Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Konotopie

യൂ​റോ​പ്പി​ന് ഇ​നി പു​തി​യ അ​ത്ഭു​തം; പോ​ള​ണ്ടി​ൽ 182 അ​ടി ഉ​യ​ര​ത്തി​ൽ ദൈ​വ​മാ​താ​വി​ന്‍റെ പ്ര​തി​മ

വാ​ഴ്സോ: പോ​ള​ണ്ടി​ലെ കൊ​ണോ​ട്ടോ​പ്പി എ​ന്ന ഗ്രാ​മ​ത്തി​ൽ സ്ഥാ​പി​ച്ച, യൂ​റോ​പ്പി​ലെ ഏ​റ്റ​വും വ​ലി​യ ദൈ​വ​മാ​താ​വി​ന്‍റെ പ്ര​തി​മ തീ​ർ​ഥാ​ട​ക​ർ​ക്കാ​യി തു​റ​ന്നു​കൊ​ടു​ത്തു. 182 അ​ടി (55.5 മീ​റ്റ​ർ) ഉ​യ​ര​മു​ള്ള ഈ ​കൂ​റ്റ​ൻ നി​ർ​മി​തി, യൂ​റോ​പ്പി​ലെ ഏ​റ്റ​വും ഉ​യ​ര​മു​ള്ള ക​ന്യാ​മ​റി​യ​ത്തി​ന്‍റെ പ്ര​തി​മ​യാ​ണ്. മാ​ത്ര​മ​ല്ല, ലോ​ക​ത്തി​ലെ ര​ണ്ടാ​മ​ത്തെ വ​ലി​യ ക​ന്യാ​മ​റി​യ​ത്തി​ന്‍റെ പ്ര​തി​മ കൂ​ടി​യാ​ണി​ത്.

ത​ല​സ്ഥാ​ന​മാ​യ വാ​ഴ്സോ​യി​ൽ​നി​ന്ന് ഏ​ക​ദേ​ശം നൂ​റു മൈ​ൽ വ​ട​ക്കു​പ​ടി​ഞ്ഞാ​റാ​യി സ്ഥി​തി ചെ​യ്യു​ന്ന കൊ​ണോ​ട്ടോ​പ്പി​യി​ലെ പ്ര​ശ​സ്ത​മാ​യ ക​പ്പേ​ള​യ്ക്കു സ​മീ​പ​മാ​ണ് പു​തി​യ ശി​ൽ​പ്പം സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. സ്റ്റീ​ൽ, കോ​ൺ​ക്രീ​റ്റ് എ​ന്നി​വ ഉ​പ​യോ​ഗി​ച്ചാ​ണ് നി​ർ​മാ​ണം. 26 മി​ല്യ​ൺ യു​എ​സ് ഡോ​ള​റാ​ണ് നി​ർ​മാ​ണ​ച്ചെ​ല​വ്. പോ​ള​ണ്ടി​ലെ പ്ര​മു​ഖ വ്യ​വ​സാ​യി റോ​മ​ൻ ക​ർ​കോ​സി​ക്കും ഭാ​ര്യ ഗ്ര​സീ​ന​യു​മാ​ണു നി​ർ​മാ​ണ​ത്തി​നാ​യു​ള്ള പ​ണം ന​ൽ​കി​യ​ത്.

133 അ​ടി ഉ​യ​ര​മു​ള്ള ദൈ​വ​മാ​താ​വി​ന്‍റെ പ്ര​തി​മ​യും കി​രീ​ട​ത്തി​ന്‍റെ ആ​കൃ​തി​യി​ൽ പ​ണി​തീ​ർ​ത്ത 49 അ​ടി ഉ​യ​ര​മു​ള്ള പീ​ഠ​വും ചേ​രു​ന്ന​താ​ണു ഘ​ട​ന. പീ​ഠ​ത്തി​ന്‍റെ മു​ക​ളി​ൽ ടെ​റ​സ് ഒ​രു​ക്കി​യി​ട്ടു​ണ്ട്. സ​ന്ദ​ർ​ശ​ക​ർ​ക്ക് അ​വി​ടെ​നി​ന്ന് ആ ​ഗ്രാ​മ​ത്തി​ന്‍റെ അ​തി​മ​നോ​ഹ​ര​മാ​യ കാ​ഴ്ച​ക​ൾ കാ​ണാം. ഓ​ഗ​സ്റ്റ് പ​തി​ന​ഞ്ചി​നാ​ണ് പ്ര​തി​മ വി​ശ്വാ​സി​ക​ൾ​ക്കാ​യി സ​മ​ർ​പ്പി​ച്ച​ത്. വ്ളൊ​ക്ളാ​വെ​ക് രൂ​പ​താ ബി​ഷ​പ്പ് ക്രി​സ്റ്റോ​ഫ് വെ​റ്റ്കോ​വ്സ്കി പ്ര​തി​മ ആ​ശീ​ർ​വ​ദി​ച്ചു. മു​ൻ പോ​ളി​ഷ് പ്ര​സി​ഡ​ന്‍റും നൊ​ബേ​ൽ സ​മ്മാ​ന ജേ​താ​വു​മാ​യ ലെ​ക് വ​ലേ​സ ഉ​ൾ​പ്പെ​ടെ പ്ര​മു​ഖ വ്യ​ക്തി​ക​ളു​ടെ സാ​ന്നി​ധ്യം ച​ട​ങ്ങി​ലു​ണ്ടാ​യി​രു​ന്നു. ച​ട​ങ്ങി​നി​ടെ ആ​കാ​ശ​ത്തു​നി​ന്ന് ഹെ​ലി​കോ​പ്റ്റ​ർ വ​ഴി പു​ഷ്പ​വൃ​ഷ്ടി ന​ട​ത്തു​ക​യും ചെ​യ്തു.

ലോ​ക​പ്ര​ശ​സ്ത​മാ​യ റി​യോ ഡി ​ജ​നീ​റോ (ബ്ര​സീ​ൽ) യി​ലെ ക്രൈ​സ്റ്റ് ദി ​റെ​ഡീ​മ​ർ പ്ര​തി​മ​യേ​ക്കാ​ൾ ഉ​യ​ര​മു​ള്ള​താ​ണ് പോ​ളീ​ഷ് ഗ്രാ​മ​ത്തി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ദൈ​വ​മാ​താ​വി​ന്‍റെ പ്ര​തി​മ. വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ​യും തീ​ർ​ഥാ​ട​ക​രെ​യും ഒ​രു​പോ​ലെ ആ​ക​ർ​ഷി​ക്കു​ന്ന, ലോ​ക​ഭൂ​പ​ട​ത്തി​ലെ പ്ര​ധാ​ന​യി​ട​ങ്ങ​ളി​ലൊ​ന്നാ​യി പോ​ളീ​ഷ് ഗ്രാ​മം മാ​റി​യി​രി​ക്കു​ക​യാ​ണ് ഇ​പ്പോ​ൾ.

Latest News

Corehub Up