Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 72 Interstate Tourist Buses

Ernakulam

നി​കു​തി​ അ​ട​ച്ചി​ല്ല; മി​ന്ന​ല്‍​പ​രി​ശോ​ധ​ന​യി​ല്‍ പി​ടി​യി​ലാ​യ​ത് 72 അ​ന്ത​ര്‍​സം​സ്ഥാ​ന ടൂ​റി​സ്റ്റ് ബ​സു​ക​ള്‍

കാ​ക്ക​നാ​ട്: കേ​ര​ള​ത്തി​ല്‍ റോ​ഡ് നി​കു​തി അ​ട​ക്കാ​തെ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന അ​ന്ത​ര്‍​സം​സ്ഥാ​ന ടൂ​റി​സ്റ്റ് ബ​സു​ക​ള്‍​ക്കെ​തി​രെ എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന്‍റെ വ്യാ​പ​ക മി​ന്ന​ല്‍ പ​രി​ശോ​ധ​ന. ഒ​ന്പ​ത് സ്‌​ക്വാ​ഡു​ക​ളാ​യി തി​രി​ഞ്ഞ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി​യ​ത് ഗു​രു​ത​ര നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍. നി​കു​തി അ​ട​യ്ക്കാ​തെ സ​ര്‍​വീ​സ് ന​ട​ത്തി​യ 72 ഇ​ത​ര​സം​സ്ഥാ​ന ടൂ​റി​സ്റ്റ് ബ​സു​ക​ള്‍​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. ഒ​രു കോ​ടി​യി​ലേ​റെ രൂ​പ​യു​ടെ നി​കു​തി വെ​ട്ടി​പ്പ് ക​ണ്ടെ​ത്തി​യ​ത്. നി​കു​തി ഈ​ടാ​ക്കു​ന്ന​തി​ന് വാ​ഹ​ന ഉ​ട​മ​ക​ള്‍​ക്ക് ഡി​മാ​ന്‍​ഡ് നോ​ട്ടീ​സ് ന​ല്‍​കി.

ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചെ മൂ​ന്നി​ന് ക​ള​മ​ശേ​രി, അ​ങ്ക​മാ​ലി, പെ​രു​മ്പാ​വൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് സം​ഘ​വും ഓ​ഫീ​സ് സ്‌​ക്വാ​ഡും സം​യു​ക്ത​മാ​യി മി​ന്ന​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. യാ​ത്ര​ക്കാ​ര്‍​ക്ക് യാ​തൊ​രു​വി​ധ അ​സൗ​ക​ര്യ​വും ഉ​ണ്ടാ​കാ​ത്ത രീ​തി​യി​ലാ​യി​രു​ന്നു ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ന​ട​പ​ടി​ക​ള്‍.

ഓ​ള്‍ ഇ​ന്ത്യ പെ​ര്‍​മി​റ്റ് ഉ​ണ്ടെ​ങ്കി​ല്‍ പോ​ലും, സ​ര്‍​വീ​സ് ന​ട​ത്തു​ന്ന അ​താ​ത് സം​സ്ഥാ​ന​ങ്ങ​ളി​ലെ റോ​ഡ് നി​കു​തി കൃ​ത്യ​മാ​യി അ​ട​യ്ക്ക​ണ​മെ​ന്ന നി​യ​മം പ​ല വാ​ഹ​ന​ങ്ങ​ളും ലം​ഘി​ച്ച​താ​യി അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

അ​ന​ധി​കൃ​ത​മാ​യി ച​ര​ക്കു​ക​ള്‍ ക​ട​ത്ത​ല്‍, എ​യ​ര്‍​ഹോ​ണ്‍ ഉ​പ​യോ​ഗം, ഹൈ ​സെ​ക്യൂ​രി​റ്റി ന​മ്പ​ര്‍ പ്ലേ​റ്റു​ക​ളി​ല്‍ ക്ര​മ​ക്കേ​ട് വ​രു​ത്ത​ല്‍, അ​തി​തീ​വ്ര വെ​ളി​ച്ചം വി​ത​റു​ന്ന ലൈ​റ്റു​ക​ള്‍ തു​ട​ങ്ങി മ​റ്റ് ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്ത വാ​ഹ​ന​ങ്ങ​ളി​ല്‍ ക​ണ്ടെ​ത്തി.

ഗ​താ​ഗ​ത ക​മ്മീ​ഷ​ണ​ര്‍ നാ​ഗ​രാ​ജു ച​കി​ല​ത്തി​ന്‍റെ നി​ര്‍​ദേ​ശ പ്ര​കാ​രം എ​റ​ണാ​കു​ളം 2 വി​ല്‍ മ​ധ്യ​മേ​ഖ​ല​ഡെ​പ്യൂ​ട്ടി ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ക​മ്മീ​ഷ​ണ​റാ​യ സ​ജി​പ്ര​സാ​ദി​ന്‍റെ​യും , മൂ​വാ​റ്റു​പു​ഴ ആ​ര്‍​ടി​ഒ ബി. ​ഷ​ഫീ​ഖ്, എ​റ​ണാ​കു​ളം എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ആ​ര്‍​ടി​ഒ ബി​ജു ഐ​സ​ക് എ​ന്നി​വ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് മി​ന്ന​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. സം​സ്ഥാ​ന​ത്തു​ട​നീ​ളം നി​കു​തി വെ​ട്ടി​പ്പ് ത​ട​യു​ന്ന​തി​നാ​യി ഇ​ത്ത​രം സം​യു​ക്ത പ​രി​ശോ​ധ​ന​ക​ള്‍ ശ​ക്ത​മാ​യി തു​ട​രു​മെ​ന്ന് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Latest News

Corehub Up