Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 10 Fans Missing

Alappuzha

സ്കൂ​ളി​ൽ മോ​ഷ​ണം; 10 ഫാ​നു​ക​ൾ ന​ഷ്ട​പ്പെ​ട്ടു

അ​മ്പ​ല​പ്പു​ഴ: കാ​ക്കാ​ഴം എ​സ്എ​ൻ​വി​ ടി​ടി​ഐ സ്കൂ​ളി​ൽ മോഷണം. സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​യു​ടെ ഭാ​ഗ​മാ​യി 10 സീ​ലിം​ഗ് ഫാ​നു​ക​ളും സീ​ലിം​ഗി​നാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഇ​രു​മ്പ് പൈ​പ്പി​ന്‍റെ ബാ​ക്കി​യും ആണ് മോഷണം പോയത്. സ്കൂ​ളി​ലെ ജീ​വ​ന​ക്കാ​ര​ൻ ഇ​തി​ലേ ക​ട​ന്നു പോ​യ​പ്പോ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ വാ​തി​ൽ തു​റ​ന്നുകി​ട​ക്കു​ന്ന​തു ക​ണ്ടു.​

തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മു​റി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന​വ ന​ഷ്ട​പ്പെ​ട്ട​ത് അ​റി​ഞ്ഞ​ത്. കെ​ട്ടി​ട​ത്തി​ന്‍റെയും മു​റി​യു​ടെ​യും വാ​തി​ലു​ക​ൾ ത​ക​ർ​ത്താ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്. അ​മ്പ​ല​പ്പു​ഴ പോ​ലീ​സും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും പ​രി​ശോ​ധ​ന ന​ട​ത്തി.​ ഏ​ക​ദേ​ശം അ​മ്പ​തി​നാ​യി​രം രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ച​താ​യി സ്കൂ​ൾ മാ​നേ​ജ​ർ അ​റി​യി​ച്ചു.

Latest News

Corehub Up