ന്യൂഡൽഹി: എസ്.എസ്. രാജമൗലിയുടെ ബ്രാഹ്മാണ്ഡ ചിത്രം വാരാണസി 2027 ഏപ്രിൽ ഏഴിന് തിയറ്ററുകളിലെത്തും.
രാജമൗലി ഇൻസ്റ്റഗ്രാമിലൂടെയാണ് ഈ വിവരം പങ്കുവച്ചത്. തെലുങ്ക് സൂപ്പർതാരം മഹേഷ് ബാബു രുംദ്രനായെത്തുന്ന ചിത്രത്തിൽ പൃഥ്വിരാജ് കുംഭനായും പ്രിയങ്ക ചോപ്ര മന്ദാകിനിയായും വേഷമിടുന്നു.
എം.എം. കീരവാണിയാണ് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. നവംബർ 25നാണ് ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടത്.