Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Resignation

ആ​ദ്യം വ​ക്താ​വ് പ​ദ​വി ഒ​ഴി​ഞ്ഞു, പി​ന്നാ​ലെ പാ​ർ​ട്ടി​യോ​ടും വി​ട; ഷെ​ഹ്സാ​ദ് പൂ​ന​വാ​ല ബി​ജെ​പി വി​ട്ടു

ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി ദേ​ശീ​യ വ​ക്താ​വ് സ്ഥാ​നം ഒ​ഴി​ഞ്ഞ​തി​നു പി​ന്നാ​ലെ മു​തി​ർ​ന്ന നേ​താ​വ് ഷെ​ഹ്സാ​ദ് പൂ​ന​വാ​ല പാ​ർ​ട്ടി വി​ട്ടു. പാ​ർ​ട്ടി​യു​ടെ പ്രാ​ഥ​മി​ക അം​ഗ​ത്വ​വും സം​ഘ​ട​നാ ചു​മ​ത​ല​ക​ളും ഒ​ഴിഞ്ഞ് അദ്ദേഹം വീ​ണ്ടും രാ​ജി​ക്ക​ത്ത് ന​ൽ​കി. ക​ഴി​ഞ്ഞ 30ന് ​സ​മ​ർ​പ്പി​ച്ച രാ​ജി​ക്ക​ത്ത് ബി​ജെ​പി നേ​തൃ​ത്വം സ്വീ​ക​രി​ച്ചി​രു​ന്നി​ല്ല. തു​ട​ർ​ന്നാ​ണ് തി​ങ്ക​ളാ​ഴ്ച വീ​ണ്ടും രാ​ജി​ക്ക​ത്ത് സ​മ​ർ​പ്പി​ച്ച​ത്.

അ​തേ​സ​മ​യം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യോ​ടും ബി​ജെ​പി നേ​തൃ​ത്വ​ത്തോ​ടു​മു​ള്ള ആ​ദ​ര​വും പി​ന്തു​ണ​യും തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. രാ​ജി​ക്ക​ത്ത് ന​ൽ​കി​യ​തി​ന് പി​ന്നാ​ലെ എ​ക്സി​ലെ പ്രൊ​ഫൈ​ലി​ൽ​നി​ന്ന് ബി​ജെ​പി ദേ​ശീ​യ വ​ക്താ​വ് എ​ന്ന വി​ശേ​ഷ​ണം അ​ദ്ദേ​ഹം നീ​ക്കി. അ​തേ​സ​മ​യം മോ​ദി​യു​ടെ അ​നു​യാ​യി​യാ​യി തു​ട​രു​മെ​ന്ന നി​ല​പാ​ടും അ​ദ്ദേ​ഹം പ്രൊ​ഫൈ​ലി​ലൂ​ടെ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

2017ൽ ​കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​യി​ൽ ക്ര​മ​ക്കേ​ട് ആ​രോ​പി​ച്ച് കോ​ൺ​ഗ്ര​സ് വി​ട്ട പൂ​ന​വാ​ല പി​ന്നീ​ട് ബി​ജെ​പി​യി​ൽ ചേ​രു​ക​യാ​യി​രു​ന്നു. ടെ​ലി​വി​ഷ​ൻ ച​ർ​ച്ച​ക​ളി​ലെ ബി​ജെ​പി​യു​ടെ ശ്ര​ദ്ധേ​യ മു​ഖ​ങ്ങ​ളി​ലൊ​രാ​ളാ​യി മാ​റി​യ അ​ദ്ദേ​ഹം പി​ന്നീ​ട് ദേ​ശീ​യ വ​ക്താ​വാ​യും പ്ര​വ​ർ​ത്തി​ച്ചു.

Latest News

Corehub Up