Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BepiColombo

എട്ടു വർഷത്തെ സഞ്ചാരം; ബുധന്‍റെ രഹസ്യങ്ങളിലേക്ക് 'ബെ​പ്പി കൊ​ളം​ബോ', ബുധനെ ലക്ഷ്യമിട്ടുള്ള മൂന്നാം ദൗത്യം

സൗരയൂഥത്തിലെ ഏ​റ്റ​വും ചെ​റി​യ ഗ്രഹം​. ഉപഗ്രഹങ്ങളില്ലാത്ത; സൂര്യനോട് ഏറ്റവും അടുത്തുള്ള, നിഗൂഢതകളേറെയുള്ള ബുധൻ എന്ന ഗ്രഹം. ആ ഗ്രഹത്തിന്‍റെ രഹസ്യങ്ങൾ തേടി എട്ടു വർഷത്തെ യാത്രയ്ക്കുശേഷം 'ബെ​പ്പി കൊ​ളം​ബോ' (BepiColombo) എത്തുകയാണ്. ദൗ​ത്യം നി​ർ​ണാ​യ​ക ഘ​ട്ട​ത്തി​ലേ​ക്കു പ്ര​വേ​ശി​ച്ചിരിക്കുയാണെന്ന് ഗവേഷകർ. എ​ട്ടു വ​ർ​ഷം നീ​ണ്ട യാ​ത്ര​യ്‌​ക്കൊ​ടു​വി​ൽ, ര​ണ്ടു പ്രോ​ബു​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന പേ​ട​കം വിസ്മയ‌ഗ്രഹത്തിന്‍റെ ഭ്ര​മ​ണ​പ​ഥ​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ന്‍റെ ആ​ദ്യ​ഘ​ട്ടം ആ​രം​ഭി​ച്ചു. യൂ​റോ​പ്യ​ൻ സ്‌​പേ​സ് ഏ​ജ​ൻ​സി​യും ജ​പ്പാ​ൻ എ​യ്‌​റോ​സ്‌​പേ​സ് എ​ക്‌​സ്‌​പ്ലോ​റേ​ഷ​ൻ ഏ​ജ​ൻ​സി​യും സ​ഹ​ക​രി​ക്കു​ന്ന ച​രി​ത്രദൗ​ത്യം നി​ർ​ണാ​യ​ക​ഘ​ട്ട​ത്തി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്പോ​ൾ വി​പു​ല​മാ​യ ഗ​വേ​ഷ​ണ​ങ്ങ​ളി​ലാ​ണു ശാ​സ്ത്ര​ലോ​കം.

ബെ​പ്പി കൊ​ളം​ബോ ദൗ​ത്യ​ത്തി​ലൂ​ടെ സൗ​ര​യൂ​ഥ​ത്തി​ലെ ഏ​റ്റ​വും ദു​രൂ​ഹ​മാ​യ ഗ്ര​ഹ​ത്തെ​ക്കു​റി​ച്ചു​ള്ള നി​ർ​ണാ​യ​ക വിവരങ്ങൾ ശേ​ഖ​രി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണു ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ക​രു​ടെ പ്ര​തീ​ക്ഷ. പ്ര​ധാ​ന പ്രൊ​പ്പ​ൽ​ഷ​ൻ മോ​ഡ്യൂ​ളി​ൽ​നി​ന്നു ശാ​സ്ത്രീ​യ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന ര​ണ്ടു പ്ര​ധാ​ന പേ​ട​ക​ങ്ങ​ൾ വേ​ർ​പെ​ടു​ന്ന പ്ര​ക്രി​യ​യ്ക്കാ​ണു തു​ട​ക്ക​മാ​യി​രി​ക്കു​ന്ന​ത്. യൂ​റോ​പ്യ​ൻ സ്പേ​സ് ഏ​ജ​ൻ​സി​യു​ടെ 'മെ​ർ​ക്കു​റി പ്ലാ​ന​റ്റ​റി ഓ​ർ​ബി​റ്റ​ർ' (എം​പി​ഒ), ജ​പ്പാ​ന്‍റെ 'മെ​ർ​ക്കു​റി മാ​ഗ്‌​നൊ​റ്റോ​സ്‌​ഫെ​റി​ക് ഓ​ർ​ബി​റ്റ​ർ' (എം​ഐ​ഒ) എ​ന്നി​വ​യാ​ണ​ത്. നി​ല​വി​ലെ കണക്കുകൂട്ടലുകൾ പ്ര​കാ​രം, ന​വം​ബ​റോ​ടെ പേ​ട​ക​ങ്ങ​ൾ ബു​ധ​ന്‍റെ ഗു​രു​ത്വാ​ക​ർ​ഷ​ണ വ​ല​യ​ത്തി​ലാ​കും. ഗ്ര​ഹ​ത്തെ വ​ലം​വ​യ്ക്കാ​ൻ തു​ട​ങ്ങും. തു​ട​ർ​ന്ന്, പ​ര​സ്പ​രം വേ​ർ​പെ​ട്ട്, 2027 ഏ​പ്രി​ലോ​ടെ വി​വ​ര​ശേ​ഖ​ര​ണ​വും ശാ​സ്ത്രീ​യ പ​ഠ​ന​ങ്ങ​ളും പൂ​ർ​ണ​തോ​തി​ൽ ആ​രം​ഭി​ക്കും.

സൂ​ര്യ​നോ​ട​ടു​ത്തു സ്ഥി​തി​ചെ​യ്യു​ന്ന​തി​നാ​ൽ ബു​ധ​നി​ലേ​ക്കു പേ​ട​കം എ​ത്തി​ക്കു​ന്ന​ത് അ​ത്യ​ധി​കം സ​ങ്കീ​ർ​ണ​മാ​ണ്. സൂ​ര്യ​ന്‍റെ ഭീ​മ​മാ​യ ഗു​രു​ത്വാ​ക​ർ​ഷ​ണ ബ​ലം പ്ര​തി​രോ​ധി​ക്കാ​ൻ പേ​ട​ക​ത്തി​ന്‍റെ വേ​ഗ​ത കു​റ​യ്‌​ക്കേ​ണ്ട​തു​ണ്ട്. പ്ലൂ​ട്ടോ​യി​ലേ​ക്കു പേ​ട​കം അ​യ​യ്ക്കു​ന്ന​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ ഊ​ർ​ജം ബു​ധ​നി​ലേ​ക്കെ​ത്തു​വാ​ൻ ആ​വ​ശ്യ​മാ​ണ്. 2018 ഒ​ക്‌​ടോ​ബ​റി​ൽ വി​ക്ഷേ​പി​ച്ച ബെ​പ്പി കൊ​ളം​ബോ, ഭൂ​മി, ശു​ക്ര​ൻ, ബു​ധ​ൻ എ​ന്നീ ഗ്ര​ഹ​ങ്ങ​ളു​ടെ ഗു​രു​ത്വാ​ക​ർ​ഷ​ണ സ​ഹാ​യ​ത്തോ​ടെ​യു​ള്ള പ​ല​വി​ധ 'ഫ്ളൈ​ബൈ' വ​ഴി​യാ​ണ് വേ​ഗ​ത ക്ര​മീ​ക​രി​ച്ച് കൃ​ത്യ​മാ​യ പാ​ത​യി​ലാ​ക്കി​യ​ത്. ബു​ധ​ന്‍റെ ഭ്ര​മ​ണ​പ​ഥ​ത്തി​ൽ കൃ​ത്യ​മാ​യി പ്ര​വേ​ശി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ൽ പേ​ട​കം സൂ​ര്യ​ന്‍റെ ഗു​രു​ത്വാ​ക​ർ​ഷ​ണ​ത്തി​ൽ​പ്പെ​ട്ട് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​മു​ണ്ട്.

ഇ​തി​നു​പു​റ​മേ, ക​ടു​ത്ത ചൂ​ടും ഉ​യ​ർ​ന്ന തോ​തി​ലു​ള്ള സൗ​ര​വി​കി​ര​ണ​ങ്ങ​ളു​മാ​ണു ദൗ​ത്യ​ത്തി​നു മു​ന്നി​ലു​ള്ള മ​റ്റൊ​രു പ്ര​ധാ​ന വെ​ല്ലു​വി​ളി. ഇ​ട​യ്ക്കി​ടെ ത​ണു​ക്കാ​ൻ സാഹചര്യമൊരുങ്ങുന്ന മ​റ്റു ബ​ഹി​രാ​കാ​ശ പേ​ട​ക​ങ്ങ​ളി​ൽ​നി​ന്നു വ്യ​ത്യ​സ്ത​മാ​യി, ബു​ധ​ന്‍റെ ഭ്ര​മ​ണ​പ​ഥ​ത്തി​ൽ തു​ട​രു​ന്ന 'ബെ​പ്പി കൊ​ളം​ബോ'​യ്ക്ക് സൂ​ര്യ​നി​ൽ നി​ന്നു​ള്ള അ​തി​ക​ഠി​ന​മാ​യ താ​പ​നി​ല നി​ര​ന്ത​രം നേ​രി​ടേ​ണ്ടി വ​രും. ഇ​തി​നാ​യി പ്ര​ത്യേ​ക താ​പപ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ളാ​ണു പേ​ട​ക​ത്തി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ബു​ധ​ന്‍റെ ഉ​പ​രി​ത​ല​ഘ​ട​ന, ഭൗ​മ​ശാ​സ്ത്ര​പ​ര​മാ​യ പ്ര​ത്യേ​ക​ത​ക​ൾ, അ​ന്ത​രീ​ക്ഷം, കാ​ന്തി​ക​മ​ണ്ഡ​ലം, ഗു​രു​ത്വാ​ക​ർ​ഷ​ണ മ​ണ്ഡ​ലം, ഗ്ര​ഹ​ത്തി​ന്‍റെ ഉ​ത്പ​ത്തി ച​രി​ത്രം എ​ന്നി​വ​യാ​ണ് 'ബെ​പ്പി കൊ​ളം​ബോ' പ​ഠ​ന​വി​ധേ​യ​മാ​ക്കു​ന്ന​ത്. ഇ​തി​ൽ 'എം​പി​ഒ' പ്രോ​ബ് ഗ്ര​ഹ​ത്തി​ന്‍റെ ഉ​പ​രി​ത​ല​ത്തെ വി​ശ​ദ​മാ​യി പഠിക്കുന്പോൾ, 'എം​ഐ​ഒ' ഗ്ര​ഹ​ത്തി​നു ചു​റ്റു​മു​ള്ള കാ​ന്തി​കാ​വ​സ്ഥ​യെ​ക്കു​റി​ച്ചു പ​ഠി​ക്കും. ബ​ഹി​രാ​കാ​ശ ശാ​സ്ത്ര​രം​ഗ​ത്തു വ​ലി​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യ വി​ഖ്യാ​ത​ ഇ​റ്റാ​ലി​യ​ൻ ശാ​സ്ത്ര​ജ്ഞ​നും എൻജിനിയറുമായ ജു​സെ​പ്പെ ബെ​പ്പി കൊ​ളം​ബോ​യു​ടെ ഓ​ർ​മ​യ്ക്കാ​ണ് ഈ ​ദൗ​ത്യ​ത്തി​ന് 'ബെ​പ്പി ​കൊ​ളം​ബോ' എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന​ത്.

മ​നു​ഷ്യ​ച​രി​ത്ര​ത്തി​ൽ ബു​ധ​നെ ല​ക്ഷ്യ​മാ​ക്കിയുള്ള മൂ​ന്നാ​മ​ത്തെ ദൗ​ത്യ​മാ​ണി​ത്. ഭൗ​മ​ശാ​സ്ത്ര​ജ്ഞ​ർ​ക്കും ബ​ഹി​രാ​കാ​ശ നി​രീ​ക്ഷ​ക​ർ​ക്കും ബു​ധ​നെക്കുറിച്ചുള്ള പഠനങ്ങളിൽ നിർണായകഘടകമാകും ഈ ദൗത്യം.

Latest News

Corehub Up