Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KeralaPolice

സ്റ്റേ ​ഇ​ല്ല, സ​സ്പെ​ൻ​ഷ​ൻ തു​ട​രും; എം.​ആ​ർ.​അ​ജി​ത്കു​മാ​റി​ന് ട്രി​ബ്യൂ​ണ​ലി​ലും തി​രി​ച്ച​ടി

കൊ​ച്ചി: ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ക്കേ​സ് അ​ട്ടി​മ​റി​ച്ച സം​ഭ​വ​ത്തി​ൽ സ​സ്പെ​ൻ​ഷ​നി​ലാ​യ എ​ഡി​ജി​പി എം.​ആ​ർ. അ​ജി​ത്കു​മാ​റി​ന് ട്രി​ബ്യൂ​ണ​ലി​ലും തി​രി​ച്ച​ടി. സ​സ്പെ​ൻ​ഷ​ൻ ന​ട​പ​ടി സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന അ​ജി​ത്കു​മാ​റി​ന്‍റെ ആ​വ​ശ്യം സെ​ൻ​ട്ര​ൽ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ട്രി​ബ്യൂ​ണ​ൽ ത​ള്ളി. സ​ർ​ക്കാ​രി​ന്‍റെ വാ​ദ​ങ്ങ​ൾ പ​രി​ഗ​ണി​ച്ചാ​ണ് ട്രി​ബ്യൂ​ണ​ൽ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.

ഹ​ർ​ജി​യി​ൽ വി​ശ​ദ​മാ​യ വാ​ദം പി​ന്നീ​ട് കേ​ൾ​ക്കും. മ​റു​പ​ടി ന​ൽ​കാ​ൻ സ​ർ​ക്കാ​രി​ന് നി​ർ​ദേ​ശം ന​ൽ​കി​യ ട്രി​ബ്യൂ​ണ​ൽ കേ​സ് 20ന് ​വീ​ണ്ടും പ​രി​ഗ​ണി​ക്കും. അ​ജി​ത്കു​മാ​റി​ന് ഡി​ജി​പി​യാ​യി സ്ഥാ​ന​ക്ക​യ​റ്റം ല​ഭി​ക്കാ​നു​ള്ള യോ​ഗ്യ​ത​യി​ല്ല. ഇ​ര​ക​ൾ​ക്ക് നീ​തി ല​ഭി​ക്കു​ന്ന​ത് ത​ട​യു​ന്ന ത​ര​ത്തി​ൽ കേ​സ് അ​ട്ടി​മ​റി​ച്ച ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് അ​ദ്ദേ​ഹ​മെ​ന്നു​മാ​യി​രു​ന്നു സ​ർ​ക്കാ​രി​ന്‍റെ വാ​ദം.

അ​തേ​സ​മ​യം സ​സ്പെ​ൻ​ഷ​ൻ ന​ട​പ​ടി ച​ട്ട​ങ്ങ​ൾ പാ​ലി​ക്കാ​തെ​യാ​ണ് സ്വീ​ക​രി​ച്ച​തെ​ന്നും കേ​സി​ന്‍റെ അ​ന്വേ​ഷ​ണം ത​ന്‍റെ കീ​ഴി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് ന​ട​ത്തി​യ​തെ​ന്നു​മാ​ണ് അ​ജി​ത്കു​മാ​റി​ന്‍റെ വാ​ദം. തു​ട​ർ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഹ​ർ​ജി ട്രി​ബ്യൂ​ണ​ൽ ത​ള്ളു​ക​യാ​യി​രു​ന്നു.

ആ​ല​പ്പു​ഴ​യി​ലെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന കേ​സ് അ​ട്ടി​മ​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് അ​ജി​ത്കു​മാ​റി​നെ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​ടെ ശി​പാ​ർ​ശ മു​ഖ്യ​മ​ന്ത്രി അം​ഗീ​ക​രി​ച്ച​തോ​ടെ​യാ​ണ് ന​ട​പ​ടി ഉ​ണ്ടാ​യ​ത്. നേ​ര​ത്തെ അ​ജി​ത്കു​മാ​റി​നെ​തി​രാ​യ ന​ട​പ​ടി വൈ​കു​ന്ന​തി​നെ​തി​രെ വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു.

ഈ ​മാ​സം 31ന് ​അ​ജി​ത്കു​മാ​റി​ന് ഡി​ജി​പി സ്ഥാ​ന​ത്തേ​ക്ക് സ്ഥാ​ന​ക്ക​യ​റ്റം ല​ഭി​ക്കാ​നി​രി​ക്കെ​യാ​ണ് സ​സ്പെ​ൻ​ഷ​ൻ ന​ട​പ​ടി ഉ​ണ്ടാ​യ​ത്. ഇ​തി​നെ ചോ​ദ്യം ചെ​യ്താ​ണ് അ​ദ്ദേ​ഹം സെ​ൻ​ട്ര​ൽ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ട്രി​ബ്യൂ​ണ​ലി​നെ സ​മീ​പി​ച്ച​ത്.

Latest News

Corehub Up