Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Manjinder Singh Sirsa

അ​രി​ച്ചാ​ക്ക് മു​ത​ൽ 'അ​രി ഏ​റ്' വ​രെ; ഡ​ൽ​ഹി നി​യ​മ​സ​ഭ​യി​ൽ എ​എ​പി പ്ര​തി​ഷേ​ധം

ന്യൂ​ഡ​ൽ​ഹി: അ​രി അ​ഴി​മ​തി ആ​രോ​പ​ണ​ത്തെ​ച്ചൊ​ല്ലി ഡ​ൽ​ഹി നി​യ​മ​സ​ഭ​യി​ൽ നാ​ട​കീ​യ രം​ഗ​ങ്ങ​ൾ. ആ​രോ​പ​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് അ​രി​ച്ചാ​ക്കു​ക​ളു​മാ​യി സ​ഭ​യി​ലെ​ത്തി​യ ആം ​ആ​ദ്മി പാ​ർ​ട്ടി എം​എ​ൽ​എ​മാ​ർ സ​ഭാ ന​ട​പ​ടി​ക​ൾ​ക്കി​ടെ അ​രി വ​ലി​ച്ചെ​റി​ഞ്ഞു.

സം​ഭ​വ​ത്തി​ൽ ക​ടു​ത്ത അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി​യ സ്പീ​ക്ക​ർ അ​രി​വ​ലി​ച്ചെ​റി​ഞ്ഞ എ​എ​പി എം​എ​ൽ​എ​മാ​രാ​യ അ​ജ​യ് ദ​ത്തി​നെ​യും വീ​രേ​ന്ദ​ർ സിം​ഗ് കാ​ഡ്യ​നെ​യും പു​റ​ത്താ​ക്കി. അ​രി അ​ഴി​മ​തി ആ​രോ​പ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ന്ത്രി മ​ഞ്ജീ​ന്ദ​ർ സിം​ഗ് സി​ർ​സ രാ​ജി​വെ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു പ്ര​തി​പ​ക്ഷ ബ​ഹ​ളം.

ദ​രി​ദ്ര​ർ​ക്കും അ​ർ​ഹ​രാ​യ​വ​ർ​ക്കു​മാ​യി സ​ബ്സി​ഡി നി​ര​ക്കി​ൽ ന​ൽ​കേ​ണ്ട അ​രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​ട​പാ​ടി​ൽ ക്ര​മ​ക്കേ​ട് ന​ട​ന്നെ​ന്നാ​ണ് എ​എ​പി​യു​ടെ ആ​രോ​പ​ണം. സ​ബ്സി​ഡി അ​രി സ്വ​കാ​ര്യ ക​മ്പ​നി​ക്ക് ഉ​യ​ർ​ന്ന വി​ല​യ്ക്ക് വി​ൽ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത് വ​ൻ അ​ഴി​മ​തി​യാ​ണെ​ന്നും പ്ര​തി​പ​ക്ഷ എം​എ​ൽ​എ​മാ​ർ പ​റ​ഞ്ഞു.

ആ​സാ​മി​ലെ ഒ​രു കോ​ർ​പ്പ​റേ​ഷ​ന്‍റെ നി​വേ​ദ​നം വ​ഴി 22,000 കോ​ടി രൂ​പ​യു​ടെ ത​ട്ടി​പ്പി​നാ​ണ് ക​ള​മൊ​രു​ങ്ങി​യ​തെ​ന്നും മ​ന്ത്രി​യു​ടെ രാ​ജി​യ​ല്ലാ​തെ മ​റ്റൊ​രു ഒ​ത്തു​തീ​ർ​പ്പി​നു​മി​ല്ലെ​ന്നും എ​എ​പി വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം എ​എ​പി എം​എ​ൽ​എ​മാ​ർ സ​ഭ​യോ​ട് അ​നാ​ദ​ര​വ് കാ​ട്ടി​യെ​ന്നും വി​ഷ​യം പ്രി​വി​ലേ​ജ​സ് ക​മ്മി​റ്റി​ക്ക് വി​ടു​മെ​ന്നും ഭ​ര​ണ​പ​ക്ഷം വ്യ​ക്ത​മാ​ക്കി.

എ​എ​പി​യു​ടെ ആ​രോ​പ​ണ​ങ്ങ​ൾ മ​ന്ത്രി മ​ഞ്ജീ​ന്ദ​ർ സിം​ഗ് സി​ർ​സ പൂ​ർ​ണ​മാ​യും ത​ള്ളി. ഡ​ൽ​ഹി സ​ർ​ക്കാ​ർ അ​രി വാ​ങ്ങു​ക​യോ വി​ൽ​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ല. ഒ​രു നി​വേ​ദ​നം ച​ട്ട​പ്ര​കാ​രം പ​രി​ശോ​ധി​ക്കാ​ൻ ശി​പാ​ർ​ശ ചെ​യ്യു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

സ്ത്രീ​ക​ൾ​ക്കു​ള്ള സാ​മ്പ​ത്തി​ക സ​ഹാ​യ ച​ർ​ച്ച​ക​ളി​ൽ നി​ന്ന് ശ്ര​ദ്ധ തി​രി​ക്കാ​നാ​ണ് എ​എ​പി നാ​ട​കം ക​ളി​ക്കു​ന്ന​ത്. മാ​പ്പ് പ​റ​ഞ്ഞി​ല്ലെ​ങ്കി​ൽ മാ​ന​ന​ഷ്ട​ക്കേ​സ് ന​ൽ​കു​മെ​ന്നും മ​ന്ത്രി മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Latest News

Corehub Up