Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FIFAWorldCup

America

കേരള അസോസിയേഷൻ സുവർണ ജൂബിലി: ഫിഫ ലോകകപ്പ് ഹോസ്പിറ്റാലിറ്റി മാനേജർ വർഗീസ് എടത്തുകാരന് സ്വീകരണം നൽകി

ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച 'സ്നേ​ഹ​സം​ഗ​മം' യു​വ വോ​ള​ന്‍റി​യ​ർ കൂ​ട്ടാ​യ്മ​യി​ൽ ഫി​ഫ ലോ​ക​ക​പ്പ് ഹോ​സ്പി​റ്റാ​ലി​റ്റി മാ​നേ​ജ​ർ വ​ർ​ഗീ​സ് എ​ട​ത്തു​കാ​ര​ന് ഊ​ഷ്മ​ള​മാ​യ സ്വീ​ക​ര​ണം ന​ൽ​കി. ജൂ​ലൈ 11 ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം കെ​എ​ഡി / ഐ​സി​ഇ​സി ഓ​ഫീ​സി​ൽ വെ​ച്ചാ​യി​രു​ന്നു ച​ട​ങ്ങ് ന​ട​ന്ന​ത്.

പ​രി​പാ​ടി​യി​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത വ​ർ​ഗീ​സ് എ​ട​ത്തു​കാ​ര​നു​മാ​യി യു​വ വോ​ള​ന്‍റി​യ​ർ​മാ​ർ സം​വ​ദി​ച്ചു. അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ലെ ത​ന്‍റെ പ്ര​വ​ർ​ത്ത​ന അ​നു​ഭ​വ​ങ്ങ​ൾ അ​ദ്ദേ​ഹം പ​ങ്കു​വെ​ച്ച 'Meet & Greet' സെ​ഷ​ൻ പ​രി​പാ​ടി​യു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യി മാ​റി. പു​തു​ത​ല​മു​റ​യി​ലെ മി​ടു​ക്ക​രാ​യ വോ​ള​ന്‍റി​യ​ർ​മാ​ർ​ക്കും അ​സോ​സി​യേ​ഷ​ന്‍റെ ഭാ​ഗ​മാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ സ​ന്ന​ധ​രാ​യ നി​ര​വ​ധി യു​വ​ജ​ന​ങ്ങ​ൾ​ക്കും ഈ ​കൂ​ടി​ക്കാ​ഴ്ച വ​ലി​യ ആ​വേ​ശ​മാ​ണ് പ​ക​ർ​ന്നു ന​ൽ​കി​യ​ത്.

അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ലെ വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി​ക​ൾ ച​ട​ങ്ങി​ൽ വെ​ച്ച് വി​ത​ര​ണം ചെ​യ്തു. ഇ​തി​നൊ​പ്പം, ഫി​ഫ ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ മ​ത്സ​രം വ​ലി​യ സ്ക്രീ​നി​ൽ ത​ത്സ​മ​യം കാ​ണാ​നു​ള്ള സൗ​ക​ര്യ​വും വോ​ള​ന്‍റി​യ​ർ​മാ​ർ​ക്കാ​യി ഒ​രു​ക്കി​യി​രു​ന്നു. പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കാ​യി വി​ഭ​വ​സ​മൃ​ദ്ധ​മാ​യ സ്നേ​ഹ​വി​രു​ന്നും ഉ​ണ്ടാ​യി​രു​ന്നു.

അ​സോ​സി​യേ​ഷ​ന്‍റെ ഭാ​വി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ ക​രു​ത്തു​പ​ക​രാ​ൻ അ​ന്താ​രാ​ഷ്ട്ര അ​നു​ഭ​വ​സ​മ്പ​ത്തു​ള്ള വ്യ​ക്തി​ത്വ​ങ്ങ​ളു​മാ​യു​ള്ള ഈ ​യു​വ​ജ​ന കൂ​ട്ടാ​യ്മ​യ്ക്ക് സാ​ധി​ക്കു​മെ​ന്ന് കെ​എ​ഡി ഭാ​ര​വാ​ഹി​ക​ളാ​യ പ്ര​സി​ഡ​ന്‍റ് ഷി​ജു എ​ബ്ര​ഹാം, നൈ​നാ​ൻ, ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സാ​സ് പ്ര​സി​ഡ​ന്റ് സ​ണ്ണി മാ​ളി​യേ​ക്ക​ൽ, അ​ന​ശ്വ​ർ മാ​മ്പി​ള്ളി, ജി​ജി സ്ക​റി​യ, നെ​ബു കു​ര്യാ​ക്കോ​സ്, വി​നോ​ദ് തു​ട​ങ്ങി​യ​വ​ർ പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

Latest News

Corehub Up