Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Karnataka Crisis

ക​ർ​ണാ​ട​ക​യി​ലെ അ​ധി​കാ​ര വ​ടം​വ​ലി; ഹൈ​ക്ക​മാ​ൻ​ഡ് യോ​ഗം ചേ​രു​ന്നു

ന്യൂ​ഡ​ൽ​ഹി: ക​ർ​ണാ​ട​ക​യി​ലെ രാ​ഷ്ട്രീ​യ പ്ര​തി​സ​ന്ധി ച​ർ​ച്ച ചെ​യ്യാ​ൻ കോൺഗ്രസ് ഹൈ​ക്ക​മാ​ൻ​ഡ് യോ​ഗം ചേ​രു​ന്നു. നേ​തൃ​ത്വ​ത്തെ അ​നു​സ​രി​ക്കു​മെ​ന്ന് ഡി.​കെ.​ശി​വ​കു​മാ​റും സി​ദ്ധ​രാ​മ​യ്യ​യും പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും ഇ​രു​പ​ക്ഷ​ത്തെ​യും എം​എ​ൽ​എ​മാ​ർ അ​വ​കാ​ശ​വാ​ദം തു​ട​രു​ക​യാ​ണ്. ഇ​രു വി​ഭാ​ഗ​ത്തെ​യും അ​നു​ന​യി​പ്പി​ക്കാ​ന്‍ ഹൈ​ക്ക​മാ​ൻ​ഡ് ഉ​ട​ൻ യോ​ഗം ചേ​രു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

ക​ർ​ണാ​ട​ക സ​ന്ദ​ർ​ശ​ന​ത്തി​നു ശേ​ഷം ഡ​ൽ​ഹി​യി​ൽ തി​രി​ച്ചെ​ത്തി​യ പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖ​ർ​ഗെ ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യി കൂ​ടി​ക്കാ​ഴ്‌​ച ന​ട​ത്തും. ഇ​രു​വ​രും ഒ​ന്നി​ച്ചു സോ​ണി​യ ഗാ​ന്ധി​യി​ൽ നി​ന്നും അ​ഭി​പ്രാ​യം തേ​ടും. ഡി​സം​ബ​ർ ഒ​ന്നി​നു പാ​ർ​ല​മെ​ന്‍റ് ശീ​ത​കാ​ല സ​മ്മേ​ള​നം ആ​രം​ഭി​ക്കും.

അ​തി​നു മു​മ്പ് പ്ര​ശ്നം ര​മ്യ​മാ​യി പ​രി​ഹ​രി​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ളാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്. സി​ദ്ധ​രാ​മ​യ്യ സ​ർ​ക്കാ​ർ ര​ണ്ട​ര വ​ർ​ഷ​ത്തെ ഭ​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണു ശി​വ​കു​മാ​റി​നു മു​ഖ്യ​മ​ന്ത്രി പ​ദം കൈ​മാ​റ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യ​ത്.

Latest News

Corehub Up