തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സെപ്റ്റംബർ 15ന് വാദം കേൾക്കും. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
കേസിലെ 16-ാം പ്രതി ഐ.പി. ബിനുവിന്റെയും ഒന്നാം പ്രതി നിഥിൻ രാജിന്റെയും ജാമ്യം റദ്ദാക്കണമെന്നാണ് പോലീസിന്റെ ആവശ്യം. ജാമ്യവ്യവസ്ഥകൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് കോടതിയെ സമീപിച്ചത്.
ജാമ്യവ്യവസ്ഥയുടെ ഭാഗമായി മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഒപ്പിടാനെത്തിയ പ്രതികൾ പിന്നീട് അവിടെ നടന്ന ഓണാഘോഷ പരിപാടിയിൽ പങ്കെടുത്തതാണ് വിവാദമായത്. ജാമ്യവ്യവസ്ഥയുടെ ലംഘനമായി ചൂണ്ടിക്കാട്ടിയാണ് പോലീസ് ജാമ്യം റദ്ദാക്കണമെന്ന് അപേക്ഷ നൽകിയത്.