്ള മു​ന്‍​ക​രു​ത​ലു​ക​ളു​മെ​ടു​ത്തു. ഇ​നി​യും ന​ദി മ​ലി​ന​മാ​കാ​തി​രി​ക്കാ​ന്‍ ഓ​രോ ഗ്രാ​മീ​ണ​നും തീ​രു​മാ​ന​മെ​ടു​ത്ത് തീ​ര​ങ്ങ​ളി​ല്‍ ഡ​സ്റ്റ് ബി​ന്നു​ക​ൾ സ്ഥാ​പി​ച്ചു. ഒ​പ്പം ഫ​ല​വൃ​ക്ഷ​ങ്ങ​ൾ ന​ട്ടു​പി​ടി​പ്പി​ച്ചു.

മി​സോ​റാ​മി​ലെ ഐ​സ്‌​വാ​ളി​ല്‍ ന​ഗ​ര​മ​ലി​നീ​ക​ര​ണ​വും മാ​ലി​ന്യം ത​ള്ള​ലും തീ​ര​ദേ​ശ കൈ​യേ​റ്റ​ങ്ങ​ളും വ​ന​ന​ശീ​ക​ര​ണ​വും മൂ​ലം ദു​രി​ത​ത്തി​ലാ​യ ചി​റ്റെ ലൂ​യി ന​ദി​യെ​യും അ​ധി​കൃ​ത​രു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും കൂ​ട്ടാ​യ പ​രി​ശ്ര​മ​ത്തി​ലൂ​ടെ പു​ന​രു​ജ്ജീ​വി​പ്പി​ച്ച​താ​ണ്. 2007ല്‍ ​ആ​രം​ഭം കു​റി​ച്ച ‘സേ​വ് ചി​റ്റെ ലൂ​യി' പ്ര​സ്ഥാ​നം എ​ങ്ങ​നെ ഒ​രു ന​ദി​യെ ര​ക്ഷി​ച്ചെ​ടു​ക്കാ​മെ​ന്ന​തി​നു മാ​തൃ​ക​യാ​ണ്. പു​ഴ​ക​ളി​ല്‍​നി​ന്ന് ശേ​ഖ​രി​ച്ച മാ​ലി​ന്യം ഉ​പ​യോ​ഗി​ച്ച് മി​സോ​റാ​മി​ലെ ആ​ദ്യ പ്ലാ​സ്റ്റി​ക് റോ​ഡ് നി​ര്‍​മി​ച്ച അ​ധി​കൃ​ത​ർ, ‍ വേ​സ്റ്റ് വെ​ല്‍​ത്താ​ക്കി മാ​റ്റാ​മെ​ന്നും തെ​ളി​യി​ച്ചു. ചി​റ്റെ ലൂ​യി ന​ദി​യി​ലേ​ക്കു മാ​ലി​ന്യ​ങ്ങ​ള്‍ ത​ള്ളു​ന്ന​തി​ന് ക​ര്‍​ശ​ന ശി​ക്ഷ ന​ല്‍​കു​ന്ന നി​യ​മം 2018ല്‍ ​മി​സോ​റാം നി​യ​മ​സ​ഭ പാ​സാ​ക്കി.

ഉ​ത്ത​രാ​ഖ​ണ്ഡി​ലെ യ​മു​നോ​ത്രി ഹി​മാ​നി​യി​ല്‍​നി​ന്ന് ഉ​ദ്ഭ​വി​ച്ച് 1300ല​ധി​കം കി​ലോ​മീ​റ്റ​ര്‍ ദൈ​ർ​ഘ്യ​മു​ള്ള യ​മു​നാ​ന​ദി​യും മ​ലി​നീ​ക​ര​ണ​ത്തി​ൽ​നി​ന്ന് ക​ര ക​യ​റി​യി​ട്ടി​ല്ലെ​ങ്കി​ലും മാ​റി​മാ​റി വ​ന്ന സ​ര്‍​ക്കാ​രു​ക​ള്‍ പ​ല ന​ട​പ​ടി​ക​ളും കൈ​ക്കൊ​ണ്ടി​ട്ടു​ണ്ട്. യ​മു​ന​യു​ടെ പു​ന​രു​ജ്ജീ​വ​ന​ത്തി​ന് വി​വി​ധ വ​ര്‍​ഷ​ങ്ങ​ളി​ലാ​യി പ​തി​നാ​യി​ര​ത്തി​ല​ധി​കം കോ​ടി രൂ​പ സ​ര്‍​ക്കാ​രു​ക​ള്‍ ചെ​ല​വ​ഴി​ച്ചി​ട്ടു​ണ്ട്. എ​ങ്കി​ലും യ​മു​ന​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ഇ​പ്പോ​ഴും വി​ഷ​പ്പ​ത​ക​ള്‍ ഉ​യ​രു​ന്നു​ണ്ട്.

പ​ല ഇ​ട​ങ്ങ​ളി​ലെ​യും വെ​ള്ള​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​രം ത​ല​സ്ഥാ​ന​ത്തെ വാ​യു​നി​ല​വാ​രം പോ​ലെ മോ​ശ​മാ​ണ്. യ​മു​ന​യു​ടെ​യും രാ​ജ്യ​ത്തെ പ​ല ന​ദി​ക​ളു​ടെ​യും സം​ര​ക്ഷ​ണ​ത്തി​ന് സ​ര്‍​ക്കാ​ര്‍ ഖ​ജ​നാ​വു​ക​ളി​ല്‍​നി​ന്ന് ചെ​ല​വ​ഴി​ക്കു​ന്ന കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ മാ​ത്രം പോ​രെ​ന്നും ജ​ന​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്തം​കൂ​ടി ഉ​ണ്ടാ​ക​ണ​മെ​ന്നും തെ​ളി​യി​ക്കു​ന്ന​താ​ണ് തം​സ ന​ദി​യു​ടെ​യും ചി​റ്റെ ലൂ​യി ന​ദി​യു​ടെ​യും പു​ന​രു​ജ്ജീ​വ​ന അ​നു​ഭ​വ​ങ്ങ​ൾ‌‍.

പ​രാ​ജ​യ​പ്പെ​ടു​ന്ന പ​രീ​ക്ഷ​ണ​ങ്ങ​ള്‍

ശൈ​ത്യ​കാ​ല​ത്ത് വാ​യു​നി​ല​വാ​രം വ​ള​രെ മോ​ശം നി​ല​യി​ലേ​ക്കു താ​ഴ്ന്ന് അ​ന്ത​രീ​ക്ഷ​ത്തി​ല്‍ പു​ക​മ​റ സൃ​ഷ്‌​ടി​ക്കു​ന്ന ഡ​ല്‍​ഹി​യി​ലെ വാ​യു​മ​ലി​നീ​ക​ര​ണ​ത്തി​ന് പ​ല കാ​ര​ണ​ങ്ങ​ളാ​ണു​ള്ള​ത്. വ്യാ​വ​സാ​യ മ​ലി​നീ​ക​ര​ണം, വാ​ഹ​ന​ങ്ങ​ളി​ല്‍​നി​ന്നു​ള്ള പി​എം 2.5, പി​എം 10 ക​ണി​ക​ക​ളു​ടെ ഉ​ദ്‌​ഗ​മ​നം, ഡ​ല്‍​ഹി​യു​ടെ ചു​റ്റു​മു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ലെ ക​ര്‍​ഷ​ക​ര്‍ കൊ​യ്ത്തി​നു ശേ​ഷം വൈ​ക്കോ​ലു​ക​ള്‍ കൂ​ട്ടി​യി​ട്ടു ക​ത്തി​ക്കു​ന്ന​ത്, പ​ട​ക്കം​പൊ​ട്ടി​ക്ക​ൽ‌, ഡ​ല്‍​ഹി​യി​ലെ കാ​ലാ​വ​സ്ഥാ ഘ​ട​ക​ങ്ങ​ള്‍ തു​ട​ങ്ങി വി​വി​ധ കാ​ര​ണ​ങ്ങ​ള്‍​കൊ​ണ്ടാ​ണ് വാ​യു​നി​ല​വാ​രം വ​ള​രെ മോ​ശ​ത്തി​ല്‍​നി​ന്ന് ന​വം​ബ​ര്‍ മു​ത​ല്‍ ഫെ​ബ്രു​വ​രി വ​രെ ‍ ഗു​രു​ത​ര​മാ​കു​ന്ന​ത്. ഇ​തി​നെ​യെ​ല്ലാം നേ​രി​ടാ​ന്‍ ഭ​ര​ണ​കൂ​ട​വും നീ​തി​ന്യാ​യ സ്ഥാ​പ​ന​ങ്ങ​ളും ഉ​ദ്യോ​ഗ​സ്ഥ​രും പ​ല ന​ട​പ​ടി​ക​ള്‍ കൈ​ക്കൊ​ണ്ടി​ട്ടു​ണ്ടെ​ങ്കി​ലും ശൈ​ത്യ​കാ​ല​മെ​ത്തു​മ്പോ​ള്‍ ഡ​ല്‍​ഹി ഇ​ന്നും മ​ഞ്ഞി​ലും പു​ക​യി​ലും മൂ​ട​പ്പെ​ടു​ന്നു.

മ​ലി​നീ​ക​ര​ണം നേ​രി​ടാ​ന്‍ ആ​ന്‍റി-​സ്മോ​ഗ് ഗ​ണ്ണു​ക​ള്‍ ഘ​ടി​പ്പി​ച്ച വാ​ഹ​ന​ങ്ങ​ളും വെ​ള്ളം ചീ​റ്റു​ന്ന വൈ​ദ്യു​തി പോ​ളു​ക​ളും ്‍ ത​ല​സ്ഥാ​ന​ത്തു​ണ്ടെ​ങ്കി​ലും അ​തൊ​ന്നും അ​പ​ക​ട​ക​ര​മാ​യ നി​ല​യി​ല്‍ തു​ട​രു​ന്ന വാ​യു​മ​ലി​നീ​ക​ര​ണ സൂ​ചി​ക​യി​ല്‍ കു​റ​വ് വ​രു​ത്തു​ന്നി​ല്ല. കൊ​ട്ടി​ഘോ​ഷ​ത്തോ​ടെ ന​ട​പ്പി​ലാ​ക്ക​പ്പെ​ട്ട ഡ​ല്‍​ഹി​യി​ലെ സ്മോ​ഗ് ട​വ​റും കൃ​ത്രി​മ മ​ഴ പ​രീ​ക്ഷ​ണ​ങ്ങ​ളും പ​രാ​ജ​യ​ങ്ങ​ളാ​യി.

2021ല്‍ ​അ​ന്ന​ത്തെ സ​ര്‍​ക്കാ​ര്‍ 22.9 കോ​ടി രൂ​പ ചെ​ല​വി​ല്‍ നി​ര്‍​മി​ച്ച കൊ​ണാ​ട്ട് പ്ലേ​സി​ലെ സ്മോ​ഗ് ട​വ​ര്‍ 40 ഫാ​നു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ഒ​രു സെ​ക്ക​ന്‍​ഡി​ല്‍ 1000 ക്യൂ​ബി​ക് മീ​റ്റ​ര്‍ വാ​യു ശു​ദ്ധീ​ക​രി​ക്കു​മെ​ന്നാ​യി​രു​ന്നു അ​വ​കാ​ശ​പ്പെ​ട്ട​തെ​ങ്കി​ലും ര​ണ്ടു വ​ർ​ഷം കൊ​ണ്ട് സം​രം​ഭം പ​ണി​മു​ട​ക്കി. വെ​ള്ളം ചീ​റ്റു​ന്ന പൈ​പ്പു​ക​ൾ സ്ഥാ​പി​ച്ച് പൊ​ടി നി​യ​ന്ത്രി​ക്കാ​ന്‍ ‍ സ്ഥാ​പി​ച്ച വൈ​ദ്യു​തി നി​യ​ന്ത്ര​ണ പോ​ളു​ക​ൾ പ​ല​യി​ട​ത്തും പ്ര​വ​ര്‍​ത്തി​ക്കു​ന്നി​ല്ല.

ഡ​ല്‍​ഹി​യി​ൽ‌ പ​തി​റ്റാ​ണ്ടു​ക​ളാ​യി തു​ട​രു​ന്ന മ​ലി​നീ​ക​ര​ണ​ത്തി​ൽ ‍ര​സ​ക​ര​മാ​യ​തും എ​ന്നാ​ല്‍ ദൗ​ര്‍​ഭാ​ഗ്യ​ക​ര​വു​മാ​യ മ​റ്റു പ​രീ​ക്ഷ​ണ​ങ്ങ​ളും ഉ​ണ്ടാ​യി​ട്ടു​ണ്ട്. സ്വ​കാ​ര്യ കാ​റു​ക​ളു​ടെ ന​മ്പ​ര്‍ പ്ലേ​റ്റി​ലെ അ​വ​സാ​ന അ​ക്കം ഒ​റ്റ സം​ഖ്യ ആ​ണെ​ങ്കി​ല്‍ അ​ത് ഒ​രു ദി​വ​സ​വും, ഇ​ര​ട്ട സം​ഖ്യ ആ​ണെ​ങ്കി​ല്‍ തൊ​ട്ട​ടു​ത്ത ദി​വ​സ​വും നി​ര​ത്തി​ലി​റ​ങ്ങ​ണ​മെ​ന്ന നി​ർ​ദേ​ശ​വും മ​ലി​നീ​ക​ര​ണം കു​റ​യ്ക്കു​മെ​ന്ന പ്ര​തീ​തി സൃ​ഷ്‌​ടി​ച്ചെ​ങ്കി​ലും നി​ഷ്ഫ​ല​മാ​യി. ഫ​ല​ത്തി​ല്‍ മ​ലി​നീ​ക​ര​ണ​ത്തി​നു പ​രി​ഹാ​രം കാ​ണാ​ൻ ‍ സ​ര്‍​ക്കാ​ര്‍ ന​ട​ത്തി​യ ശ്ര​മ​ങ്ങ​ള്‍ നി​ഷ്ഫ​ല​മാ​കു​മ്പോ​ള്‍ മ​ലി​നീ​ക​ര​ണം തു​ട​ക്ക​ഘ​ട്ട​ത്തി​ൽ ത​ന്നെ നി​യ​ന്ത്രി​ക്ക​ണ​മെ​ന്നാ​ണ് വി​ദ​ഗ്ധ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

നി​ര​ത്തു​ക​ളി​ലെ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം കു​റ​യ്ക്കാ​ന്‍ പൊ​തു​ഗ​താ​ഗ​ത സേ​വ​ന​ങ്ങ​ള്‍ വ​ര്‍​ധി​പ്പി​ക്കു​ക, ഡ​ല്‍​ഹി​യു​ടെ അ​യ​ല്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ കൊ​യ്ത്തി​നു​ശേ​ഷം ക​ര്‍​ഷ​ക​ര്‍ വൈ​ക്കോ​ലു​ക​ള്‍ കൂ​ട്ടി​യി​ട്ടു ക​ത്തി​ക്കു​ന്ന പ്ര​വ​ണ​ത​യ്ക്ക് ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍ കൊ​ണ്ടു​വ​രി​ക, മ​ലി​നീ​ക​ര​ണം അ​തി​രൂ​ക്ഷ​മാ​കു​മ്പോ​ള്‍ ഓ​ഫീ​സു​ക​ളി​ലെ 50 ശ​ത​മാ​നം ജീ​വ​ന​ക്കാ​ര്‍​ക്ക് വ​ര്‍​ക്ക് ഫ്രം ​ഹോം ല​ഭ്യ​മാ​ക്കു​ക, ഡ​ല്‍​ഹി എ​ന്‍​സി​ആ​റി​ലെ ഫാ​ക്‌​ട​റി​ക​ള്‍​ക്ക് ക​ര്‍​ശ​ന പ​രി​സ്ഥി​തി നി​യ​ന്ത്ര​ണം ന​ട​പ്പി​ലാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളാ​ണ് ഉ​യ​ര്‍​ന്ന മ​ലി​നീ​ക​ര​ണ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധി​ക്കു​ന്ന​വ​ര്‍ മു​ന്നോ​ട്ട​വ​യ്ക്കു​ന്ന​ത്. എ​ന്നാ​ല്‌, അ​ന്ത​രീ​ക്ഷ​ത്തി​ലും വെ​ള്ള​ത്തി​ലും മ​ണ്ണി​ലും മ​ലി​നീ​ക​ര​ണ​ത്തി​ന് പി​ന്നി​ൽ ന​ഗ​ര​വാ​സി​ക​ളു​ടെ അ​നാ​സ്ഥ​യു​ണ്ടെ​ന്ന​ത് സൗ​ക​ര്യ​പൂ​ര്‍​വം മ​റ​ക്കു​ന്നു.

എ​ല്ലാ ജീ​വ​ജാ​ല​ങ്ങ​ള്‍​ക്കും ആ​ധാ​ര​മാ​യ പ്ര​കൃ​തി​യു​ടെ അ​ഖ​ണ്ഡ​ത​യോ​ട്, വി​വേ​ക​പൂ​ര്‍​ണ​മാ​യ ക​രു​ത​ല്‍ കാ​ണി​ക്കു​ന്ന​തി​ല്‍ വ​രു​ത്തു​ന്ന വീ​ഴ്ച​യെ വ​രും​ത​ല​മു​റ​ക​ള്‍ പൊ​റു​ക്കാ​ന്‍ സാ​ധ്യ​ത​യി​ല്ലെ​ന്ന് റേ​ച്ച​ല്‍ കാ​ഴ്‌​സ​ണ്‍ പ​റ​ഞ്ഞ​ത് നാ​ളെ​യു​ടെ ന​ല്ല പ​രി​സ്ഥി​തി​ക്കു​വേ​ണ്ടി നാ​മോ​രോ​രു​ത്ത​രും ചെ​യ്യേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ള്‍ നി​റ​വേ​റ്റാ​ന്‍ ഉ​ദ്ദേ​ശി​ച്ചാ​ണ്. മ​ഹാ​ത്മാ​ഗാ​ന്ധി എ​ഴു​തി​യ​തു​പോ​ലെ, ന​മു​ക്ക് ന​മ്മ​ളെ​ത്ത​ന്നെ മാ​റ്റാ​ന്‍ ക​ഴി​യു​മെ​ങ്കി​ല്‍, ലോ​ക​ത്തി​ലെ മോ​ശ​മാ​യ പ്ര​വ​ണ​ത​ക​ളും മാ​റും.

Other Stories

വാ​ളി​നെ​തി​രേ ഉ​യ​ർ​ന്ന തൂ​ലി​ക

ചി​ന്താ​വി​ഷ​യം

പ​ത്തൊ​ൻ​പ​താം നൂ​റ്റാ​ണ്ടി​ലെ യൂ​റോ​പ്പി​ൽ യു​ദ്ധ​വി​ജ​യ​ങ്ങ​ൾ വ​ലി​യ ആ​ഘോ​ഷ​വേ​ള​ക​ളാ​യി​രു​ന്നു. വി​ജ​യി​ക​ളാ​യ സൈ​നി​ക​മേ​ധാ​വി​ക​ൾ​ക്ക് അ​വി​ടെ സ്മാ​ര​ക​ങ്ങ​ൾ ഉ​യ​ർ​ന്നു. അ​വ​രു​ടെ വീ​ര​ക​ഥ​ക​ൾ ച​രി​ത്ര​പു​സ്ത​ക​ങ്ങ​ളി​ൽ സ്ഥാ​നം​പി​ടി​ച്ചു. രാ​ജ്യ​ങ്ങ​ളു​ടെ മ​ഹ​ത്വം പ​ല​പ്പോ​ഴും സൈ​നി​ക​ശ​ക്തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു വി​ല​യി​രു​ത്ത​പ്പെ​ട്ടി​രു​ന്ന​ത്. എ​ന്നാ​ൽ, യു​ദ്ധ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ങ്ങ​ളു​ടെ​യും അ​നാ​ഥ​രാ​യ കു​ട്ടി​ക​ളു​ടെ​യും ത​ക​ർ​ന്നു​പോ​യ ജീ​വി​ത​ങ്ങ​ളു​ടെ​യും ക​ഥ​ക​ൾ​ക്കു വേ​ണ്ട​ത്ര പ്രാ​ധാ​ന്യം ല​ഭി​ച്ചി​ല്ല.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഒ​രു സ്ത്രീ ​യു​ദ്ധ​ത്തെ​ക്കു​റി​ച്ച് വ്യ​ത്യ​സ്ത​ങ്ങ​ളാ​യ ചോ​ദ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച​ത്. യു​ദ്ധ​ത്തി​ൽ ആ​രാ​ണ് വി​ജ​യി​ച്ച​ത് എ​ന്ന​തി​നേ​ക്കാ​ൾ എ​ത്ര മ​നു​ഷ്യ​ജീ​വി​ത​മാ​ണ് ത​ക​ർ​ന്ന​ത് എ​ന്ന​റി​യാ​നാ​യി​രു​ന്നു അ​വ​ർ​ക്കു താ​ത്പ​ര്യം. ആ ​സ്ത്രീ​യാ​യി​രു​ന്നു ബെ​ർ​ന്ന ഫോ​ൺ സൂ​ട്ട്ന​ർ.

1843ൽ ​അ​ന്ന​ത്തെ ഓ​സ്ട്രി​യ​ൻ സാ​മ്രാ​ജ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്ന പ്രാ​ഗി​ൽ ഒ​രു പ്ര​ഭു​കു​ടും​ബ​ത്തി​ലാ​ണ് ബെ​ർ​ന്ന ജ​നി​ച്ച​ത്. കു​ടും​ബ​ത്തി​ന്‍റെ സാ​ന്പ​ത്തി​ക​സ്ഥി​തി മോ​ശ​മാ​യ​തോ​ടെ അ​വ​ർ അ​ധ്യാ​പി​ക​യാ​യും എ​ഴു​ത്തു​കാ​രി​യാ​യും പ്ര​വ​ർ​ത്തി​ച്ചു. 1876ൽ ​പാ​രീ​സി​ൽ ആ​ൽ​ഫ്ര​ഡ് നൊ​ബേ​ലി​ന്‍റെ സെ​ക്ര​ട്ട​റി​യാ​യി കു​റ​ച്ചു​കാ​ലം ജോ​ലി ചെ​യ്തു. പി​ന്നീ​ട് ആ​ർ​ത​ർ ഫോ​ൺ സൂ​ട്ട്ന​റെ വി​വാ​ഹം ക​ഴി​ച്ചു. നൊ​ബേ​ലു​മാ​യു​ള്ള സൗ​ഹൃ​ദ​വും ക​ത്തി​ട​പാ​ടു​ക​ളും തു​ട​ർ​ന്നു​ള്ള വ​ർ​ഷ​ങ്ങ​ളി​ലും നി​ല​നി​ന്നു.

യു​ദ്ധ​ത്തോ​ടു​ള്ള സ​മൂ​ഹ​ത്തി​ന്‍റെ സ​മീ​പ​നം മാ​റ്റ​ണ​മെ​ന്ന് ബെ​ർ​ന്ന ആ​ഗ്ര​ഹി​ച്ചു. അ​തി​നാ​യി അ​വ​ർ തെ​ര​ഞ്ഞെ​ടു​ത്ത പ്ര​ധാ​ന മാ​ർ​ഗം സാ​ഹി​ത്യ​മാ​യി​രു​ന്നു. 1889ൽ ​പ്ര​സി​ദ്ധീ​ക​രി​ച്ച "ലേ ​ഡൗ​ൺ യു​വ​ർ ആം​സ്' എ​ന്ന നോ​വ​ൽ അ​വ​ളു​ടെ ജീ​വി​ത​ത്തി​ലെ വ​ഴി​ത്തി​രി​വാ​യി. യു​ദ്ധ​ങ്ങ​ൾ മൂ​ലം ദു​രി​ത​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന മാ​ർ​ന്ന ആ​ൽ​ത്തൗ​സ് എ​ന്ന സ്ത്രീ​യു​ടെ ജീ​വി​ത​ത്തി​ലൂ​ടെ​യാ​യി​രു​ന്നു നോ​വ​ൽ മു​ന്നോ​ട്ടു​പോ​യ​ത്.

യു​ദ്ധ​ഭൂ​മി​യി​ലെ വീ​ര​സാ​ഹ​സി​ക ക​ഥ​ക​ള​ല്ല ബെ​ർ​ന്ന അ​വ​ത​രി​പ്പി​ച്ച​ത്. പ്രി​യ​പ്പെ​ട്ട​വ​രു​ടെ മ​ര​ണ​വും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ വേ​ദ​ന​യും യു​ദ്ധം സൃ​ഷ്‌​ടി​ക്കു​ന്ന അ​നാ​ഥ​ത്വ​വും അ​വ​ർ വാ​യ​ന​ക്കാ​ർ​ക്കു മു​ന്നി​ലെ​ത്തി​ച്ചു. യു​ദ്ധ​ത്തെ മ​ഹ​ത്വ​വ​ത്ക​രി​ച്ചി​രു​ന്ന സ​മൂ​ഹ​ത്തെ, അ​തി​ന്‍റെ മ​നു​ഷ്യ​വി​ല​യെ​ക്കു​റി​ച്ച് ചി​ന്തി​പ്പി​ക്കു​വാ​ൻ നോ​വ​ലി​നു ക​ഴി​ഞ്ഞു. പ​ല ഭാ​ഷ​ക​ളി​ലേ​ക്കു വി​വ​ർ​ത്ത​നം ചെ​യ്യ​പ്പെ​ട്ട ഈ ​കൃ​തി യൂ​റോ​പ്പി​ലെ സ​മാ​ധാ​ന പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്ക് പു​തി​യ ഉ​ണ​ർ​വ് ന​ല്കി. ബെ​ർ​ന്ന​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണു 1891ൽ ​ഓ​സ്ട്രി​യ​ൻ സ​മാ​ധാ​ന​സം​ഘ​ട​ന സ്ഥാ​പി​ക്ക​പ്പെ​ട്ട​ത്.

ആ​ൽ​ഫ്ര​ഡ് നൊ​ബേ​ലു​മാ​യു​ള്ള ബെ​ർ​ന്ന​യു​ടെ സൗ​ഹൃ​ദ​വും ശ്ര​ദ്ധേ​യ​മാ​ണ്. സ്ഫോ​ട​ക​വ​സ്തു​ക്ക​ളു​ടെ ക​ണ്ടു​പി​ടി​ത്ത​ങ്ങ​ളി​ലൂ​ടെ സ​ന്പ​ന്ന​നാ​യ നൊ​ബേ​ലു​മാ​യി സ​മാ​ധാ​ന​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ച് ബെ​ർ​ന്ന നി​ര​ന്ത​ര​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി. സ​മാ​ധാ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നൊ​ബേ​ൽ സ​മ്മാ​നം ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ തീ​രു​മാ​ന​ത്തെ സ്വാ​ധീ​നി​ച്ച വ്യ​ക്തി​ക​ളി​ലൊ​രാ​ളാ​യി​രു​ന്നു ബെ​ർ​ന്ന. 1905ൽ ​അ​വ​ർ​ക്ക് സ​മാ​ധാ​ന​ത്തി​നു​ള്ള നൊ​ബേ​ൽ സ​മ്മാ​നം ല​ഭി​ച്ചു. ഈ ​ബ​ഹു​മ​തി നേ​ടി​യ ആ​ദ്യ​വ​നി​ത​യാ​യി​രു​ന്നു അ​വ​ർ.

1914 ജൂ​ൺ 21ന് ​ബെ​ർ​ന്ന അ​ന്ത​രി​ച്ചു. ഏ​താ​നും ആ​ഴ്ച​ക​ൾ​ക്കു​ശേ​ഷം ഒ​ന്നാം ലോ​ക​യു​ദ്ധം പൊ​ട്ടി​പ്പു​റ​പ്പെ​ട്ടു. ജീ​വി​ത​കാ​ലം അ​വ​ർ മു​ന്ന​റി​യി​പ്പ് ന​ല്കി​യി​രു​ന്ന മ​ഹാ​ദു​ര​ന്തം യൂ​റോ​പ്പി​നെ വി​ഴു​ങ്ങാ​ൻ തു​ട​ങ്ങു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, യു​ദ്ധം ത​ട​യാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്ന​തു​കൊ​ണ്ട് അ​വ​രു​ടെ പ​രി​ശ്ര​മ​ങ്ങ​ൾ അ​ർ​ഥ​ശൂ​ന്യ​മാ​യി​ല്ല. സ​മാ​ധാ​ന​ത്തി​നു​വേ​ണ്ടി​യു​ള്ള ചി​ന്ത​ക​ൾ​ക്കും പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്കും അ​വ​ർ ന​ല്കി​യ പ്ര​ചോ​ദ​നം തു​ട​ർ​ന്നും നി​ല​നി​ന്നു.

ബെ​ർ​ന്ന​യു​ടെ ജീ​വി​ത​ത്തി​ൽ​നി​ന്നു ന​മു​ക്കു പ​ഠി​ക്കാ​നു​ള്ള​ത് യു​ദ്ധ​ത്തി​നെ​തി​രാ​യ നി​ല​പാ​ട് മാ​ത്ര​മ​ല്ല; പ്ര​ത്യു​ത, ആ​ശ​യ​വി​നി​മ​യ​ത്തി​നു​ള്ള ന​മ്മു​ടെ ക​ഴി​വ് മ​റ്റു​ള്ള​വ​രു​ടെ ചി​ന്ത​ക​ളെ​യും മ​നോ​ഭാ​വ​ങ്ങ​ളെ​യും മാ​റ്റാ​ൻ എ​ങ്ങ​നെ ഉ​പ​യോ​ഗി​ക്കാ​മെ​ന്നും അ​വ​ർ ന​മ്മെ ഓ​ർ​മി​പ്പി​ച്ചു.

ഇ​ന്ന് ആ​ശ​യ​വി​നി​മ​യ​ത്തി​ന്‍റെ സാ​ധ്യ​ത​ക​ൾ അ​ദ്ഭു​ത​ക​ര​മാ​യി വ​ർ​ധി​ച്ചി​രി​ക്കു​ന്നു. പ​ത്ര​ങ്ങ​ളും ടെ​ലി​വി​ഷ​നും ഇ​ന്‍റ​ർ​നെ​റ്റും സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളും ലോ​ക​ത്തെ പ​ര​സ്പ​രം ബ​ന്ധി​പ്പി​ക്കു​ന്നു. ഒ​രു സാ​ധാ​ര​ണ വ്യ​ക്തി​യു​ടെ സ​ന്ദേ​ശം​പോ​ലും നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ ആ​യി​ര​ക്ക​ണ​ക്കി​നു മ​നു​ഷ്യ​രി​ലെ​ത്താം. അ​റി​വ് പ​ങ്കു​വ​യ്ക്കാ​നും ന​ന്മ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​രെ സ​ഹാ​യി​ക്കാ​നും ഈ ​മാ​ധ്യ​മ​ങ്ങ​ൾ വ​ലി​യ അ​വ​സ​ര​മാ​ണ് ന​ല്കു​ന്ന​ത്.

എ​ന്നാ​ൽ, ഈ ​ശ​ക്തി എ​ല്ലാ​വ​രും ഉ​ത്ത​ര​വാ​ദി​ത്വ​ത്തോ​ടെ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടോ? വ്യ​ക്തി​പ​ര​മാ​യ പ്ര​ശ​സ്തി​ക്കും സ്വാ​ർ​ഥ​താ​ത്പ​ര്യ​ങ്ങ​ൾ​ക്കും​വേ​ണ്ടി മ​റ്റു​ള്ള​വ​രെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന​വ​ർ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലു​ണ്ട്. സ്ഥി​രീ​ക​രി​ക്കാ​ത്ത ആ​രോ​പ​ണ​ങ്ങ​ളും തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന ചി​ത്ര​ങ്ങ​ളും വി​ദ്വേ​ഷം വ​ള​ർ​ത്തു​ന്ന സ​ന്ദേ​ശ​ങ്ങ​ളും അ​തി​വേ​ഗം പ്ര​ച​രി​ക്കു​ന്നു. വ​ർ​ഷ​ങ്ങ​ളി​ലൂ​ടെ ഒ​രാ​ൾ നേ​ടി​യെ​ടു​ത്ത സ​ൽ​പേ​ര് ത​ക​ർ​ക്കാ​ൻ ചി​ല​പ്പോ​ൾ ഒ​രു വ്യാ​ജ​പ്ര​ചാ​ര​ണം മ​തി​യാ​കും. എ​ന്നാ​ൽ, ന​ഷ്‌​ട​പ്പെ​ട്ട സ​ൽ​പേ​ര് വീ​ണ്ടെ​ടു​ക്കു​ക അ​ത്ര എ​ളു​പ്പ​മ​ല്ല.‌

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ല​ക്ഷ്യം സ​ത്യാ​ന്വേ​ഷ​ണ​വും പൊ​തു​ന​ന്മ​യു​മാ​ണ്. ജ​നാ​ധി​പ​ത്യ​സ​മൂ​ഹ​ത്തി​ൽ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ട്. അ​ധി​കാ​ര​ത്തി​ലു​ള്ള​വ​രു​ടെ തെ​റ്റു​ക​ൾ ചൂ​ണ്ടി​ക്കാ​ണി​ക്കാ​നും അ​നീ​തി​ക​ൾ പു​റ​ത്തു കൊ​ണ്ടു​വ​രാ​നും സാ​ധാ​ര​ണ​ക്കാ​രു​ടെ ശ​ബ്‌​ദം അ​ധി​കാ​ര​സ്ഥാ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കാ​നും മാ​ധ്യ​മ​ങ്ങ​ൾ​ക്കു ക​ഴി​യ​ണം.

എ​ന്നാ​ൽ, വാ​ർ​ത്ത​ക​ളു​ടെ പേ​രി​ൽ വ്യ​ക്തി​പ​ര​മാ​യ താ​ത്പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ക​യോ മ​റ്റു​ള്ള​വ​രു​ടെ സ​ൽ​പേ​ര് ത​ക​ർ​ക്കു​ക​യോ ചെ​യ്യു​ന്പോ​ൾ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​നം അ​തി​ന്‍റെ യ​ഥാ​ർ​ഥ ല​ക്ഷ്യ​ത്തി​ൽ​നി​ന്നു വ്യ​തി​ച​ലി​ക്കു​ന്നു. ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സ​മാ​ണ് മാ​ധ്യ​മ​ങ്ങ​ളു​ടെ ഏ​റ്റ​വും വ​ലി​യ സ​ന്പ​ത്ത്. ആ ​വി​ശ്വാ​സം ന​ഷ്‌​ട​പ്പെ​ട്ടാ​ൽ സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ വ​ള​ർ​ച്ച​കൊ​ണ്ടു​മാ​ത്രം മാ​ധ്യ​മ​ങ്ങ​ൾ​ക്കു സ​മൂ​ഹ​ത്തി​ൽ ക്രി​യാ​ത്മ​ക​മാ​യ സ്വാ​ധീ​നം ചെ​ലു​ത്താ​നാ​വി​ല്ല.‌

സോ​ഷ്യ​ൽ മീ​ഡി​യ എ​ന്നു നാം ​വി​ളി​ക്കു​ന്ന സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ ഈ ​ഉ​ത്ത​ര​വാ​ദി​ത്വം ഓ​രോ വ്യ​ക്തി​യി​ലേ​ക്കും വ്യാ​പി​ച്ചി​രി​ക്കു​ന്നു. മു​ന്പ് ഒ​രു വാ​ർ​ത്ത പൊ​തു​ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കാ​ൻ പ​ത്ര​ത്തി​ന്‍റെ​യോ മ​റ്റു മാ​ധ്യ​മ​ങ്ങ​ളു​ടെ​യോ സ​ഹാ​യം ആ​വ​ശ്യ​മാ​യി​രു​ന്നു. ഇ​ന്ന് സ്മാ​ർ​ട്ട് ഫോ​ണു​ള്ള ആ​ർ​ക്കും വാ​ർ​ത്ത​ക​ളും അ​ഭി​പ്രാ​യ​ങ്ങ​ളും ചി​ത്ര​ങ്ങ​ളും പ്ര​ച​രി​പ്പി​ക്കാ​ൻ ക​ഴി​യും. എ​ന്നാ​ൽ ,അ​വ പ​ങ്കു​വ​യ്ക്കാ​നു​ള്ള സൗ​ക​ര്യം വ​ർ​ധി​ച്ച​ത​നു​സ​രി​ച്ച് വി​വേ​ച​ന​ശ​ക്തി​യും വ​ർ​ധി​ക്കേ​ണ്ട​താ​യി​ട്ടു​ണ്ട്. കാ​ര​ണം, ന​മു​ക്കു ല​ഭി​ക്കു​ന്ന എ​ല്ലാ സ​ന്ദേ​ശ​ങ്ങ​ളും സ​ത്യ​മാ​യി​രി​ക്ക​ണ​മെ​ന്നി​ല്ല. ന​മ്മു​ടെ അ​ഭി​പ്രാ​യ​ങ്ങ​ളോ​ടു യോ​ജി​ക്കു​ന്ന​തു​കൊ​ണ്ടു​മാ​ത്രം ഒ​രു ആ​രോ​പ​ണം വി​ശ്വ​സി​ക്കാ​നോ പ്ര​ച​രി​പ്പി​ക്കാ​നോ പാ​ടി​ല്ല. തെ​റ്റാ​യ വി​വ​രം അ​റി​യാ​തെ പ​ങ്കു​വ​യ്ക്കു​ന്ന ഒ​രാ​ൾ അ​തു​ണ്ടാ​ക്കു​ന്ന തി​ന്മ​യി​ൽ പ​ങ്കാ​ളി​യാ​കാം എ​ന്ന​തു നാം ​മ​റ​ക്ക​രു​ത്.

അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ൾ മ​നു​ഷ്യ​ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. എ​ന്നാ​ൽ, അ​വ വ്യ​ക്തി​വി​ദ്വേ​ഷ​മാ​യി മാ​റ​രു​ത്. തെ​റ്റു​ക​ളെ​യും അ​നീ​തി​ക​ളെ​യും വി​മ​ർ​ശി​ക്കേ​ണ്ട​ത് ആ​വ​ശ്യ​മാ​ണ്. സ​ത്യ​സ​ന്ധ​മാ​യ വി​മ​ർ​ശ​നം സ​മൂ​ഹ​ത്തെ ന​ന്നാ​ക്കാ​ൻ സ​ഹാ​യി​ക്കും. എ​ന്നാ​ൽ, തെ​ളി​വു​ക​ളി​ല്ലാ​ത്ത ആ​രോ​പ​ണ​ങ്ങ​ളും വ്യ​ക്തി​ഹ​ത്യ​യും സ​മൂ​ഹ​ത്തി​ൽ അ​വി​ശ്വാ​സ​വും ശ​ത്രു​ത​യും വ​ള​ർ​ത്തു​ക​യേ ചെ​യ്യൂ. മ​റ്റു​ള്ള​വ​രെ പ​രാ​ജ​യ​പ്പെ​ടു​ത്താ​നു​ള്ള ആ​യു​ധ​മാ​യി വാ​ക്കു​ക​ളെ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു പ​ക​രം, പ​ര​സ്പ​ര​ധാ​ര​ണ വ​ള​ർ​ത്താ​നു​ള്ള മാ​ർ​ഗ​മാ​യി അ​തു നാം ​മാ​റ്റ​ണം.

വി​ശു​ദ്ധ പൗ​ലോ​സ് എ​ഴു​തു​ന്നു: ""നി​ങ്ങ​ളു​ടെ അ​ധ​ര​ങ്ങ​ളി​ൽ​നി​ന്ന് തി​ന്മ​യു​ടെ വാ​ക്കു​ക​ൾ പു​റ​പ്പെ​ടാ​തി​രി​ക്ക​ട്ടെ. കേ​ൾ​വി​ക്കാ​ർ​ക്ക് ആ​ത്മീ​യ​ചൈ​ത​ന്യം പ്ര​ദാ​നം ചെ​യ്യു​ന്ന​തി​നാ​യി അ​വ​രു​ടെ ഉ​ന്ന​മ​ന​ത്തി​നു​ത​കും വി​ധം ന​ല്ല കാ​ര്യ​ങ്ങ​ൾ സ​ന്ദ​ർ​ഭ​മ​നു​സ​രി​ച്ച് സം​സാ​രി​ക്കു​വി​ൻ''(​എ​ഫേ​സോ​സ് 4:29). ര​ണ്ടാ​യി​രം വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് എ​ഴു​ത​പ്പെ​ട്ട ഒ​രു സ​ന്ദേ​ശം സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളു​ടെ കാ​ല​ഘ​ട്ട​ത്തി​ൽ പ്ര​ത്യേ​കം പ്ര​സ​ക്തി​യു​ള്ള​താ​ണ്.

ഒ​രു സ​ന്ദേ​ശം പ​ങ്കു​വ​യ്ക്കു​ന്ന​തി​നു മു​ന്പ് അ​തി​ന്‍റെ സ​ത്യാ​വ​സ്ഥ അ​ന്വേ​ഷി​ക്കാ​ൻ നാം ​മ​റ​ക്ക​രു​ത്. ഒ​രാ​ളെ നാം ​വി​മ​ർ​ശി​ക്കു​ന്പോ​ൾ അ​യാ​ളു​ടെ മാ​ന്യ​ത നാം ​മാ​നി​ക്ക​ണം. അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​മു​ള്ള​വ​രോ​ട് ബ​ഹു​മാ​ന​ത്തോ​ടെ സം​സാ​രി​ക്ക​ണം. സ​മൂ​ഹ​ത്തി​ൽ ന​ന്മ ചെ​യ്യു​ന്ന​വ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും തെ​റ്റി​ദ്ധാ​ര​ണ​ക​ൾ അ​ക​റ്റാ​നും സൗ​ഹൃ​ദം വ​ള​ർ​ത്താ​നു​മാ​യി​രി​ക്ക​ണം ന​മ്മു​ടെ ആ​ശ​യ​വി​നി​മ​യ ശേ​ഷി ഉ​പ​യോ​ഗി​ക്കേ​ണ്ട​ത്.

യേ​ശു പ​റ​ഞ്ഞു: ""സ​മാ​ധാ​നം സ്ഥാ​പി​ക്കു​ന്ന​വ​ർ ഭാ​ഗ്യ​വാ​ന്മാ​ർ; അ​വ​ർ ദൈ​വ​പു​ത്ര​രെ​ന്നു വി​ളി​ക്ക​പ്പെ​ടും'' (മ​ത്താ​യി 5:9). സ​മാ​ധാ​നം ആ​ഗ്ര​ഹി​ക്കു​ന്ന​തും സ​മാ​ധാ​നം സ്ഥാ​പി​ക്കു​ന്ന​തും വ്യ​ത്യ​സ്ത​മാ​ണ്. സ​മാ​ധാ​നം സ്ഥാ​പി​ക്കാ​ൻ ന​മ്മു​ടെ വാ​ക്കു​ക​ളി​ലും പ്ര​വൃ​ത്തി​ക​ളി​ലും ബോ​ധ​പൂ​ർ​വ​മാ​യ ശ്ര​മം ആ​വ​ശ്യ​മാ​ണ്.

ബെ​ർ​ന്ന​യു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന​ത് ഒ​രു തൂ​ലി​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, ഇ​ന്നു ലോ​ക​ത്തെ മു​ഴു​വ​ൻ ബ​ന്ധി​പ്പി​ക്കാ​ൻ ക​ഴി​യു​ന്ന ആ​ശ​യ​വി​നി​മ​യ സാ​ധ്യ​ത​ക​ളാ​ണ് ന​മു​ക്കു ല​ഭ്യ​മാ​യി​രി​ക്കു​ന്ന​ത്. അ​വ ഉ​പ​യോ​ഗി​ച്ച് മ​നു​ഷ്യ​ർ​ക്കി​ട​യി​ൽ വി​ദ്വേ​ഷ​ത്തി​ന്‍റെ മ​തി​ലു​ക​ൾ പ​ണി​യ​ണോ അ​തോ സ്നേ​ഹ​ത്തി​ന്‍റെ​യും സ​മാ​ധാ​ന​ത്തി​ന്‍റെ​യും പാ​ല​ങ്ങ​ൾ നി​ർ​മി​ക്ക​ണ​മോ എ​ന്നു തീ​രു​മാ​നി​ക്കേ​ണ്ട​തു ന​മ്മ​ളാ​ണ്! അ​തു ന​മ്മു​ടെ ഓ​ർ​മ​യി​ലു​ണ്ടാ​യി​രി​ക്ക​ട്ടെ.

Corehub Up