ബോൾട്ടൺ: ബോൾട്ടൺ മലയാളി അസോസിയേഷൻ (ബിഎംഎ) ക്രിസ്മസ് കരോൾ സംഘടിപ്പിച്ചു. കഴിഞ്ഞ വെള്ളി, ശനി, ഞായർ ദിവസങ്ങളിലായി സംഘടിപ്പിക്കപ്പെട്ട കാരളിൽ അസോസിയേഷനിലെ നിരവധി അംഗങ്ങൾ പങ്കെടുത്തു. കാരൾ സമാപനത്തോടനുബന്ധിച്ചു കാരൾ സംഘത്തിന് സ്നേഹവിരുന്നൊരുക്കിയിരുന്നു.
ബിഎംഎയുടെ ക്രിസ്മസ് - പുതുവത്സര ആഘോഷങ്ങൾ ജിംഗിൾ ബെൽസ് ശനിയാഴ്ച ഫാൻവർത്ത് സെന്റ് ജയിംസ് ചർച്ച് ഹാളിൽ വൈവിധ്യമാർന്ന പരിപാടികളോടെ സംഘടിപ്പിക്കും. വൈകുന്നേരം ആറിന് ആഘോഷപരിപാടികളുടെ തിരി തെളിയും.
വൈവിധ്യമാർന്ന ആഘോഷ പരിപാടികളാണ് ഇക്കുറി അസോസിയേഷൻ തയാറാക്കിയിരിക്കുന്നത്. വിഭവസമൃദ്ധമായ ക്രിസ്മസ് സ്പെഷ്യൽ ഡിന്നറും റഫിൾ സമ്മാനങ്ങളും ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.