Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Sunday

Sunday Special

അ​ട്ട​ത്തോ​ട് സ്കൂ​ളി​ലു​ണ്ട് ഗു​ണ​പാ​ഠ​ങ്ങ​ൾ

ഗ​വ​ൺ​മെ​ന്‍റ് ട്രൈ​ബ​ല്‍ സ്കൂ​ള്‍ അ​ട്ട​ത്തോ​ട്. ശ​ബ​രി​മ​ല പ​ന്പ ഉ​ള്‍​വ​ന​ങ്ങ​ളി​ല്‍​നി​ന്ന് മൈ​ലു​ക​ള്‍ താ​ണ്ടി അ​ക്ഷ​രം പ​ഠി​ക്കാ​നെ​ത്തു​ന്ന ഇ​വി​ട​ത്തെ ഗോ​ത്ര​വാ​സി കു​ട്ടി​ക​ൾ​ക്ക് ക​രു​ത​ലും കാ​വ​ലും അ​വ​രു​ടെ അ​ധ്യാ​പ​ക​രാ​ണ്. ദി​വ​സം മൂ​ന്നു​നേ​രം പോ​ഷ​ക​സ​മൃ​ദ്ധ​മാ​യി ഭ​ക്ഷ​ണ​മൊ​രു​ക്കി​ക്കൊ​ടു​ക്കും. ഉ​ച്ച​യ്ക്ക് മീ​നും കോ​ഴി​യി​റ​ച്ചി​യും പ​ച്ച​ക്ക​റി​ക​ളും ചേ​ര്‍​ന്നു​ള്ള സ​ദ്യ. ഇ​വി​ടെ മീ​ന്‍ വി​ല കൊ​ടു​ത്തു വാ​ങ്ങു​ക​യ​ല്ല, സ്കൂ​ള്‍ വ​ള​പ്പി​ലെ കു​ള​ങ്ങ​ളി​ല്‍ വ​ള​ര്‍​ത്തു​ക​യാ​ണ്.

കൂ​ണ്‍ കൃ​ഷി​യും തേ​നീ​ച്ച വ​ള​ര്‍​ത്ത​ലു​മു​ണ്ട്. പെ​രു​നാ​ട് പ​ഞ്ചാ​യ​ത്ത് കൃ​ഷി​ഭ​വ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ 300 കൂ​ട​ക​ളി​ലാ​ണ് വെ​ണ്ട, വ​ഴു​ത​ന, പ​യ​ര്‍, ത​ക്കാ​ളി, ചീ​ര തു​ട​ങ്ങി​യ​വ വ​ള​ര്‍​ത്തു​ന്ന​ത്. അ​വി​യ​ലി​നും തോ​ര​നും സാ​മ്പാ​റി​നും ആ​വ​ശ്യ​മാ​യ വി​ഭ​വ​ങ്ങ​ള്‍ സ്വ​ന്തം തോ​ട്ട​ത്തി​ല്‍ ഉ​ത്പാ​ദി​പ്പി​ക്കു​ക​യാ​ണ് അ​ധ്യാ​പ​ക​രും കു​ട്ടി​ക​ളും. ന​ന​യ്ക്കു​ന്ന​തി​നു​ള്ള പ്ര​ത്യേ​ക ക്ര​മീ​ക​ര​ണ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി​ക​ള്‍ ന​ല്‍​കു​ന്ന​തി​നൊ​പ്പം കു​ട്ടി​ക​ളെ കൃ​ഷി പ​രി​ശീ​ലി​പ്പി​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. ക്ലാ​സ് മു​റി​ക​ളി​ലെ പു​സ്ത​ക​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ​ഠ​നം​പോ​ലെ സ്കൂ​ള്‍ വ​ള​പ്പി​ല്‍​നി​ന്ന് ഇ​വ​ര്‍ നി​ര​വ​ധി പ​രി​സ്ഥി​തി പാ​ഠ​ങ്ങ​ളും അ​ഭ്യ​സി​ക്കു​ന്നു. പു​ട്ട്, അ​പ്പം, ഇ​ഡ്ഡ​ലി, ദോ​ശ, ഉ​പ്പു​മാ​വ് എ​ന്നി​ങ്ങ​നെ നീ​ളു​ന്നു ഓ​രോ ദി​വ​സ​വും പ്ര​ഭാ​ത​ഭ​ക്ഷ​ണം. പ​യ​ര്‍, ക​ട​ല, സാ​മ്പാ​ര്‍, ച​മ്മ​ന്തി തു​ട​ങ്ങി​യ ക​റി​ക​ളും. വൈ​കു​ന്നേ​രം ചാ​യ​യും ചെ​റു​ക​ടി​യും. ദി​വ​സ​വും പാ​ലും മു​ട്ട​യും ഉ​ണ​ങ്ങി​യ പ​ഴ​ങ്ങ​ളും കൊ​ടു​ക്കും. വെ​റു​തെ പാ​ല്‍ എ​ന്നു പ​റ​ഞ്ഞാ​ല്‍​പോ​രാ ബൂ​സ്റ്റും ഹോ​ര്‍​ലി​ക്സും മെ​നു​വി​ന്‍റെ ഭാ​ഗ​മാ​ണ്.

വൈ​കു​ന്നേ​രം അ​ക​ലെ ഉ​ള്‍​വ​ന​ത്തി​ലേ​ക്കു പോ​കു​ന്ന കു​ട്ടി​ക​ള്‍​ക്ക് അ​ത്താ​ഴ​ത്തി​നു പൊ​തി​ച്ചോ​ര്‍​കൂ​ടി കൊ​ടു​ത്താ​ണ് അ​ധ്യാ​പ​ക​ര്‍ അ​യ​യ്ക്കു​ന്ന​ത്. ഒ​ന്നാം ക്ലാ​സ് മു​ത​ല്‍ നാ​ലാം ക്ലാ​സ് വ​രെ 40 വി​ദ്യാ​ര്‍​ഥി​ക​ളും അ​ഞ്ച് അ​ധ്യാ​പ​ക​രു​മു​ണ്ട് ശ​ബ​രി​മ​ല വ​ന​മേ​ഖ​ല​യി​ലെ ഏ​ക സ​ര്‍​ക്കാ​ര്‍ ട്രൈ​ബ​ല്‍ എ​ൽ​പി സ്കൂ​ളി​ല്‍. ശ്രീ​ജ രാ​ജാ​ണ് ഇ​പ്പോ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക. സു​ബീ​ഷ്, സാ​ജി​ത, അ​മി​ത, ശ്രീ​ല​ക്ഷ്മി എ​ന്നി​വ​രാ​ണ് മ​റ്റ് അ​ധ്യാ​പ​ക​ര്‍. പ​മ്പ ഉ​ള്‍​വ​ന​ത്തി​ല്‍ മു​പ്പ​തു കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ലു​ള്ള കു​ട്ടി​ക​ളാ​ണ് അ​ട്ട​ത്തോ​ട് ഗ​വ. ട്രൈ​ബ​ല്‍ എ​ല്‍​പി സ്കൂ​ളി​ലെ പ​ഠി​താ​ക്ക​ള്‍. ഉ​ള്‍​വ​ന​ത്തി​ല്‍ പ​രി​മി​തി​ക​ളോ​ടും പ​ട്ടി​ണി​യോ​ടും പ​ട​വെ​ട്ടു​ന്ന മ​ല​മ്പ​ണ്ടാ​രം, മ​ല​യ​ര​യ, ഊ​രാ​ളി ആ​ദി​വാ​സി വി​ഭാ​ഗ​ക്കാ​രു​ടെ മ​ക്ക​ളാ​ണി​വ​ര്‍.

ളാ​ഹ, മ​ഞ്ഞ​ത്തോ​ട്, പ്ലാ​പ്പ​ള്ളി, അ​ട്ട​ത്തോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നു​ള്ള കു​ട്ടി​ക​ളെ വ​ന​പാ​ത​യി​ലൂ​ടെ സ്കൂ​ള്‍ ബ​സി​ല്‍ രാ​വി​ലെ എ​ത്തി​ച്ച് വൈ​കു​ന്നേ​രം ഊ​രു​ക​ളി​ല്‍ തി​രി​കെ​യെ​ത്തി​ക്കും. രാ​വി​ലെ ഏ​ഴ​ര​യ്ക്ക് പു​റ​പ്പെ​ട്ട് വൈ​കു​ന്നേ​രം അ​ഞ്ച​ര​യ്ക്ക് ഊ​രു​ക​ളി​ലെ​ത്തും. ഈ ​സ്കൂ​ളി​ല്‍ അ​ധ്യാ​പ​ക​ര്‍ ര​ക്ഷാ​ക​ര്‍​ത്താ​ക്ക​ളും അ​ന്ന​ദാ​താ​ക്ക​ളു​മാ​യി ഗോ​ത്ര​വാ​സി കു​ട്ടി​ക​ള്‍​ക്കു​വേ​ണ്ടി ജീ​വി​ക്കു​ന്നു.

സ്വ​യം​പ​ര്യാ​പ്ത​ത​യു​ടെ പാ​ഠം

ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് ശു​ദ്ധ​മാ​യ മ​ത്സ്യം കൊ​ടു​ക്കാ​ന്‍ 1.6 ല​ക്ഷം ലി​റ്റ​ര്‍ ശേ​ഷി​യു​ള്ള മൂ​ന്ന് ബ​യോ​ഫ്ളോ​ക് കു​ള​ങ്ങ​ളാ​ണ് ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ​യും പെ​രു​നാ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ഏ​ഴ​ര ല​ക്ഷം രൂ​പ ചെ​ല​വി​ല്‍ നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്. തി​ലോ​പ്പി​യ, ആ​സാം വാ​ള, വ​രാ​ല്‍ ഇ​നം മ​ത്സ്യ​ങ്ങ​ളെ​യാ​ണ് കു​ള​ങ്ങ​ളി​ല്‍ വ​ള​ര്‍​ത്തു​ന്ന​ത്.

ഓ​രോ കു​ള​ത്തി​ലും ആ​യി​രം വീ​തം മ​ത്സ്യ കു​ഞ്ഞു​ങ്ങ​ളെ നി​ക്ഷേ​പി​ക്കും. വ​ള​ര്‍​ച്ച​യെ​ത്തി​യ മീ​നു​ക​ളെ ക​റി​വ​ച്ചും വ​റു​ത്തും കൊ​ടു​ക്കും. മീ​ന്‍​കു​ഞ്ഞു​ങ്ങ​ളെ നി​ക്ഷേ​പി​ക്കു​ന്ന​തു മു​ത​ല്‍ മീ​ന്‍ പി​ടി​ക്കു​ന്ന​തു വ​രെ കു​ട്ടി​ക​ളു​ടെ വി​നോ​ദ​മാ​ണ്. വ​ന​ത്തി​ലെ കു​ട്ടി​ക​ള്‍​ക്ക് വി​ദ്യാ​ഭ്യാ​സം ന​ല്‍​കു​ന്ന​തി​നൊ​പ്പം അ​വ​രെ സ്വ​യം​പ​ര്യാ​പ്ത​രാ​ക്കു​ക എ​ന്ന​തും സ്കൂ​ളി​ന്‍റെ പ്ര​വ​ര്‍​ത്ത​ന ല​ക്ഷ്യ​മാ​ണെ​ന്ന് അ​ധ്യാ​പ​ക​ന്‍ കെ.​എം. സു​ബീ​ഷ് പ​റ​ഞ്ഞു.

ദി​വ​സ​വും വ​സ്ത്ര​ങ്ങ​ള്‍ അ​ല​ക്കാ​ന്‍ പ്ര​യാ​സ​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ വാ​സ​സ്ഥ​ല​ങ്ങ​ളി​ല്‍​നി​ന്നാ​ണ് പ​ല വി​ദ്യാ​ര്‍​ഥി​ക​ളും വ​രു​ന്ന​ത്. വ​ന​പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ​യു​ള്ള യാ​ത്ര​യ്ക്കി​ട​യി​ല്‍ വ​സ്ത്ര​ങ്ങ​ള്‍ പ​ല​പ്പോ​ഴും അ​ഴു​ക്കാ​വു​ക​യോ കീ​റി​പ്പോ​വു​ക​യോ ചെ​യ്യാ​റു​ണ്ടാ​യി​രു​ന്നു. ഇ​ത് മ​ന​സി​ലാ​ക്കി​യ അ​ധ്യാ​പ​ക​ര്‍ കു​ട്ടി​ക​ളു​ടെ വ​സ്ത്ര​ങ്ങ​ള്‍ അ​ല​ക്കി​ക്കൊ​ടു​ക്കാ​ന്‍ തു​ട​ങ്ങി.

രാ​വി​ലെ കു​ട്ടി​ക​ള്‍​ക്ക് വൃ​ത്തി​യു​ള്ള വ​സ്ത്ര​ങ്ങ​ള്‍ ന​ല്‍​കു​ക​യും ക്ലാ​സു​ക​ള്‍​ക്ക്ശേ​ഷം തി​രി​കെ വാ​ങ്ങു​ക​യും ചെ​യ്യു​ന്ന സം​വി​ധാ​നം സ്കൂ​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി. ഓ​രോ യൂ​ണി​ഫോ​മി​നും ന​ന്പ​ർ അ​ട​യാ​ള​മു​ള്ള​തി​നാ​ൽ മാ​റി​പ്പോ​വു​ക​യി​ല്ല. ആ​ൺ​കു​ട്ടി​ക​ൾ​ക്കും പെ​ൺ​കു​ട്ടി​ക​ൾ​ക്കും ഡ്ര​സിം​ഗ് റൂ​മു​ക​ൾ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. യൂ​ണി​ഫോം ക​ഴു​കാ​ൻ സ്കൂ​ളി​ല്‍ വാ​ഷിം​ഗ് മെ​ഷീ​നും ഇ​സ്തി​രി​പ്പെ​ട്ടി​യും സ​ന്ന​ദ്ധ​സം​ഘ​ട​ന സം​ഭാ​വ​ന ചെ​യ്തി​ട്ടു​ണ്ട്. കു​ട്ടി​ക​ളു​ടെ വ​സ്ത്ര​ങ്ങ​ൾ ‍ ക​ഴു​കി ഉ​ണ​ക്കി ഇ​സ്തി​രി​യി​ടു​ന്ന​ത് അ​ധ്യാ​പ​ക​ര്‍​ത​ന്നെ.

ഉ​ള്‍​വ​ന​ങ്ങ​ളി​ല്‍ പാ​ര്‍​ക്കു​ന്ന ഗോ​ത്ര​വാ​സി ഊ​രു​ക​ളി​ല്‍ മ​ഴ​ക്കാ​ല​മാ​യാ​ല്‍ വ​റു​തി​യാ​ണ്. തേ​ന്‍, കു​ന്തി​രി​ക്കം, ഔ​ഷ​ധ​സ​സ്യ​ങ്ങ​ള്‍ തു​ട​ങ്ങി​യ വ​ന​വി​ഭ​വ​ങ്ങ​ള്‍ ശേ​ഖ​രി​ച്ചാ​ണ് ഇ​വ​ര്‍ ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന​ത്. ഇ​ത്ത​രം ജോ​ലി​ക​ള്‍​ക്കാ​യി മാ​താ​പി​താ​ക്ക​ളെ അ​നു​ഗ​മി​ക്കു​ന്ന കു​ട്ടി​ക​ള്‍​ക്ക് സ്കൂ​ള്‍ പ​ഠ​നം അ​ട​ഞ്ഞ അ​ധ്യാ​യ​മാ​യി. കാ​ട്ടു​തേ​നും കാ​ട്ടു​കി​ഴ​ങ്ങു​ക​ളു​മാ​ണ് വ​ന​വാ​സി​ക​ളു​ടെ പ്ര​ധാ​ന ഭ​ക്ഷ​ണം. മു​ന്‍​പൊ​ക്കെ മ​തി​യാ​യ ഭ​ക്ഷ​ണ​മി​ല്ലാ​ത്ത​തി​നാ​ല്‍ കാ​ട്ടി​ലെ കു​ട്ടി​ക​ള്‍ പു​റം​ലോ​ക​ത്തേ​ക്ക് വ​രാ​ന്‍ താ​ത്പ​ര്യ​പ്പെ​ട്ടി​രു​ന്നി​ല്ല.

അ​തി​നാ​ല്‍ എ​ഴു​ത്തും വാ​യ​ന​യും അ​റി​യാ​ത്ത കു​ട്ടി​ക​ള്‍ വ​ന​ത്തി​ല്‍ ഏ​റെ​പ്പേ​രു​ണ്ടാ​യി​രു​ന്നു. പ​ഠ​നം ഉ​റ​പ്പാ​ക്കാ​നും പോ​ഷ​കാ​ഹാ​ര​ക്കു​റ​വു​ള്ള കു​ട്ടി​ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​നു​മു​ള്ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് സ​ര്‍​ക്കാ​ര്‍, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് മൂ​ന്നു നേ​ര​വും ഭ​ക്ഷ​ണം ന​ല്‍​കു​ന്ന​ത്. മ​ധ്യ​വേ​ന​ല്‍ അ​വ​ധി​ക്കാ​ല​ത്ത് സ്കൂ​ള്‍ അ​ട​യ്ക്കു​മ്പോ​ൾ ഊ​രു​ക​ളി​ലെ കു​ട്ടി​ക​ള്‍​ക്ക് കാ​ട്ടി​ല്‍ ഭ​ക്ഷ​ണം മു​ട​ങ്ങി​ല്ല. ഗ്രാ​മ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ള്‍, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ള്‍ തു​ട​ങ്ങി​യ​വ​യു​ടെ സ​ഹ​ക​ര​ണ​ത്തി​ലാ​ണ് ‘കാ​ട​റി​യു​ന്ന​വ​രു​ടെ വ​യ​റെ​രി​യാ​തി​രി​ക്കാ​ൻ’ എ​ന്ന പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​ത്.

ക​രു​ത​ലൊ​രു​ക്കി​യ​ത് ബി​ജു തോ​മ​സ്

ഇ​ക്ക​ഴി​ഞ്ഞ മേ​യി​ല്‍ വി​ര​മി​ച്ച ബി​ജു തോ​മ​സ് അ​മ്പൂ​രി പ്ര​ധാ​ന അ​ധ്യാ​പ​ക​നാ​യി​രി​ക്കെ​യാ​ണ് വി​പു​ല​മാ​യ പ​ദ്ധ​തി​ക​ള്‍ സ്കൂ​ളി​ല്‍ ന​ട​പ്പാ​ക്കി​യ​ത്. തി​രു​വ​ല്ല മു​ത്തൂ​ര്‍ ഗ​വ.​എ​ല്‍.​പി. സ്കൂ​ളി​ല്‍​നി​ന്ന് സ്ഥാ​ന​ക്ക​യ​റ്റം കി​ട്ടി പ്ര​ഥ​മാ​ധ്യാ​പ​ക​നാ​യി 2021 ഒ​ക്‌​ടോ​ബ​റി​ലാ​ണ് ബി​ജു തോ​മ​സ് അ​ട്ട​ത്തോ​ട് സ്കൂ​ളി​ലെ​ത്തി​യ​ത്. അ​സൗ​ക​ര്യ​ങ്ങ​ളി​ല്‍ വീ​ര്‍​പ്പു​മു​ട്ടു​ക​യാ​യി​രു​ന്നു അ​ക്കാ​ല​ത്ത് ഈ ​സ​ര്‍​ക്കാ​ര്‍ സ്കൂ​ള്‍.

പ​ത്ത​നം​തി​ട്ട​യി​ല്‍​നി​ന്ന് അ​രി​യും മ​റ്റ് സാ​ധ​ന​ങ്ങ​ളും വാ​ങ്ങി എ​ല്ലാ തി​ങ്ക​ളാ​ഴ്ച​യും 58 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള സ്കൂ​ളി​ലെ​ത്ത​ണം. സ്കൂ​ട്ട​റി​ല്‍ കെ​ട്ടി​വ​ച്ച അ​രി​ച്ചാ​ക്കി​നും പ​ച്ച​ക്ക​റി​ക്കു​മി​ട​യി​ല്‍ ഞെ​രു​ങ്ങി​യി​രു​ന്നാ​ണ് ഇ​ദ്ദേ​ഹം കാ​ടി​ന് ന​ടു​വി​ലെ എ​ല്‍.​പി.​സ്കൂ​ളി​ലെ​ത്തി​യി​രു​ന്ന​ത്. വ​ന്യ​മൃ​ഗ​ശ​ല്യ​വും എ​ത്തി​ച്ചേ​രാ​നു​ള്ള പ്ര​യാ​സ​വും കാ​ര​ണം ഇ​വി​ടെ നി​യ​മി​ത​രാ​കു​ന്ന അ​ധ്യാ​പ​ക​രേ​റെ​യും സ്ഥ​ലം​മാ​റ്റം ത​ര​പ്പെ​ടു​ത്തി സ്കൂ​ള്‍ വി​ടു​ക​യാ​യി​രു​ന്നു പ​തി​വ്.

റോ​ഡു​നി​ര​പ്പി​ല്‍​നി​ന്ന് താ​ഴ്ച​യി​ലു​ള്ള സ്കൂ​ളി​ലേ​ക്ക് 105 പ​ടി​ക​ളി​റ​ങ്ങ​ണം. കു​ട്ടി​ക​ള്‍​ക്കു​ള്ള ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ള്‍ ബി​ജു തോ​മ​സ് ത​ല​യി​ല്‍ ചു​മ​ന്നാ​ണ് എ​ത്തി​ച്ചി​രു​ന്ന​ത്. കാ​ന​ന​പാ​ത​യി​ലു​ട​നീ​ളം വ​ന്യ​മൃ​ഗ​ങ്ങ​ളെ കാ​ണു​ക പ​തി​വാ​യി​രു​ന്നു. കാ​ട്ടാ​ന​യും ക​ടു​വ​യും പു​ലി​യും ക​ര​ടി​യു​മൊ​ക്കെ വി​ളി​പ്പാ​ട​ക​ലെ നീ​ങ്ങു​ന്ന​തു ക​ണ്ടി​ട്ടു​ണ്ട്. ഇ​തൊ​രു പ​തി​വാ​യ​പ്പോ​ള്‍ ബി​ജു​വി​ന് ഭ​യം വി​ട്ടു​മാ​റി. ഇ​ദ്ദേ​ഹം ചു​മ​ത​ല​യേ​റ്റ് ര​ണ്ടു വ​ര്‍​ഷ​ത്തി​നു​ശേ​ഷം പു​തി​യ സ്കൂ​ള്‍​കെ​ട്ടി​ടം വ​ന്നു. സ്കൂ​ളി​ല്‍ മീ​ന്‍​വ​ള​ര്‍​ത്ത​ലും പ​ച്ച​ക്ക​റി​ത്തോ​ട്ട​വും തേ​നീ​ച്ച വ​ള​ര്‍​ത്ത​ലും കൂ​ണ്‍ കൃ​ഷി​യു​മൊ​ക്കെ തു​ട​ങ്ങി​യ​തും ഇ​ദ്ദേ​ഹ​മാ​ണ്.

‘ഏ​റെ കു​ട്ടി​ക​ളു​ടെ​യും ആ​രോ​ഗ്യ​നി​ല​വാ​രം പ​രി​മ​മാ​യി​രു​ന്നു. വി​ശ​ന്നു​പൊ​രി​ഞ്ഞ് ഉ​ച്ച​ഭ​ക്ഷ​ണം അ​തി​വേ​ഗ​ത്തി​ല്‍ ക​ഴി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ ഭാ​വം എ​ന്നെ ഏ​റെ വേ​ദ​നി​പ്പി​ച്ചി​രു​ന്നു. പ​ല​പ്പോ​ഴും വീ​ടു​ക​ളി​ല്‍ മു​ഴു​പ്പ​ട്ടി​ണി​യാ​കും. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും സ​മൃ​ദ്ധ​മാ​യ ഭ​ക്ഷ​ണം കൊ​ടു​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. പോ​ഷ​ക​സ​മൃ​ദ്ധ​മാ​യ ഭ​ക്ഷ​ണം കൊ​ടു​ത്ത​തോ​ടെ അ​വ​രു​ടെ മ​ന​സു നി​റ​യു​ന്ന​തും ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ന്ന​തും ഏ​റെ സ​ന്തോ​ഷം പ​ക​രു​ന്ന​താ​യി​രു​ന്നു’- ബി​ജു തോ​മ​സ് പ​റ​ഞ്ഞു. ഇ​ദ്ദേ​ഹം തു​ട​ങ്ങി​യ സ്വ​യം​പ​ര്യാ​പ്ത സം​രം​ഭ​ങ്ങ​ള്‍ നി​ല​വി​ലെ അ​ധ്യാ​പ​ക​ര്‍ അ​തേ​പ​ടി ആ​ത്മാ​ര്‍​ഥ​മാ​യി തു​ട​രു​ന്നു.

കാ​ട്ടാ​ന​യും ക​ടു​വ​യു​മു​ണ്ട്

ര​ണ്ടു പ​തി​റ്റാ​ണ്ടി​ന​പ്പു​റം അ​ട്ട​ത്തോ​ട് വ​നാ​ന്ത​ര​ങ്ങ​ളി​ലെ കു​ട്ടി​ക​ള്‍​ക്ക് വി​ദ്യാ​ഭ്യാ​സ​ത്തി​ന് സാ​ധ്യ​ത​ക​ളു​ണ്ടാ​യി​രു​ന്നി​ല്ല. 2015ല്‍ ​സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ ഇ​ട​പെ​ട​ലി​ല്‍ ആ​ദി​വാ​സി ഊ​രു​ക​ളി​ല്‍ ഏ​കാ​ധ്യാ​പ​ക വി​ദ്യാ​ല​യ​ങ്ങ​ള്‍​ക്കു തു​ട​ക്ക​മാ​യി. അ​ട്ട​ത്തോ​ട് ഏ​കാ​ധ്യാ​പ​ക​വി​ദ്യാ​ല​യം പി​ന്നീ​ട് ട്രൈ​ബ​ല്‍ പ്രൈ​മ​റി സ്കൂ​ളാ​യി ഉ​യ​ര്‍​ത്തു​ക​യാ​യി​രു​ന്നു. പ്ര​ധാ​ന അ​ധ്യാ​പ​ക​ന്‍ ഉ​ള്‍​പ്പെ​ടെ മൂ​ന്ന് അ​ധ്യാ​പ​ക​രും ഇ​രു​പ​തു കു​ട്ടി​ക​ളു​മാ​യി തു​ട​ക്കം.

പെ​രു​നാ​ട് പ​ഞ്ചാ​യ​ത്ത് താ​ല്‍​ക്കാ​ലി​ക​മാ​യി നി​ര്‍​മി​ച്ചു​കൊ​ടു​ത്ത ആ​സ്ബ​റ്റോ​സ് ഷീ​റ്റി​ട്ടു മ​റ​ച്ച ര​ണ്ടു​മു​റി കെ​ട്ടി​ട​മാ​യി​രു​ന്നു സ്കൂ​ള്‍. കാ​ട്ടാ​ന​യും കു​ര​ങ്ങും സ്കൂ​ള്‍​മു​റ്റം വ​രെ ക​യ​റി​യി​റ​ങ്ങും. വേ​ന​ല്‍​ച്ചൂ​ടി​ൽ സ്കൂ​ളി​നു മു​ക​ളി​ല്‍​നി​ന്ന് വി​ഷ​പ്പാ​മ്പു​ക​ള്‍ ക്ലാ​സി​ലേ​ക്ക് വീ​ഴു​ക പ​തി​വാ​യി​രു​ന്നു. ഈ ​ദു​രി​തം താ​ങ്ങാ​നാ​വാ​തെ നി​യ​മി​ത​രാ​യ പ​ല അ​ധ്യാ​പ​ക​രും അ​വ​ധി​യെ​ടു​ത്തും സ്ഥ​ലം മാ​റ്റം വാ​ങ്ങി​യും വ​നം​വി​ട്ടി​റ​ങ്ങി. 2021 ഒ​ക്‌​ടോ​ബ​റി​ല്‍ റീ​ബി​ല്‍​ഡ് കേ​ര​ള പ​ദ്ധ​തി​യി​ല്‍ സ്ഥ​ല​വും ഫ​ണ്ടും വാ​ങ്ങി​യെ​ടു​ത്ത് അ​ട്ട​ത്തോ​ട്ടു​നി​ന്നും നാ​ലു കി​ലോ​മീ​റ്റ​ര്‍ മാ​റി നി​ല​യ്ക്ക​ലി​ല്‍ പു​തി​യ കെ​ട്ടി​ടം പ​ണി​തു.

അ​ട്ട​ത്തോ​ട് സ്കൂ​ളി​ല്‍ നാ​ലാം ക്ലാ​സ് പ​ഠി​ച്ചി​റ​ങ്ങി​യാ​ല്‍ തു​ട​ര്‍​പ​ഠ​ന​ത്തി​ന് 29 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ കി​സു​മം ഗ​വ. എ​ച്ച്എ​സ്എ​സി​ലേ സൗ​ക​ര്യ​മു​ള്ളു. അ​ട്ട​ത്തോ​ട് സ്കൂ​ളി​ല്‍ നാ​ലാം ക്ലാ​സ് ക​ഴി​ഞ്ഞാ​ല്‍ പ​ഠ​നം നി​ല​യ്ക്കു​ക​യാ​യി​രു​ന്നു പ​തി​വ്. ഇ​തി​ന് പ​രി​ഹാ​ര​മാ​യി ഇ​വി​ടെ നാ​ലാം ക്ലാ​സ് ക​ഴി​ഞ്ഞ കു​ട്ടി​ക​ളെ അ​ട്ട​ത്തോ​ട് സ്കൂ​ള്‍ ബ​സി​ല്‍ കി​സു​മം സ്കൂ​ളി​ല്‍ ഉ​പ​രി​പ​ഠ​ന​ത്തി​ന് ദി​വ​സ​വും എ​ത്തി​ക്കു​ന്നു​ണ്ട്.
പെ​രു​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും റാ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ട്രൈ​ബ​ല്‍ വി​ഭാ​ഗ​ത്തി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് അ​ട്ട​ത്തോ​ട് സ്കൂ​ളി​ന്‍റെ പ്ര​വ​ര്‍​ത്ത​നം. ജെ​ന്‍​ഡ​ര്‍ ന്യൂ​ട്ര​ല്‍ യൂ​ണി​ഫോം ന​ട​പ്പാ​ക്കി​യ ആ​ദ്യ ട്രൈ​ബ​ല്‍ സ്കൂ​ളാ​ണി​ത്. ബു​ധ​നാ​ഴ്ച​ക​ളി​ല്‍ ആ​ണ്‍, പെ​ണ്‍ വ്യ​ത്യാ​സ​മി​ല്ലാ​തെ സ്കൂ​ളി​ന്‍റെ പേ​രെ​ഴു​തി​യ ചു​വ​ന്ന ടീ ​ഷ​ര്‍​ട്ടാ​ണ് യൂ​ണി​ഫോം.

ശ​ബ​രി​മ​ല വ​ന​മേ​ഖ​ല​യോ​ടു ചേ​ര്‍​ന്നു​ള്ള ത​ങ്ങ​ളു​ടെ ആ​ദി​വാ​സി ഊ​രു​ക​ളി​ലെ ദു​രി​ത​പൂ​ര്‍​ണ​മാ​യ ജീ​വി​ത​ത്തെ​ക്കു​റി​ച്ച് പ​റ​യാ​ന്‍ ഈ ​കു​ട്ടി​ക​ൾ​ക്കെ​ല്ലാം അ​നു​ഭ​വ​ങ്ങ​ൾ ഏ​റെ​യു​ണ്ട്. വ​ന​ത്തി​ല്‍​നി​ന്ന് തോ​ടു​ക​ളും മ​ല​ക​ളും ക​യ​റി​യി​റ​ങ്ങ​ണം സ്കൂ​ളി​ലെ​ത്താ​ന്‍. മ​ഴ​ക്കാ​ല​ത്ത് മി​ന്ന​ല്‍ പ്ര​ള​യ​മു​ണ്ടാ​കും. വ​ഴി​യി​ല്‍ വ​ന്യ​മൃ​ഗ​ങ്ങ​ള്‍ ഏ​റെ​യു​ണ്ടാ​കും. ഈ ​പ​രി​മി​തി​ക​ളെ മ​റി​ക​ട​ന്ന് കാ​ട്ടി​ലെ കു​ട്ടി​ക​ള്‍ അ​ട്ട​ത്തോ​ട്ടി​ൽ എ​ത്തു​ക​യാ​ണ് പ​ഠി​ച്ചു മി​ടു​ക്ക​രാ​കാ​ന്‍.

SUNDAY DEEPIKA

ഒ​രു ‘നോ’ ​ര​ക്ഷി​ച്ച ജീ​വി​ത​ങ്ങ​ള്‍

ചി​ന്താ​വി​ഷ​യം

1960 സെ​പ്റ്റം​ബ​ര്‍. അ​മേ​രി​ക്ക​യി​ലെ ഫു​ഡ് ആ​ന്‍​ഡ് ഡ്ര​ഗ് അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍റെ ഓ​ഫി​സി​ല്‍ (എ​ഫ്ഡി​എ) ഒ​രു പു​തി​യ മ​രു​ന്നി​ന് അം​ഗീ​കാ​രം ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടു​ള്ള അ​പേ​ക്ഷ എ​ത്തി. താ​ലി​ഡോ​മൈ​ഡ് എ​ന്നാ​യി​രു​ന്നു ആ ​മ​രു​ന്നി​ന്‍റെ പേ​ര്. ഉ​റ​ക്ക​മി​ല്ലാ​യ്മ​യ്ക്കും ഉ​ത്ക​ണ്ഠ​യ്ക്കും പ​രി​ഹാ​ര​മാ​യി യൂ​റോ​പ്പി​ലെ പ​ല രാ​ജ്യ​ങ്ങ​ളി​ലും അ​ത് ഉ​പ​യോ​ഗി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ഗ​ര്‍​ഭ​കാ​ല​ത്തെ ഛര്‍​ദി​യും അ​സ്വ​സ്ഥ​ത​ക​ളും കു​റ​യ്ക്കാ​നും ചി​ല​ര്‍ ഈ ​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ചി​രു​ന്നു. സു​ര​ക്ഷി​ത​മാ​യ മ​രു​ന്നാ​ണെ​ന്നാ​യി​രു​ന്നു നി​ര്‍​മാ​താ​ക്ക​ളു​ടെ അ​വ​കാ​ശ​വാ​ദം. അ​മേ​രി​ക്ക​യി​ലും അ​തു വി​പ​ണി​യി​ലെ​ത്തി​ക്കാ​നു​ള്ള അ​നു​മ​തി​യാ​ണ് ജ​ര്‍​മ​നി​യി​ല്‍​നി​ന്നു​ള്ള ഒ​രു ക​ന്പ​നി ആ​വ​ശ്യ​പ്പെ​ട്ട​ത്.

അ​പേ​ക്ഷ പ​രി​ശോ​ധി​ക്കാ​ന്‍ നി​യോ​ഗി​ക്ക​പ്പെ​ട്ട​ത് എ​ഫ്ഡി​എ​യി​ല്‍ പു​തു​താ​യി ജോ​ലി​യി​ല്‍ പ്ര​വേ​ശി​ച്ച ഫ്രാ​ന്‍​സ​സ് കെ​ല്‍​സി എ​ന്ന വ​നി​താ ഡോ​ക്‌​ട​റാ​യി​രു​ന്നു. കാ​ന​ഡ​യി​ലെ ബ്രി​ട്ടീ​ഷ് കൊ​ളം​ബി​യ​യി​ലു​ള്ള വാ​ന്‍​കു​വ​റി​ലാ​ണ് കെ​ല്‍​സി ജ​നി​ച്ച​ത്. ചെ​റു​പ്പം മു​ത​ൽ ശാ​സ്ത്ര​വി​ഷ​യ​ങ്ങ​ളി​ല്‍ താ​ത്പ​ര്യ​മു​ണ്ടാ​യി​രു​ന്ന കെ​ല്‍​സി മോ​ണ്‍​ട്രി​യോ​ളി​ലെ മ​ക്ഗി​ല്‍ യൂ​ണി​വേ​ഴ്സി​റ്റി​യി​ല്‍​നി​ന്നു ബി​രു​ദ​വും ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ​വും നേ​ടി. തു​ട​ര്‍​ന്ന്, ഷി​ക്കാ​ഗോ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍​നി​ന്ന് ഫാ​ര്‍​മ​ക്കോ​ള​ജി​യി​ല്‍ ഡോ​ക്‌​ട​റേ​റ്റ് നേ​ടി. അ​വി​ടെ​ത്തെ​ന്നെ വൈ​ദ്യ​ശാ​സ്ത്ര​പ​ഠ​ന​വും പൂ​ര്‍​ത്തി​യാ​ക്കി​യ അ​വ​ര്‍ ഗ​വേ​ഷ​ണ​രം​ഗ​ത്തും അ​ധ്യാ​പ​ന​വൃ​ത്തി​യി​ലും ഏ​ര്‍​പ്പെ​ട്ട​തി​നു​ശേ​ഷ​മാ​യി​രു​ന്നു 1960ല്‍ ​എ​ഫ്ഡി​എ​യി​ല്‍ ജോ​ലി​ക്കു പ്ര​വേ​ശി​ച്ച​ത്. മ​രു​ന്നു​ക​ള്‍ മ​നു​ഷ്യ​ശ​രീ​ര​ത്തി​ല്‍ എ​ങ്ങ​നെ പ്ര​വ​ര്‍​ത്തി​ക്കു​ന്നു എ​ന്ന​തി​നെ​ക്കു​റി​ച്ച് വ​ര്‍​ഷ​ങ്ങ​ളോ​ളം പ​ഠി​ച്ച ശാ​സ്ത്ര​ജ്ഞ​യാ​യി​രു​ന്നു അ​വ​ര്‍.

താ​ലി​ഡോ​മൈ​ഡി​ന്‍റെ അ​പേ​ക്ഷ പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ ഡോ. ​കെ​ല്‍​സി​യു​ടെ മ​ന​സി​ല്‍ ചി​ല സം​ശ​യ​ങ്ങ​ള്‍ ഉ​ട​ലെ​ടു​ത്തു. മ​രു​ന്നി​ന്‍റെ സു​ര​ക്ഷി​ത​ത്വം തെ​ളി​യി​ക്കാ​ന്‍ സ​മ​ര്‍​പ്പി​ച്ച വി​വ​ര​ങ്ങ​ള്‍ പ​ര്യാ​പ്ത​മാ​യി അ​വ​ര്‍​ക്കു തോ​ന്നി​യി​ല്ല. പ്ര​ത്യേ​കി​ച്ച് ഗ​ര്‍​ഭി​ണി​ക​ള്‍​ക്കും ഗ​ര്‍​ഭ​സ്ഥ​ശി​ശു​ക്ക​ള്‍​ക്കും എ​ന്തെ​ങ്കി​ലും ദോ​ഷ​മു​ണ്ടാ​കു​മോ എ​ന്ന ചോ​ദ്യ​ത്തി​നു വി​ശ്വ​സ​നീ​യ​മാ​യ ഉ​ത്ത​ര​മി​ല്ലാ​യി​രു​ന്നു.

മ​രു​ന്ന് മ​റ്റ് രാ​ജ്യ​ങ്ങ​ളി​ല്‍ വി​ല്‍​ക്കു​ന്നു​ണ്ട​ല്ലോ എ​ന്നാ​യി​രു​ന്നു മ​രു​ന്നു​നി​ര്‍​മാ​താ​ക്ക​ളു​ടെ അ​വ​കാ​ശ​വാ​ദം. ത​ന്മൂ​ലം, അ​മേ​രി​ക്ക​യി​ലും ഉ​ട​ന്‍ അ​നു​വാ​ദം ല​ഭി​ക്കു​മെ​ന്നു നി​ര്‍​മാ​താ​ക്ക​ള്‍ പ്ര​തീ​ക്ഷി​ച്ചു. എ​ന്നാ​ല്‍, അ​പേ​ക്ഷ അം​ഗീ​ക​രി​ക്കാ​ന്‍ കെ​ല്‍​സി ത​യാ​റാ​യി​ല്ല. കൂ​ടു​ത​ല്‍ ശാ​സ്ത്രീ​യ തെ​ളി​വു​ക​ള്‍ അ​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. ക​ന്പ​നി​യു​ടെ പ്ര​തി​നി​ധി​ക​ള്‍ വീ​ണ്ടും വീ​ണ്ടും കൂ​ടു​ത​ല്‍ രേ​ഖ​ക​ള്‍ സ​മ​ര്‍​പ്പി​ച്ചു അ​നു​വാ​ദ​ത്തി​നു​വേ​ണ്ടി​യു​ള്ള സ​മ്മ​ര്‍​ദം വ​ര്‍​ധി​പ്പി​ച്ചു. എ​ങ്കി​ലും കെ​ല്‍​സി നി​ല​പാ​ട് മാ​റ്റി​യി​ല്ല. മ​രു​ന്ന് അ​പ​ക​ട​ക​ര​മാ​ണെ​ന്ന് കെ​ല്‍​സി ത​റ​പ്പി​ച്ചു പ​റ​ഞ്ഞി​ല്ല. എ​ന്നാ​ല്‍, മ​രു​ന്നു സു​ര​ക്ഷി​ത​മാ​ണെ​ന്ന് തെ​ളി​യി​ക്കാ​ന്‍ മ​തി​യാ​യ വി​വ​ര​ങ്ങ​ളി​ല്ലെ​ന്നാ​യി​രു​ന്നു അ​വ​രു​ടെ നി​ല​പാ​ട്.

ഈ ​വ്യ​ത്യാ​സം വ​ള​രെ പ്ര​ധാ​ന​മാ​ണ്. സം​ശ​യം തോ​ന്നി​യ​തു​കൊ​ണ്ടു​മാ​ത്രം അ​വ​ര്‍ മ​രു​ന്നി​നെ കു​റ്റ​പ്പെ​ടു​ത്തി​യി​ല്ല. അ​തേ​സ​മ​യം, ആ​വ​ശ്യ​മാ​യ തെ​ളി​വു​ക​ളി​ല്ലാ​തെ മ​രു​ന്നു സു​ര​ക്ഷി​ത​മാ​ണെ​ന്ന് അം​ഗീ​ക​രി​ക്കാ​നും ത​യാ​റാ​യി​ല്ല. ശാ​സ്ത്രീ​യ​മാ​യ ഉ​ത്ത​ര​വാ​ദി​ത്വ​ബോ​ധ​മാ​ണ് അ​വ​രു​ടെ ഈ ​തീ​രു​മാ​ന​ത്തെ ന​യി​ച്ച​ത്.

1961 അ​വ​സാ​ന​ത്തോ​ടെ യൂ​റോ​പ്പി​ല്‍​നി​ന്നു ഭ​യാ​ന​ക​മാ​യ വാ​ര്‍​ത്ത​ക​ള്‍ പു​റ​ത്തു​വ​രാ​ന്‍ തു​ട​ങ്ങി. ഗ​ര്‍​ഭ​കാ​ല​ത്തു താ​ലി​ഡോ​മൈ​ഡ് ഉ​പ​യോ​ഗി​ച്ച ചി​ല സ്ത്രീ​ക​ള്‍ പ്ര​സ​വി​ച്ച​പ്പോ​ള്‍ ആ ​കു​ഞ്ഞു​ങ്ങ​ള്‍​ക്ക് ഗു​രു​ത​ര​മാ​യ ജ​ന​ന​വൈ​ക​ല്യ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. ചി​ല കു​ഞ്ഞു​ങ്ങ​ള്‍ കൈ​കാ​ലു​ക​ള്‍ പൂ​ര്‍​ണ​മാ​യി വ​ള​രാ​തെ​യാ​ണു ജ​നി​ച്ച​ത്. മ​റ്റ് ചി​ല കു​ട്ടി​ക​ള്‍​ക്ക് ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ളി​ലും ഗു​രു​ത​ര​മാ​യ ത​ക​രാ​റു​ക​ളു​ണ്ടാ​യി. അ​ന്വേ​ഷ​ണ​ങ്ങ​ള്‍ പു​രോ​ഗ​മി​ച്ച​തോ​ടെ താ​ലി​ഡോ​മൈ​ഡും ഈ ​ദു​ര​ന്ത​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം വ്യ​ക്ത​മാ​യി. അ​പ്പോ​ഴാ​ണ് കെ​ല്‍​സി​യു​ടെ തീ​രു​മാ​ന​ത്തി​ന്‍റെ പ്രാ​ധാ​ന്യം ലോ​കം തി​രി​ച്ച​റി​ഞ്ഞ​ത്.

താ​ലി​ഡോ​മൈ​ഡി​ന് അ​മേ​രി​ക്ക​യി​ല്‍ പൊ​തു​വി​പ​ണ​നാ​നു​മ​തി ല​ഭി​ച്ചി​രു​ന്നി​ല്ല. എ​ങ്കി​ലും പ​രീ​ക്ഷ​ണാ​വ​ശ്യ​ങ്ങ​ള്‍​ക്ക് ചി​ല രോ​ഗി​ക​ള്‍​ക്ക് ഈ ​മ​രു​ന്നു ന​ല്‍​കി​യി​രു​ന്ന​തി​നാ​ല്‍ അ​മേ​രി​ക്ക​യും പൂ​ര്‍​ണ​മാ​യി ഈ ​ദു​ര​ന്ത​ത്തി​ല്‍​നി​ന്ന് ഒ​ഴി​വാ​യി​രു​ന്നി​ല്ല. എ​ങ്കി​ലും കെ​ൽ​സി​യു​ടെ ജാ​ഗ്ര​ത​യും മ​രു​ന്നി​നു വി​പ​ണ​നാ​നു​മ​തി ന​ല്‍​കാ​തി​രു​ന്ന തീ​രു​മാ​ന​വും മൂ​ലം യൂ​റോ​പ്പി​ലേ​തു​പോ​ലെ​യു​ള്ള ദു​ര​ന്തം അ​മേ​രി​ക്ക​യി​ല്‍ ഒ​ഴി​വാ​ക്കാ​ന്‍ ക​ഴി​ഞ്ഞു.

1962 ഓ​ഗ​സ്റ്റ് ഏ​ഴി​ന് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ജോ​ണ്‍ എ​ഫ്. കെ​ന്ന​ഡി വി​ശി​ഷ്‌​ട​മാ​യ ഫെ​ഡ​റ​ല്‍ സി​വി​ലി​യ​ന്‍ സ​ര്‍​വീ​സ് പു​ര​സ്കാ​രം ന​ല്‍​കി കെ​ല്‍​സി​യെ ആ​ദ​രി​ച്ചു. അ​വ​രു​ടെ ശാ​സ്ത്രീ​യ​മാ​യ വി​വേ​ക​വും നോ ​പ​റ​യേ​ണ്ടി​ട​ത്തു നോ ​പ​റ​യാ​നു​ള്ള നി​ല​പാ​ടും പൊ​തു​ജ​നാ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തി​നു ന​ല്‍​കി​യ സം​ഭാ​വ​ന​യു​മാ​ണ് അ​ന്ന് ആ​ദ​രി​ക്ക​പ്പെ​ട്ട​ത്. താ​ലി​ഡോ​മൈ​ഡ് ദു​ര​ന്തം അ​മേ​രി​ക്ക​യി​ലെ മ​രു​ന്നു​ക​ളു​ടെ അം​ഗീ​കാ​ര ന​ട​പ​ടി​ക​ള്‍ കൂ​ടു​ത​ല്‍ ക​ര്‍​ശ​ന​മാ​ക്കാ​നും വ​ഴി​യൊ​രു​ക്കി.

കെ​ൽ​സി​യു​ടെ ജീ​വി​തം ന​മ്മ​ളെ പ​ഠി​പ്പി​ക്കു​ന്ന പാ​ഠം ഒ​രു മ​രു​ന്നി​ന്‍റെ ച​രി​ത്ര​ത്തി​ല്‍ ഒ​തു​ങ്ങി​നി​ല്‍​ക്കു​ന്നി​ല്ല. നോ ​പ​റ​യേ​ണ്ടി​ട​ത്തു നോ ​പ​റ​യാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്വ​വും അ​തി​നു​ള്ള ച​ങ്കൂ​റ്റ​വും അ​വ​ര്‍ കാ​ണി​ച്ചു. അ​വ​രു​ടെ ഈ ​മാ​തൃ​ക ന​മു​ക്കും ഒ​രു പാ​ഠ​മാ​യി​രി​ക്കേ​ണ്ട​താ​ണ്. മ​റ്റു​ള്ള​വ​രെ സ​ന്തോ​ഷി​പ്പി​ക്കാ​നും അ​വ​രു​ടെ അം​ഗീ​കാ​രം നേ​ടാ​നും പ​ല​പ്പോ​ഴും നാം ​ശ്ര​മി​ക്കാ​റു​ണ്ട്. ത​ന്മൂ​ലം അ​വ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന കാ​ര്യ​ങ്ങ​ള്‍​ക്കെ​ല്ലാം സ​മ്മ​തം ന​ല്‍​കു​ന്ന​തു ന​ല്ല ഒ​രു സ്വ​ഭാ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നു നാം ​ക​രു​തി​യേ​ക്കാം. ആ​രു​ടെ​യെ​ങ്കി​ലും ആ​വ​ശ്യ​ത്തോ​ട് വി​യോ​ജി​ച്ചാ​ല്‍ അ​യാ​ള്‍​ക്ക് വി​ഷ​മ​മാ​കു​മോ അ​ല്ലെ​ങ്കി​ല്‍ അ​വ​രു​മാ​യു​ള്ള ബ​ന്ധം ത​ക​രു​മോ എ​ന്നു നാം ​ഭ​യ​പ്പെ​ട്ടേ​ക്കാം. എ​ന്നാ​ല്‍, എ​ല്ലാ കാ​ര്യ​ത്തി​ലും സ​മ്മ​തം മൂ​ളു​ന്ന​തു ന​ന്മ​യാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്നി​ല്ല.

ഒ​രു കു​ട്ടി ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ല്ലാം അ​നു​വ​ദി​ക്കു​ന്ന മാ​താ​പി​താ​ക്ക​ള്‍ അ​വ​നോ​ട് യ​ഥാ​ര്‍​ഥ സ്നേ​ഹ​മാ​ണോ കാ​ണി​ക്കു​ന്ന​ത്? അ​വ​ന്‍റെ ന​ന്മ ഉ​റ​പ്പു​വ​രു​ത്തു​ന്ന കാ​ര്യ​ങ്ങ​ള്‍ മാ​ത്ര​മ​ല്ലേ അ​വ​ര്‍ അ​നു​വ​ദി​ക്കേ​ണ്ട​ത്്? ഒ​രു സു​ഹൃ​ത്ത് അ​പ​ക​ട​ക​ര​മാ​യ ഒ​രു തീ​രു​മാ​ന​മെ​ടു​ത്താ​ല്‍ അ​തി​നെ​ക്കു​റി​ച്ച് മൗ​നം പാ​ലി​ക്കു​ന്ന​തു യ​ഥാ​ര്‍​ഥ സൗ​ഹൃ​ദ​മാ​ണോ? ആ ​സു​ഹൃ​ത്തി​ന്‍റെ തീ​രു​മാ​നം തെ​റ്റാ​ണെ​ങ്കി​ല്‍ അ​യാ​ളു​ടെ ന​ന്മ​യ്ക്കു​വേ​ണ്ടി സ്നേ​ഹ​പൂ​ര്‍​വം അ​തു ചൂ​ണ്ടി​ക്കാ​ണി​ക്കാ​ന്‍ ന​മു​ക്കു ക​ട​മ​യി​ല്ലേ? ചി​ല സ​ന്ദ​ര്‍​ഭ​ങ്ങ​ളി​ല്‍ സ്നേ​ഹ​ത്തി​ന്‍റെ ഏ​റ്റ​വും സ​ത്യ​സ​ന്ധ​മാ​യ ഭാ​ഷ ശ​രി​യാ​യ കാ​ര്യ​ങ്ങ​ള്‍​ക്ക് യേ​സ് എ​ന്നും തെ​റ്റാ​യ കാ​ര്യ​ങ്ങ​ള്‍​ക്ക് നോ ​എ​ന്നും പ​റ​യു​ന്ന​താ​യി​രി​ക്കും. യേ​സ് എ​ന്നു പ​റ​ഞ്ഞാ​ല്‍ ശ​രി, അ​ങ്ങ​നെ​യാ​വാം, അം​ഗീ​ക​രി​ക്കു​ന്നു എ​ന്നൊ​ക്കെ​യാ​ണ് ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ല്‍ അ​ര്‍​ഥ​മാ​ക്കു​ന്ന​ത്. നോ ​എ​ന്നു പ​റ​ഞ്ഞാ​ല്‍, ശ​രി​യ​ല്ല, പാ​ടി​ല്ല, അം​ഗീ​ക​രി​ക്കു​ന്നി​ല്ല എ​ന്നൊ​ക്കെ​യു​മാ​ണ് ഇ​വി​ടെ വി​വ​ക്ഷി​ക്കു​ന്ന​ത്.

ന​മ്മു​ടെ സ​മൂ​ഹ​ത്തി​ല്‍ പ​ല തെ​റ്റു​ക​ളും സം​ഭ​വി​ക്കു​ന്ന​ത് അ​വ തെ​റ്റാ​ണെ​ന്ന് ആ​ര്‍​ക്കും അ​റി​യാ​ത്ത​തു​കൊ​ണ്ട​ല്ല. പ്ര​ത്യു​ത, തെ​റ്റാ​ണെ​ന്ന് മ​ന​സി​ലാ​ക്കി​യി​ട്ടും എ​തി​ര്‍​ക്കാ​ന്‍ ആ​രും ത​യാ​റാ​കാ​ത്ത​തു​കൊ​ണ്ടാ​ണ്. ഒ​രു സ്ഥാ​പ​ന​ത്തി​ല്‍ ന​ട​ക്കു​ന്ന ക്ര​മ​ക്കേ​ട് ക​ണ്ടി​ട്ടും മൗ​നം പാ​ലി​ക്കു​ന്ന​വ​ര്‍, അ​നീ​തി​ക്കു കൂ​ട്ടു​നി​ല്‍​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ന്പോ​ള്‍ അ​തി​നു സ​മ്മ​തി​ക്കു​ന്ന​വ​ര്‍, ഭൂ​രി​പ​ക്ഷ​ത്തി​ന്‍റെ​യാ​ണെ​ങ്കി​ലും ഒ​രു തെ​റ്റാ​യ അ​ഭി​പ്രാ​യ​മാ​ണെ​ങ്കി​ല്‍ അ​തു ചോ​ദ്യം ചെ​യ്യാ​ന്‍ വി​സ​മ്മ​തി​ക്കു​ന്ന​വ​ര്‍ എ​ന്നി​ങ്ങ​നെ​യു​ള്ള​വ​രു​ടെ മൗ​നം പ​ല​പ്പോ​ഴും വ​ലി​യ തി​ന്മ​ക​ള്‍​ക്ക് വ​ഴി​യൊ​രു​ക്കു​ന്നു എ​ന്ന​താ​ണു യാ​ഥാ​ര്‍​ഥ്യം.

ദൈ​വ​പു​ത്ര​നാ​യ യേ​ശു പ​റ​ഞ്ഞു: ‘നി​ങ്ങ​ളു​ടെ വാ​ക്ക് അ​തെ, അ​തെ എ​ന്നും അ​ല്ല, അ​ല്ല എ​ന്നും ആ​യി​രി​ക്ക​ട്ടെ’ (മ​ത്താ​യി 5:37). സ​ത്യ​സ​ന്ധ​ത​യു​ടെ​യും ധാ​ര്‍​മി​ക​ധൈ​ര്യ​ത്തി​ന്‍റെ​യും പ്രാ​ധാ​ന്യ​മാ​ണ് ഈ ​വാ​ക്കു​ക​ള്‍ ന​മ്മെ ഓ​ര്‍​മി​പ്പി​ക്കു​ന്ന​ത്. മ​റ്റു​ള്ള​വ​രു​ടെ അം​ഗീ​കാ​ര​ത്തേ​ക്കാ​ള്‍ മ​നഃ​സാ​ക്ഷി​യു​ടെ സ്വ​ര​ത്തി​നു പ്രാ​ധാ​ന്യം ന​ല്‍​കാ​ന്‍ ന​മു​ക്കു ക​ഴി​യ​ണം. എ​ന്നാ​ല്‍, ന​മ്മു​ടെ തീ​രു​മാ​ന​ങ്ങ​ള്‍ അ​റി​വി​ന്‍റെ​യും നീ​തി​യു​ടെ​യും സ്നേ​ഹ​ത്തി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്ക​ണ​മെ​ന്ന​തു നാം ​മ​റ​ക്ക​രു​ത്. ഡോ. ​കെ​ല്‍​സി 2015ല്‍ ​നൂ​റ്റി​യൊ​ന്നാം വ​യ​സി​ല്‍ അ​ന്ത​രി​ച്ചു. അ​വ​രു​ടെ പേ​ര് എ​ല്ലാ​വ​ര്‍​ക്കും പ​രി​ചി​ത​മ​ല്ല. എ​ന്നാ​ല്‍, അ​വ​രു​ടെ തീ​രു​മാ​ന​ത്തി​ന്‍റെ ഫ​ലം അ​നു​ഭ​വി​ച്ച അ​നേ​കം മ​നു​ഷ്യ​ര്‍​ക്ക് ല​ഭി​ച്ച​തു സു​ര​ക്ഷി​ത​മാ​യ ജീ​വി​ത​ത്തി​നു​ള്ള ഒ​രു സം​ര​ക്ഷ​ണ​മാ​യി​രു​ന്നു.

ലോ​കം പ​ല​രെ​യും ഓ​ര്‍​മി​ക്കു​ന്ന​തു അ​വ​ര്‍ ചെ​യ്ത മ​ഹ​ത്താ​യ കാ​ര്യ​ങ്ങ​ളു​ടെ പേ​രി​ലാ​ണ്. എ​ന്നാ​ല്‍, കെ​ല്‍​സി​യെ അ​നു​സ്മ​രി​ക്കു​ന്ന​ത് അ​വ​ര്‍ ചെ​യ്യാ​ന്‍ വി​സ​മ്മ​തി​ച്ച ഒ​രു കാ​ര്യ​ത്തി​ന്‍റെ പേ​രി​ലും. ചി​ല​പ്പോ​ള്‍, മ​നു​ഷ്യ​രാ​ശി​ക്ക് ന​ല്‍​കാ​വു​ന്ന ന​മ്മു​ടെ ഏ​റ്റ​വും വ​ലി​യ സം​ഭാ​വ​ന പ​ല​രും പ്ര​തീ​ക്ഷി​ക്കു​ന്ന ഒ​രു യേ​സി​നു പ​ക​രം മ​നഃ​സാ​ക്ഷി​യോ​ടെ പ​റ​യു​ന്ന ഒ​രു നോ ​ആ​യി​രി​ക്കും.

Latest News

Corehub Up