Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 140 Years

സത്യദൂതികയ്ക്ക് 140 ദീപ്തവർഷങ്ങൾ

പാ​ര​മ്പ​ര്യ​വും സം​സ്‌​കാ​ര​വും മൂ​ല്യ​ങ്ങ​ളും നി​ല​നി​ർ​ത്തി​ക്കൊ​ണ്ടു​ള്ള വാ​ർ​ത്ത​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ്, എ​ഡി​റ്റിം​ഗ്, ലേ ​ഔ​ട്ട് തു​ട​ങ്ങി വാ​ർ​ത്താ വി​ശ​ക​ല​ന​ങ്ങ​ളി​ൽ വ​രെ ബ​ദ്ധ​ശ്ര​ദ്ധ പു​ല​ർ​ത്തു​ന്ന​തു​കൊ​ണ്ടാ​ണ് ദീ​പി​ക മ​റ്റു പ​ത്ര​ങ്ങ​ളി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യി​രി​ക്കു​ന്ന​ത്. അ​ങ്ങ​നെ​യാ​ണ് ദീ​പി​ക വ്യ​ക്തി​ത്വ-​മ​നഃ​സാ​ക്ഷി രൂ​പീ​ക​ര​ണ​ത്തി​നു​ള്ള ഉ​പ​ക​ര​ണ​മാ​യി​ത്തീ​ർ​ന്നി​ട്ടു​ള്ള​ത്.

ക​ർ​ഷ​ക​ർ നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​ക​ൾ, മ​ല​യോ​ര​മേ​ഖ​ല​യി​ലെ ജ​ന​ജീ​വി​തം, രാ​ഷ്‌​ട്രീ​യ-​സാ​മൂ​ഹ്യ-​സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ലു​ള്ള ഇ​ട​പെ​ട​ലു​ക​ൾ, മ​ത​സ​ഹി​ഷ്ണു​ത, പൗ​രാ​വ​കാ​ശ-​ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ളു​ടെ സം​ര​ക്ഷ​ണം തു​ട​ങ്ങി നി​ത്യ​ജീ​വി​ത​ത്തി​ലെ ഏ​താ​ണ്ടെ​ല്ലാ മേ​ഖ​ല​ക​ളി​ലു​മു​ള്ള ദീ​പി​ക​യു​ടെ ഇ​ട​പെ​ട​ൽ മാ​തൃ​കാ​പ​ര​മാണെന്ന​തി​നു സം​ശ​യ​മി​ല്ല. ഏ​റ്റ​വും പ്ര​ധാ​ന​മാ​യി ത​ല​മു​റ​ക​ളെ സ്വാ​ധീ​നി​ക്കു​ന്ന, രൂ​പ​പ്പെ​ടു​ത്തു​ന്ന വി​ദ്യാ​ഭ്യാ​സരം​ഗ​ത്ത് ദീ​പി​ക​യോ​ളം ഇ​ട​പെ​ട​ലും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും ന​ൽ​കി​യി​ട്ടു​ള്ള മ​റ്റൊ​രു പ​ത്രം കേ​ര​ള​ത്തി​ലി​ല്ലെ​ന്ന​താ​ണ് സ​ത്യം.

അ​ര നൂ​റ്റാ​ണ്ടു പി​ന്നി​ടു​ന്ന എ​ന്‍റെ ജീ​വി​ത​ത്തി​ലെ അ​ക്ഷ​രക്കൂ​ട്ടു​കെ​ട്ടു​ക​ൾ​ക്ക് ദീ​പി​ക​യോ​ളം പ​ങ്കു​വ​ഹി​ച്ച മ​റ്റൊ​ന്നി​ല്ല. എ​ന്‍റെ വ്യ​ക്തി​ത്വ രൂ​പീ​ക​ര​ണ​ത്തി​ലും മ​നഃ​സാ​ക്ഷി രൂ​പീ​ക​ര​ണ​ത്തി​ലും അ​തിനി​ർ​ണാ​യ​ക സ്വാ​ധീ​നം ചെ​ലു​ത്തി​യി​ട്ടു​ള്ള​ത് ദീ​പി​ക​യു​ടെ മു​ഖ​പ്ര​സം​ഗ​ങ്ങ​ളും ലേ​ഖ​ന​ങ്ങ​ളു​മാ​ണ്. മൂ​ല്യ​ങ്ങ​ളും പൈ​തൃ​ക​വും സം​സ്കാ​ര​വും കാ​ത്തു​സൂ​ക്ഷി​ച്ചു​കൊ​ണ്ട് 140-ാം വ​ർ​ഷ​ത്തി​ലും പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ കാ​വ​ലാ​ളാ​യി സ​ധൈ​ര്യം തു​ട​രു​ന്ന ദീ​പി​ക​യ്ക്ക് ഭാ​വു​ക​ങ്ങ​ൾ.

- ഷി​നു ആ​ന​ത്താ​ര​യ്ക്ക​ൽ(രാ​മ​പു​രം സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ്എ​ച്ച്എ​സ്എ​സ് അ​ധ്യാ​പ​ക​ൻ,എ​ഴു​ത്തു​കാ​ര​ൻ

Latest News

Corehub Up