തിരുവനന്തപുരം: സൈബർ ആക്രമണമെന്ന് ആരോപിച്ച് അതിജീവിത പരാതി നൽകിയതിൽ പ്രതികരണവുമായി രാഹുൽ ഈശ്വർ. എന്തൊരു കഷ്ടമാണ് ഇത്. നമ്മുടെ നാട്ടിൽ സത്യവും നീതിയും ഇല്ലേ. വിമർശനങ്ങളെ ഭയന്ന് ചിലർ നിയമത്തെ ആയുധവൽക്കരിക്കുകയാണ്.
എതിർ സ്വരങ്ങളെ നിശബ്ദമാക്കുന്ന ഈ പ്രവണത നല്ലതാണോയെന്നും രാഹുൽ ഈശ്വർ ചോദിച്ചു. പുരുഷ കമ്മീഷൻ വരണം. താൻ ഒരു ജാമ്യ വ്യവസ്ഥയും ലംഘിച്ചിട്ടില്ല. പുരുഷന്മാർക്ക് നീതി കിട്ടണമെന്നും രാഹുൽ ഈശ്വർ പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ ഇരയെ അപമാനിച്ചെന്ന് ആരോപിച്ച് രാഹുൽ ഈശ്വറിനെതിരെ അതിജീവിത പോലീസിൽ പരാതി നൽകിയിരുന്നു. രാഹുൽ ഈശ്വർ സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്നും ഇത് ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്നുമാണ് അതിജീവിതയുടെ പരാതി.