Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 90 Lakh

Alappuzha

എ​ൻ​എ​സ്എ​സ് ക​ര​യോ​ഗ​ത്തി​ൽനിന്ന് 90 ല​ക്ഷം ത​ട്ടി​യെ​ന്ന് പ​രാ​തി

ഹ​രി​പ്പാ​ട്:​ന​ങ്ങ്യാ​ർ​കു​ള​ങ്ങ​ര 726-ാം ന​മ്പ​ർ എ​ൻ​എ​സ്എ​സ് ക​ര​യോ​ഗ​ത്തി​ൽ വ്യാ​ജ​രേ​ഖ ച​മ​ച്ച് 90 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​യി ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ക്ക് പ​രാ​തി. ക​ര​യോ​ഗം അം​ഗ​മാ​യ പ​ള്ളി​പ്പാ​ട് സ്വ​ദേ​ശി പ്ര​ഭാ​ത് ജി. ​പ​ണി​ക്ക​രാ​ണ് അ​ന്ന​ത്തെ പ്ര​സി​ഡ​ന്‍റ്, താ​ത്കാലി​ക സെ​ക്ര​ട്ട​റി, യൂ​ണി​യ​ൻ പ്ര​തി​നി​ധി എ​ന്നി​വ​ർ​ക്കെ​തി​രേ പരാതി ന​ൽ​കി​യ​ത്.

ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന് ക​ര​യോ​ഗ​ത്തി​ന്‍റെ വ​സ്തു വി​ട്ടു​ന​ൽ​കി​യ വ​ക​യി​ൽ ബാ​ങ്കി​ൽ ല​ഭി​ച്ച ഒ​രു കോ​ടി​യോ​ളം രൂ​പ​യി​ൽ നി​ന്നാ​ണ് ക്ര​മ​ക്കേ​ട് ന​ട​ത്തി​യ​തെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. 2022 സെ​പ്റ്റം​ബ​റി​ൽ അ​ന്ത​രി​ച്ച അ​ന്ന​ത്തെ സെ​ക്ര​ട്ട​റി ശ്രീ​കു​മാ​റി​ന്‍റെ ഒ​പ്പ് വ്യാ​ജ​മാ​യി ചെ​ക്കി​ൽ രേ​ഖ​പ്പെ​ടു​ത്തി തു​ക പ്ര​സി​ഡ​ന്‍റിന്‍റെ വ്യ​ക്തി​ഗ​ത അ​ക്കൗ​ണ്ടി​ലേ​ക്ക് മാ​റ്റി​യെ​ന്നാ​ണ് ആ​ക്ഷേ​പം.

സാ​മ്പ​ത്തി​ക കാ​ര്യ​ങ്ങ​ളെ​ച്ചൊ​ല്ലി താ​ലൂ​ക്ക് യൂ​ണി​യ​ൻ ഓ​ഫീ​സി​ൽ അ​ക്ര​മം ന​ട​ത്തി​യ​തി​ന് പ്ര​തി​ക​ൾ​ക്കെ​തിരേ ഹ​രി​പ്പാ​ട് പോ​ലീ​സ് മു​ൻ​പ് കേ​സെ​ടു​ത്തി​രു​ന്ന​താ​യും പരാതിയി​ൽ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. എ​ന്നാ​ൽ പ്ര​ധാ​ന ത​ട്ടി​പ്പി​ൽ പ്രാ​ദേ​ശി​ക പോ​ലീ​സ് ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​തി​നെത്തു​ട​ർ​ന്നാ​ണ് ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യെ സ​മീ​പി​ച്ച​തെ​ന്ന് പ​രാ​തി​ക്കാ​ര​ൻ വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up