കണ്ണൂർ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പൊലിസ് കണ്ണൂരിൽ നടത്തിയ പരിശോധനയിൽ 8.325 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. മാണിയൂർ പള്ളിയത്ത് സ്വദേശി കെ.കെ. മൻസൂറിനെയാണ് (33) കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുവച്ച് പൊലിസ് അറസ്റ്റ് ചെയ്തത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ പുലർച്ചെയായിരുന്നു പരിശോധന. പ്രതിയുടെ കൈവശമുള്ള ട്രോളി ബാഗിൽ അതിവിദദ്ധമായ ഒളിപ്പിച്ചു വച്ച നിലയിലായിരുന്നു കഞ്ചാവ്.
സിറ്റി പോലിസ് കമ്മിഷണർ ബി.വി. വിജയ ഭരത് റെഡ്ഡിയുടെ നിർദേശപ്രകാരം കണ്ണൂർ എസിപി എം.പി.ആസാദ്, കണ്ണൂർ ടൗൺ എസ്എച്ച്ഒ മഹേഷ് കണ്ടന്പേത്ത് എന്നിവരുടെ മേൽനോട്ടത്തിൽ എസ്ഐ മാരായ നിജേഷ്, ജയദേവൻ, എസസിപി.ഒമാരായ ശരത്, അജീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.