Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Wellness

Family Health

ചുരക്ക കഴിക്കണം ചൂടുകാലത്തു തീർച്ചയായും

ചൂ​ടുള്ള കാലാ​വ​സ്ഥ​യി​ൽ തീർച്ചയായും ക​ഴി​ക്കണം ചു​ര​ക്ക. ഔ​ഷ​ധഗു​ണ​മേറെയു​ള്ള ചു​ര​ക്ക എല്ലാവർക്കും ഇഷ്ടപ്പെട്ട വിഭവമല്ല. സാ​വാ​ള​യും ക​ട​ല പ​രി​പ്പും പ​ച്ച​മു​ള​കും അ​ൽ​പ്പം മ​ഞ്ഞ​ൾ​പ്പൊ​ടി​യും ചു​ര​ക്ക​യും ഒ​രു​മി​ച്ചു വ​റ്റി​ച്ചെ​ടു​ക്കു​ന്ന ചു​ര​ക്ക കറി വ​ട​ക്കേ ഇ​ന്ത്യ​യി​ൽ പ്രി​യ​മേ​റി​യ വിഭവമാണ്. നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ലെ തൊ​ടി​ക​ളി​ൽ ധാ​രാ​ള​മാ​യി വളരുന്ന പ​ച്ച​ക്ക​റി​യാ​ണു ചു​ര​ക്ക. പാ​ൽ​ച്ചു​ര​ക്ക, കും​ഭ​ച്ചു​ര​ക്ക, ക​യ്പ്പ​ച്ചു​ര​ക്ക എ​ന്നി​ങ്ങ​നെ മൂ​ന്നു വി​ധ​ത്തി​ൽ ചു​ര​ക്ക​യു​ണ്ട്. ഇ​തി​ൽ പാ​ൽ​ച്ചു​ര​ക്ക​യും കും​ഭ​ച്ചു​ര​ക്ക​യു​മാ​ണു കൂടുതൽ ലഭ്യമാകുന്നത്.

 

90 ശതമാനവും ജലം
ചു​ര​ക്ക​യി​ൽ തൊ​ണ്ണൂ​റു ശ​ത​മാ​ന​ത്തോ​ളം ജ​ലാം​ശം അ​ട​ങ്ങി​യി​രി​ക്കു​ന്നു. ധാ​രാ​ളം നാ​രു​കളും അ​ട​ങ്ങി​യി​ട്ടു​ണ്ട്. ശ​രീ​ര​ഭാ​രം കു​റ​യ്ക്കാ​ൻ രാ​വി​ലെ പ്രാ​ത​ലി​നു മു​മ്പാ​യി ചു​ര​ക്ക​നീ​ർ കു​ടി​ക്കു​ന്ന​ത് ഫ​ല​പ്ര​ദ​മാ​ണ്. ചു​ര​ക്ക​ത്ത​ണ്ട് ആ​യു​ർ​വേ​ദ മ​രു​ന്നു​നി​ർ​മാ​ണ​ത്തി​നും ഉ​പ​യോ​ഗി​ക്കു​ന്നു. ചു​ര​ക്ക കോ​ൽ​പു​ളി ചേ​ർ​ത്തു പാ​ചകം ചെ​യ്തു ക​ഴി​ച്ചാ​ൽ പി​ത്ത​കോ​പ​ത്താ​ലു​ണ്ടാ​കു​ന്ന എ​ല്ലാ രോ​ഗ​ങ്ങ​ൾ​ക്കും ന​ല്ല​താ​ണ്. ചു​ര​ക്ക പി​ഴി​ഞ്ഞെ​ടു​ക്കു​ന്ന നീ​ര് ത​ല​വേ​ദ​ന​യ്ക്ക് അ​ത്യു​ത്ത​മ​മാ​ണ്.

സ്ത്രീ​ക​ൾ​ക്കു​ണ്ടാ​കു​ന്ന അ​സ്ഥി​സ്രാ​വം, ആ​ർ​ത്ത​വ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ൾ എ​ന്നി​വയ്ക്കു ‌‌വ​ള​രെ ഗു​ണം​ചെ​യ്യു​ന്ന​താ​ണു ചു​ര​ക്ക. ചു​ര​ക്കയും ബാ​ർ​ലിയും ചേർത്ത‌​ര​ച്ച് ഗോ​ത​ന്പു​മാ​വ് ചേ​ർ​ത്ത് പാ​ക​പ്പെ​ടു​ത്തി പ​ഞ്ച​സാ​ര കൂ​ട്ടി​ക്ക​ഴി​ച്ചാ​ൽ ത​ല​പു​ക​ച്ചി​ൽ, ചെ​ങ്ക​ണ്ണ് മു​ത​ലാ​യ രോ​ഗ​ങ്ങ​ൾ​ക്ക് ഉ​ത്ത​മ​മാ​ണ്. ഇ​തു ശോ​ധ​ന​യു​ണ്ടാ​ക്കു​ന്ന​തും ആ​മാ​ശ​യ​ത്തി​ലും അ​തി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള അ​വ​യ​വ​ങ്ങ​ളി​ലു​മു​ണ്ടാ​കു​ന്ന ത​ട​സ​ങ്ങ​ളെ നീ​ക്കു​ന്ന​തു​മാ​ണ്. ചു​ര​ക്ക​യു​ടെ ഉ​ള്ളി​ലെ കാ​ന്പ് വേ​വി​ച്ച് ക​ഴി​ച്ചാ​ൽ വൃ​ക്ക​രോ​ഗ​ത്തി​നു ഫ​ല​പ്ര​ദ​മാ​ണ്.

നല്ല ഉറക്കം കിട്ടും
ചു​ര​ക്ക​നീ​ര് ഒ​ലീവ് എ​ണ്ണ ചേ​ർ​ത്തു കാ​ച്ചി അ​രി​ച്ചെ​ടു​ത്തു തേ​ച്ചാ​ൽ രാ​ത്രി​യി​ൽ ന​ല്ല ഉ​റ​ക്കം കി​ട്ടും. കൈ​പ്പ​ച്ചു​ര​ക്ക ഔ​ഷ​ധ​ഗുണമേറെയുള്ളതാണ്. കൈ​പ്പ​ച്ചു​ര​ക്ക ക​ഷാ​യ​മാ​ക്കി പി​ഴി​ഞ്ഞ​രി​ച്ച് പ​ഞ്ച​സാ​ര ചേ​ർ​ത്ത് പാ​ക​മാ​ക്കി ഉ​പ​യോ​ഗി​ച്ചാ​ൽ നീ​രു​വീ​ഴ്ച​യും പ​നി​യും ഭേ​ദ​മാ​കു​ന്ന​താ​ണ്. ചു​ര​ക്കാ​ത്തോ​ട് ഉ​ണ​ക്കി​യെ​ടു​ത്ത് അ​തി​ൽ വെ​ള്ളം നിറച്ച് 24 മ​ണി​ക്കൂ​റിനുശേ​ഷം ക​ഴി​ച്ചാ​ൽ പ്ര​മേ​ഹ​ത്തി​നു ശ​മ​നം കി​ട്ടും.
(പ്രാഥമിക വിവരങ്ങൾക്കായി മാത്രം തയാറാക്കിയത്).

Latest News

Corehub Up