Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FakeNews

വ്യാ​ജ​വാ​ർ​ത്ത​ക​ൾ​ക്ക് മാ​പ്പി​ല്ല: പി.​കെ. ശ്രീ​മ​തി​യു​ടെ പ​രാ​തി​യി​ൽ ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സി​പി​എം നേ​താ​വ് പി.​കെ.​ശ്രീ​മ​തി​ക്കെ​തി​രെ വ്യാ​ജ​വാ​ർ​ത്ത​ക​ൾ ന​ൽ​കി​യ​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ. വി​ഷ​യം ഗൗ​ര​വ​മാ​യി എ​ടു​ത്ത മു​ഖ്യ​മ​ന്ത്രി പ​രാ​തി​യി​ൽ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കു​ക​യും തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന് കൈ​മാ​റു​ക​യും ചെ​യ്തു.

വ്യാ​ജ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്ക് മാ​പ്പി​ല്ലെ​ന്നും ഉ​റ​ച്ച നി​യ​മ​ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നും പി.​കെ. ശ്രീ​മ​തി വ്യ​ക്ത​മാ​ക്കി. അ​പ​കീ​ർ​ത്തി​ക​ര​മാ​യ വാ​ർ​ത്ത ന​ൽ​കി​യ പ​ല​രും ഫോ​ണി​ൽ വി​ളി​ച്ച് കാ​ലി​ൽ വീ​ണ് മാ​പ്പ് ചോ​ദി​ക്കു​ന്നു​വെ​ന്ന് പ​റ​ഞ്ഞു. പാ​ർ​ട്ടി വ്യ​ത്യാ​സ​മി​ല്ലാ​തെ കോ​ൺ​ഗ്ര​സ്, ബി​ജെ​പി നേ​താ​ക്ക​ൾ വ​രെ വി​ളി​ച്ച് പി​ന്തു​ണ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും ശ്രീ​മ​തി കൂ​ട്ടി​ച്ചേ​ർ​ത്തു.

മു​മ്പ് കോ​ൺ​ഗ്ര​സ് നേ​താ​വ് പി.​ടി.​തോ​മ​സ് ചി​ല വ്യാ​ജ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച​പ്പോ​ൾ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ കാ​ര​ണം നി​യ​മ​ന​ട​പ​ടി​ക്ക് പോ​യി​ല്ല. എ​ന്നാ​ൽ ഇ​നി വി​ട്ടു​വീ​ഴ്ച​യി​ല്ല. സൈ​ബ​ർ ഇ​ട​ങ്ങ​ളി​ൽ മോ​ശം വാ​ക്കു​ക​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള പോ​ർ​വി​ളി​ക​ൾ എ​ല്ലാ​വ​രും അ​വ​സാ​നി​പ്പി​ക്ക​ണം.

പി.​കെ. ശ​ശി​ക്കെ​തി​രാ​യ പീ​ഡ​ന പ​രാ​തി പ​രി​ശോ​ധി​ച്ച​തി​നെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​മ്പോ​ൾ തീ​വ്ര​ത എ​ന്ന വാ​ക്ക് താ​ൻ ഒ​രി​ക്ക​ലും ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ലെ​ന്ന് അ​വ​ർ വ്യ​ക്ത​മാ​ക്കി. ഏ​തോ മു​ൻ എം​എ​ൽ​എ​യു​ടെ ഭാ​ര്യ എ​ന്ന നി​ല​യി​ൽ പെ​ൻ​ഷ​ൻ വാ​ങ്ങു​ന്നു​വെ​ന്ന പ്ര​ചാ​ര​ണം അ​പ​മാ​നി​ക്കാ​ൻ വേ​ണ്ടി​യു​ള്ള​താ​ണെ​ന്നും കാ​ല​ങ്ങ​ളാ​യി തു​ട​രു​ന്ന ഇ​ത്ത​രം വ്യാ​ജ​പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യി പോ​രാ​ടു​മെ​ന്നും ശ്രീ​മ​തി പ​റ​ഞ്ഞു.

Latest News

Corehub Up